Kushaq, Taigun എസ്‌യുവികളിൽ നിന്ന് ഓട്ടോ ഫോൾഡിംഗ് ORVM ഫീച്ചർ എടുത്തുകളഞ്ഞ് കമ്പനികൾ

സെമികണ്ടക്‌ടർ ചിപ്പുകളുടെ ആഗോള ദൗർലഭ്യം ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ വാഹന നിർമാണ കമ്പനികളെയും വലിയ തോതിലാണ് ബാധിച്ചിരിക്കുന്നത്. ഈ പ്രതിസന്ധി ഉടനെങ്ങും കെട്ടടങ്ങില്ലെന്ന് സൂചന ലഭിച്ചതോടെ പല ബ്രാൻഡുകളുടെയും ഫീച്ചർ ലോഡഡ് കാറുകളെല്ലാം പല സവിശേഷതകളും മോഡലുകളിൽ നിന്നും ഒഴിവാക്കി തുടങ്ങിയിരിക്കുകയാണ്.

Kushaq, Taigun എസ്‌യുവികളിൽ നിന്ന് ഓട്ടോ ഫോൾഡിംഗ് ORVM ഫീച്ചർ എടുത്തുകളഞ്ഞ് കമ്പനികൾ

ആധുനിക വാഹനങ്ങളിൽ സാങ്കേതികവിദ്യയും മറ്റ് ഫീച്ചറുകളും നിറഞ്ഞതിനാൽ നിർമാണ സമയത്ത് അവയ്ക്ക് കൂടുതൽ ചിപ്പുകൾ ആവശ്യമാണ്. നിലവിലുള്ള പ്രതിസന്ധി കാരണം ഫോക്‌സ്‌വാഗണും സ്‌കോഡയും അവരുടെ മിഡ്-സൈസ് എസ്‌യുവി ഓഫറുകളായ ടൈഗൂൺ, കുഷാഖ് എന്നിവയിൽ നിന്ന് മികച്ചൊരു ഫീച്ചർ ഇപ്പോൾ ഒഴിവാക്കിയതായി അറിയിച്ചിരിക്കുകയാണ്.

Kushaq, Taigun എസ്‌യുവികളിൽ നിന്ന് ഓട്ടോ ഫോൾഡിംഗ് ORVM ഫീച്ചർ എടുത്തുകളഞ്ഞ് കമ്പനികൾ

എസ്‌യുവികളിൽ ഉപയോഗിച്ചു വന്നിരുന്ന ഇലക്ട്രിക് ഫോൾഡിംഗ് മിറർ ഫീച്ചറാണ് ഇരു ബ്രാൻജുകളും ഇപ്പോൾ നീക്കം ചെയ്തതിരിക്കുന്നത്. ഈ ഒഴിവാക്കലിനെക്കുറിച്ച് ട്വിറ്ററിൽ ഒരു ഉപയോക്താവ് ചേദ്യം ഉന്നയിച്ചപ്പോഴാണ് മറുപടിയായി സ്കോഡ ഇന്ത്യ ഡയറക്ടർ സാക്ക് ഹോളിസ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

Kushaq, Taigun എസ്‌യുവികളിൽ നിന്ന് ഓട്ടോ ഫോൾഡിംഗ് ORVM ഫീച്ചർ എടുത്തുകളഞ്ഞ് കമ്പനികൾ

സെമികണ്ടക്‌ടർ ചിപ്പുകളുടെ കുറവ് രൂക്ഷമായതിനാലാണ് ഈ ഫീച്ചർ പിൻവലിക്കാൻ കാരണമായതെന്നാണ് സാക്ക് ഹോളിസ് അറിയിച്ചിരിക്കുന്നത്. ഈ ചിപ്പുകളുടെ അഭാവം ലോകമെമ്പാടുമുള്ള വാഹന നിർമാണത്തെ പ്രതികൂലമായി ബാധിച്ചു. എന്നാൽ പ്രൊഡക്ഷൻ പൂർണമായും നിർത്തുന്നതിന് പകരം ഒന്നോ അതിലധികമോ മോഡലുകളിൽ നിന്ന് ചില സവിശേഷതകൾ നീക്കം ചെയ്യാനാണ് കമ്പനികൾ ഇപ്പോൾ തയാറെടുക്കുന്നത്.

Kushaq, Taigun എസ്‌യുവികളിൽ നിന്ന് ഓട്ടോ ഫോൾഡിംഗ് ORVM ഫീച്ചർ എടുത്തുകളഞ്ഞ് കമ്പനികൾ

രണ്ട് എസ്‌യുവികളിലെയും എല്ലാ വകഭേദങ്ങളും ഇപ്പോൾ മാനുവലായി മടക്കുന്ന റിയർ വ്യൂ മിററുകൾക്കൊപ്പമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് കമ്പനി വെബ്‌സൈറ്റിലും പരസ്യപ്പെടുത്തിയിട്ടുണ്ട്. മിററുകൾക്കുള്ള ഇലക്‌ട്രിക്കൽ ക്രമീകരണങ്ങൾ ഇപ്പോഴും ലഭ്യമാണോ ഇല്ലയോ എന്നത് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.

Kushaq, Taigun എസ്‌യുവികളിൽ നിന്ന് ഓട്ടോ ഫോൾഡിംഗ് ORVM ഫീച്ചർ എടുത്തുകളഞ്ഞ് കമ്പനികൾ

കഴിഞ്ഞ കുറച്ച് മാസങ്ങളായി വാഹനങ്ങളുടെ ഇൻപുട്ട് ചെലവ് ക്രമാതീതമായി വർധിച്ചതിനാൽ ഇത് ചെലവ് ചുരുക്കൽ നീക്കമായി കണക്കാക്കാം. രണ്ട് എസ്‌യുവികളുടെയും വില ഈ മാസം ആദ്യം 45,000 രൂപ വരെ സ്കോഡയും ഫോക്‌സ്‌വാഗണും വർധിപ്പിച്ചിരുന്നു.

Kushaq, Taigun എസ്‌യുവികളിൽ നിന്ന് ഓട്ടോ ഫോൾഡിംഗ് ORVM ഫീച്ചർ എടുത്തുകളഞ്ഞ് കമ്പനികൾ

ഈയൊരു മാറ്റം ഒഴികെ കുഷാഖ്, ടൈഗൂൺ എന്നീ രണ്ട് എസ്‌യുവികളിലും ബാക്കി ഫീച്ചറുകൾ അതേപടി നിലനിർത്തിയിട്ടുണ്ട്. ഇരട്ട സഹോദരങ്ങളായ ഇവ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, മിറർലിങ്ക് എന്നിവ ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കിയ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പോലുള്ള പൊതുവായ സവിശേഷതകൾ ധാരാളം ഇപ്പോഴും വാഗ്ദാനം ചെയ്യുന്നു.

Kushaq, Taigun എസ്‌യുവികളിൽ നിന്ന് ഓട്ടോ ഫോൾഡിംഗ് ORVM ഫീച്ചർ എടുത്തുകളഞ്ഞ് കമ്പനികൾ

ഇതിനു പുറമെ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, ഒരു കൂൾഡ് ഗ്ലോവ്-ബോക്സ്, ഇലക്ട്രിക് സൺറൂഫ്, വയർലെസ് ചാർജിംഗ് തുടങ്ങിയവയും സ്കോഡ കുഷാഖിലും ഫോക്‌സ്‌വാഗൺ ടൈഗൂണിലും പൊതുവായുണ്ട്.

Kushaq, Taigun എസ്‌യുവികളിൽ നിന്ന് ഓട്ടോ ഫോൾഡിംഗ് ORVM ഫീച്ചർ എടുത്തുകളഞ്ഞ് കമ്പനികൾ

കുഷാഖിലെ സെമി-ഡിജിറ്റൽ യൂണിറ്റിന് വിപരീതമായി പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ടൈഗൂൺ വാഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷയുടെ കാര്യത്തിൽ രണ്ട് മോഡലുകളിലും ആറ് എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, ഇഎസ്‌സി, മൾട്ടി കൊളിഷൻ ബ്രേക്കിംഗ്, റോൾ-ഓവർ പ്രൊട്ടക്ഷൻ, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ഹിൽ ഹോൾഡ് കൺട്രോൾ, ടിപിഎംഎസ് തുടങ്ങിയ ഫീച്ചറുകൾ അടങ്ങിയിട്ടുണ്ട്.

Kushaq, Taigun എസ്‌യുവികളിൽ നിന്ന് ഓട്ടോ ഫോൾഡിംഗ് ORVM ഫീച്ചർ എടുത്തുകളഞ്ഞ് കമ്പനികൾ

രണ്ട് എസ്‌യുവികളും ഒരേ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് നൽകുന്നത്. 1.0 ലിറ്റർ TSI 3 സിലിണ്ടർ യൂണിറ്റും 1.5 ലിറ്റർ TSI 4-സിലിണ്ടർ യൂണിറ്റുമാണ് വാഹനങ്ങൾക്ക് തുടിപ്പേകുന്നത്. ആദ്യത്തേത് 114 bhp കരുത്തിൽ 178 Nm torque ഉത്പാദിപ്പിക്കുമ്പോൾ ശേഷി കൂടിയ എഞ്ചിൻ 148 bhp പവറി 250 Nm torque വരെ നൽകും.

Kushaq, Taigun എസ്‌യുവികളിൽ നിന്ന് ഓട്ടോ ഫോൾഡിംഗ് ORVM ഫീച്ചർ എടുത്തുകളഞ്ഞ് കമ്പനികൾ

രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും ആറു സ്പീഡ് മാനുവൽ സ്റ്റാൻഡേർഡായാണ് സ്കോഡയും ഫോക്‌സ്‌വാഗണും വാഗ്ദാനം ചെയ്യുന്നത്. 1.0 ലിറ്റർ യൂണിറ്റിൽ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഒരു ഓപ്ഷനായി വാഗ്ദാനം ചെയ്യുന്നു. അതേസമയം 1.5 ലിറ്റർ യൂണിറ്റിന് 7 സ്പീഡ് DSG ഗിയർബോക്‌സ് ഓപ്ഷൻ തെരഞ്ഞെടുക്കാനും സാധിക്കും.

Kushaq, Taigun എസ്‌യുവികളിൽ നിന്ന് ഓട്ടോ ഫോൾഡിംഗ് ORVM ഫീച്ചർ എടുത്തുകളഞ്ഞ് കമ്പനികൾ

കുഷാഖ് ആക്റ്റീവ്, ആംബിഷൻ, സ്റ്റൈൽ എന്നീ മൂന്ന് വകഭേദങ്ങളിലാണ് വിപണിയിൽ എത്തുന്നത്. ഈ മിഡ്-സൈസ് എസ്‌യുവിക്ക് 10.79 ലക്ഷം മുതൽ 17.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. മറുവശത്ത് ടൈഗൂൺ ഡൈനാമിക് ലൈൻ, പെർഫോമൻസ് ലൈൻ എന്നിങ്ങനെ രണ്ട് വിശാലമായ വേരിയന്റ് നിരയ്ക്കു കീഴിൽ തരംതിരിച്ചിട്ടുണ്ട്.

Kushaq, Taigun എസ്‌യുവികളിൽ നിന്ന് ഓട്ടോ ഫോൾഡിംഗ് ORVM ഫീച്ചർ എടുത്തുകളഞ്ഞ് കമ്പനികൾ

അവയെ ഉപ-വേരിയന്റുകളായി കംഫർട്ട്‌ലൈൻ, ഹൈലൈൻ, ടോപ്‌ലൈൻ, ജിടി, ജിടി പ്ലസ് എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. ഫോക്‌സ്‌വാഗൺ എസ്‌യുവിക്ക് നിലവിൽ 10.99 ലക്ഷം രൂപ മുതൽ 17.99 ലക്ഷം രൂപ വരെയാണ് മുതൽ മുടക്കേണ്ടി വരിക.

Most Read Articles

Malayalam
English summary
Kushaq and volkswagen taigun no longer offer automatic electric folding orvms
Story first published: Saturday, January 22, 2022, 10:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X