4.22 കോടി രൂപയ്ക്ക് Lamborghini Urus Performante വേരിയന്റും ഇന്ത്യയിലെത്തി

ലോമെമ്പാടും ജനപ്രിയമായ ഉറൂസ് എസ്‌യുവിയുടെ പെർഫോമൻസ് പതിപ്പിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഇറ്റാലിയൻ സ്പോർട്‌സ് കാർ നിർമാതാക്കളായ ലംബോർഗിനി. 4.22 കോടി രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പെർഫോമന്റെ എന്നറിയപ്പെടുന്ന വേരിയന്റിനെ പുറത്തിറക്കിയിരിക്കുന്നത്.

ഉറൂസ് എസ്‌യുവിയുടെ മിഡ്-ലൈഫ് പരിഷ്ക്കാരത്തിന്റെ ഭാഗമായി എത്തിയ രണ്ട് മോഡൽ ലൈനപ്പുകളിൽ ഒന്നാണ് ഹാൻഡ്‌ലിംഗ് ഓറിയന്റഡ് ഉറുസ് പെർഫോമന്റെ. അതേസമയം രണ്ടാമത്തെ മോഡലായ കംഫർട്ട് ഓറിയന്റഡ് ഉറൂസ് എസ് ലംബോർഗിനി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല.

ഉറൂസിന് രാജ്യത്ത് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താണ് പുത്തൻ മോഡലുമായി കമ്പനി എത്തുന്നത്. പെർഫോമൻസ് വേരിയന്റിനെ പരിമിതമായ യൂണിറ്റുകളിലാവും ലംബോർഗിന് പരിചയപ്പെടുത്തിയിരിക്കുന്നത്. മോഡലിന് സമാനമായ 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിൻ തന്നെയാണ് പെർഫോമന്റെ പതിപ്പിനും ലഭിക്കുന്നത്. എന്നാൽ പെർഫോമൻസ് ഉയർത്താനായി ഇപ്പോൾ കൂടുതൽ ശക്തവും എന്നാൽ ഭാരം കുറഞ്ഞതുമായ എഞ്ചിനാണ് ലംബോർഗിനി ഉപയോഗിച്ചിരിക്കുന്നത്. ഇതിന് പരമാവധി 666 bhp പവർ വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

സ്റ്റാൻഡേർഡ് ഉറൂസ് മോഡലുകളേക്കാൾ ഏകദേശം 16 bhp കരുത്തോളം കൂടുതലാണ് പെർഫോമന്റെ പതിപ്പിനെന്ന് ഇത് അർഥമാക്കുന്നു. അതേസമയം ടോർക്ക് ഔട്ട്പുട്ട് 850 Nm ആയി മാറ്റമില്ലാതെ തുടരുന്നുവെന്നും ലംബോർഗിനി ഉറപ്പുവരുത്തിയിട്ടുണ്ട്. വെറും 3.3 സെക്കൻഡിൽ പെർഫോർമാന്റെ ലക്ഷ്വറി സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന് 0-100 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ കഴിയും. എന്നാൽ ഉയർന്ന വേഗത 306 കിലോമീറ്ററായി ഇറ്റാലിയൻ വാഹന നിർമാതാക്കൾ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

നിലവിലുള്ള എയർ സസ്‌പെൻഷനു പകരമായി ഒരു കോയിൽ സ്പ്രിംഗ് സജ്ജീകരണം സ്വീകരിച്ചതാണ് ഉറൂസ് പെർഫോമന്റെയിലെ ഏറ്റവും വലിയ മാറ്റം. എന്നിരുന്നാലും ഉറൂസ് എസ് എയർ സസ്‌പെൻഷൻ നിലനിർത്തിയിട്ടുണ്ട്. മികച്ച ഹാൻഡ്‌ലിംഗ് നൽകാൻ പുത്തൻ പെർഫോമൻസ് വേരിയന്റിനെ ഇത് സഹായിക്കുമെന്ന് ലംബോർഗിനി അവകാശപ്പെടുന്നു. ഒരു സ്‌പോർട്‌സ് സസ്പെൻഷനിലേക്ക് മാറിയതോടെ വാഹനത്തിന് സബ്ബിയ (സാൻഡ്), നീവ് (സ്നോ), ടെറ (മഡ്) എന്നീ മൂന്ന് ഓഫ്-റോഡ് മോഡുകൾ നഷ്‌ടമായി.

എന്നാൽ നിലവിലുള്ള സ്ട്രാഡ (സ്ട്രീറ്റ്) കോർസ (ട്രാക്ക്) മോഡുകൾക്ക് പകരമായി ഒരൊറ്റ 'റാലി' മോഡ് ലംബോർഗിനി ഉറൂസ് പെർഫോമന്റേയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ 20 mm ഉയര കുറവും 16 mm വീതിയേറിയതും 25 mm നീളമുള്ളതുമാണ് ഉറൂസ് പെർഫോമന്റെ ഇപ്പോൾ. കൂടാതെ, Pirelli P Zero Trofeo R പെർഫോമൻസ് ടയറുകളുടെ ഒരു എസ്‌യുവി അഡാപ്റ്റഡ് പതിപ്പും ഒരു ഓപ്ഷനായി ലഭിക്കുന്നു.

സ്റ്റാൻഡേർഡ് മോഡലുകളെ അപേക്ഷിച്ച് 47 കിലോഗ്രാം ഭാരം കുറയ്ക്കാൻ ലംബോർഗിനിക്ക് കഴിഞ്ഞിട്ടുണ്ട്. എസ്‌യുവിക്ക് ഇപ്പോൾ മൊത്തം 2,150 കിലോഗ്രാം ഭാരമാണുള്ളത്. കൂളിംഗ് വെന്റുകളുള്ള ഒരു പുതിയ ബോണറ്റ്, അൽപ്പം കൂടുതൽ ആക്രമണാത്മക മുൻ ബമ്പർ ഡിസൈൻ, വശങ്ങളിൽ പുതിയ വെന്റുകളുള്ള റീഡിസൈൻ ചെയ്ത പിൻ ബമ്പർ എന്നിവ പോലെയുള്ള സൂക്ഷ്മമായ മാറ്റങ്ങളോടെയാണ് ഉറൂസ് പുതിയ രൂപത്തിൽ എത്തിയിരിക്കുന്നത്. ഓപ്‌ഷണലായി 23 ഇഞ്ച് അലോയ് വീലുകൾക്ക് വേണ്ടിയുള്ള പുതിയ രൂപകല്പന കൂടാതെ പ്രൊഫൈലിൽ കാര്യമായ മാറ്റമൊന്നും കമ്പനി വരുത്തിയിട്ടില്ല.

ലക്ഷ്വറി സ്പോർട്ടി എസ്‌യുവിയായ ഉറൂസ് പെർഫോമന്റെയുടെ ഇന്റീരയറിലേക്ക് നോക്കിയാൽ ബ്ലാക്ക് അൽകന്റാര സ്റ്റാൻഡേർഡായി ലഭിക്കുന്നു. പക്ഷേ ലെതർ ഒരു ഓപ്‌ഷണലായി ഉപയോഗിക്കാം. സീറ്റുകൾക്ക് ഒരു പുതിയ ഷഡ്ഭുജാകൃതിയിലുള്ള ഡിസൈൻ ലഭിക്കുന്നുവെന്നത് കൂടാതെ സീറ്റുകളിലും ഡോറുകളിലും റൂഫ് ലൈനിംഗിലും 'പെർഫോർമന്റ്' ബാഡ്ജുകൾ ഇടംപിടിച്ചിട്ടുമുണ്ട്. കൂടാതെ, ലംബോർഗിനി ഒരു ഡാർക്ക് പാക്കേജും ഇതിനൊപ്പം വാഗ്ദാനം ചെയ്യുന്നു. അത് ഉടനീളം വിവിധ ആക്‌സന്റുകൾക്ക് മാറ്റ് ബ്ലാക്ക് ഫിനിഷ് നൽകുന്നു.

കൂടുതൽ മികച്ച അനുഭവത്തിനായി സ്റ്റിയറിങ്ങും റീട്യൂൺ ചെയ്തിട്ടുണ്ടെന്ന് ബ്രാൻഡ് പറയുന്നു. പുതിയ ട്രിമ്മുകൾ, പുതിയ എക്‌സ്‌ഹോസ്റ്റ്, കാർബൺ ഫൈബർ ഓപ്ഷനുകൾ എന്നിവയും മറ്റും മോഡലിലെ മറ്റ് പരിഷ്ക്കാരങ്ങളെ പൂരകമാക്കുന്നു. ഔഡി RSQ8, ആസ്റ്റൺ മാർട്ടിൻ DBX 707, മസെരാട്ടി ലെവാന്റെ ട്രോഫിയോ എന്നിവയുമായാണ് ഉറൂസിന്റെ പുതിയ ഹൈ പെർഫോമൻസ് വേരിയന്റ് മത്സരിക്കുക. ഇന്ത്യയിലെത്തുമ്പോൾ അടുത്തിടെ പുറത്തിറക്കിയ ഫെറാറി പുരോസാങ്ഗ്വേ മോഡലും ഇതിന് വെല്ലുവിളി ഉയർത്തും.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Lamborghini launched urus performante super suv in india
Story first published: Friday, November 25, 2022, 9:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X