ഇന്ത്യയിലെ ആദ്യത്തെ മൂന്നുവരി ഇലക്‌ട്രിക് എസ്‌യുവി! EQB അവതരിപ്പിച്ച് Mercedes; വില 74.50 ലക്ഷം മുതൽ

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപ്ലവത്തിന് ഊർജം പകർന്നവരാണ് മെർസിഡീസ് ബെൻസ്. രാജ്യത്തെ ആഡംബര വാഹന വിഭാഗത്തിൽ ആദ്യത്തെ ഇവി പുറത്തിറക്കിയതും ഈ ജർമൻ ബ്രാൻഡ് തന്നെ. ആർക്കും പ്രത്യേകിച്ച് ഒരു ആമുഖവും ആവശ്യമില്ലാത്ത മെർസിഡീസ് ദേ ഇന്ത്യയിൽ പുതുപുത്തനൊരു ഇലക്‌ട്രിക് എസ്‌യുവി കൂടി കൊണ്ടുവന്നിരിക്കുകയാണിപ്പോൾ.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന EQB ഇലക്ട്രിക് എസ്‌യുവിയെയാണ് മെർസിഡീസ് ബെൻസ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 74.50 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വിലയാണ് ഈ വാഹനത്തിനായി കമ്പനി നിശ്ചയിച്ചിരിക്കുന്നതും. ഇലക്ട്രിക് ലക്ഷ്വറി എസ്‌യുവിക്കും അതിന്റെ ICE വകഭേദമായ GLB പതിപ്പിനുമായുള്ള പ്രീ-ബുക്കിംഗ് മെർസിഡീസ് 2022 നവംബർ ആദ്യം തന്നെ 1.50 ലക്ഷം രൂപയുടെ ടോക്കൺ തുകയ്ക്ക് ആരംഭിച്ചിരുന്നു. EQC എസ്‌യുവിക്കും അടുത്തിടെ പുറത്തിറക്കിയ EQS സെഡാനും താഴെയുള്ള EQB ഇന്ത്യയിലെ മെർസിഡ് ബെൻസിന്റെ മൂന്നാമത്തെ ഇലക്ട്രിക് വാഹനമാണ്.

ഇന്ത്യയിലെ ആദ്യത്തെ മൂന്നുവരി ഇലക്‌ട്രിക് എസ്‌യുവി! EQB അവതരിപ്പിച്ച് Mercedes; വില 74.50 ലക്ഷം മുതൽ

GLB ലക്ഷ്വറി എസ്‌യുവിയുടെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി തന്നെയാണ് EQB-യുടെ നിർമാണവും കമ്പനി പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ അടിസ്ഥാന ഡിസൈനും രൂപഘടനയും ഈ വൈദ്യുതീകരിച്ച മോഡൽ നിലനിർത്തുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്. എന്നിരുന്നാലും ഇലക്ട്രിക് ആയതിനാൽ തന്നെ EQB-യിൽ ചില ഇവി നിർദ്ദിഷ്ഠ ഡിസൈൻ ഘടകങ്ങൾ ഉണ്ട്. ഇത് മുമ്പ് EQC, EQS എന്നിവയിൽ കണ്ടിരുന്നു. അത് GLB-യിൽ നിന്ന് വേറിട്ടുനിൽക്കാൻ ഇ-സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തെ സഹായിക്കുന്നുമുണ്ട്.

ബ്ലാങ്ക്ഡ് ഓഫ് ഫ്രണ്ട് ഗ്രിൽ, ഹെഡ്‌ലൈറ്റുകൾക്കും ടെയിൽ ലൈറ്റുകൾക്കുമായി ട്വീക്ക് ചെയ്ത ഡിസൈൻ, റീപ്രൊഫൈൽ ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, മുന്നിലും പിന്നിലും പൂർണ വീതിയുള്ള എൽഇഡി ലൈറ്റ് ബാർ എന്നിവയാണ് GLB എസ്‌യുവിയിൽ നിന്നും പുതിയ മെർസിഡീസ് ബെൻസ് EQB ഇവിയെ വേറിട്ടുനിർത്തുന്നത്. 18 ഇഞ്ച് അലോയ് വീലുകളുള്ള EQB കോസ്മോസ് ബ്ലാക്ക്, റോസ് ഗോൾഡ്, ഡിജിറ്റൽ വൈറ്റ്, മൗണ്ടൻ ഗ്രേ, ഇറിഡിയം സിൽവർ എന്നിങ്ങനെ പുതുമയാർന്ന അഞ്ച് കളർ ഓപ്ഷനുകളിലും സ്വന്തമാക്കാനാവും.

ഇനി പുത്തൻ ഇലക്ട്രിക് എസ്‌യുവിയുടെ ഇന്റീരിയറിലേക്ക് നോക്കിയാൽ ടർബൈൻ പോലുള്ള എയർ വെന്റുകളിൽ ഗോൾഡൻ നിറം ഉപയോഗിച്ചിരിക്കുന്നത് കൂടാതെ, EQB ഇവിയുടെ മൊത്തത്തിലുള്ള ക്യാബിൻ ലേഔട്ട് മെർസിഡീസിന്റെ GLB, GLA എന്നിവയുമായി വളരെ സാമ്യമുള്ളതാണ്. GLB-യ്ക്ക് സമാനമായി, EQB-യുടെ അകത്തളത്തിലെ പ്രധാന ഹൈലൈറ്റ് 7 സീറ്റ് ലേഔട്ടാണ്. ഇത് മോഡലിന്റെ പ്രായോഗികത വർധിപ്പിക്കുന്നുവെന്ന് നിസംശയം പറയാം. ഇതിനു പുറമെ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച്‌സ്‌ക്രീൻ സിസ്റ്റവും കാറിന്റെ ലക്ഷ്വറി ഫീൽ ഉയർത്തുന്നുമുണ്ട്.

പനോരമിക് സൺറൂഫ്, 64 കളർ ആംബിയന്റ് ലൈറ്റിംഗ്, പവർഡ് ടെയിൽഗേറ്റ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ എന്നിവ പുതിയ മെർസിഡീസ് EQB ഇലക്ട്രിക് എസ്‌യുവിയുടെ പ്രധാന ഫീച്ചറുകളിൽ ചിലതാണ്. ആഗോളതലത്തിൽ വ്യത്യസ്ത പവർ ഔട്ട്പുട്ടുകളുള്ള രണ്ട് വേരിയന്റുകളിലാണ് ഇവി വരുന്നത്. അതിൽ 228 bhp പവറിൽ 390 Nm torque നൽകുന്ന EQB 300, 292 bhp കരുത്തിൽ 520 Nm torque ഉത്പാദിപ്പിക്കുന്ന EQB 350 എന്നിവയാണ് ഉൾപ്പെടുന്നത്.

എന്നാൽ ഇന്ത്യയിൽ ഇലക്ട്രിക് എസ്‌യുവിയുടെ EQB 300 വേരിയന്റിനെയാണ് ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് അവതരിപ്പിച്ചിരിക്കുന്നത്. EQB ഇലക്ട്രിക്കിന് ഓൾ-വീൽ ഡ്രൈവ് ലേഔട്ട് വരെ ലഭിക്കുന്നുണ്ട്. അവിടെ ഓരോ ആക്സിലിലും ഓരോന്നായി ഇരട്ട ഇലക്ട്രിക് മോട്ടോറുകൾ വഴി നാല് വീലുകളിലേക്കുമാണ് പവർ അയക്കുന്നത്. 0-100 കിലോമീറ്റർ വേഗത വെറും എട്ട് സെക്കൻഡിനുള്ളിൽ കൈവരിക്കാൻ വാഹനത്തിനാവും. അതേസമയം 160 കിലോമീറ്ററായി പരമാവധി വേഗത പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

66.5kWh ബാറ്ററി പായ്ക്ക് കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ ഇലക്ട്രിക് എസ്‌യുവി 423 കിലോമീറ്റർ വരെ WLTP റേറ്റുചെയ്ത റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നാണ് മെർസിഡീസ് ബെൻസ് അവകാശപ്പെടുന്നത്. ബ്രാൻഡ് ബാറ്ററി പായ്ക്കിന് എട്ടു വർഷത്തെ വാറണ്ടി നൽകും കൂടാതെ 11kW എസി ചാർജർ ഉപയോഗിച്ച് 6 മണിക്കൂർ 25 മിനിറ്റിനുള്ളിൽ EQB 10 ശതമാനം മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് അവകാശപ്പെടുന്നു.

അതേസമയം 100kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 32 മിനിറ്റിനുള്ളിൽ ഇലക്ട്രിക് എസ്‌യുവി 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. വിപണിയിലുള്ള ഒരേയൊരു മൂന്ന്-വരി ഇലക്ട്രിക് എസ്‌യുവി എന്ന നിലയിൽ EQB-ക്ക് നേരിട്ടുള്ള എതിരാളികളില്ല എന്നതും നേട്ടമാണ്. CBU റൂട്ട് വഴിയാണ് അവതരിപ്പിച്ചതെങ്കിലും EQC ഇവിയേക്കാൾ 25 ലക്ഷം രൂപ കുറവാണ് പുതിയ വാഹനത്തിന്. എന്നിരുന്നാലും പ്രാദേശികമായി അസംബിൾ ചെയ്ത വോൾവോ XC40 റീചാർജായ ഇന്ത്യയിലെ ഒരേയൊരു ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവിയേക്കാൾ 17.60 ലക്ഷം രൂപ കൂടുതലാണ് ഇതിന് ചെലവ് വരുന്നത്.

Most Read Articles

Malayalam
English summary
Mercedes benz launched the eqb electric suv in india at rs 74 50 lakh
Story first published: Friday, December 2, 2022, 13:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X