ഒറ്റ ചാർജിൽ 1000 കി.മീ. ഓടും! Vision EQXX ഇലക്‌ട്രിക് കാർ ഇന്ത്യയിൽ പ്രദർശിപ്പിച്ച് Mercedes Benz

ഇന്ത്യയിൽ വിഷൻ EQXX ഇലക്‌ട്രിക് കൺസെപ്റ്റ് കാർ പ്രദർശിപ്പിച്ച് ജർമൻ ലക്ഷ്വറി വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ്. യഥാർഥ റോഡ് സാഹചര്യങ്ങളിലും പൂർണ ചാർജിൽ 1000 കിലോമീറ്ററിലധികം സഞ്ചരിക്കാൻ കഴിവുള്ള സ്ലീക്ക് ലുക്കുള്ള ഇവിയാണിത്. നിലവിൽ ഒരു കൺസെപ്റ്റ് രൂപത്തിൽ ആണ് പരിചയപ്പെടുത്തിയിരിക്കുന്നതെങ്കിലും ഭാവിയിൽ ഇത് യാഥാർഥ്യമാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വിഷൻ EQXX ഇലക്‌ട്രിക് ഒരു പ്രൊഡക്ഷൻ റെഡി വാഹനമല്ലെന്നതും പ്രത്യേകം ഓർമിക്കേണ്ട കാര്യമാണ്. ഭാവിയിൽ കൈവരിക്കാൻ കഴിയുന്ന കാര്യക്ഷമതയും സുസ്ഥിരതയും കാണിക്കുന്ന ഭാവിയുടെ ഒരു മാതൃകയായ ഈ ആശയം ഇലക്ട്രിക് വാഹന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന മോഡലാണ്. കാഴ്ച്ചയിൽ ആരേയും അമ്പരപ്പിക്കുന്ന ഡിസൈനാണ് ഇതിനുള്ളത്. ഡിസൈൻ മിനുസമാർന്നതും ഒഴുകുന്നതും ചുരുങ്ങിയതുമാണ്. മുൻ ബമ്പറിൽ എംബ്രോയിഡ് ചെയ്ത ചെറിയ ട്രൈ-പോയിന്റഡ് സ്റ്റാർ എലമെന്റുകളുള്ള EQS പോലുള്ള ഹെഡ്‌ലൈറ്റുകളാണ് ഇതിന്റെ പ്രധാന സവിശേഷതയായി എടുത്തു പറയാനാവുന്നത്.

ഒറ്റ ചാർജിൽ 1000 കി.മീ. ഓടും! Vision EQXX ഇലക്‌ട്രിക് കാർ ഇന്ത്യയിൽ പ്രദർശിപ്പിച്ച് Mercedes Benz

മെർസിഡീസ് വിഷൻ EQXX ഇവിയുടെ നീളമേറിയ പിൻഭാഗത്തേക്ക് ചരിഞ്ഞ റൂഫ്‌ലൈൻ തടസമില്ലാതെ ഒഴുകുന്ന കാഴ്ച്ചയും മനോഹരമാണ്. ഇവയെല്ലാം കഴിയുന്നത്ര എയറോഡൈനാമിക് കാര്യക്ഷമമാക്കുന്നതിന് കാറിനെ സഹായിക്കുന്നുണ്ട്. എൽഇഡി ലൈറ്റിന്റെ ഒരു വലിയ സ്ട്രാപ്പ് പിൻഭാഗത്തിന്റെ വീതിയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇത് ഏതാണ്ട് ബമ്പറുകളിലേക്ക് പോകുന്ന പോലെയും ഫീലുണ്ട്. വാസ്തവത്തിൽ 0.17cD ഡ്രാഗ് കോഫിഫിഷ്യന്റ് ഉള്ള ഇവി ഏറ്റവും സ്ലിപ്പി കാറുകളിൽ ഒന്നാണ്. ഒരു F1 കാർ പോലെ ഒട്ടിച്ചിരിക്കുന്ന ലോഗോ പോലുള്ള ചെറിയ ഭാഗങ്ങളിൽ പോലും മെർസിഡീസ് ടച്ച് കാണാനാവും.

ഫോർമുല 1 റേസിംഗിലെ മെർ‌സിഡീസിന്റെ ബ്ലോക്കുകളിൽ നിന്ന് കടമെടുത്ത സാങ്കേതികവിദ്യയാണ് വിഷൻ EQXX ഇവി ഉപയോഗിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കുറഞ്ഞ ഭാരവും, സ്പേസും ഉയർന്ന സാന്ദ്രതയുള്ള ബാറ്ററി പായ്ക്ക് കൂട്ടിച്ചേർത്താണ് കൺസെപ്റ്റ് രൂപത്തിൽ വാഹനത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ബാറ്ററിയുടെ ശേഷി വെറും 100kWh ആണെങ്കിലും ഇതിന് 1000 കിലോമീറ്ററിൽ കൂടുതൽ റേഞ്ച് നൽകാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കാഴ്ച്ചയിൽ ഹൈ-പെർഫോമൻസ് ഇലക്ട്രിക് കാറിനെ പേലെ തോന്നുമെങ്കിലും ഇതിന് ഒരു 245 bhp പവറുള്ള ഇലക്ട്രിക് മോട്ടോർ മാത്രമേ ലഭിക്കുന്നുള്ളൂവെന്നതാണ് യാഥാർഥ്യം.

Vision EQXX ഇലക്‌ട്രിക് ഇന്ത്യയിൽ പ്രദർശിപ്പിച്ച് Mercedes

എന്നാൽ പ്രൊഡക്ഷൻ മോഡലിലേക്ക് വരുമ്പോൾ ഇക്കാര്യത്തിൽ മെർസിഡീസ് ബെൻസ് മാറ്റം കൊണ്ടുവന്നേക്കാം. വിഷൻ EQXX ഇലക്ട്രിക്കിന്റെ ഡ്രൈവ്ട്രെയിൻ വളരെ കാര്യക്ഷമമാണ്. ബാറ്ററിയിൽ നിന്ന് പുറന്തള്ളുന്ന പവറിന്റെ 95 ശതമാനവും വീലുകളിലേക്ക് വാഹനം എത്തിക്കുന്നുണ്ട്. ഒരു ജനറിക് ICE എഞ്ചിന് ഏകദേശം 30 ശതമാനം കാര്യക്ഷമതയാണ് ഇക്കാര്യത്തിലുള്ളത്. ഇവിയുടെ ചരിഞ്ഞ മേൽക്കൂരയിൽ സോളാർ സെല്ലുകൾ ഉണ്ടെന്നാണ് ജർമൻ ആഡംബര വാഹന നിർമാതാക്കൾ നടപ്പിലാക്കിയ മറ്റൊരു ശ്രദ്ധേയമായ കാര്യം.

ഇത് ഇവിയിലെ ഓക്സിലറി യൂണിറ്റുകൾക്ക് ഊർജ്ജം പകരാൻ ഉപയോഗിക്കുന്നു. ഇത് ബാറ്ററിയിലെ ലോഡ് കുറയ്ക്കുകയും അതിനാൽ റേഞ്ച് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അനുയോജ്യമായ സാഹചര്യങ്ങളിൽ ദീർഘദൂര യാത്രകൾക്ക് 25 കിലോമീറ്റർ വരെ അധിക റേഞ്ച് വിഷൻ EQXX ഇലക്ട്രിക്കിന് വാഗ്ദാനം ചെയ്യാനാകുമെന്നും മെർസിഡീസ് ബെൻസ് അവകാശപ്പെടുന്നുണ്ട്. വിഷൻ EQXX വിൽപ്പനയ്‌ക്ക് എത്തില്ലെങ്കിലും ഇവി പ്രദർശിപ്പിച്ചിരിക്കുന്ന എല്ലാ സാങ്കേതികവിദ്യകളും ബ്രാൻഡിന്റെ ഭാവി ഇലക്ട്രിക് കാറുകളിലേക്ക് കടന്നുവരും.

ഒറ്റ ചാർജിൽ 1000 കി.മീ. ഓടും! Vision EQXX ഇലക്‌ട്രിക് കാർ ഇന്ത്യയിൽ പ്രദർശിപ്പിച്ച് Mercedes Benz

ഈ വർഷമാദ്യം ലാസ് വെഗാസിൽ നടന്ന 2022 കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോയിലാണ് (CES) മെർസിഡീസ് ബെൻസ് വിഷൻ EQXX കൺസെപ്റ്റ് ഇവി ആദ്യമായി അവതരിപ്പിച്ചത്. റേഞ്ച് വർധിപ്പിക്കുന്നതിന് HVAC സിസ്റ്റം, ഇൻഫോടെയ്ൻമെന്റ് തുടങ്ങിയ ഘടകങ്ങൾക്ക് പവർ നൽകുന്നതിനായി കാറിന്റെ റൂഫിൽ ഒരു സോളാർ പാനലും ഇവി അവതരിപ്പിക്കുന്നത് അന്നേ വലിയ ചർച്ചയായിരുന്നു. അടുത്തിടെ മെർസിഡീസ് ബെൻസ് വിഷൻ EQXX ഇവി 1,008 കിലോമീറ്റർ ദൂരം പിന്നിട്ട് പുതിയൊരു റെക്കോർഡ് സൃഷ്ടിച്ചു.

മെർസിഡീസ് ബെൻസിന്റെ റോഡ് സുരക്ഷാ ക്യാമ്പയിനിന്റെ മൂന്നാം പതിപ്പ് ഫ്ലാഗ് ഓഫ് ചെയ്യുന്ന പരിപാടിയിലാണ് വിഷൻ EQXX ഇവി പ്രദർശിപ്പിച്ചത്. റോഡ് സേഫ്റ്റി ക്യാമ്പയിൻ രാജ്യത്ത് ആദ്യമായി ആരംഭിച്ചത് 2015-ലാണ്. വാഹന വികസനത്തിലേക്കും പരിശോധനയിലേക്കും പോകുന്ന യഥാർത്ഥ ജീവിത സുരക്ഷാ തത്വശാസ്ത്രം പിന്തുടർന്ന് മരണനിരക്ക് കുറയ്ക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിൽ മെർസിഡീസ് സജീവമായ പങ്ക് വഹിക്കുന്നുണ്ട്. റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി പ്രദർശനങ്ങൾ, ടെക്-ഡേകൾ, മീഡിയ ഡ്രൈവുകൾ എന്നിവ ക്യാമ്പയിൻ ഉപയോഗിക്കുന്നു.

Most Read Articles

Malayalam
English summary
Mercedes benz unveiled vision eqxx electric concept car in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X