270 കിലോമീറ്റർ റേഞ്ച്, വില 47.20 ലക്ഷം രൂപ; പുതിയ Cooper SE ഇലക്‌ട്രിക് പുറത്തിറക്കി Mini

ഇന്ത്യയിൽ പുതിയ ഓൾ-ഇലക്‌ട്രിക് കൂപ്പർ SE പുറത്തിറക്കി ബ്രിട്ടീഷ് പ്രീമിയം വാഹന നിർമാതാക്കളായ മിനി. 47.20 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഇവി ഹാച്ച്ബാക്ക് നമ്മുടെ രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്.

270 കിലോമീറ്റർ റേഞ്ച്, വില 47.20 ലക്ഷം രൂപ; പുതിയ Cooper SE ഇലക്‌ട്രിക് പുറത്തിറക്കി Mini

മിനി കൂപ്പർ SE ഇലക്‌ട്രിക് ഒരു സിബിയു യൂണിറ്റായി കൊണ്ടുവന്നതിനാൽ ഹാച്ച്ബാക്ക് ഒരൊറ്റ വേരിയന്റിൽ മാത്രമാകും ലഭ്യമാവുക. ആദ്യ ബാച്ചിൽ 30 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യക്കായി അനുവദിച്ചിരിക്കുന്നത്. എല്ലാ യൂണിറ്റുകളും ഇതിനകം തന്നെ വിറ്റഴിച്ചതായാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

270 കിലോമീറ്റർ റേഞ്ച്, വില 47.20 ലക്ഷം രൂപ; പുതിയ Cooper SE ഇലക്‌ട്രിക് പുറത്തിറക്കി Mini

മിനി കൂപ്പർ SE ഇലക്‌ട്രിക്കിന്റെ ആദ്യ ബാച്ചിന്റെ ഡെലിവറി മാർച്ച് മുതൽ ആരംഭിക്കും. അതേ സമയം അടുത്ത ബാച്ചിനുള്ള ബുക്കിംഗും കമ്പനി ഇതോടൊപ്പം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂപ്പർ SE ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് ഇന്ത്യയ്ക്ക് ലഭിക്കുന്നത്.

270 കിലോമീറ്റർ റേഞ്ച്, വില 47.20 ലക്ഷം രൂപ; പുതിയ Cooper SE ഇലക്‌ട്രിക് പുറത്തിറക്കി Mini

ഇലക്‌ട്രിക് പ്രീമിയം ഹാച്ച്ബാക്കിന്റെ രൂപകല്പനയുടെ കാര്യത്തിൽ കൂപ്പറിന്റെ ഡിസൈനിലെ എല്ലാ പരമ്പരാഗത ഘടകങ്ങളും ഈ ഇലക്‌ട്രിക് വേഷമണിയുമ്പോഴും മിനി മുന്നോട്ടു കൊണ്ടുപോവുന്നുണ്ട്. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, യൂണിയൻ ജാക്ക്-തീം എൽഇഡി ടെയിൽ ലാമ്പുകൾ, പരിചിതമായ ആ രൂപകഘടന എന്നിവയെല്ലാം ബ്രിട്ടീഷ് ബ്രാൻഡ് നിലനിർത്തിയിട്ടുണ്ട്.

270 കിലോമീറ്റർ റേഞ്ച്, വില 47.20 ലക്ഷം രൂപ; പുതിയ Cooper SE ഇലക്‌ട്രിക് പുറത്തിറക്കി Mini

എന്നിരുന്നാലും വലിയ ബ്ലാങ്ക്-ഔട്ട് ഫ്രണ്ട് ഗ്രിൽ, അൽപ്പം റീ-പ്രൊഫൈൽ ചെയ്ത ഫ്രണ്ട് ബമ്പർ, പുനർരൂപകൽപ്പന ചെയ്ത റിയർ ബമ്പർ, എക്‌സ്‌ഹോസ്റ്റ് പൈപ്പുകളുടെ അഭാവം, മിറർ ക്യാപ്പുകളിലും വീലുകളിലും ഗ്ലോസി യെല്ലോ ആക്‌സന്റുകൾ എന്നിവ പോലുള്ള ചില പ്രധാന വ്യത്യാസങ്ങളും പരിചയപ്പെടുത്താനും മിനി മറന്നിട്ടില്ല.

270 കിലോമീറ്റർ റേഞ്ച്, വില 47.20 ലക്ഷം രൂപ; പുതിയ Cooper SE ഇലക്‌ട്രിക് പുറത്തിറക്കി Mini

കൂപ്പർ SE ഇലക്‌ട്രിക്കിലെ വ്യതിരിക്തമായ 17 ഇഞ്ച് വീൽ ഡിസൈൻ ഒരു ബ്രിട്ടീഷ് പ്ലഗ്-സോക്കറ്റ് പോലെയാണ് നിർമിച്ചിരിക്കുന്നത്. ബാറ്ററി പായ്ക്കിന് ക്ലിയറൻസ് അനുവദിക്കുന്നതിന് ജ്വലന-എഞ്ചിൻ മോഡലിനേക്കാൾ 15 മില്ലീമീറ്റർ അധിക ഉയരത്തിലാണ് ഈ ഇലക്‌ട്രിക് വാഹനം നിർമിച്ചിരിക്കുന്നത്.

270 കിലോമീറ്റർ റേഞ്ച്, വില 47.20 ലക്ഷം രൂപ; പുതിയ Cooper SE ഇലക്‌ട്രിക് പുറത്തിറക്കി Mini

കൂപ്പർ SE ഇന്ത്യയിൽ വൈറ്റ് സിൽവർ, മിഡ്‌നൈറ്റ് ബ്ലാക്ക്, മൂൺവാക്ക് ഗ്രേ, ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ എന്നീ നാല് നിറങ്ങളിൽ ലഭ്യമാണ്. SE ഇലക്‌ട്രിക് കാറിന്റെ അകത്തളത്തിലേക്ക് നോക്കിയാൽ മൊത്തത്തിലുള്ള ഡാഷ്‌ബോർഡ് ഡിസൈൻ സ്റ്റാൻഡേർഡ് കൂപ്പർ ഹാച്ച്ബാക്കിന് സമാനമാണ്. എന്നാൽ ഒരു പുതിയ 5.5 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉൾപ്പെടുത്തി പ്രധാന ഹൈലൈറ്റാക്കി മാറ്റാനും കമ്പനിക്ക് സാധിച്ചു.

270 കിലോമീറ്റർ റേഞ്ച്, വില 47.20 ലക്ഷം രൂപ; പുതിയ Cooper SE ഇലക്‌ട്രിക് പുറത്തിറക്കി Mini

മൾട്ടി-ലെവൽ ബ്രേക്ക്-റിജനറേഷൻ സിസ്റ്റത്തിനായുള്ള സെന്റർ കൺസോളിൽ ഒരു പുതിയ ടോഗിൾ സ്വിച്ച് മാത്രമാണ് മറ്റൊരു വ്യത്യാസം. അതേസമയം ഗ്ലോസി യെല്ലോ ആക്‌സന്റുകൾ ഇന്റീരിയറിലേക്കും കൊണ്ടുപോവാൻ മിനി ശ്രദ്ധിച്ചു. ഇന്റീരിയർ, ബൂട്ട് സ്പേസ് എന്നിവയെ പുതിയ പവർട്രെയിൻ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്.

270 കിലോമീറ്റർ റേഞ്ച്, വില 47.20 ലക്ഷം രൂപ; പുതിയ Cooper SE ഇലക്‌ട്രിക് പുറത്തിറക്കി Mini

ഫീച്ചറുകളുടെ കാര്യത്തിൽ കൂപ്പർ SE ഇവിക്ക് ആപ്പിൾ കാർപ്ലേ അനുയോജ്യത, സ്‌പോർട്‌സ് സീറ്റുകൾ, ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, പനോരമിക് ഗ്ലാസ് റൂഫ്, നാപ്പ ലെതർ സ്റ്റിയറിംഗ് വീൽ, ടിപിഎംഎസ് എന്നിവയുള്ള 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാമാണ് ബ്രിട്ടീഷ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

270 കിലോമീറ്റർ റേഞ്ച്, വില 47.20 ലക്ഷം രൂപ; പുതിയ Cooper SE ഇലക്‌ട്രിക് പുറത്തിറക്കി Mini

184 bhp കരുത്തിൽ 270 Nm torque നൽകാൻ കഴിയുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് കൂപ്പർ SE ഹാച്ച്ബാക്കിന്റെ ഹൃദയതുടിപ്പ്. ടി ആകൃതിയിൽ പാസഞ്ചർ സീറ്റിന് താഴെ ഘടിപ്പിച്ചിരിക്കുന്ന 32.6 കിലോവാട്ട് ബാറ്ററിയിൽ നിന്നാണ് കാർ പവർ എടുക്കുന്നത്. ഫ്രണ്ട് വീൽ ഡ്രൈവ് വാഹനമാണിത്. അതിന്റെ ഫലമായി 7.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത വാഹനത്തിന് കൈയ്യെത്തി പിടിക്കാൻ സാധിക്കും.

270 കിലോമീറ്റർ റേഞ്ച്, വില 47.20 ലക്ഷം രൂപ; പുതിയ Cooper SE ഇലക്‌ട്രിക് പുറത്തിറക്കി Mini

അതേസമയം 150 കിലോമീറ്ററിന്റെ ഉയർന്ന വേഗതയാണ് ഇലക്‌ട്രിക് കാറിനുള്ളത്. കൂപ്പർ SE ഇലക്‌ട്രിക്കിൽ മിഡ്, സ്‌പോർട്ട്, ഗ്രീൻ, ഗ്രീൻ പ്ലസ് എന്നിങ്ങനെ നാല് ഡ്രൈവ് മോഡുകളും ലഭിക്കുന്നുണ്ട്.

270 കിലോമീറ്റർ റേഞ്ച്, വില 47.20 ലക്ഷം രൂപ; പുതിയ Cooper SE ഇലക്‌ട്രിക് പുറത്തിറക്കി Mini

സ്വീകാര്യമായ സിറ്റി ഡ്രൈവിംഗ് ശ്രേണിയും ആവശ്യമുള്ള പെർഫോമൻസ് നിലവാരവും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കാൻ കൂപ്പർ SE ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ടെന്നും അതിന്റെ ഫലമായി 270 കിലോമീറ്റർ വരെ WLTP സാക്ഷ്യപ്പെടുത്തിയ റേഞ്ച് ലഭിക്കുമെന്നും മിനി പറയുന്നു.

270 കിലോമീറ്റർ റേഞ്ച്, വില 47.20 ലക്ഷം രൂപ; പുതിയ Cooper SE ഇലക്‌ട്രിക് പുറത്തിറക്കി Mini

കൂപ്പർ SE 50 കിലോവാട്ട് ചാർജ് പോയിന്റ് വഴി 36 മിനിറ്റിനുള്ളിൽ 0-80 ശതമാനം വരെ വേഗത്തിൽ ചാർജ് ചെയ്യാൻ പ്രാപ്തമാണ്.

270 കിലോമീറ്റർ റേഞ്ച്, വില 47.20 ലക്ഷം രൂപ; പുതിയ Cooper SE ഇലക്‌ട്രിക് പുറത്തിറക്കി Mini

അതേസമയം 11 കിലോവാട്ട് വാൾ ബോക്‌സിന് (സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നത്) 150 മിനിറ്റിനുള്ളിൽ 0-80 ശതമാനം വരെ ചാർജ് ചെയ്യാം. അതേസമയം പൂർണമായി ചാർജിലെത്താൻ ഏകദേശം 210 മിനിറ്റ് വരെ വേണ്ടി വരും. കൂപ്പർ ഇവിയിൽ അൺലിമിറ്റഡ് കിലോമീറ്ററുകളുള്ള 2 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും കമ്പനി നൽകുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
Mini cooper se electric hatchback launched in india at rs 47 20 lakh details
Story first published: Thursday, February 24, 2022, 14:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X