ഒറ്റയടിക്ക് 5.32 ലക്ഷം രൂപ കൂട്ടി, മിനിയുടെ ഈ കാർ വാങ്ങണമെങ്കിൽ ഇനി മുടക്കേണ്ടത് 51.82 ലക്ഷം രൂപ

മിനി കൂപ്പർ കൺവെർട്ടബിൾ S മോഡലിന്റെ വില വർധിപ്പിച്ച് മിനി ഇന്ത്യ. ബ്രിട്ടീഷ് കമ്പനിയുടെ ഓപ്പൺ-ടോപ്പ് കാറിന് 5.32 ലക്ഷം രൂപ വില പരിഷ്‌ക്കരണമാണ് ഇപ്പോൾ ലഭിക്കുന്നത്. ഇനി മുതൽ മിനി കൂപ്പർ കൺവെർട്ടബിൾ S മോഡൽ ഇന്ത്യയിൽ വാങ്ങുന്നതിന് 51.82 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരിക.

ഒറ്റയടിക്ക് 5.32 ലക്ഷം രൂപ കൂട്ടി, മിനിയുടെ ഈ കാർ വാങ്ങണമെങ്കിൽ ഇനി മുടക്കേണ്ടത് 51.82 ലക്ഷം രൂപ

2021 ജൂണിലാണ് മിനി കൂപ്പർ കൺവെർട്ടബിൾ S ആദ്യമായി ഇന്ത്യൻ നിരത്തുകളിൽ എത്തുന്നത്. അന്ന് കൺവെർട്ടബിൾ പതിപ്പിന് 44 ലക്ഷം രൂപയായിരുന്നു രാജ്യത്തെ എക്സ്ഷോറൂം വില. ഈ കാറിനാണ് ഒറ്റയടിക്ക് 5.32 ലക്ഷം രൂപ കൂട്ടിയിരിക്കുന്നത്. 47.70 ലക്ഷം രൂപ വിലയുള്ള ത്രീ-ഡോർ, JCW അവതാർ തുടങ്ങിയ മറ്റ് ബോഡി ശൈലികളിലും മിനി കൂപ്പർ ലഭ്യമാണ്.

പൂർണമായി അടയ്‌ക്കാനോ തുറക്കാനോ വെറും 18 സെക്കൻഡ് എടുക്കുന്ന കൂൾ സോഫ്റ്റ് ടോപ്പിന് പുറമെ എൽഇഡി ഹെഡ്‌ലാമ്പുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, വെർട്ടിക്കൽ ടെയിൽ ലാമ്പുകൾ എന്നിവയ്‌ക്കൊപ്പം ഗ്ലോസി ബ്ലാക്ക് നോസും മിനി കൂപ്പർ കൺവെർട്ടിബിൾ S വേരിയന്റിന് ഉണ്ട്.

സാധാരണ മിനി ഫാഷനിൽ തന്നെ എത്തുന്ന കൺവെർട്ടിബിൾ കാറിന്റെ അകത്തളവും ഏറെ പരിചിതമായ രൂപകൽപ്പനയാണ് മുന്നോട്ടുകൊണ്ടുപോവുന്നത്. ക്യാബിനിൽ വൃത്താകൃതിയിലുള്ള 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഏറ്റവും ആകർഷകമായ കാര്യം.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സപ്പോർട്ട്, അഞ്ച് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹർമൻ കാർഡൺ സ്റ്റീരിയോ സിസ്റ്റം, നാപ്പ ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ എന്നീ സവിശേഷതകളും ബ്രിട്ടീഷ് ബ്രാൻഡ് നൽകുന്നുണ്ട്.

കാറിന്റെ സുരക്ഷാ സവിശേഷതകളിൽ ഫ്രണ്ട്, പാസഞ്ചർ എയർബാഗുകൾ, എബിഎസ്, സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് ബ്രേക്ക് കൺട്രോൾ എന്നിവയെല്ലാമാണ് അണിനിരത്തിയിരിക്കുന്നത്. ശ്രേണിയില്‍ ആദ്യമായി ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്കും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

ത്രീ-ഡോർ കാറിന്റെ JCW വേരിയന്റുകളെ പോലെ തന്നെ ആവർത്തനത്തിനും 189 bhp പവറിൽ പരമാവധി 280 Nm torque നൽകുന്ന 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഈ എഞ്ചിൻ പൂജ്യം മുതൽ 100 കിലോമീറ്റർ വരെ വേഗത വെറും 7.1 സെക്കൻഡിൽ കൈവരിക്കും.

ഓപ്പൺ ടോപ്പ് കാറുകളിലെ ഏറ്റവും വില കുറവുള്ള മോഡൽ തന്നെയാണ് ഇപ്പോഴും മിനി കൂപ്പർ കൺവേർട്ടബിൾ S. സ്‌പോർട്ടി കൂപ്പർ S രൂപത്തിൽ മാത്രമാണ് മിനി കൺവേർട്ടബിൾ ഇന്ത്യയിൽ വിൽക്കുന്നത്.

മിനി കൺവെർട്ടിബിൾ ഇന്ത്യയിൽ ഒരു കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റായാണ് (CBU) അവതരിപ്പിക്കുന്നക്. റൂഫ്‌ടോപ്പ് ഗ്രേ മെറ്റാലിക്, ഐലൻഡ് ബ്ലൂ മെറ്റാലിക്, എനിഗ്മാറ്റിക് ബ്ലാക്ക്, സെസ്റ്റി യെല്ലോ എന്നിങ്ങനെ നാല് പുതിയ കളർ ഓപ്ഷനുകളിൽ വാഹനം സ്വന്തമാക്കാനാവും.

കുഞ്ഞൻ കൺവേർട്ടിബിളിന് പുതുതലമുറ അവതരിപ്പിക്കാനൊരുങ്ങുകയാണ് ബ്രിട്ടീഷ് പ്രീമിയം വാഹന നിർമാതാക്കളായ മിനി ഇപ്പോൾ. അടുത്ത തലമുറ മോഡൽ 2025-ൽ മാത്രമേ എത്തിച്ചേരുകയുള്ളൂ എന്നാണ് പുറത്തുവരുന്ന വിവരം. 2025 -ഓടെ അവസാനത്തെ ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ മോഡൽ അവതരിപ്പിച്ച് 2030 ഓടെ മിനി പൂർണമായും ഇലക്ട്രിക്കിലേക്ക് ചുവടുവെക്കുകയും ചെയ്യും.

അതേസമയം ഏറ്റവും വില കുറഞ്ഞ ആഡംബര ഇലക്ട്രിക് കാറായി ഇന്ത്യയിലെത്തി ഹിറ്റായ മിനി കൂപ്പർ SE ഓൾ-ഇലക്‌ട്രിക് മോഡലിലേക്ക് കൂടുതൽ ശ്രദ്ധ നൽകാനും കമ്പനി തയാറായാട്ടുണ്ട്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഒറ്റ വേരിയന്റില്‍ മാത്രം ഇന്ത്യയില്‍ എത്തിക്കുന്ന ഈ വാഹനത്തിന് 50.90 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.

ഇന്ത്യക്കായി അനുവദിച്ചിരുന്ന ആദ്യ ബാച്ചിലെ വാഹനങ്ങള്‍ പൂര്‍ണമായും വിറ്റഴിച്ചിരുന്നു. ഉടൻ തന്നെ രണ്ടാം ബാച്ചും വിൽപ്പനയ്ക്ക് എത്തും. മിനി കൂപ്പറിന്റെ സാധാരണ മോഡലിനെക്കാള്‍ എട്ട് ലക്ഷം രൂപ മാത്രമാണ് ഇലക്ട്രിക് പതിപ്പിന് അധികമായി ഈടാക്കുന്നത് എന്ന കാര്യമാണ് ഇതിനെ ഇത്രയും ഹിറ്റാക്കി മാറ്റിയത്.

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
Mini india increased the prices of the mini cooper convertible s model
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X