പുതുതലമുറയിലേക്ക് ചേക്കേറാൻ ഒരുങ്ങി Mini Cooper SE പ്രീമിയം ഇലക്ട്രിക് കാർ; ടീസർ പുറത്ത്

ബ്രിട്ടീഷ് പ്രീമിയം വാഹന നിർമാതാക്കാതാക്കളായ മിനി ഇലക്ട്രിക് ഭാവിയിലേക്ക് അതിവേഗം കുതിക്കുകയാണ്. അതോടൊപ്പം തന്നെ കൂപ്പർ ഹാച്ച്ബാക്കിന്റെ അഞ്ചാംതലമുറ ആവർത്തനത്തിനേയും പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ബ്രാൻഡ്.

പുതുതലമറയിലേക്ക് ചേക്കേറാൻ ഒരുങ്ങി Mini Cooper SE പ്രീമിയം ഇലക്ട്രിക് കാർ; ടീസർ പുറത്ത്

കൂപ്പർ ഹാച്ചിന്റെ ഓൾ-ഇലക്ട്രിക് വകഭേദമായ കൂപ്പർ SE പതിപ്പിന്റെ ടീസർ ചിത്രവും പുറത്തുവിട്ടിരിക്കുകയാണ് കമ്പനിയിപ്പോൾ. സ്വീഡനിലെ ആർജെപ്ലോഗിലുള്ള ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ വിന്റർ ടെസ്റ്റ് സെന്ററിൽ പരീക്ഷണം നടത്തുന്ന കാറിന്റെ വീഡിയോയും ചിത്രങ്ങളുമാണ് മിനി വെളിപ്പെടുത്തിയിരിക്കുന്നത്.

പുതുതലമറയിലേക്ക് ചേക്കേറാൻ ഒരുങ്ങി Mini Cooper SE പ്രീമിയം ഇലക്ട്രിക് കാർ; ടീസർ പുറത്ത്

ഡിസൈൻ ഹൈലൈറ്റുകൾ വെളിപ്പടുത്താതെ കനത്ത രീതിയിൽ മറച്ചാണ് പരീക്ഷണത്തിന് പുതിയ ഇലക്ട്രിക് കാർ എത്തിയത്. എന്നാൽ ഇന്റേണൽ കമ്പഷൻ എഞ്ചിൻ മോഡലിന് സമാനമായ രീതിയിലാണ് കൂപ്പറിന്റെ SE പതിപ്പും അണിഞ്ഞൊരുങ്ങുകയെന്നാണ് സൂചന. പരമ്പരാഗത വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകളും ഫ്രണ്ട് ഗ്രില്ലും സമാനമാണെങ്കിലും മൊത്തത്തിലുള്ള രൂപഘടന മുമ്പത്തേതിനേക്കാൾ അൽപ്പം കൂടുതൽ വൃത്താകൃതിയിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

പുതുതലമറയിലേക്ക് ചേക്കേറാൻ ഒരുങ്ങി Mini Cooper SE പ്രീമിയം ഇലക്ട്രിക് കാർ; ടീസർ പുറത്ത്

പിൻഭാഗത്ത് ഏറ്റവും വലിയ മാറ്റം ലഭിക്കുമെന്ന് വ്യക്തമാണ്. സ്റ്റാൻഡേർഡ് മോഡലിന്റെ മുൻകാല പരീക്ഷണ ചിത്രങ്ങൾ പോലെ യൂണിയൻ ജാക്ക് സിഗ്നേച്ചർ ഒഴിവാക്കി പകരം ആധുനിക ഡിസൈനോടുകൂടിയ പുതിയ ടെയിൽ ലാമ്പ് ഡിസാനായിരിക്കും മിനി കൂപ്പറിൽ അവതരിപ്പിക്കുക.

പുതുതലമറയിലേക്ക് ചേക്കേറാൻ ഒരുങ്ങി Mini Cooper SE പ്രീമിയം ഇലക്ട്രിക് കാർ; ടീസർ പുറത്ത്

പുതിയ കൂപ്പർ SE അതിന്റെ ഇലക്ട്രിക് സ്വഭാവം എടുത്തു കാണിക്കാനായി ചെറിയ ചില മാറ്റങ്ങൾ പരിചയപ്പെടുത്തിയേക്കും. ഒരുപക്ഷേ അടച്ചിട്ട ഗ്രില്ലും ഇവി-നിർദ്ദിഷ്‌ട ആക്‌സന്റുകളും പുതിയ പ്രീമിയം ഇലക്ട്രിക് കാറിനുണ്ടായിരിക്കും. ടീസർ ചിത്രം വാഹനത്തിന്റെ ഇന്റീരിയറിനെ കുറിച്ച് കാര്യമായ ഒരു സൂചനയും നൽകുന്നില്ലെങ്കിലും തികച്ചും പുതിയ അകത്തളമായിരിക്കും ഉണ്ടായിരിക്കുകയെന്നാണ് സൂചന.

പുതുതലമറയിലേക്ക് ചേക്കേറാൻ ഒരുങ്ങി Mini Cooper SE പ്രീമിയം ഇലക്ട്രിക് കാർ; ടീസർ പുറത്ത്

ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഒരു വലിയ വൃത്താകൃതിയിലുള്ള സ്‌ക്രീനിലൂടെ സംയോജിപ്പിച്ചിരിക്കുകയാണ്. സുപ്രധാന സ്ഥിതിവിവരക്കണക്കുകൾ നൽകാനായി മിനി കൂപ്പർ SE ഇലക്ട്രിക്കിൽ ഹെഡ്-അപ്പ് ഡിസ്‌പ്ലേ വരെ ഇടംപിടിക്കും.

പുതുതലമറയിലേക്ക് ചേക്കേറാൻ ഒരുങ്ങി Mini Cooper SE പ്രീമിയം ഇലക്ട്രിക് കാർ; ടീസർ പുറത്ത്

ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, ബ്രാൻഡഡ് ഓഡിയോ സിസ്റ്റം, പവർഡ് ഫ്രണ്ട് സീറ്റുകൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) തുടങ്ങിയ സവിശേഷതകളും വാഹനത്തിൽ നിന്നും പ്രതീക്ഷിക്കാം.

പുതുതലമറയിലേക്ക് ചേക്കേറാൻ ഒരുങ്ങി Mini Cooper SE പ്രീമിയം ഇലക്ട്രിക് കാർ; ടീസർ പുറത്ത്

കൂടുതൽ ഫലപ്രദമായ നവീകരണം എഞ്ചിനിലായിരിക്കും നടക്കുക. പെർഫോമൻസ് വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പരമ്പരാഗത ഗോ-കാർട്ട് കാറുകളുടേത് പോലെയുള്ള ഹാൻഡിലിംഗ് വൈദഗ്ദ്ധ്യം തുടർന്നും നൽകുമെന്ന് മിനി ഉറപ്പുനൽകിയിട്ടുണ്ട്. നിലവിലെ കൂപ്പർ SE-യുടെ ഇലക്ട്രിക് മോട്ടോറും 32.6kWh ബാറ്ററി പായ്ക്കും 184 bhp കരുത്തിൽ പരമാവധി 270 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.

പുതുതലമറയിലേക്ക് ചേക്കേറാൻ ഒരുങ്ങി Mini Cooper SE പ്രീമിയം ഇലക്ട്രിക് കാർ; ടീസർ പുറത്ത്

0-100 കിലോമീറ്റർ വേഗതയിൽ നിന്ന് 150 കിലോമീറ്റർ സ്പീഡിൽ എത്താൻ മിനി കൂപ്പർ SE ഇലക്ട്രിക്കിന് 7.3 സെക്കൻഡ് മതിയാവും. റേഞ്ചിനെ സംബന്ധിച്ചിടത്തോളം ഒറ്റ ചാർജിൽ 270 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇതിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പുതുതലമറയിലേക്ക് ചേക്കേറാൻ ഒരുങ്ങി Mini Cooper SE പ്രീമിയം ഇലക്ട്രിക് കാർ; ടീസർ പുറത്ത്

വരാനിരിക്കുന്ന കൂപ്പർ ഹാച്ച്ബാക്കിന്റെ സ്റ്റാൻഡേർഡ് മോഡലിനെ സംബന്ധിച്ചിടത്തോളം ഇതിന് പെട്രോൾ, ഡീസൽ, പ്ലഗ്-ഇൻ-ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടീഷ് ബ്രാൻഡിന്റെ അവസാനത്തെ ശുദ്ധമായ ICE മോഡൽ 2025 ഓടെ എത്തുമെന്ന് മിനി നേരത്തെ വെളിപ്പെടുത്തിയിരുന്നു, അതിനുശേഷം എല്ലാ ലോഞ്ചുകളും ഒരു വൈദ്യുതീകരിച്ച മോഡലായിരിക്കും.

പുതുതലമറയിലേക്ക് ചേക്കേറാൻ ഒരുങ്ങി Mini Cooper SE പ്രീമിയം ഇലക്ട്രിക് കാർ; ടീസർ പുറത്ത്

ഓൾ-ഇലക്‌ട്രിക് കൂപ്പർ SE പതിപ്പിനൊപ്പം അഞ്ചാം തലമുറ കൂപ്പറും ഈ വർഷാവസാനം അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം അടുത്തിടെ ഓൾ-ഇലക്‌ട്രിക് കൂപ്പർ SE ലഭിച്ചിരുന്നു. അതിനാൽ അടുത്ത തലമുറ മോഡൽ ഇന്ത്യയിലെത്താൻ ഇനിയും സമയമെടുത്തേക്കാം.

പുതുതലമറയിലേക്ക് ചേക്കേറാൻ ഒരുങ്ങി Mini Cooper SE പ്രീമിയം ഇലക്ട്രിക് കാർ; ടീസർ പുറത്ത്

2022 ഫെബ്രുവരി മാസം അവസാനത്തോടെയാണ് ബ്രിട്ടീഷ് പ്രീമിയം വാഹന നിര്‍മാതാക്കളായ മിനി ഇന്ത്യയില്‍ പുതിയ ഓള്‍-ഇലക്ട്രിക് കൂപ്പര്‍ SE അവതരിപ്പിക്കുന്നത്. 47.20 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് മോഡലിനായി രാജ്യത്ത് മുടക്കേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം വാഹനത്തിനായുള്ള ഡെലിവറിയും കമ്പനി ആരംഭിച്ചിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
Mini teased the new gen cooper se electric premium hatchback
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X