മൂന്ന് വേരിയന്റ്, ഒപ്പം 4X4 കരുത്തും; അങ്കം മുറുക്കാൻ പുതിയ Skoda Kodiaq എസ്‌യുവി, കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യയുടെ പ്രിയപ്പെട്ട വാഹന നിർമാണ കമ്പനിയായി അതിവേഗം വളരാൻ സാധിച്ചവരാണ് സ്കോഡ. ആദ്യ കാലങ്ങളിൽ ഉയർന്ന മെയിന്റനെൻസ് കോസ്റ്റിന്റെ പേരിൽ ചീത്തപേര് കേൾക്കേണ്ടി വന്നെങ്കിലും റാപ്പിഡിലൂടെയും ആധുനിക മോഡലുകളിലൂടെയും അതെല്ലാം മാറ്റിയെടുത്തവരാണ് ഈ യൂറോപ്യൻ ബ്രാൻഡ്.

മൂന്ന് വേരിയന്റ്, ഒപ്പം 4X4 കരുത്തും; അങ്കം മുറുക്കാൻ പുതിയ Skoda Kodiaq എസ്‌യുവി, കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യയിലെ എല്ലാ വാഹന ശ്രേണിയിലും സാന്നിധ്യമാകാനും സ്‌കോഡയ്ക്ക് സാധിച്ചിട്ടുണ്ട്. പോയ വർഷം കുഷാഖിലൂടെ കളംനിറഞ്ഞ ചെക്ക് റിപ്പബ്ലിക്കൻ വാഹന നിര്‍മാതാക്കളായ സ്‌കോഡ ഏഴ് സീറ്റര്‍ എസ്‌യു‌വിയായ കോഡിയാക്കിന്റെ മുഖംമിനുക്കിയ പതിപ്പുമായാണ് ഈ വർഷം തുടങ്ങുന്നത്.

മൂന്ന് വേരിയന്റ്, ഒപ്പം 4X4 കരുത്തും; അങ്കം മുറുക്കാൻ പുതിയ Skoda Kodiaq എസ്‌യുവി, കൂടുതൽ വിവരങ്ങൾ പുറത്ത്

നിലവിലെ തലമുറ മോഡൽ നാല് വർഷം മുമ്പാണ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്. ശേഷം കൊഡിയാകിന് ലഭിക്കുന്ന ആദ്യത്തെ പ്രധാന പരിഷ്ക്കാരമായിരിക്കും ഈ വരുന്നത്. 2020 ഏപ്രിലിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച അതേ മോഡലാണ് ഇപ്പോൾ രണ്ട് വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലേക്ക് എത്തുന്നത്.

മൂന്ന് വേരിയന്റ്, ഒപ്പം 4X4 കരുത്തും; അങ്കം മുറുക്കാൻ പുതിയ Skoda Kodiaq എസ്‌യുവി, കൂടുതൽ വിവരങ്ങൾ പുറത്ത്

കഴിഞ്ഞ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഉദ്ദേശിച്ചിരുന്നെങ്കിലും പല തടസങ്ങളും കാരണം അവതരണം വൈകുകയാരുന്നു. അതായത് നിലവിലുള്ള കൊവിഡ്-19 മഹാമാരിയും സെമികണ്ടക്‌ടർ ചിപ്പുകളുടെ ദൗർലഭ്യവും മൂലമുണ്ടായ അപ്രതീക്ഷിത സാഹചര്യങ്ങളാണ് കാലതാമസത്തിന് കാരണമായത്.

മൂന്ന് വേരിയന്റ്, ഒപ്പം 4X4 കരുത്തും; അങ്കം മുറുക്കാൻ പുതിയ Skoda Kodiaq എസ്‌യുവി, കൂടുതൽ വിവരങ്ങൾ പുറത്ത്

എന്തായാലും 2022 ജനുവരിയിൽ തന്നെ വാഹനത്തെ നിരത്തിൽ കാണാമെന്നാണ് സ്കോഡ ഇപ്പോൾ ഉറപ്പുനൽകിയിരിക്കുന്നത്. പ്രീമിയം എസ്‌യുവി വിപണി ഏറെക്കാലമായി കാത്തിരിക്കുന്ന മോഡലാണ് ബിഎസ്-VI സ്‌കോഡ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ്. ചെക്ക് റിപ്പബ്ലിക്കിൽ സ്‌കോഡ കൊഡിയാക് SE, SE, L, സ്പോർട്ട്ലൈൻ, എൽ ആൻഡ് കെ, vRS എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിൽ ലഭ്യമാണ്.

മൂന്ന് വേരിയന്റ്, ഒപ്പം 4X4 കരുത്തും; അങ്കം മുറുക്കാൻ പുതിയ Skoda Kodiaq എസ്‌യുവി, കൂടുതൽ വിവരങ്ങൾ പുറത്ത്

എന്നാൽ ഇന്ത്യയിൽ എത്തുമ്പോൾ സ്‌റ്റൈൽ, സ്‌പോർട്ട്‌ലൈൻ, എൽ ആൻഡ് കെ എന്നീ മൂന്ന് വേരിയന്റുകളിൽ മാത്രമേ പുതിയ സ്കോഡ കൊഡിയാക് ലഭ്യമാവുകയുള്ളൂ. സ്റ്റൈലാണ് വാഹനത്തിന്റെ അടിസ്ഥാന വേരിയന്റ്. അതേസമയം എൽ ആൻഡ് കെ ഏറ്റവും ടോപ്പ് മോഡലായും കമ്പനി സ്ഥാപിക്കും.

മൂന്ന് വേരിയന്റ്, ഒപ്പം 4X4 കരുത്തും; അങ്കം മുറുക്കാൻ പുതിയ Skoda Kodiaq എസ്‌യുവി, കൂടുതൽ വിവരങ്ങൾ പുറത്ത്

മൂന്ന് വേരിയന്റുകളിലും ഒരേ എഞ്ചിൻ ആയിരിക്കും കൊഡിയാക്കിന് തുടിപ്പേകാൻ എത്തുക. എസ്‌യുവിയിലെ 2.0 ലിറ്റർ പെട്രോൾ ടിഎസ്ഐ യൂണിറ്റ് 4200-6000 rpm-ൽ 190 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ പ്രാപ്തമായിരിക്കും. ഡ്രൈവർ ഉൾപ്പെടെ 7 മുതിർന്നവർക്ക് വരെ യാത്ര ചെയ്യാനുള്ള സൗകര്യമാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്.

മൂന്ന് വേരിയന്റ്, ഒപ്പം 4X4 കരുത്തും; അങ്കം മുറുക്കാൻ പുതിയ Skoda Kodiaq എസ്‌യുവി, കൂടുതൽ വിവരങ്ങൾ പുറത്ത്

4×4 ഡ്രൈവ് സ്റ്റാൻഡേർഡായി എത്തുമ്പോൾ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രമാകും വാഗ്‌ദാനം ചെയ്യുക. ഡീസൽ എഞ്ചിനും ഓഫറിൽ ഉണ്ടാകില്ലെന്നതും സ്കോഡയുടെ അജണ്ഡയാണ്. പ്രീമിയം മൂന്നുവരി എസ്‌യുവിയുടെ പരിഷ്ക്കാരങ്ങൾ നിലവിലെ മോഡലിനെ അപേക്ഷിച്ച് കോസ്‌മെറ്റിക്, ഫീച്ചർ നവീകരണങ്ങളാണ് ഉൾക്കൊള്ളുന്നത്.

മൂന്ന് വേരിയന്റ്, ഒപ്പം 4X4 കരുത്തും; അങ്കം മുറുക്കാൻ പുതിയ Skoda Kodiaq എസ്‌യുവി, കൂടുതൽ വിവരങ്ങൾ പുറത്ത്

രൂപകൽപ്പനയിലേക്ക് നോക്കിയാൽ പുതിയ കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റിന് ആദ്യമായി പൂർണ എൽഇഡി മാട്രിക്‌സ് ഹെഡ്‌ലൈറ്റുകൾ ലഭിക്കുന്നുണ്ട്. അതോടൊപ്പം സംയോജിത എൽഇഡി ഡിആർഎല്ലുകൾ ഉൾക്കൊള്ളുന്നുമുണ്ട്. പരിഷ്ക്കരിച്ച ഷഡ്ഭുജമായ സ്കോഡ ബട്ടർഫ്ലൈ റേഡിയേറ്റർ ഗ്രില്ലും മെഷ്-പാറ്റേൺ എയർ ഇൻടേക്ക് വെന്റുകളുള്ള റീപ്രൊഫൈൽ ചെയ്ത ഫ്രണ്ട് ബമ്പറും പുതുക്കിയ എസ്‌യുവിയുടെ മുൻവശത്ത് ലഭിക്കും.

മൂന്ന് വേരിയന്റ്, ഒപ്പം 4X4 കരുത്തും; അങ്കം മുറുക്കാൻ പുതിയ Skoda Kodiaq എസ്‌യുവി, കൂടുതൽ വിവരങ്ങൾ പുറത്ത്

എസ്‌യുവിയുടെ ബോണറ്റ് ഡിസൈനിലും സ്കോഡ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സൈഡ് പ്രൊഫൈലിൽ ടോപ്പ്-എൻഡ് vRS വേരിയന്റിനായി നീക്കം ചെയ്യാവുന്ന കവറുകളും ബ്ലാക്ക്-ഔട്ട് പില്ലറുകളും റൂഫ് റെയിലുകളും സഹിതം പുതിയ 20 ഇഞ്ച് സാജിറ്റേറിയസ് അലോയ് വീലുകൾ ലഭിക്കുന്നു.

മൂന്ന് വേരിയന്റ്, ഒപ്പം 4X4 കരുത്തും; അങ്കം മുറുക്കാൻ പുതിയ Skoda Kodiaq എസ്‌യുവി, കൂടുതൽ വിവരങ്ങൾ പുറത്ത്

പിൻഭാഗത്തേക്ക് നീങ്ങുമ്പോൾ പുതിയ കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റിന് പിൻ വിൻഡ്‌ഷീൽഡിന്റെ വശങ്ങളിൽ വിംഗുകളുള്ള ഒരു പുതിയ സ്‌പോയിലറാണ് ഒരുക്കിയിരിക്കുന്നത്. ഇത് അതിന്റെ എയറോഡൈനാമിക് ഗുണങ്ങൾ ഒപ്റ്റിമൈസ് ചെയ്യുകയും 0.31 കുറഞ്ഞ ഡ്രാഗ് കോഫിഫിഷ്യന്റ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

മൂന്ന് വേരിയന്റ്, ഒപ്പം 4X4 കരുത്തും; അങ്കം മുറുക്കാൻ പുതിയ Skoda Kodiaq എസ്‌യുവി, കൂടുതൽ വിവരങ്ങൾ പുറത്ത്

ഇത് പുനർരൂപകൽപ്പന ചെയ്ത റാപ്പറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, പുതുക്കിയ പിൻ ബമ്പർ, ടെയിൽ ഗേറ്റിലുടനീളം സ്കോഡ അക്ഷരങ്ങൾ എന്നിവയും ഉൾക്കൊള്ളുന്നു. അളവുകളുടെ കാര്യത്തിൽ എസ്‌യുവിക്ക് 4,699 മില്ലീമീറ്റർ നീളവും 1,882 മില്ലീമീറ്റർ വീതിയും 2,791 മില്ലീമീറ്റർ വീൽബേസും നൽകുന്നു. വാഹനത്തിന്റെ ഭാരം 2,493 കിലോഗ്രാമാണ്.

മൂന്ന് വേരിയന്റ്, ഒപ്പം 4X4 കരുത്തും; അങ്കം മുറുക്കാൻ പുതിയ Skoda Kodiaq എസ്‌യുവി, കൂടുതൽ വിവരങ്ങൾ പുറത്ത്

ക്യാബിനിനുള്ളിൽ കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് അഞ്ച്, ഏഴ് സീറ്റുകളുള്ള ലേഔട്ടുകളിൽ ടൺ കണക്കിന് സുഖസൗകര്യങ്ങളായിരിക്കും ഒരുക്കുക. മസാജ് ഫംഗ്‌ഷനോടുകൂടിയ ഹീറ്റഡ്, വെന്റിലേറ്റഡ് സീറ്റുകൾ, മെമ്മറി ഫംഗ്‌ഷനോടുകൂടിയ മൾട്ടിവേ ഇലക്ട്രിക് സീറ്റ് അഡ്ജസ്റ്റ്‌മെന്റ്, സുഷിരങ്ങളുള്ള ലെതർ അപ്‌ഹോൾസ്റ്ററി, മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ എന്നിവ ചില സവിശേഷതകളിൽ ഉൾപ്പെടുന്നു.

മൂന്ന് വേരിയന്റ്, ഒപ്പം 4X4 കരുത്തും; അങ്കം മുറുക്കാൻ പുതിയ Skoda Kodiaq എസ്‌യുവി, കൂടുതൽ വിവരങ്ങൾ പുറത്ത്

തീർന്നില്ല, ഇതോടൊപ്പം 9.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയ്‌ക്കൊപ്പം 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റിലുണ്ട്. ഇൻഫോടെയ്ൻമെന്റ് യൂണിറ്റിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഇൻ-ബിൽറ്റ് കണക്റ്റഡ് കാർ ടെക് എന്നിവയുണ്ട്. എൽഇഡി ആംബിയന്റ് ലൈറ്റിംഗ്, പുതിയ അലങ്കാര സ്ട്രിപ്പുകൾ, അപ്ഹോൾസ്റ്ററിയിലെ കോൺട്രാസ്റ്റിംഗ് സ്റ്റിച്ചിംഗ്, ഡോർ ട്രിമ്മുകളിൽ കോൺട്രാസ്റ്റിംഗ് സ്റ്റിച്ചിംഗ്, ഓപ്ഷണൽ കാന്റൺ ഓഡിയോ സിസ്റ്റം എന്നിവ ഉൾപ്പെടുന്നു.

മൂന്ന് വേരിയന്റ്, ഒപ്പം 4X4 കരുത്തും; അങ്കം മുറുക്കാൻ പുതിയ Skoda Kodiaq എസ്‌യുവി, കൂടുതൽ വിവരങ്ങൾ പുറത്ത്

ഒമ്പത് എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് ലെയ്ൻ അസിസ്റ്റ്, പ്രെഡിക്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയും അതിലേറെയും അടങ്ങുന്ന ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളും ഉൾപ്പെടെയുള്ള ഫീച്ചറുകൾ സുരക്ഷാ രംഗത്തും സ്കോഡ കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റിൽ വാഗ്‌ദാനം ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
New skoda kodiaq will introduce in 3 variants and 4x4 system in india
Story first published: Tuesday, January 4, 2022, 18:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X