മാഗ്നൈറ്റ് ചുമ്മാ തീ... സെപ്റ്റംബറിൽ 7,265 യൂണിറ്റ് വിൽപ്പനയുമായി Nissan India

ഒരുകാലത്ത് ആർക്കും വേണ്ടാതെ കിടന്നൊരു വാഹന നിർമാണ കമ്പനിയായിരുന്നു നിസാൻ. എന്നാൽ 2020-ൽ ലോട്ടറിയായി മാഗ്നൈറ്റ് വന്നതോടെ ജാപ്പനീസ് ബ്രാൻഡിന്റെ തലവര തെളിഞ്ഞു. ശരിക്കും പറഞ്ഞാൽ നിസാന്റെ ലോട്ടറിയായിരുന്നു ഈ കോംപാക്‌ട് എസ്‌യുവി.

മാഗ്നൈറ്റ് ചുമ്മാ തീ... സെപ്റ്റംബറിൽ 7,265 യൂണിറ്റ് വിൽപ്പനയുമായി Nissan India

ഒറ്റയക്ക സംഖ്യകളിൽ വരെ വിൽപ്പന എത്തി നിന്നിരുന്ന കാലത്തു നിന്ന് ഇപ്പോൾ നാലക്കത്തിൽ എത്തി വിൽപ്പന കണക്കുകൾ. അതിനുള്ള ഒറ്റക്കാരണമാണ് മാഗ്നൈറ്റ്. 3,177 യൂണിറ്റുകളുടെ ആഭ്യന്തര മൊത്തവ്യാപാരവും 4,088 യൂണിറ്റുകളുടെ കയറ്റുമതിയും ഉൾപ്പടെ 2022 സെപ്റ്റംബർ മാസത്തിൽ 7,265 യൂണിറ്റുകൾ വിറ്റഴിക്കാൻ കമ്പനിക്കായി.

മാഗ്നൈറ്റ് ചുമ്മാ തീ... സെപ്റ്റംബറിൽ 7,265 യൂണിറ്റ് വിൽപ്പനയുമായി Nissan India

വിൽപ്പനയുടെ കാര്യത്തിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനമാണ് വളർച്ച. താരതമ്യപ്പെടുത്തുമ്പോൾ നിസാൻ പോയ ഓഗസ്റ്റ് മാസത്തിൽ 8,915 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. കയറ്റുമതി കണക്കുകൾ ആഭ്യന്തര വിൽപ്പനയേക്കാൾ കൂടുതലാണെന്നത് എടുത്തു പറയേണ്ട കാര്യമാണ്.

മാഗ്നൈറ്റ് ചുമ്മാ തീ... സെപ്റ്റംബറിൽ 7,265 യൂണിറ്റ് വിൽപ്പനയുമായി Nissan India

അടുത്തിടെ കയറ്റുമതിയില്‍ പത്തുലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് കൈവരിക്കാനും നിസാന് സാധിച്ചിരുന്നു. 'മെയ്ക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന തത്ത്വചിന്തയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കമ്പനി 108 രാജ്യങ്ങളിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നത്.

മാഗ്നൈറ്റ് ചുമ്മാ തീ... സെപ്റ്റംബറിൽ 7,265 യൂണിറ്റ് വിൽപ്പനയുമായി Nissan India

2010 സെപ്റ്റംബറിലാണ് നിസാന്‍ മോട്ടോര്‍ ഇന്ത്യ ചെന്നൈയിലെ റെനോ-നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ ലിമിറ്റഡ് (RNAIPL) പ്ലാന്റില്‍ കേന്ദ്രത്തില്‍ നിന്ന് കയറ്റുമതി ആരംഭിക്കുന്നത്. നിസാൻ മാഗ്‌നൈറ്റ് ഇന്ത്യൻ വിപണിയിൽ മികച്ച പ്രകടനമാണ് നടത്തുന്നത്.

മാഗ്നൈറ്റ് ചുമ്മാ തീ... സെപ്റ്റംബറിൽ 7,265 യൂണിറ്റ് വിൽപ്പനയുമായി Nissan India

ഉത്സവ സീസൺ അടുക്കുമ്പോൾ കോംപാക്‌ട് എസ്‌യുവിക്കായുള്ള ഡിമാന്റ് വർധിക്കുമെന്നും വിപണിയിലുടനീളമുള്ള വിതരണത്തിലും ഉപഭോക്തൃ വികാരങ്ങളിലും മെച്ചപ്പെടുന്നതിലൂടെ ഈ മികവ് തുടരാനാവുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

മാഗ്നൈറ്റ് ചുമ്മാ തീ... സെപ്റ്റംബറിൽ 7,265 യൂണിറ്റ് വിൽപ്പനയുമായി Nissan India

നിസാൻ ഇന്ത്യയിൽ വിൽക്കുന്നതും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതുമായ കോംപാക്‌ട് എസ്‌യുവിയാണ് മാഗ്നൈറ്റ്. ഈ സബ്-4 മീറ്റർ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന് ഇന്ത്യയിൽ 5.97 ലക്ഷം രൂപ മുതൽ 10.79 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില.

മാഗ്നൈറ്റ് ചുമ്മാ തീ... സെപ്റ്റംബറിൽ 7,265 യൂണിറ്റ് വിൽപ്പനയുമായി Nissan India

7.87 ലക്ഷം രൂപയുടെ എക്സ്ഷോറൂം വില ആരംഭിക്കുന്ന മാഗ്‌നൈറ്റിന്റെ സ്പെഷ്യൽ റെഡ് എഡിഷനും കമ്പനി അടുത്തിടെ വിപണിയിൽ അവതരിപ്പിച്ചിരുന്നു. പുറംഭാഗത്ത് റെഡ് ആക്സന്റുകളോടെയാണ് ഇത് വരുന്നത്. അതേസമയം ഡ്യുവൽ-ടോൺ റെഡ്, ബ്ലാക്ക് ഡാഷ്‌ബോർഡിലാണ് അകത്തളം പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ, ഡോറുകൾക്കും സെന്റർ കൺസോളിലും റെഡ് ആക്‌സന്റുകൾ കാണാനാവും.

മാഗ്നൈറ്റ് ചുമ്മാ തീ... സെപ്റ്റംബറിൽ 7,265 യൂണിറ്റ് വിൽപ്പനയുമായി Nissan India

വയർലെസ് ചാർജിംഗ്, ഇലുമിനേറ്റഡ് ഡോർ സിൽസ്, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകളും നിസാൻ ചേർത്തിട്ടുണ്ട്. ടർബോ പെട്രോൾ എഞ്ചിനിൽ, ഇബിഡിയുള്ള എബിഎസ്, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ എന്നിവയ്‌ക്കൊപ്പം കൂടാതെ ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സവിശേഷതകളും മാഗ്നൈറ്റിന്റെ പ്രത്യേകതയാണ്.

മാഗ്നൈറ്റ് ചുമ്മാ തീ... സെപ്റ്റംബറിൽ 7,265 യൂണിറ്റ് വിൽപ്പനയുമായി Nissan India

നിസാൻ നിലവിൽ ഇന്ത്യയിലുടനീളം ക്വാളിറ്റി മന്ത് ക്യാമ്പയിൻ നടത്തുന്നുണ്ട്. സെപ്റ്റംബർ 26-ന് ആരംഭിച്ച ക്യാമ്പയി‌ൻ 2022 നവംബർ 11-ന് അവസാനിക്കും. എക്‌സ്‌പ്രസ് സർവീസ്, പിക്ക് ഡ്രോപ്പ് സേവനം, ഡോർസ്റ്റെപ്പ് സേവനങ്ങൾ, സർവീസ് ക്ലിനിക് എന്നിവയാണ് ഇതിലെ പ്രധാന ഹൈലൈറ്റുകൾ.

മാഗ്നൈറ്റ് ചുമ്മാ തീ... സെപ്റ്റംബറിൽ 7,265 യൂണിറ്റ് വിൽപ്പനയുമായി Nissan India

മാഗ്നൈറ്റ്, കിക്‌സ് എന്നീ മോഡലുകൾ നിലവിൽ വിൽക്കുന്ന നിസാൻ ഇന്ത്യയിൽ ഉടൻ തന്നെ പുതിയൊരു മോഡൽ കൂടി കൊണ്ടുവരുന്നതായാണ് സൂചന. ഒക്ടോബര്‍ 18-ന് ഡല്‍ഹിയില്‍ മോഡലിനെ ചിലപ്പോൾ അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan india sold 7265 units in 2022 september new model coming soon to improve sales
Story first published: Monday, October 3, 2022, 11:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X