പുതിയ Kodiaq ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയെ പുറത്തിറക്കി Skoda; വില 34.99 ലക്ഷം രൂപ മുതൽ

സ്കോഡ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യൻ വിപണിയിൽ തിരികെ അവതരിപ്പിച്ചിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ്. 34.99 ലക്ഷം രൂപ മുതൽ 37.49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് എസ്‌യുവി രണ്ടാംവരവ് നടത്തിയിരിക്കുന്നത്.

പുതിയ Kodiaq ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയെ പുറത്തിറക്കി Skoda; വില 34.99 ലക്ഷം രൂപ മുതൽ

ഈ പ്രീമിയം എസ്‌യുവിക്കായുള്ള ബുക്കിംഗും സ്കോഡ ആരംഭിച്ചിട്ടുണ്ട്. പുതിയ കൊഡിയാക്കിനുളഅള ഡെലിവറിയും വരും ദിവസങ്ങളിൽ ആരംഭിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ബിഎസ്-VI കാലഘട്ടത്തിലേക്കുള്ള പരിവർത്തന വേളയിൽ ഡീസൽ കാറുകളെ പിൻവലിക്കാനുള്ള സ്കോഡയുടെ തീരുമാനത്തെത്തുടർന്നാണ് 2020 ഏപ്രിലിൽ കൊഡിയാക്കിനെ നിർത്തലാക്കുന്നത്.

പുതിയ Kodiaq ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയെ പുറത്തിറക്കി Skoda; വില 34.99 ലക്ഷം രൂപ മുതൽ

തുടർന്ന് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് കൊഡിയാക് സ്കോഡ ഇന്ത്യയുടെ ലൈനപ്പിലേക്ക് മടങ്ങിയെത്തുന്നത്. മെച്ചപ്പെട്ട ഡ്രൈവിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്ന നിരവധി സെഗ്‌മെന്റ്-ഫസ്റ്റ് സവിശേഷതകളുമായാണ് ഈ പ്രീമിയം എസ്‌യുവി ഇന്ത്യൻ നിരത്തുകളിലേക്ക് എത്തുന്നതും.

പുതിയ Kodiaq ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയെ പുറത്തിറക്കി Skoda; വില 34.99 ലക്ഷം രൂപ മുതൽ

2020-ൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് കഴിഞ്ഞ വർഷം വാഹനം അവതരിപ്പിക്കേണ്ടതായിരുന്നു എങ്കിലും കൊവിഡ് രണ്ടാം തരംഗത്തെ തുടർന്നുണ്ടായ പ്രതിസന്ധിയും സെമി കണ്ടക്‌ടർ ചിപ്പുകളുടെ അഭാവവും മൂലമാണ് ഇന്ത്യയിലെത്താൻ ഇത്രയും വൈകിയത്.

പുതിയ Kodiaq ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയെ പുറത്തിറക്കി Skoda; വില 34.99 ലക്ഷം രൂപ മുതൽ

സ്റ്റൈൽ, സ്പോർട്ട്ലൈൻ, ലോറിൻ ആൻഡ് ക്ലെമന്റ് (L& K) എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് എസ്‌യുവിയെ സ്കോഡ ഇന്ത്യയിൽ പുനരവതരിപ്പിച്ചിരിക്കുന്നത്. വേരിയന്റ് തിരിച്ചുള്ള എക്സ്ഷോറൂം വില വിവരങ്ങൾ ഇങ്ങനെ;

കൊഡിയാക് സ്റ്റൈൽ ; 34.99 ലക്ഷം രൂപ

കൊഡിയാക് സ്പോർട്ട്ലൈൻ ; 35.99 ലക്ഷം രൂപ

കൊഡിയാക് ലോറിൻ ആൻഡ് ക്ലെമന്റ് ; 37.49 ലക്ഷം രൂപ

പുതിയ Kodiaq ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയെ പുറത്തിറക്കി Skoda; വില 34.99 ലക്ഷം രൂപ മുതൽ

സ്കോഡ കഴിഞ്ഞ വർഷം അന്താരാഷ്ട്ര വിപണികളിൽ കൊഡിയാകിന് ഒരു മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് നൽകിയിരുന്നു. ആ മാറ്റങ്ങളിൽ പലതും ഇന്ത്യൻ മോഡലിലേക്കും കമ്പനി നടപ്പിലാക്കിയിട്ടുണ്ട്. പുതിയതും കൂടുതൽ നേരായതുമായ ഗ്രിൽ, എലവേറ്റഡ് ബോണറ്റ്, പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പ് സിഗ്‌നേച്ചറുകളോട് കൂടിയ പരിഷ്‌കരിച്ച ഹെഡ്‌ലൈറ്റുകൾ, ഫ്രണ്ട് ബമ്പർ എന്നിവയും മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

പുതിയ Kodiaq ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയെ പുറത്തിറക്കി Skoda; വില 34.99 ലക്ഷം രൂപ മുതൽ

അതേസമയം വശക്കാഴ്ച്ചയിൽ പുതിയ അലോയ് വീൽ ഡിസൈൻ ഒഴികെ കൊഡിയാകിൽ മറ്റ് മാറ്റങ്ങളൊന്നും സ്കോഡ വരുത്തിയിട്ടില്ല. ഇനി പിന്നിലേക്ക് നോക്കിയാൽ ടെയിൽ ലൈറ്റുകളും ബമ്പറും ചെറുതായി പരിഷ്ക്കരിക്കാൻ കമ്പനി തയാറായിട്ടുണ്ട്. എന്നാൽ ബാക്കിയുള്ളവയിൽ വലിയ മാറ്റങ്ങളൊന്നും കമ്പനി നടപ്പിലാക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

പുതിയ Kodiaq ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയെ പുറത്തിറക്കി Skoda; വില 34.99 ലക്ഷം രൂപ മുതൽ

ഇനി അകത്തളത്തിലേക്ക് വന്നാൽ അടിസ്ഥാന ലേഔട്ടിന്റെയും രൂപകൽപ്പനയുടെയും കാര്യത്തിൽ പുതിയ കൊഡിയാക്കിന്റെ ഡാഷ്‌ബോർഡ് മുൻമോഡലിന് സമാനമാണ്. സൂപ്പർബ്, ഒക്ടാവിയ, കുഷാഖ് എന്നിവയുൾപ്പെടെ എല്ലാ സ്കോഡ കാറുകളിലും കാണുന്നത് പോലെ സ്കോഡയുടെ പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ ഉൾപ്പെടുത്തിയതാണ് ഇന്റീരിയർ ഡിസൈനിലെ ഏറ്റവും ശ്രദ്ധേയമായ നവീകരണം.

പുതിയ Kodiaq ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയെ പുറത്തിറക്കി Skoda; വില 34.99 ലക്ഷം രൂപ മുതൽ

മുമ്പത്തെപ്പോലെ കൊഡിയാക്കിൽ മൂന്ന് വരി ഇരിപ്പിടങ്ങൾ വാഗ്ദാനം ചെയ്യുന്നത് തുടരുന്നുണ്ട്. പുതുക്കിയ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയന്റ് ലൈറ്റിംഗ്, ത്രീ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് തുടങ്ങിയ ഫീച്ചറുകളോടെയാണ് സ്കോഡ പുതിയ കൊഡിയാക് പുറത്തിറക്കിയിരിക്കുന്നത്.

പുതിയ Kodiaq ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയെ പുറത്തിറക്കി Skoda; വില 34.99 ലക്ഷം രൂപ മുതൽ

അതോടൊപ്പം തന്നെ സൺറൂഫ്, ഹാൻഡ്‌സ് ഫ്രീ പാർക്കിംഗ്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഒമ്പത് എയർബാഗുകൾ എന്നിവയും അതിലേറെയും സംവിധാനങ്ങളും പ്രീമിയം എസ്‌യുവിയുടെ ഭാഗമായിട്ടുണ്ട്. 190 bhp കരുത്തിൽ 320 Nm torque വികസിപ്പിക്കുന്നതിനായി ട്യൂൺ ചെയ്തിരിക്കുന്ന 2.0 ലിറ്റർ, നാല്-സിലിണ്ടർ TSI ടർബോ പെട്രോൾ എഞ്ചിനാണ് കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റിനും തുടിപ്പേകുന്നത്.

പുതിയ Kodiaq ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയെ പുറത്തിറക്കി Skoda; വില 34.99 ലക്ഷം രൂപ മുതൽ

അഞ്ച് ഡ്രൈവ് മോഡലുകളോടെയാകും കൊഡിയാക്ക് എസ്‌യുവിയെ സ്കോഡ വാഗ്ദാനം ചെയ്യുക. അതിൽ ഇക്കോ, നോർമൽ, സ്‌പോർട്‌സ്, സ്നോ, ഇൻഡിവിജ്വൽ എന്നിവയാണ് ഉൾപ്പെടുന്നത്. ഒക്‌ടാവിയ, സൂപ്പർബ് പോലുള്ള മറ്റ് മോഡലുകളിൽ കാണുന്ന അതേ യൂണിറ്റാണിത്. ഈ എഞ്ചിൻ 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

പുതിയ Kodiaq ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയെ പുറത്തിറക്കി Skoda; വില 34.99 ലക്ഷം രൂപ മുതൽ

കൂടാതെ എല്ലാ വേരിയന്റുകളിലും ഓൾ-വീൽ ഡ്രൈവ് സംവിധാനവും സ്റ്റാൻഡേർഡായി ലഭിക്കും. പുതിയ 2022 കൊഡിയാക്ക് എസ്‌യുവിയിൽ ഡൈനാമിക് ഷാസിസ് കൺട്രോൾ (DCC) സംവിധാനം സ്കോഡ ചേർത്തിട്ടുണ്ടെന്നാണ് സൂചന. പ്രീ-ഫെസ്‌ലിഫ്റ്റ് മോഡലിന്റെ 150 bhp, 2.0 ലിറ്റർ ഡീസൽ എഞ്ചിൻ സ്‌കോഡ പൂർണമായും ഉപേക്ഷിക്കുകയാണുണ്ടായത്.

പുതിയ Kodiaq ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയെ പുറത്തിറക്കി Skoda; വില 34.99 ലക്ഷം രൂപ മുതൽ

നിലവിൽ സ്‌കോഡയുടെ മൂന്നു-വരി മോണോകോക്ക് എസ്‌യുവിക്ക് വിപണിയിൽ നേരിട്ടുള്ള എതിരാളികളൊന്നുമില്ല. അതായത് ഈ വർഷം അവസാനം ജീപ്പ് മെറിഡിയൻ പുറത്തിറക്കുന്നത് വരെ. എന്നിരുന്നാലും അതിന്റെ വില കണക്കിലെടുക്കുമ്പോൾ അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ഫോക്‌സ്‌വാഗൺ ടിഗുവാൻ, ഡീസൽ പവർ സിട്രൺ C5 എയർക്രോസ് എന്നിവ പോലുള്ള മറ്റ് പ്രീമിയം എസ്‌യുവികളുമായി സ്കോഡയ്ക്ക് മത്സരിക്കേണ്ടി വരും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda launched the all new kodiaq facelift suv in india at rs 34 99 lakh
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X