നിരത്തുകൾ ഭരിക്കാൻ Octavia RS iV വരുന്നു, പ്ലഗ്-ഇൻ ഹൈബ്രിഡ് കാറുമായി Skoda ഇന്ത്യയിലേക്ക്

തങ്ങളുടെ ആദ്യത്തെ പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനമായ ഒക്ടാവിയ RS iV ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. 2023 അവസാനത്തോടെയും എക്‌സിക്യൂട്ടീവ് സെഡാന്റെ ഹൈബ്രിഡ് വേരിയന്റിനെ കമ്പനി ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരികയെന്നാണ് സ്ഥിരീകരണം.

ഏകദേശം 45 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വില പരിധിയിലായിരിക്കും ഐതിഹാസിക മോഡലിന്റെ പ്ലഗ്-ഇൻ ഹൈബ്രിഡ് RS iV വകഭേദത്തെ സ്കോഡ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കുക. നാലാം തലമുറ ഒക്ടാവിയയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ വേരിയന്റ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഒരു വർഷത്തിൽ ഇറക്കുമതി ചെയ്യുന്ന 2,500 കാറുകൾ വരെ ഹോമോലോഗേഷൻ രഹിത നിയമങ്ങൾ ബ്രാൻഡിന് പ്രയോജനപ്പെടുത്താമെന്നതിനാൽ CBU (കംപ്ലീറ്റ്‌ലി ബിൽറ്റ് അപ്പ്) വഴി ഇത് രാജ്യത്തേക്ക് കൊണ്ടുവരാൻ കഴിയും.

നിരത്തുകൾ ഭരിക്കാൻ Octavia RS iV വരുന്നു, പ്ലഗ്-ഇൻ ഹൈബ്രിഡ് കാറുമായി Skoda ഇന്ത്യയിലേക്ക്

പെർഫോമൻസിനെ അടിസ്ഥാനമാക്കിയുള്ള RS ബ്രാൻഡിന്റെ രണ്ട് പതിറ്റാണ്ടിന്റെ സാന്നിധ്യം ആഘോഷിക്കുന്നതിനായി 2020-ലാണ് അവതാരപ്പിറവി എടുക്കുന്നത്. സ്‌കോഡ ഒക്ടാവിയ RS iV അരങ്ങേറ്റം കുറിച്ചതു മുതൽ ആഗോള വിപണിയിൽ വൻ ഹിറ്റായി മാറുകയും ചെയ്‌തിരുന്നു. മുമ്പത്തെ RS മോഡലുകൾക്ക് സമാനമായ രീതിയിൽ സാധാരണ ഒക്ടാവിയയിൽ നിന്ന് വ്യത്യസ്തമാക്കാൻ ഇതിന് ധാരാളം വിഷ്വൽ അപ്‌ഡേറ്റുകളാണ് ചെക്ക് ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്. അതിൽ കറുത്ത നിറത്തിൽ ഒരുങ്ങിയിരിക്കുന്ന സിഗ്നേച്ചർ ഫ്രണ്ട് ഗ്രിൽ, ഷാർപ്പ് ഫോഗ് ലാമ്പ് ഹൗസുകൾ, ബ്ലാക്ക് ഫിനിഷ്ഡ് എയർ ഇൻലെറ്റ്, സ്‌പോർട്ടിയർ ബമ്പർ എന്നിവ ഉൾപ്പെടുന്നു.

ഇതോടൊപ്പം ഔട്ട്‌സൈറ്റ് റിയർവ്യൂ മിററുകളും (ORVM) ചുവപ്പ് നിറത്തിലുള്ള കോൺട്രാസ്റ്റ് ആർഎസ് ബാഡ്ജുകളും, മുന്നിലും പിന്നിലും ഉള്ള സ്‌കിഡ് പ്ലേറ്റുകളിൽ പ്രയോഗിച്ച ഗ്ലോസി ബ്ലാക്ക് ഫിനിഷും സ്‌കോഡ ഒക്ടാവിയ RS iV പ്ലഗ്-ഇൻ ഹൈബ്രിഡ് വേരിയന്റിനെ കൂടുതൽ സ്പോർട്ടിയറാക്കാൻ സഹായിച്ചിട്ടുണ്ട്. എക്സ്റ്റീരിയർ പോലെ തന്നെ എക്‌സിക്യൂട്ടീവ് സെഡാന്റെ ഇൻ്റീരിയറും കോൺട്രാസ്റ്റ് റെഡ് ഇൻസെർട്ടുകൾ ഉൾപ്പെടെയുള്ള മെച്ചപ്പെടുത്തലുകൾ അവതരിപ്പിക്കും. കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സ്റ്റാൻഡേർഡ് ഒക്ടാവിയയിൽ ഉണ്ടാവും.

കൂടാതെ 10.25 ഇഞ്ച് ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ഒക്ടാവിയ RS iV പ്ലഗ്-ഇൻ ഹൈബ്രിഡിൽ ഇടംപിടിക്കും. പെർഫോമൻസിന്റെ കാര്യത്തെ സംബന്ധിച്ചിടത്തോളം, സ്‌കോഡ ഒക്ടാവിയ RS iV 1.4 ലിറ്റർ ഫോർ സിലിണ്ടർ TSI പെട്രോൾ എഞ്ചിനിലാണ് വരുന്നത്. ഇത് RS 245 പതിപ്പിൽ കാണപ്പെടുന്ന വലിയ 2.0 ലിറ്റർ പെട്രോൾ യൂണിറ്റിന് പകരമായാണ് ഇടംപിടിച്ചിരിക്കുന്നത്. പുതിയ ടർബോ മോട്ടോർ പരമാവധി പവർ വികസിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തിയിട്ടുമുണ്ട്.

അതായത് സ്കോഡ ഒക്‌ടാവിയയുടെ പ്ലഗ്-ഇൻ ഹൈബ്രിഡ് വേരിയന്റിൽ 150 bhp പവറിനൊപ്പം 116 bhp കൂടി നഷകാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്നുവെന്ന് സാരം. ഇതോടെ കാറിന്റെ സംയുക്ത പവർ ഔട്ട്പുട്ട് 245 bhp കരുത്തായി ഉയരുകയും ചെയ്യും. ഇതിന് 400 Nm പീക്ക് ടോർക്ക് കണക്കാണുള്ളത്. അതായത് പഴയ മോഡലിനേക്കാൾ ഏകദേശം 30 Nm torque ശേഷി പുത്തൻ RS iV പ്ലഗ്-ഇൻ ഹൈബ്രിഡ് വേരിയന്റിന് അധികമുണ്ടെന്ന് ചുരുക്കം.

കാറിലെ ബാറ്ററി പായ്ക്ക് ഫ്ലോറിന്റെ അടിഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. ഇത് 60 കിലോമീറ്റർ ദൈർഘ്യമുള്ള ഇലക്ട്രിക് ഒൺലി ഡ്രൈവിംഗ് റേഞ്ചും പ്രാപ്തമാക്കുന്നുണ്ട്. 7.3 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സ്‌കോഡ ഒക്ടാവിയ RS iV പ്ലഗ്ഇൻ ഹൈബ്രിഡിന് കഴിയുമെന്ന് അവകാശപ്പെടുന്നു. പഴയ RS 245 വേരിയന്റിനേക്കാൾ 0.7 സെക്കൻഡ് കുറവാണിത്. ഉയർന്ന വേഗത 225 കിലോമീറ്ററായി സ്കോഡ പരിമിതപ്പെടുത്തിയിട്ടുണ്ട്. RS 245 മോഡലിനേക്കാൾ 25 കിലോമീറ്ററോളം കുറവാണിത്.

വരാനിരിക്കുന്ന സ്കോഡ ഒക്‌ടാവിയ PHEV പതിപ്പിന് ഏതാണ് 1,620 കിലോഗ്രാം ഭാരമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വലിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ചിരിക്കുന്നതിനാലാണ് കാറിന് ഇത്രയും അധികം ഭാരം വരുന്നത്. ഇത് വ്യത്യസ്ത ഡ്രൈവ് മോഡുകളുമായും വരുന്നു. ഒക്‌ടാവിയ RS പെർഫോമൻസ് മോഡൽ 2004-ലാണ് ഇന്ത്യയിൽ ആദ്യമായി പ്രാദേശികമായി അരങ്ങേറ്റം കുറിക്കുന്നത്. 2020-ൽ RS 245 ഇവിടെ ഏകദേശം 36 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വിപണിയിൽ എത്തിയിരുന്നത്. ഇന്ത്യയിൽ പൂർണമായും വിറ്റഴിക്കാൻ സാധിച്ചിരുന്നില്ലെങ്കിലും പുതിയ ആവർത്തനത്തിലൂടെ ഉപഭോക്താക്കളെ കണ്ടെത്താനാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda planning to launch its first plug in hybrid car octavia rs iv in india
Story first published: Saturday, December 31, 2022, 11:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X