ഹരിയാന റോഡ് വേയ്‌സിൽ നിന്നും ആയിരം ബസുകളുടെ ഓർഡർ സ്വന്തമാക്കി Tata Motors

ഹരിയാന റോഡ് വേയ്സിൽ നിന്നും 1000 ബസുകൾക്കുള്ള അഭിമാനകരമായ ഓർഡർ ലഭിച്ചതായി പ്രഖ്യാപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ്. കരാറിന്റെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ 52 സീറ്റ് ബിഎസ്-VI ഡീസൽ ബസുകളാണ് വിവിധ ഘട്ടങ്ങളിലായി കൈമാറുക.

യാത്രക്കാർക്ക് മികച്ച സൗകര്യം പ്രദാനം ചെയ്യുന്നതിനൊപ്പം ഇന്ധനക്ഷമതയും, വിശ്വാസ്യതയും ഉടമസ്ഥാവകാശ ചെലവ് കുറഞ്ഞതുമാണ് ടാറ്റ മോട്ടോർസിൻറെ ബസുകൾ. ഹരിയാന സംസ്ഥാന സർക്കാരിന്റെ ടെണ്ടർ നടപടികളിലൂടെയാണ് ഈ ബിഡ്ഡിംഗ് നടന്നത്.

ഹരിയാന റോഡ് വേയ്‌സിൽ നിന്നും ആയിരം ബസുകളുടെ ഓർഡർ സ്വന്തമാക്കി Tata Motors

ടാറ്റ മോട്ടോർസിന്റെ ആയിരം ബസുകളുടെ ഓർഡർ സ്ഥിരീകരിക്കാനായതിൽ സന്തോഷമുണ്ടെന്നും ആധുനികവും സാമ്പത്തിക ക്ഷമതയുള്ളതുമായ ബിഎസ്-VI ബസുകൾ എല്ലാവർക്കും ഒരുപോലെ ഗുണകരവും യാത്രക്കാർക്ക് മികച്ച സൗകര്യവും നൽകുന്നതാവുമെന്നും ഹരിയാന ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നവ ദീപ് ഐപിഎസ് വ്യക്തമാക്കി. പുതിയ ബസുകളുടെ വരവ് അന്തർ സംസ്ഥാന ഗതാഗതം കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിന് സഹായകരമാകമെന്നും സംസ്ഥാനത്തുടനീളം സുഗമമായ യാത്രയ്ക്ക് പുതിയ ബസുകളുടെ വരവ് വഴിവെയ്ക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഹരിയാന റോഡ് വേയ്സിൽ നിന്ന് അഭിമാനകരവും ബൃഹത്തായതുമായ ഓർഡർ നേടിയെടുക്കാനായതിൽ സന്തുഷ്ടരാണെന്ന് ടാറ്റ മോട്ടോർസ് ബസസ് പ്രൊഡക്ട് ലൈൻ വൈസ് പ്രസിഡൻറ് രോഹിത് ശ്രീവാസ്തവയും വ്യക്തമാക്കി. ബസുകൾ കൈമാറുന്നതോടെ ഹരിയാന സംസ്ഥാന സർക്കാരുമായുള്ള ഞങ്ങളുടെ സഹകരണം വീണ്ടും ശക്തിപ്പെടും സംസ്ഥാനത്തെ ജനങ്ങൾക്ക് ആധുനിക യാത്ര സൗകര്യങ്ങൾ മുന്നോട്ട് വെയ്ക്കുന്നതിന് സഹായകരവുമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടാതെ ഏറ്റവും മികച്ച സൗകര്യങ്ങളൊരുക്കുന്നതിനും കാര്യക്ഷമതയുറപ്പാക്കാനും ഇന്ത്യയിലെ പൊതുഗതാഗതം ആധുനികവത്കരിക്കുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും രോഹിത് ശ്രീവാസ്തവ കൂട്ടിചേർത്തു. ടാറ്റ മോട്ടോർസ് വാണിജ്യ വാഹനങ്ങൾ രൂപകല്പനചെയ്യുന്നത് പവർ ഓഫ് സിക്സ് തത്വത്തിൽ അധിഷ്ഠിതമായാണ്. സമാനതകളില്ലാത്ത ഡ്രൈവബിലിറ്റി, കുറഞ്ഞ പ്രവർത്തന ചെലവ്, സുഖവും സൗകര്യങ്ങളും, കണക്ടിവിറ്റി എന്നിവ ഉറപ്പ് വരുത്തുന്നതാണിത്.

ടാറ്റ മോട്ടോർസിൻറെ പ്രധാന സംരംഭമായ സമ്പൂർണ സേവനം കൂടി വാഗ്ദാനം ചെയ്തിട്ടുണ്ട്. സമയ ബദ്ധിതമായ അറ്റകുറ്റപണി, ബ്രേക്ക് ഡൗൺ അസിസ്റ്റൻസ്, ഇൻഷുറൻസ്, ആക്സിഡൻറൽ റിപ്പയർ ടൈം, എക്സ്റ്റൻഡഡ് വാറണ്ടി, തുടങ്ങി വാഹനങ്ങളുടെ പരിപാലനത്തിനും സംരക്ഷണത്തിനുമായി വിവിധ ആഡ് ഓൺ സേവനങ്ങൾ അടക്കം സേവനങ്ങളുടെ നിരയാണ് സമ്പൂർണ സേവനം വഴി ലഭ്യമാകുക.

ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ ആഭ്യന്തര, അന്താരാഷ്‌ട്ര വിപണിയിൽ 2022 ഒക്‌ടോബറിലെ വിൽപ്പന 78,335 ആയിരുന്നു. 2021 ഒക്‌ടോബറിൽ ഇത് 67,829 യൂണിറ്റായിരുന്നു. അതായത് വാർഷിക കണക്കുകളിൽ 15 ശതമാനത്തിന്റെ വർധനവാണ് കമ്പനിക്ക് നേടിയെടുക്കാനായതെന്ന് സാരം. മൊത്തം വാണിജ്യ വാഹന (CV) വിൽപ്പന രണ്ട് ശതമാനം ഇടിഞ്ഞ് 32,912 യൂണിറ്റിലെത്തി. മൊത്തം പാസഞ്ചർ വെഹിക്കിൾ (PV) വിൽപ്പന 2021 ഒക്ടോബറിനേക്കാൾ 2022 ഒക്ടോബറിൽ 33 ശതമാനം ഉയർന്ന് 45,423 യൂണിറ്റിലുമെത്തി.

കാറുകൾ, യൂട്ടിലിറ്റി വാഹനങ്ങൾ, പിക്ക്-അപ്പുകൾ, ട്രക്കുകൾ, ബസുകൾ എന്നിവയുടെ ആഗോള വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്, സമഗ്രവും സ്മാർട്ട്, ഇ-മൊബിലിറ്റി സൊല്യൂഷനുകളുടെ വിപുലമായ ശ്രേണിയാണ് കമ്പനി ലോകമൊട്ടുക്കും വാഗ്ദാനം ചെയ്യുന്നതും. വാണിജ്യ വാഹനങ്ങളിൽ ഇന്ത്യയിലെ നമ്പർ വൺ ബ്രാൻഡും പാസഞ്ചർ വാഹന വിപണിയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ പദവി വഹിക്കുന്നവരുമാണ് ടാറ്റ.

Most Read Articles

Malayalam
English summary
Tata motors received overwhelming order of 1000 buses from haryana roadways
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X