താങ്ങാനാവുന്ന വിലയിൽ ഇന്ത്യക്ക് ഒരു ഇലക്‌ട്രിക് കാർ വരും! പുതിയ നീക്കവുമായി ടെസ്‌ലയും മസ്‌കും

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളിൽ ഒരാളാണ് ടെസ്‌ല. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇവി ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ നികുതിയിളവിനെ ചൊല്ലിയുള്ള പൊല്ലാപ്പിൽ ടെസ്‍‌ലയുടെ വരവ് ഇതുവരെ യാഥാർഥ്യമായില്ല.

ഇന്ത്യയിൽ ഇലക്ട്രിക് കാർ വിൽപ്പന തുടങ്ങാനൊരുങ്ങുന്ന ടെസ്‌ല ബെംഗളൂരു ആസ്ഥാനമായി ഇന്ത്യയിൽ കമ്പനി രജിസ്റ്റർ ചെയ്‌ത് പല മോഡലുകളുടേയും പരീക്ഷണയോട്ടവും പൂർത്തിയാക്കിയിരുന്നു. ആ ഘട്ടത്തിലാണ് നികുതി കുറക്കണമെന്ന ആവശ്യം അമേരിക്കൻ കമ്പനി കേന്ദ്ര സർക്കാരിന് മുന്നിൽവെക്കുന്നത്.

താങ്ങാനാവുന്ന വിലയിൽ ഇന്ത്യക്ക് ഒരു ഇലക്‌ട്രിക് കാർ വരും! പുതിയ നീക്കവുമായി ടെസ്‌ലയും മസ്‌കും

അതുമാത്രമല്ല ബ്രാൻഡ് തങ്ങളുടെ ഉന്നത ഔദ്യോഗിക പ്രതിനിധികളെ നിയമിക്കുകയും ന്യൂഡൽഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ കമ്പനിയുടെ ഷോറൂമുകളും സർവീസ് സെന്ററുകളും തുറക്കാനും നീക്കങ്ങൾ നടത്തുകയും ചെയ്‌തിരുന്നു. എന്നാൽ ഇന്ത്യയിൽ നികുതിയിളവ് നേടണമെങ്കിൽ പ്രാദേശികമായി വാഹന നിർമാണം തുടങ്ങാനാണ് കേന്ദ്ര സർക്കാർ ടെസ്‌ലക്ക് മറുപടി നൽകിയത്. ഇതേതുടർന്ന് അരങ്ങേറ്റം അവതാളത്തിലായതോടെ മറ്റ് നീക്കങ്ങളൊന്നും ടെസ്‌ല ആരംഭിച്ചതുമില്ല.

എന്നാൽ ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ടെസ്‌ല വികസിപ്പിക്കുന്നത് കമ്പനി പരിഗണിക്കുകയാണെന്ന് ഇന്തോനേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന G-20 ഉച്ചകോടിയിൽ ഒരു ബിസിനസ് ഫോറം മീറ്റിംഗിൽ എലോൺ മസ്‌ക് പറഞ്ഞു. ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ വികസ്വര വിപണികൾക്ക് താങ്ങാനാവുന്ന വിലയിൽ ടെസ്‌ല മോഡൽ നിർമിക്കാനുള്ള നിർദ്ദേശം പരിഗണിക്കുകയാണെന്നാണ് ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് പറഞ്ഞത്.

ഈ വർഷം ആദ്യം ടെസ്‌ലയുടെ ഇലക്ട്രിക് കാറുകൾക്ക് നികുതി ഇളവ് നൽകാനുള്ള ഇലോൺ മസ്‌കിന്റെ അഭ്യർഥന ഇന്ത്യ നിരസിച്ചതിനെ തുടർന്നാണ് പുതിയ പദ്ധതികൾ കമ്പനി ആവിഷ്ക്കിരിക്കുന്നത്. നിലവിലെ ചട്ടക്കൂടിനുള്ളിൽ ആഗോള വാഹന നിർമാതാക്കളുടെ പങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് ടെസ്‌ലയുടെ നിർദ്ദേശം കേന്ദ്ര സർക്കാർ നിരസിച്ചത്.

തീരുവകൾ പുനഃക്രമീകരിക്കേണ്ടതുണ്ടോയെന്ന് തങ്ങൾ പരിശോധിച്ചുവെങ്കിലും ആഭ്യന്തര ഉത്പാദനം നടക്കുന്നുണ്ടെന്നും നിലവിലെ താരിഫ് ഘടനയിൽ ചില നിക്ഷേപങ്ങൾ വന്നിട്ടുണ്ടെന്നും സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് ചെയർമാൻ വിവേക് ജോഹ്‌രി പറഞ്ഞു. അതിനാൽ ഇത് ഒരു തടസമല്ലെന്ന് വ്യക്തമാണ്.

ഇന്ത്യയിൽ നിന്നുള്ള പ്രാദേശിക ഉത്പാദനത്തിനും സംഭരണത്തിനുമുള്ള ഒരു പദ്ധതി ടെസ്‌ല ഇതുവരെ അവതരിപ്പിച്ചിട്ടില്ല. ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലെത്തുന്നതിന് മുമ്പ് ഇറക്കുമതി നികുതി വെട്ടിക്കുറയ്ക്കാൻ കമ്പനി കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിവരികയാണ്. മറുവശത്ത്, സികെഡി ഭാഗങ്ങൾ കൂട്ടിച്ചേർക്കുന്നതിന് പകരം ടെസ്‌ല ഇന്ത്യയിൽ കാറുകൾ നിർമിക്കണമെന്നാണ് സർക്കാർ പറയുന്നത്.

40,000 ഡോളറിൽ കൂടുതലുള്ള കോസ്റ്റ്, ഇൻഷുറൻസ്, ചരക്ക് (CIF) മൂല്യമുള്ള പൂർണമായും ഇറക്കുമതി ചെയ്ത കാറുകൾക്ക് ഇന്ത്യ 100 ശതമാനം തീരുവ ചുമത്തുകയും CIF മൂല്യം കുറവുള്ള കാറുകൾക്ക് 60 ശതമാനം നികുതി ചുമത്തുകയും ചെയ്തു. ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കുന്നതിന് വേണ്ടി എലോൺ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്താൻ ശ്രമിച്ചുവെന്നായിരുന്നു മുൻ റിപ്പോർട്ടുകൾ.

മറുവശത്ത് മറ്റ് വാഹന നിർമാതാക്കളെ നിരുത്സാഹപ്പെടുത്തുന്നതിനാൽ ടെസ്‌ലക്ക് മാത്രമായി നികുതി ആനുകൂല്യങ്ങളൊന്നും നൽകാൻ സർക്കാരിന് പദ്ധതിയില്ല. കാറുകൾ വിൽക്കാനും സർവീസ് നടത്താനും തങ്ങൾക്ക് ആദ്യം അനുവാദം തരാത്ത ഒരു സ്ഥലത്തും ടെസ്‌ല ഒരു നിർമ്മാണ പ്ലാന്റ് സ്ഥാപിക്കില്ല എന്ന് ടെസ്‍ല സിഇഒ ഇലോൺ മസ്‍ക് നേരത്തെ വ്യക്തമാക്കിയരുന്നു. എന്നാൽ സാഹചര്യം വീണ്ടും മാറിവരികയാണെന്നതിനുള്ള തെളിവാണ് മസ്കിന്റെ പുതിയ വെളിപ്പെടുത്തൽ.

നിലവിൽ, 40,000 ഡോളറിൽ കൂടുതലുള്ള കോസ്റ്റ്, ഇൻഷുറൻസ്, ചരക്ക് (CIF) മൂല്യമുള്ള പൂർണമായും ഇറക്കുമതി ചെയ്‍ത കാറുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവയും തുകയിൽ താഴെയുള്ളവയ്ക്ക് 60 ശതമാനവും ഇന്ത്യ ചുമത്തുന്നുണ്ട്. ഇലക്‌ട്രിക് വാഹന രംഗത്ത് വിപ്ലവകരമായ പല മാറ്റങ്ങളും കൊണ്ടുവന്നതാണ് അമേരിക്കക്കാരെ ഇത്രയും ജനപ്രിയമാക്കിയത്.

Most Read Articles

Malayalam
കൂടുതല്‍... #ടെസ്‌ല #tesla
English summary
Tesla considering developing a low cost electric car in india details
Story first published: Wednesday, November 16, 2022, 11:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X