ഉറപ്പിച്ച് Maserati; Levante Hybrid, MC20 സ്പോർട്‌സ് കാർ മോഡലുകൾ ഈ വർഷം തന്നെ ഇന്ത്യയിലെത്തും

ഏതൊരു ആഢംബര വാഹന പ്രേമിയുടെയും മനസിലുള്ള സ്വപ്‌ന ബ്രാൻഡാണ് മസെരാട്ടി. പുതുവർഷത്തിൽ ഇന്ത്യയിൽ കൂടുതൽ സജീവമാവാൻ ഒരുങ്ങുകയാണ് ഈ ഇറ്റാലിയൻ ആഡംബര കാർ നിർമാതാക്കൾ.

ഉറപ്പിച്ച് Maserati; Levante Hybrid, MC20 സ്പോർട്‌സ് കാർ മോഡലുകൾ ഈ വർഷം തന്നെ ഇന്ത്യയിലെത്തും

ലെവാന്റെ ഹൈബ്രിഡ് എസ്‌യുവിയും MC20 സ്‌പോർട്‌സ് കാറും ഈ വർഷം രണ്ടാം പാദം മുതൽ ഇന്ത്യൻ വിപണിയിൽ അണിനിരക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മസെരാട്ടി ഇന്ത്യ. പോയ വർഷം തന്നെ MC20 സ്പോർട്‌സ് കാറിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിക്കുകയും ചെയ്‌തിരുന്നു.

ഉറപ്പിച്ച് Maserati; Levante Hybrid, MC20 സ്പോർട്‌സ് കാർ മോഡലുകൾ ഈ വർഷം തന്നെ ഇന്ത്യയിലെത്തും

ഈ വർഷം രണ്ടാംപാദത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ലെവാന്റെ ഹൈബ്രിഡിൽ നിന്നു തന്നെ ആരംഭിക്കാം. ഇറ്റാലിയൻ ബ്രാൻഡിന്റെ ആദ്യത്തെ ഇലക്‌ട്രിഫൈഡ് എസ്‌യുവിയായും ഗിബ്ലി ഹൈബ്രിഡിന് ശേഷമുള്ള രണ്ടാമത്തെ വൈദ്യുതീകരിച്ച മോഡലായും 2021 ഓട്ടോ ഷാങ്ഹായിലാണ് വാഹനത്തെ കമ്പനി ആദ്യമായി അവതരിപ്പിക്കുന്നത്.

ഉറപ്പിച്ച് Maserati; Levante Hybrid, MC20 സ്പോർട്‌സ് കാർ മോഡലുകൾ ഈ വർഷം തന്നെ ഇന്ത്യയിലെത്തും

ഇതിന്റെ എഞ്ചിൻ സജ്ജീകരണം 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും 48 വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും ചേരുന്നതാണ്. ഇവ സംയോജിച്ച് കാറിന് പരമാവധി 330 bhp കരുത്തിൽ 450 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടാകും.

ഉറപ്പിച്ച് Maserati; Levante Hybrid, MC20 സ്പോർട്‌സ് കാർ മോഡലുകൾ ഈ വർഷം തന്നെ ഇന്ത്യയിലെത്തും

ZF 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും ഓൾ-വീൽ ഡ്രൈവ്‌ട്രെയിനുമായി ജോടിയാക്കിയ ഇതിന് 6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്നാണ് മസെരാട്ടി അവകാശപ്പെടുന്നത്.

ഉറപ്പിച്ച് Maserati; Levante Hybrid, MC20 സ്പോർട്‌സ് കാർ മോഡലുകൾ ഈ വർഷം തന്നെ ഇന്ത്യയിലെത്തും

അതേസമയം ലെവാന്റെ ഹൈബ്രിഡിന് 240 കിലോമീറ്റർ വേഗയാണ് പരമാവധി പുറത്തെടുക്കാൻ സാധിക്കുന്നത്. എഞ്ചിൻ മാറ്റിനിർത്തിയാൽ ലെവാന്റെ ഒരു പ്രത്യേക അസുറോ ആസ്ട്രോ ബ്ലൂ ഷേഡിലാണ് അണിഞ്ഞൊരുങ്ങിയാണ് നിരത്തിലെത്തുന്നത്.

ഉറപ്പിച്ച് Maserati; Levante Hybrid, MC20 സ്പോർട്‌സ് കാർ മോഡലുകൾ ഈ വർഷം തന്നെ ഇന്ത്യയിലെത്തും

കൂടാതെ എയർ ഡക്‌റ്റുകൾ, ബ്രേക്ക് കാലിപ്പറുകൾ, സി-പില്ലർ ലോഗോ, സീറ്റ് എംബ്രോയിഡറിയിലെ സീമുകൾ എന്നിവയിൽ നീല ആക്‌സന്റുകൾ കാറിന്റെ സ്പോർട്ടി ആകർഷണവും ഏറെ വർധിപ്പിക്കുന്നുണ്ട്. അങ്ങനെ മസെരാട്ടി ലെവാന്റേയ്ക്ക് ഹൈബ്രിഡ് ഐഡന്റിറ്റി നൽകുന്നു.

ഉറപ്പിച്ച് Maserati; Levante Hybrid, MC20 സ്പോർട്‌സ് കാർ മോഡലുകൾ ഈ വർഷം തന്നെ ഇന്ത്യയിലെത്തും

ആമസോൺ അലക്‌സാ അല്ലെങ്കിൽ ഗൂഗിൾ അസിസ്റ്റ് പോലുള്ള വെർച്വൽ പേഴ്‌സണൽ അസിസ്റ്റന്റ് വഴി സ്‌മാർട്ട്‌ഫോൺ, സ്‌മാർട്ട് വാച്ച് അല്ലെങ്കിൽ വീട്ടിലിരുന്ന് പോലും സമന്വയിപ്പിക്കാൻ കഴിയുന്ന സർവീസ് അലേർട്ടുകൾ ഡ്രൈവർക്ക് നൽകുന്ന മസെരാട്ടി കണക്‌റ്റ് സാങ്കേതികവിദ്യയും ലെവാന്റേയ്ക്ക് ഹൈബ്രിഡിന്റെ പ്രത്യേകതയായി ഇറ്റാലിയൻ ബ്രാൻഡ് എടുത്തു കാണിക്കുന്നുണ്ട്.

ഉറപ്പിച്ച് Maserati; Levante Hybrid, MC20 സ്പോർട്‌സ് കാർ മോഡലുകൾ ഈ വർഷം തന്നെ ഇന്ത്യയിലെത്തും

MC20 മോഡലിനെ കുറിച്ച് പറഞ്ഞാൽ മസെരാട്ടിയുടെ ഏറ്റവും പുതിയ സ്‌പോർട്‌സ് കാർ 2022 ആദ്യ പാദത്തോടെ ഇന്ത്യയിൽ എത്തുമെന്ന റിപ്പോർട്ടുകൾ തള്ളിയാണ് വാഹനത്തിന്റെ അരങ്ങേറ്റം 2022 മൂന്നാം പാദത്തോടെയെ സാധിക്കൂ എന്നാണ് കമ്പനി ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.

ഉറപ്പിച്ച് Maserati; Levante Hybrid, MC20 സ്പോർട്‌സ് കാർ മോഡലുകൾ ഈ വർഷം തന്നെ ഇന്ത്യയിലെത്തും

2020 സെപ്റ്റംബറിൽ ആഗോളതലത്തിൽ അനാച്ഛാദനം ചെയ്യപ്പെട്ട MC20-യുടെ പാർട്ടി തന്ത്രങ്ങളിലൊന്ന്, മസെരാട്ടിയുടെ പുതിയ ഇൻ-ഹൗസ് വികസിപ്പിച്ച Nettuno 630PS 3.0 ലിറ്റർ ട്വിൻ-ടർബോ V6 എഞ്ചിനിലാണ് സ്പോർട്‌സ് കാർ നിരത്തിലെത്തുന്നത്. ഇതിൽ അഞ്ച് ഡ്രൈവ് മോഡുകൾ, മലിനീകരണം കുറയ്ക്കുന്നതിനും ഇന്ധന ഉപഭോഗം മെച്ചപ്പെടുത്തുന്നതിനുമുള്ള F1-പ്രചോദിതമായ സാങ്കേതികവിദ്യയും ബ്രാൻജ് പരിചയപ്പെടുത്തിയിട്ടുണ്ട്.

ഉറപ്പിച്ച് Maserati; Levante Hybrid, MC20 സ്പോർട്‌സ് കാർ മോഡലുകൾ ഈ വർഷം തന്നെ ഇന്ത്യയിലെത്തും

എട്ടു സ്പീഡ് ഡിസിടി ഗിയർബോക്‌സിന്റെ സഹായത്തോടെ വെറും 2.9 സെക്കൻഡിനുള്ളിൽ മസെരാട്ടി M20 സ്പോർട്‌സ് കാർ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. അതേസമയം 325 കിലോമീറ്ററിലധികം വേഗതയാണ് വാഹനത്തിന് പുറത്തെടുക്കാൻ കഴിയുക.

ഉറപ്പിച്ച് Maserati; Levante Hybrid, MC20 സ്പോർട്‌സ് കാർ മോഡലുകൾ ഈ വർഷം തന്നെ ഇന്ത്യയിലെത്തും

1500 കിലോഗ്രാം ഭാരമുള്ള മോണോകോക്ക് കാർബൺ ഫൈബർ ഫ്രെയിമാണ് മസെരാട്ടി M20 മോഡലിന് എടുത്തു പറയാനുള്ള മറ്റൊരു പ്രധാന ഘടകം. അതിന്റെ സുഗമമായ എയ്‌റോ എഫിഷ്യന്റ് ബോഡി 0.38-ന് താഴെയുള്ള ഡ്രാഗ് കോഫിഫിഷ്യന്റാണ് അനുവദിക്കുന്നത്. കൂടാതെ ഇത് വെറും 2.33 കിലോഗ്രാം/bhp എന്ന പവർ-ടു-ഭാരം അനുപാതവും ഉൾക്കൊള്ളുന്നു.

ഉറപ്പിച്ച് Maserati; Levante Hybrid, MC20 സ്പോർട്‌സ് കാർ മോഡലുകൾ ഈ വർഷം തന്നെ ഇന്ത്യയിലെത്തും

വാഹനം തികച്ചും സ്പോർട്ടിയറായി കാണുമ്പോൾ ക്യാബിനിൽ അൽകന്റാരയും തുന്നിച്ചേർത്ത ലെതറും ഇടകലർത്തി ഇന്റീരിയറിനെ പ്രീമിയമാക്കാൻ മസെരാട്ടി പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്‌തിട്ടുണ്ട്.

ഉറപ്പിച്ച് Maserati; Levante Hybrid, MC20 സ്പോർട്‌സ് കാർ മോഡലുകൾ ഈ വർഷം തന്നെ ഇന്ത്യയിലെത്തും

10 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്‌റ്റഡ് നാവിഗേഷനോടുകൂടിയ മസെരാട്ടി കണക്റ്റ്, അലക്‌സാ വെർച്വൽ അസിസ്റ്റന്റ്, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ എന്നീ മികച്ച സവിശേഷതകളും സ്പോർട്‌സ് കാറിന് അവകാശപ്പെടാനുണ്ട്.

ഉറപ്പിച്ച് Maserati; Levante Hybrid, MC20 സ്പോർട്‌സ് കാർ മോഡലുകൾ ഈ വർഷം തന്നെ ഇന്ത്യയിലെത്തും

1.49 കോടി രൂപ മുതൽ 1.64 കോടി രൂപ വരെ എക്‌സ്ഷോറൂം വിലയുള്ള ഇന്റേണൽ കംബസ്‌ഷൻ എഞ്ചിൻ എതിരാളികളേക്കാൾ പ്രീമിയം വിലയിൽ മസെരാട്ടി ലെവാന്റെ ഹൈബ്രിഡിന് പ്രതീക്ഷിക്കാം. വൈദ്യുതീകരിച്ച എസ്‌യുവിക്കുള്ള ബുക്കിംഗ് കാർ നിർമാതാവ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

ഉറപ്പിച്ച് Maserati; Levante Hybrid, MC20 സ്പോർട്‌സ് കാർ മോഡലുകൾ ഈ വർഷം തന്നെ ഇന്ത്യയിലെത്തും

മറുവശത്ത് MC20 സ്‌പോർട്‌സ് കാറിന്റെ ഇന്ത്യയിലെ എക്‌സ്ഷോറൂം വില ഏകദേശം 3.50 കോടി രൂപ പരിധിയിൽ പ്രതീക്ഷിക്കാം. ഇത് ഫെരാരി F8 ട്രിബ്യൂട്ടോ, ഇന്ത്യയിലേക്ക് വരാനിരിക്കുന്ന മക്ലാരൻ 720 S എന്നിവയ്‌ക്കെതിരെയാകും വിപണിയിൽ മാറ്റുരയ്ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #മസെരാട്ടി #maserati
English summary
The maserati levante hybrid and mc20 sportscar are coming to india in this year
Story first published: Thursday, January 20, 2022, 11:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X