Camry Hybrid സെഡാനും പുതുക്കിയ മോഡൽ എത്തുന്നു, ടീസർ വീഡിയോ പുറത്തുവിട്ട് Toyota

ടൊയോട്ടയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് കാമ്രി. സെൽഫ് ചാർജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനമായി പ്രശസ്‌തി നേടിയ മോഡൽ കമ്പനിയുടെ ഏറ്റവും പുതിയ നാലാം തലമുറ സെൽഫ് ചാർജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് എഞ്ചിനുമായാണ് വരുന്നതു തന്നെ.

Camry Hybrid സെഡാനും പുതുക്കിയ മോഡൽ എത്തുന്നു, ടീസർ വീഡിയോ പുറത്തുവിട്ട് Toyota

ഇപ്പോൾ കാമ്രിയുടെ പുതുക്കിയ മോഡലിനെ കൂടി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടൊയോട്ട. അതിന്റെ ഭാഗമായി മിനുക്കിയ കാറിന്റെ ടീസർ വീഡിയോയും ജാപ്പനീസ് ബ്രാൻഡ് പുറത്തുവിട്ടിരിക്കുകയാണ്. ഉടൻ തന്നെ നിരത്തുകളിൽ എത്തുന്ന കാറിനെ ഏറെ പ്രതീക്ഷയോടെയാണ് വാഹന ലോകം കാത്തിരിക്കുന്നത്.

നിലവിൽ ഒരൊറ്റ വേരിയന്റിൽ എത്തുന്ന കാമ്രി ഹൈബ്രിഡിന് 41.20 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഏറ്റവും പുതിയ തലമുറ ടൊയോട്ടയുടെ ഈ മോഡൽ 2019 ജനുവരിയിലാണ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്. വരാനിരിക്കുന്ന മോഡൽ നിലവിലുള്ള പതിപ്പിനെ കുറേകാലം കൂടി മുന്നോട്ടുകൊണ്ടുപോവാൻ സഹായിക്കും.

Camry Hybrid സെഡാനും പുതുക്കിയ മോഡൽ എത്തുന്നു, ടീസർ വീഡിയോ പുറത്തുവിട്ട് Toyota

യൂറോപ്യൻ വിപണിയിൽ പ്രധാനമായും പുറത്ത് ശ്രദ്ധേയമായ പരിഷ്ക്കാരങ്ങളോടെ മിനുക്കി 2020 നവംബറിലാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയിൽ എത്താൻ ഒന്നര കൊല്ലത്തോളം താമസിച്ചെങ്കിലും കാമ്രി ഹൈബ്രിഡിന് ഇതൊരു മൈലേജാകും. പുതുക്കിയ ഗ്രില്ലും ബംപർ വിഭാഗവും ഉള്ള റീസ്റ്റൈൽ ചെയ്ത മുൻവശമാണ് മാറ്റങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുക.

Camry Hybrid സെഡാനും പുതുക്കിയ മോഡൽ എത്തുന്നു, ടീസർ വീഡിയോ പുറത്തുവിട്ട് Toyota

തിരശ്ചീനമായ ലോവർ ഗ്രിൽ ബാറുകൾ യൂറോപ്യൻ വിപണിയിൽ ബ്ലാക്ക് അല്ലെങ്കിൽ ഡാർക്ക് ഗ്രേ നിറത്തിൽ വാങ്ങാം. അത് വശങ്ങളിലേക്ക് വ്യാപിക്കുകയും വിശാലമായ നിലപാടാണ് ഇലക്‌ട്രിക് സെഡാന് നൽകുകയും ചെയ്യുന്നത്. പുതുതായി രൂപകൽപന ചെയ്ത 17-ഉം 18-ഉം ഇഞ്ച് അലോയ് വീലുകളാണ് മറ്റ് എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.

Camry Hybrid സെഡാനും പുതുക്കിയ മോഡൽ എത്തുന്നു, ടീസർ വീഡിയോ പുറത്തുവിട്ട് Toyota

അതേസമയം പുതിയ ഡീപ് മെറ്റൽ ഗ്രേ കളർ സ്കീമും ടീസറിൽ കാണാം. എൽഇഡി ടെയിൽ ലൈറ്റുകളിലും ചെറിയ മാറ്റങ്ങൾ കമ്പനി നടപ്പിലാക്കിയിട്ടുണ്ട്. അകത്ത്, 2022 ടൊയോട്ട കാമ്രി ഹൈബ്രിഡ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള പുതിയ ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായാണ് വരുന്നത്.

Camry Hybrid സെഡാനും പുതുക്കിയ മോഡൽ എത്തുന്നു, ടീസർ വീഡിയോ പുറത്തുവിട്ട് Toyota

മികച്ച എർഗണോമിക്‌സിനായി ഡാഷ്‌ബോർഡ് അൽപ്പം മുകളിലേക്ക് നീക്കിയിരിക്കുന്നു. ഇത് ഉപയോഗിക്കാനുള്ള എളുപ്പത്തിനായി ഫിസിക്കൽ ബട്ടണുകളും ഡയലുകളും ഫീച്ചർ ചെയ്യുന്നുമുണ്ട്. കൂടാതെ വേഗതയേറിയ സോഫ്‌റ്റ്‌വെയറും കൂടുതൽ അവബോധജന്യമായ സ്‌ക്രീനുമാണ് കാമ്രി ഹൈബ്രിഡിനെ കൂടുതൽ മനോഹരമാക്കുന്നത്.

Camry Hybrid സെഡാനും പുതുക്കിയ മോഡൽ എത്തുന്നു, ടീസർ വീഡിയോ പുറത്തുവിട്ട് Toyota

ഈ മാറ്റങ്ങളെല്ലാം ഇന്ത്യൻ പതിപ്പിന്റെ ഭാഗമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സീറ്റ് വെന്റിലേഷനിലേക്ക് പ്രവേശനം നൽകുന്നതിന് ഹെറിങ്ബോൺ പാറ്റേൺ സുഷിരങ്ങളുള്ള ബീജ് അല്ലെങ്കിൽ ബ്ലാക്ക് ലെതർ സീറ്റ് അപ്ഹോൾസ്റ്ററിയാണ് ഉപകരണ ലിസ്റ്റിലുള്ളത്. ഫാബ്രിക് ഇൻസേർട്ടുകളോട് കൂടിയ കറുത്ത സീറ്റുകളും ടൊയോട്ട ഒരുക്കിയിട്ടുണ്ട്.

Camry Hybrid സെഡാനും പുതുക്കിയ മോഡൽ എത്തുന്നു, ടീസർ വീഡിയോ പുറത്തുവിട്ട് Toyota

ഡാഷ്‌ബോർഡ് ബ്ലാക്ക് എഞ്ചിനീയറിംഗ് വുഡിലും ടൈറ്റാനിയം ലൈൻ പാറ്റേണിലുമാണ് നിർമിച്ചിരിക്കുന്നത്. ത്രീ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, റിയർ ആംറെസ്റ്റിലെ ടച്ച്‌സ്‌ക്രീൻ നിയന്ത്രണങ്ങൾ, ക്രമീകരിക്കാവുന്ന പിൻ സീറ്റുകൾ, പവർഡ് റിയർ സൺഷെയ്‌ഡ്, 8-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകൾ, ടിൽറ്റ് & സ്ലൈഡ് മൂൺ റൂഫ് എന്നിവയും അതിലേറെയും സവിശേഷതകളും കാറിന്റെ അകത്തളത്തിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

Camry Hybrid സെഡാനും പുതുക്കിയ മോഡൽ എത്തുന്നു, ടീസർ വീഡിയോ പുറത്തുവിട്ട് Toyota

ജാപ്പനീസ് വാഹന നിർമാതാക്കൾ 2022 കാമ്രി ഹൈബ്രിഡിൽ ടൊയോട്ട സേഫ്റ്റി സെൻസ് സ്യൂട്ട് മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. അതോടൊപ്പം തന്നെ നവീകരിച്ച പ്രീ-കൊളീഷൻ സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.

Camry Hybrid സെഡാനും പുതുക്കിയ മോഡൽ എത്തുന്നു, ടീസർ വീഡിയോ പുറത്തുവിട്ട് Toyota

പകൽ സമയത്ത് വരുന്ന വാഹനം കണ്ടെത്തൽ, എമർജൻസി സ്റ്റിയറിംഗ് അസിസ്റ്റ്, ഇന്റർസെക്ഷൻ ടേൺ അസിസ്റ്റൻസ്, അപ്‌ഡേറ്റ് ചെയ്‌ത ലെയ്ൻ ട്രെയ്‌സ് അസിസ്റ്റ്, ഇന്റലിജന്റ് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയവയാണ് ഈ സംവിധാനം പ്രവർത്തനക്ഷമമാക്കുന്നത്.

Camry Hybrid സെഡാനും പുതുക്കിയ മോഡൽ എത്തുന്നു, ടീസർ വീഡിയോ പുറത്തുവിട്ട് Toyota

ഇതിനു പുറമെ സുരക്ഷയ്ക്കായി സെഡാനിൽ 9 എയർബാഗുകൾ, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, പാർക്കിംഗ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ISOFIX ചൈൽഡ് സേഫ്റ്റി സീറ്റ് ആങ്കറുകൾ എന്നിവയും ടൊയോട്ട സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

Camry Hybrid സെഡാനും പുതുക്കിയ മോഡൽ എത്തുന്നു, ടീസർ വീഡിയോ പുറത്തുവിട്ട് Toyota

ടൊയോട്ട കാമ്രി ഹൈബ്രിഡ് സെഡാന് മറ്റ് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും സമ്മാനിച്ചിട്ടില്ല. പെർഫോമൻസ് മാറ്റങ്ങളൊന്നുമില്ലാതെ അതേ 2.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ ഒരു ഇലക്ട്രിക് മോട്ടോറുമായി ചേർന്ന് 215 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. 6 സ്പീഡ് സിവിടി ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Camry Hybrid സെഡാനും പുതുക്കിയ മോഡൽ എത്തുന്നു, ടീസർ വീഡിയോ പുറത്തുവിട്ട് Toyota

ലിറ്ററിന് 19.2 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കാമ്രി ഹൈബ്രിഡിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. പുതിയ നിറങ്ങൾക്കു പുറമെ നിലവിലുള്ള പ്ലാറ്റിനം പേൾ വൈറ്റ്, സിൽവർ മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക്, ബേണിംഗ് ബ്ലാക്ക്, റെഡ് മൈക്ക, ഫാന്റം ബ്രൗൺ, ഗ്രാഫൈറ്റ് മെറ്റാലിക് എന്നിങ്ങനെ 7 കളർ ഓപ്ഷനുകളിലും പ്രീമിയം സെഡാൻ ലഭ്യമാക്കിയേക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota teased the new 2022 camry hybrid in india launch soon
Story first published: Wednesday, January 5, 2022, 18:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X