പ്രാദേശികമായി അസംബിൾ ചെയ്‌ത ആദ്യ XC40 Recharge ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കി Volvo

XC40 റീചാർജ് എസ്‌യുവിയുടെ പ്രാദേശികമായി അസംബിൾ ചെയ്ത ആദ്യത്തെ യൂണിറ്റ് പുറത്തിറക്കി വോൾവോ കാർ ഇന്ത്യ. കമ്പനിയുടെ കർണാടകയിലെ ബംഗളൂരുവിനടുത്തുള്ള ഹോസ്‌കോട്ട് നിർമാണ ശാലയിലാണ് ഇവിയുടെ ഉത്പാദനം നടക്കുന്നത്.

പ്രാദേശികമായി അസംബിൾ ചെയ്‌ത ആദ്യ XC40 Recharge ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കി Volvo

XC40 റീചാർജ് ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത്. തുടർന്ന് ജൂലൈയിൽ വാഹനത്തിനായുള്ള ഔദ്യോഗിക അവതരണവും വിലയും കമ്പനി പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ ഇന്ത്യൻ ഉപഭോക്താക്കൾക്കായി മോഡലിനായുള്ള ഡെലിവറിയും വോൾവോ തുടങ്ങും.

പ്രാദേശികമായി അസംബിൾ ചെയ്‌ത ആദ്യ XC40 Recharge ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കി Volvo

ഇന്ത്യയിൽ പുറത്തിറങ്ങുന്ന ആദ്യത്തെ പ്രാദേശികമായി അസംബിൾ ചെയ്ത ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവിയാണ് XC40 റീചാർജ് എന്നതും ഏറെ ശ്രദ്ധേയമാണ്. വോൾവോയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറായ XC40 റീചാർജിന് 55.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

പ്രാദേശികമായി അസംബിൾ ചെയ്‌ത ആദ്യ XC40 Recharge ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കി Volvo

ബുക്കിംഗ് ആരംഭിച്ച സമയം മുതൽ ഇലക്ട്രിക് എസ്‌യുവിക്ക് നല്ല പ്രതികരണം ലഭിച്ചുവെന്നും ബ്രാൻഡ് അറിയിച്ചു. ബുക്കിംഗ് ആരംഭിച്ച് ആദ്യത്തെ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ 150 ലധികം ബുക്കിംഗുകളാണ് വോൾവോ XC40 റീചാർജിനെ തേടിയെത്തിയത്.

പ്രാദേശികമായി അസംബിൾ ചെയ്‌ത ആദ്യ XC40 Recharge ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കി Volvo

ഇന്ത്യയിൽ തങ്ങളുടെ എല്ലാ ഇലക്ട്രിക് കാറുകളുടെയും ലോക്കൽ അസംബ്ലി ആരംഭിക്കുമെന്ന് വോൾവോ മെയ് മാസത്തിൽ പ്രഖ്യാപിച്ചിരുന്നു. പ്രാദേശികമായി അസംബിൾ ചെയ്ത ആദ്യ യൂണിറ്റ് പുറത്തിറക്കിയത് വോൾവോയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നാഴികക്കല്ലാണെന്ന് ബ്രാൻഡിന്റെ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ജ്യോതി മൽഹോത്ര പറഞ്ഞു.

പ്രാദേശികമായി അസംബിൾ ചെയ്‌ത ആദ്യ XC40 Recharge ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കി Volvo

ഇന്നത്തെ ഇവന്റ് ഇന്ത്യൻ വിപണിയിൽ എല്ലാ വർഷവും ഒരു പുതിയ ഇലക്ട്രിക് മോഡൽ വാഗ്ദാനം ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്നും. 2030-ഓടെ ഓൾ-ഇലക്‌ട്രിക് കമ്പനിയായി മാറുക എന്ന ലക്ഷ്യത്തിലേക്കുള്ള ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പ് കൂടിയാണ് ഈ പരിവർത്തനമെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശികമായി അസംബിൾ ചെയ്‌ത ആദ്യ XC40 Recharge ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കി Volvo

78 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് XC40 റീചാർജ് ഇലക്ട്രിക് എസ്‌യുവിക്ക് തുടിപ്പേകുന്നത്. ഒറ്റ ചാർജിൽ 400 കിലോമീറ്ററിലധികം ഓടാൻ XC40 റീചാർജിനെ ഈ വലിയ ബാറ്ററി സഹായിക്കുന്നു. എന്നിരുന്നാലും ഇലക്ട്രിക് എസ്‌യുവിയുടെ സർട്ടിഫൈഡ് റേഞ്ച് ഏകദേശം 335 കിലോമീറ്ററാണ്. ഇത് റിയൽ വേൾഡ് റേഞ്ച് ആയിരിക്കുമെന്നാണ് വിലയിരുത്തൽ.

പ്രാദേശികമായി അസംബിൾ ചെയ്‌ത ആദ്യ XC40 Recharge ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കി Volvo

XC40 റീചാർജ് അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കാറുകളിൽ ഒന്നാണെന്നതും എടുത്തു പറയേണ്ട കാര്യമാണ്. അഞ്ച് സെക്കൻഡിൽ താഴെ സമയംകൊണ്ട് പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വോൾവോയുടെ ഇവിക്ക് സാധിക്കും.

പ്രാദേശികമായി അസംബിൾ ചെയ്‌ത ആദ്യ XC40 Recharge ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കി Volvo

408 bhp കരുത്തിൽ പരമാവധി 660 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് വോൾവോ XC40 റീചാർജ്. മറ്റെല്ലാ വോൾവോ കാറുകളേയും പോലെ XC40 റീചാർജിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 180 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്.

പ്രാദേശികമായി അസംബിൾ ചെയ്‌ത ആദ്യ XC40 Recharge ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കി Volvo

ഈ മാസം തന്നെ മോഡലിനായുള്ള ഡെലിവറിയും വോൾവോ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാറണ്ടി, സർവീസ്, റോഡ് സൈഡ് അസിസ്റ്റൻസ് എന്നീ മൂന്ന് വർഷത്തെ പാക്കേജും വോൾവോ വാഗ്ദാനം ചെയ്യും. XC40 റീചാർജ് ബാറ്ററി 8 വർഷത്തെ വാറണ്ടിയും 11kW കപ്പാസിറ്റിയുള്ള ഒരു വാൾബോക്‌സ് ചാർജറും നൽകും.

പ്രാദേശികമായി അസംബിൾ ചെയ്‌ത ആദ്യ XC40 Recharge ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കി Volvo

കിയ EV6 ഇലക്ട്രിക് കാറുമായാണ് XC40 റീചാർജിന്റെ ഇന്ത്യയിലെ പ്രധാന മത്സരമെന്ന് പറയാം. ഈ വർഷം ആദ്യം പുറത്തിറക്കിയ കൊറിയൻ ഇവിയെക്കാൾ ഏകദേശം 4 ലക്ഷം രൂപ വില കുറഞ്ഞതാണ് ഈ വോൾവോ മോഡൽ എന്നതും ശ്രദ്ധേയമാണ്. ജാഗവാർ ഐ-പേസ്, മെർസിഡീസ് EQC തുടങ്ങിയ ആഡംബര ഇവികളുമായി ഏറ്റുമുട്ടാനും സ്വീഡിഷ് ബ്രാൻഡിന് ഉദ്ദേശമുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
Volvo car india rolled out the first locally assembled unit of the xc40 recharge suv
Story first published: Wednesday, October 19, 2022, 14:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X