EV6 ഇവിയേക്കാൾ 16 ലക്ഷം രൂപ കുറവ്; Ioniq 5 ഇവിയുടെ വില പ്രഖ്യാപിച്ച് Hyundai

ഏറെ പ്രതീക്ഷയോടെ ഇന്ത്യൻ വാഹന ലോകം കാത്തിരുന്ന ഹ്യുണ്ടായി അയോണിക് 5 വിപണിയിൽ എത്തിയിരിക്കുകയാണ്. നേരത്തെ മോഡലിനെ ഇന്ത്യയിൽ പരിചയപ്പെടുത്തിയിരുന്നുവെങ്കിലും വില പ്രഖ്യാപിച്ചിരുന്നില്ല. 44.95 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ് ലോക കാർ പുരസ്ക്കാരം നേടിയ അയോണിക് 5 ഇവിയെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഈ വില ആദ്യത്തെ 500 ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും ബാധകമാവുക. ഏവരും കാത്തിരുന്ന വില പ്രഖ്യാപനം നടന്നുകൊണ്ടിരിക്കുന്ന 2023 ഓട്ടോ എക്സ്പോയിലാണ് ഹ്യുണ്ടായി നടത്തിയത്. കസിൻ മോഡലായ കിയ EV6 ഇവിയേക്കാൾ 16 ലക്ഷം രൂപയോളമാണ് അയോണിക് 5 ഇവിക്ക് കുറവ് എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. 2019 മുതൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിക്കുന്ന കോന ഇവിക്ക് ശേഷം ഇന്ത്യയ്‌ക്കുള്ള ഹ്യുണ്ടായിയുടെ രണ്ടാമത്തെ ഇലക്‌ട്രിക് വാഹനമാണ് അയോണിക് എസ്‌യുവി. ക്രോസ്ഓവറിന്റെ ബുക്കിംഗ് ഇതിനകം ഒരു ലക്ഷം രൂപയ്ക്ക് ബ്രാൻഡ് ആരംഭിക്കുകയും ചെയ്‌തിരുന്നു.

EV6 ഇവിയേക്കാൾ 16 ലക്ഷം രൂപ കുറവ്; Ioniq 5 ഇവിയുടെ വില പ്രഖ്യാപിച്ച് Hyundai

താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ ടോക്കൺ തുക നൽകി ഹ്യുണ്ടായിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനിലോ അംഗീകൃത ഡീലർഷിപ്പിലോ പുതിയ ഇലക്ട്രിക് ക്രോസ്ഓവർ ബുക്ക് ചെയ്യാം. 2022-ലെ വേൾഡ് ഡിസൈൻ ഓഫ് ദി ഇയർ, വേൾഡ് ഇലക്‌ട്രിക് കാർ ഓഫ് ദി ഇയർ അവാർഡുകൾക്ക് പുറമെ മികച്ച ബഹുമതിയായ 2022-ലെ വേൾഡ് കാർ ഓഫ് ദി ഇയർ അവാർഡും കരസ്ഥമാക്കിയ വാഹനമാണ് അയോണിക് 5 ഇവി. 2019 ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ 45 ഇലക്‌ട്രിക് കൺസെപ്റ്റ് ആയാണ് ഈ എസ്‌യുവിയെ ആദ്യമായി ഹ്യുണ്ടായി അവതരിപ്പിക്കുന്നത്.

EV6 ഒരു കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് (CBU) ആയി വരുമ്പോൾ അയോണിക് 5 ഇവിടെ കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗൺ യൂണിറ്റായാണ് (CKD) എത്തുന്നത്. ബെസ്‌പോക്ക് പ്ലാറ്റ്‌ഫോമിലോ സ്കേറ്റ്‌ബോർഡിലോ നിർമിച്ച ഹ്യുണ്ടായിയുടെ ആദ്യത്തെ 'ബോൺ ഇലക്ട്രിക്' വാഹനമാണിത്. ഇലക്‌ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോം എന്ന് വിളിക്കപ്പെടുന്ന പുതിയ പ്ലാറ്റ്‌ഫോം ബാറ്ററി പായ്ക്ക്, ഇലക്ട്രിക് മോട്ടോറുകൾ, അനുബന്ധ ഘടകങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കൂടാതെ വിശാലമായ ബോഡി ശൈലികൾ ഉൾക്കൊള്ളാൻ അനുയോജ്യമാണ്.

EV6 ഇവിയേക്കാൾ 16 ലക്ഷം രൂപ കുറവ്; Ioniq 5 ഇവിയുടെ വില പ്രഖ്യാപിച്ച് Hyundai

ഹാച്ച്ബാക്ക് പോലെയുള്ള രൂപഘടനയും എസ്‌യുവി പോലുള്ള സ്റ്റൈലിംഗ് ഘടകങ്ങളും ചേർന്ന് സവിശേഷമായ ഡിസൈൻ ഘടകങ്ങളുമായാണ് ഹ്യുണ്ടായി അയോണിക് 5 വരുന്നത്. ഫ്രാങ്ക്ഫർട്ട് ഓട്ടോ ഷോയിൽ ആദ്യമായി അനാച്ഛാദനം ചെയ്ത 45 ഇവി കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഇലക്ട്രിക് ക്രോസ്ഓവറിന്റെ സ്റ്റൈലിംഗ് എന്നു നേരത്തെ പറഞ്ഞല്ലോ. ഫ്ലാറ്റ് പ്രതലങ്ങൾ, ഷാർപ്പ് ലൈനുകൾ, എസ്‌യുവി സ്റ്റാൻസ്, വിൻഡ്‌സ്‌ക്രീനുകൾ എന്നിവയ്‌ക്കൊപ്പം മോഡലിന് റെട്രോ ലുക്കും ഉണ്ട്.

പാരാമെട്രിക് പിക്സൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, പാരാമെട്രിക് പിക്സൽ എൽഇഡി ടെയിൽ ലാമ്പുകൾ, ഓട്ടോ ഫ്ലഷ് ഡോർ ഹാൻഡിലുകൾ, 20 ഇഞ്ച് പാരാമെട്രിക് പിക്സൽ ഡിസൈൻ അലോയ് വീലുകൾ എന്നിവ ക്രോസ്ഓവറിന് ലഭിക്കുന്നത് പഴയ പോണി കാറുകളെ ഓർമപ്പെടുത്തിയേക്കാം. ഗ്രാവിറ്റി ഗോൾഡ് മാറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് പേൾ, ഒപ്‌റ്റിക് വൈറ്റ് എന്നീ മൂന്ന് എക്‌സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ അയോണിക് 5 ഇലക്ട്രിക് ക്രോസ്ഓവർ ലഭ്യമാണെന്നാണ് ഹ്യൂണ്ടായി അറിയിച്ചിരിക്കുന്നത്.

EV6 ഇവിയേക്കാൾ 16 ലക്ഷം രൂപ കുറവ്; Ioniq 5 ഇവിയുടെ വില പ്രഖ്യാപിച്ച് Hyundai

അയേണി 5 ഇവിയുടെ ഇന്റീരിയർ ഏറ്റവും സിമ്പിളും പവർഫുള്ളുമാണെന്ന് വേണം വിശേഷിപ്പിക്കാൻ. ഇതിന് ഒരു ഫ്ലാറ്റ് ഫ്ലോർ, ഫ്ലെക്സിബിൾ സീറ്റുകൾ, ചലിക്കുന്ന സെന്റർ കൺസോൾ എന്നിവ ലഭിക്കുന്നു. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്, പരിസ്ഥിതി സൗഹാദ ലെതർ എന്നിവയിൽ നിന്ന് നിർമിച്ച തുണിത്തരങ്ങളാണ് അപ്ഹോൾസ്റ്ററിക്കായി ഹ്യുണ്ടായി ഉപയോഗിച്ചിരിക്കുന്നത്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ടച്ച്‌സ്‌ക്രീനുമായി ഒരു ജോടി 12.3 ഇഞ്ച് സ്‌ക്രീനുകൾ, ഓഗ്‌മെന്റഡ് റിയാലിറ്റി ഫംഗ്‌ഷനുകളുള്ള ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ADAS സാങ്കേതികവിദ്യ എന്നിവയാണ് കാറിന്റെ പ്രധാന സവിശേഷതകൾ.

കൂടാതെ ലാപ്‌ടോപ്പുകളും മൊബൈലുകളും പോലുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ കഴിയുന്ന 3.6kW ഔട്ട്‌പുട്ടിൽ വെഹിക്കിൾ-ടു-ലോഡ് ഫംഗ്‌ഷനും അയോണിക് 5 ഇലക്ട്രിക് കാറിന് ലഭിക്കുന്നുണ്ട്. രണ്ട് പോർട്ടുകൾ വഴി ഈ ഫംഗ്ഷൻ ഉപയോഗിക്കാം. അതിൽ ഒന്ന് പിൻസീറ്റിന് താഴെയും മറ്റൊന്ന് കാറിന് പുറത്ത് ചാർജിംഗ് പോർട്ടിന് സമീപവുമാണ് സെറ്റു ചെയ്തിരിക്കുന്നത്. 72.6kWh ബാറ്ററിയാണ് ഹ്യുണ്ടായി അയോണിക് 5 ഇവിയുടെ ഹൃദയം.

ഇത് ഒറ്റ ചാർജിൽ 631 കിലോമീറ്റർ റേഞ്ച് വരെയാണ് നൽകുന്നത്. റിയർ-വീൽ ഡ്രൈവ് കോൺഫിഗറേഷനിൽ മാത്രമേ ഇലക്ട്രിക് എസ്‌യുവി ലഭ്യമാകൂവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതിന്റെ ഇലക്ട്രിക് മോട്ടോർ 217 bhp പവറിൽ 350 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. വെറും 18 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയുന്ന സൂപ്പർഫാസ്റ്റ് 800V ചാർജിംഗിനെ പിന്തുണയ്ക്കാനും മോഡലിനാവും.

Most Read Articles

Malayalam
English summary
Auto expo 2023 hyundai announced the ioniq 5 crossover price starts from 44 95 lakh
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X