2023 ഓട്ടോ എക്സ്പോ: MG4 ഇലക്ട്രിക് പ്രീമിയം ഹാച്ച്ബാക്കിനെയും പരിചയപ്പെടുത്തി കമ്പനി

നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ MG4 ഇലക്ട്രിക് പ്രീമിയം ഹാച്ച്ബാക്ക് എംജി പ്രദർശിപ്പിച്ചു. ഹെക്ടർ, ഹെക്ടർ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വിലകൾ പ്രഖ്യാപിക്കുന്നതിനൊപ്പമാണ് കമ്പനി മോഡലിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. കൂടാതെ സിറ്റി ഇവി കൺസെപ്റ്റും പരിപാടിയിൽ പ്രദർശിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. 2022 ജൂലൈയിൽ ആഗോളതലത്തിൽ പുറത്തിറക്കിയ MG4 ഒരു ബോൺ-ഇലക്‌ട്രിക് കാറാണ്.

എംജി മോട്ടോർസിന്റെ മാതൃ കമ്പനിയായ SAIC-ന്റെ മോഡുലാർ സ്‌കേലബിൾ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് MG4. ഇന്ത്യക്കായുള്ള ഹാച്ച്ബാക്കിനെ ഉടൻ വിപണിയിൽ അവതരിപ്പിക്കില്ലെങ്കിലും മോഡലിനായുള്ള സാധ്യതകൾ ബ്രാൻഡ് ഇപ്പോൾ വിലയിരുത്തുകയാണ്. വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ MG4 ഇതിനകം ഇവിടെ വിൽപ്പനയ്‌ക്കെത്തിയ ZS ഇവിയുടെ എസ്‌യുവിയുടെ അതേ വലിപ്പമാണുള്ളത്. വിദേശ വിപണികളിൽ ഫോക്‌സ്‌വാഗൺ ID.3 പോലുള്ള കാറുകളെയാണ് ഇതിന്റെ പ്രധാന മത്സരം. ഒരു ക്രോസ്ഓവർ-പ്രചോദിതമായ ഡിസൈൻ സൂചകങ്ങളുള്ള ആകർഷകമായ ഹാച്ച്ബാക്കാണ് ഇതെന്നു വേണം പറയാൻ.

2023 ഓട്ടോ എക്സ്പോ: MG4 ഇലക്ട്രിക് പ്രീമിയം ഹാച്ച്ബാക്കിനെയും പരിചയപ്പെടുത്തി കമ്പനി

സൈബർസ്റ്റർ റോഡ്‌സ്റ്റർ ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്ന ക്രിസ്പ് ലൈനുകളും സുതാര്യമായ പ്രതലങ്ങളും ചില വിശദാംശങ്ങളും ഇതിൽ അവതരിപ്പിക്കാനും എംജി മോട്ടോർസ് ശ്രദ്ധിച്ചിട്ടുണ്ട്. 4,287 mm നീളവും 1,836 mm വീതിയും 1,506 mm ഉയരവും 2,705 mm വീൽബേസുമാണ് ഈ ഇലക്ട്രിക് പ്രീമിയം ഹാച്ച്ബാക്കിനുള്ളത്. എക്സ്റ്റീരിയറിൽ ഷാർപ്പ് സ്റ്റൈലിംഗ് ആണ് മുന്നോട്ടു കൊണ്ടുപോയിരിക്കുന്നത് എങ്കിലും ഇന്റീരിയറിലേക്ക് കയറിയാൽ മിനിമലിസ്റ്റിക് രൂപമാണ് കാണാനാവുക.

ബോൾഡ് സ്‌റ്റൈലിംഗ്, എൽഇഡി ലൈറ്റിംഗ്, സ്‌പോർട്ടി അലോയ്‌കൾ, ഷാർപ്പ് ക്യാരക്ടർ ലൈനുകൾ എന്നിവ ഉൾക്കൊള്ളുന്ന ക്രോസ്ഓവർ ഡിസൈനിലാണ് MG4 വരുന്നത്. ഇനി അകത്തളത്തിലേക്ക് നോക്കിയാൽ ഡാഷിൽ വൃത്തിയുള്ളതും തിരശ്ചീനവുമായ ലൈനുകൾ ഉണ്ട്, ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും വേണ്ടിയുള്ള രണ്ട് ഫ്ലോട്ടിംഗ് സ്‌ക്രീനുകളാണ് ഹൈലൈറ്റ് എന്നു പറയാം. റോട്ടറി ഡയലും വയർലെസ് ചാർജിംഗ് പാഡും ചേർന്ന് നിൽക്കുന്ന സെന്റർ കൺസോളാണ് MG4 ഇവിയുടെ മറ്റൊരു രസകരമായ സവിശേഷത.

2023 ഓട്ടോ എക്സ്പോ: MG4 ഇലക്ട്രിക് പ്രീമിയം ഹാച്ച്ബാക്കിനെയും പരിചയപ്പെടുത്തി കമ്പനി

ഫ്ലോട്ടിംഗ് ഡിസ്‌പ്ലേകളോട് കൂടിയ വൃത്തിയുള്ള തിരശ്ചീന ലൈനുകളോട് കൂടിയ അലങ്കോലപ്പെടാത്ത രൂപകൽപ്പനയാണ് MG4 ഇവിയുടെ ക്യാബിനിലുള്ളത്. ഇവിയുടെ മധ്യഭാഗത്ത് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ 7 ഇഞ്ച് സ്‌ക്രീനുമാണ്. റോട്ടറി ഡയലും വയർലെസ് ചാർജിംഗ് പാഡും ഫീച്ചർ ചെയ്യുന്ന ഒരു സെന്റർ കൺസോളും ഡാഷ്‌ബോർഡിന് പുറത്ത് നിൽക്കുന്നുണ്ട്. മറ്റ് ഫീച്ചറുകളുടെ കാര്യത്തിൽ 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ADAS ഡ്രൈവർ സുരക്ഷാ സാങ്കേതികവിദ്യ എന്നിവയുമായാണ് MG4 വരുന്നത് എന്നതും ഹൈലൈറ്റാണ്.

അന്താരാഷ്‌ട്ര വിപണികളിൽ MG4 ഇവി 51kWh, ഒരു വലിയ 64kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളിൽ ലഭ്യമാണ്. ആദ്യത്തേത് 170 bhp കരുത്തോളും ഉത്പാദിപ്പിക്കുമ്പോൾ രണ്ടാമത്തേതിന് പരമാവധി 203 bhp പവറോളം നൽകാനാവും. രണ്ട് പതിപ്പുകളിലെയും ടോർക്ക് ഔട്ട്പുട്ട് 250 Nm ആണെന്നാണ് എംജി മോട്ടോർസ് പറയുന്നത്. രണ്ടും സിംഗിൾ-മോട്ടോർ, റിയർ-വീൽ ഡ്രൈവ് കോൺഫിഗറേഷനിൽ വരുന്നുവെന്നതും സ്വാഗതാർഹമായ കാര്യമാണ്.

2023 ഓട്ടോ എക്സ്പോ: MG4 ഇലക്ട്രിക് പ്രീമിയം ഹാച്ച്ബാക്കിനെയും പരിചയപ്പെടുത്തി കമ്പനി

ചെറിയ ബാറ്ററി പായ്ക്കിന് 350 കിലോമീറ്റർ വരെ റേഞ്ച് നൽകാനാകുമെന്ന് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി മോട്ടോർസ് അവകാശപ്പെടുന്നു. അതേസമയം വലിയ ബാറ്ററി പായ്ക്കുള്ള വേരിയന്റിന് WLTP സൈക്കിളിൽ 452 കിലോമീറ്റർ റേഞ്ച് ഉണ്ട്. MG4 ഇലക്ട്രിക് ക്രോസ്ഓവറിന് 150kW DC ചാർജറുമായി വരെ പൊരുത്തപ്പെടാൻ കഴിയും. ചാർജിംഗിന്റെ കാര്യത്തിൽ 7kW എസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ബാറ്ററി പായ്ക്കുകൾക്ക് യഥാക്രമം 7.5 മണിക്കൂറും 9 മണിക്കൂറും കൊണ്ട് 10 മുതൽ 100 ശതമാനം വരെ ടോപ്പ് അപ്പ് ചെയ്യാൻ സാധിക്കും.

എന്നിരുന്നാലും വാഹനം ചാർജ് ചെയ്യാൻ 150kW DC ചാർജർ ഉപയോഗിച്ചാൽ അതേ ബാറ്ററികൾ 35 മിനിറ്റും 39 മിനിറ്റും കൊണ്ട് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് എംജി മോട്ടോർസ് പറയുന്നത്. പെർഫോമൻസ് വശത്ത് 0-100 കി.മീ. വേഗത വാഹനത്തിന് വെറും 8 സെക്കൻഡിനുള്ളിൽ കൈവരിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം റിയർ വീൽ ഡ്രൈവായ ഇവിക്ക് 160 കിലോമീറ്റർ വേഗതയാണ് പരമാവധി പുറത്തെടുക്കാനാവുക.

Most Read Articles

Malayalam
English summary
Auto expo 2023 mg motor showcased the mg4 electric hatchback
Story first published: Wednesday, January 11, 2023, 11:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X