ഇലക്‌ട്രിക്കിൽ മാത്രമല്ല ഹൈഡ്രജനിലും ഇനി എംജിയുടെ വണ്ടി, Euniq 7 എംപിവിയെ പുറത്തിറക്കി

ഓട്ടോ എക്സ്പോയുടെ പതിനാറാം പതിപ്പിൽ ഏറ്റവും തിളങ്ങി നിൽക്കുന്നത് ആരെന്നു ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരമേയുണ്ടാവൂ. എംജി മോട്ടോർസ് എന്നായിരിക്കും അത്. പോയ പതിപ്പിലേതു പോലെ തന്നെ 2023-ലും നിരവധി വ്യത്യസ്‌ത വാഹനങ്ങളെ അണിനിരത്തിയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കൾ മിന്നിത്തിളങ്ങി നിൽക്കുന്നത്.

എക്സ്പോയുടെ രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ തന്നെ ഒരു ഹൈഡ്രജൻ ഫ്യുവൽ സെൽ കാറിനെ പുറത്തിറക്കിയാണ് എംജി സ്റ്റാറായത്. കമ്പനിയുടെ ആദ്യത്തെ ഫ്യൂവൽ സെൽ കാറായ Euniq 7 ആണ് പരിപാടിയിലെ ഇന്നത്തെ ആദ്യ താരം. ഒരു മൾട്ടി പർപ്പസ് വാഹനമായ ഇത് SAIC-ന്റെ ഫ്യുവൽ സെൽ സാങ്കേതികവിദ്യയായ Prome P390 സംവിധാനവുമായാണ് വരുന്നത്. ഈ സാങ്കേതികവിദ്യയ്ക്ക് 824 ഡിഗ്രി താപനിലയെ നേരിടാൻ കഴിയുമെന്നും 605 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നുമാണ് കമ്പനി പറയുന്നത്.

ഇലക്‌ട്രിക്കിൽ മാത്രമല്ല ഹൈഡ്രജനിലും ഇനി എംജിയുടെ വണ്ടി, Euniq 7 എംപിവിയെ പുറത്തിറക്കി

അന്താരാഷ്‌ട്രതലത്തിൽ വിറ്റഴിക്കപ്പെടുന്ന മാക്‌സസ് G20 എംപിവിയുടെ ഫ്യൂവൽ-സെൽ കാറിന്റെ എംജി മോഡലാണിതെന്നും പറയാം. ADAS, ഓട്ടോണമസ് ടെക്‌നോളജി എന്നിവയുമായാണ് ഈ പുതിയ കാർ വരുന്നത് എന്ന കാര്യവും ഹൈലൈറ്റാണ്. കിയ കാർണിവലിന്റെ ഏതാണ്ട് അത്രതന്നെ വലിപ്പമാണ് എംജി Euniq 7 ഫ്യൂവൽ സെൽ കാറിനുള്ളത്. ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ ഏതൊരു പ്രീമിയം എംപിവിയുടെയും പ്രധാന വശങ്ങളിൽ ഒന്നായ സ്ലൈഡിംഗ് റിയർ ഡോറുകളാണ് പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. ഉയരമുള്ള ഫ്രണ്ട് പ്രൊഫൈലിൽ സ്ട്രെച്ചഡ് എൽഇഡി ഹെഡ്‌ലൈറ്റുകളുള്ള വലിയ ഗ്രില്ലാണ് ആധിപത്യം പുലർത്തുന്നത്.

ക്രോം ഇൻസേർട്ട് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന റാപ്പറൗണ്ട് ടെയിൽലൈറ്റുകൾ ഉപയോഗിച്ച് റിയർ എൻഡ് സ്‌റ്റൈലിംഗ് വളരെ ലളിതമാക്കിയിട്ടുണ്ട്. അതേസമയം കറുത്ത ചുറ്റുപാടുകൾ കാരണം പിൻ വിൻഡ്‌സ്‌ക്രീൻ വലുതായി കാണപ്പെടുന്ന തന്ത്രവും എംജി Euniq 7 എംപിവിയിൽ പ്രയോഗിച്ചിരിക്കുന്നതു കാണാം. മെലിഞ്ഞ ശൈലിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകളാൽ ചുറ്റപ്പെട്ട വലിയതും ഗംഭീരവുമായ ഗ്രിൽ ചിലപ്പോൾ എംജി ഗ്ലോസ്റ്ററിനെ ഓർമപ്പെടുത്തിയേക്കാം. എം‌പി‌വിയുടെ താഴത്തെ പകുതിയിൽ നീലയും മുകൾ പകുതിയിൽ വെള്ളയും ഉള്ള ഡ്യുവൽ ടൺ പെയിന്റ് ഫിനിഷിലാണ് ഷോകാർ പ്രദർശിപ്പിച്ചിരിക്കുന്നത്.

ഇലക്‌ട്രിക്കിൽ മാത്രമല്ല ഹൈഡ്രജനിലും ഇനി എംജിയുടെ വണ്ടി, Euniq 7 എംപിവിയെ പുറത്തിറക്കി

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ 2+2+3 കോൺഫിഗറേഷനുള്ള 7 സീറ്റർ വാഹനമായാണ് Euniq അവതരിപ്പിക്കുന്നത്. മധ്യനിരയിൽ ആഡംബര ഫീൽ നൽകുന്ന ക്യാപ്റ്റൻ സീറ്റുകളുണ്ട്. ഡാഷ്‌ബോർഡ് ആധുനികവും സാമ്പ്രദായികവും പോലെ കാണപ്പെടുന്നു. ഹൈഡ്രജൻ കാറിന്റെ ഫീച്ചർ നിരയിൽ പനോരമിക് സൺറൂഫ്, ഓൾ-ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കുകൾ, ഇലക്‌ട്രോണിക് രീതിയിൽ പ്രവർത്തിക്കുന്ന പിൻ ഡോറുകൾ, ടെയിൽഗേറ്റുകൾ എന്നിവയാണ് കമ്പനി നൽകിയിരിക്കുന്നത്.

Euniq 7 എംപിവിയുടെ പവർട്രെയിൻ ഒരു ഇലക്ട്രോകെമിക്കൽ പവർ ജനറേഷൻ ഉപകരണം, ഒരു ഹൈഡ്രജൻ സംഭരണ ഉപകരണം, ഒരു ഇലക്ട്രിക് ഡ്രൈവ് സിസ്റ്റം എന്നിവയെല്ലാമാണ് ഉപയോഗിക്കുന്നത്. വാഹനത്തിന്റെ പവർ കണക്കുകളിലേക്ക് നോക്കിയാൽ 150kW അതായത് ഏകദേശം 200 bhp കരുത്തോളം വികസിപ്പിക്കാൻ ഫ്യുവൽ സെൽ കാറിന് കഴിയും. ഹൈഡ്രജൻ സംഭരണത്തിനായുള്ള ടാങ്ക് കപ്പാസിറ്റി ഏകദേശം 6.4 കിലോഗ്രാം ആണ്. ഉയർന്ന മർദ്ദത്തിലുള്ള ഹൈഡ്രജൻ നിറയാൻ 3-5 മിനിറ്റ് മാത്രമേ എടുക്കൂ. കൂടാതെ സിസ്റ്റം 30 ഡിഗ്രി സെൽഷ്യസിനു താഴെയുള്ള പ്രവർത്തന താപനില പരിധിയുമാണ് അവകാശപ്പെടുന്നത്.

ഇലക്‌ട്രിക്കിൽ മാത്രമല്ല ഹൈഡ്രജനിലും ഇനി എംജിയുടെ വണ്ടി, Euniq 7 എംപിവിയെ പുറത്തിറക്കി

എംജി ഇന്ത്യ Euniq 7 ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയില്ലെന്നാണ് അനുമാനം. എന്നാൽ പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നിവയ്ക്ക് ശേഷം ആഭ്യന്തര വിപണിയിൽ ഫ്യുവൽ സെൽ കാറുകൾക്ക് ജനപ്രീതി ലഭിച്ചാൽ മോഡലിനെ പുറത്തിറക്കുന്ന കാര്യം ചൈനീസ് വാഹന നിർമാതാക്കൾ പരിഗണിച്ചേക്കും.

Most Read Articles

Malayalam
English summary
Auto expo 2023 mg motors unveiled euniq 7 hydrogen fuel cell electric vehicle
Story first published: Thursday, January 12, 2023, 11:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X