ഇന്ത്യയിലേക്കുള്ള വല്യേട്ടന്റെ 'മാസ് എൻട്രി'; എക്സ്പോയിൽ ടൊയോട്ടയുടെ തനി സ്റ്റൈൽ

ദീർഘകാലമായി കാത്തിരുന്ന എസ്‌യുവികളുടെ വല്യേട്ടനെ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച് ടൊയോട്ട. 2021 വിദേശ വിപണികളിൽ അരങ്ങേറ്റം ലാൻഡ് ക്രൂയിസർ 300 ലോകത്താകമാനമുള്ള ടൊയോട്ട ആരാധകരുടെ ഹൃദയത്തിൽ എന്നും ഇടമുള്ള വാഹനമാണ്. മോഡലിന് ലഭിച്ച സ്വീകാര്യത തന്നെ അറിഞ്ഞാൽ മനസിലാക്കും LC300 പതിപ്പിന്റെ റേഞ്ച്.

2021 മുതൽ ഇന്ത്യൻ ഉപഭോക്താക്കളും കാത്തിരിക്കുകയാണ് ഈ മിടുക്കനെ എങ്കിലും ഇതുവരെ വിപണിയിൽ എത്തിക്കാൻ ജാപ്പനീസ് ബ്രാൻഡിനായിട്ടില്ല. എങ്കിലും അടുത്തിടെ ലാൻഡ് ക്രൂയിസർ 300 മോഡലിനായുള്ള ബുക്കിംഗ് കമ്പനി രാജ്യത്ത് ആരംഭിച്ചിരുന്നു. ഗ്രേറ്റർ നോയിഡയിൽ നടന്ന 2023 ഓട്ടോ എക്‌സ്‌പോയിലൂടെയാണ് വാഹനത്തെ ഇപ്പോൾ കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്. ഐതിഹാസിക ഓഫ്-റോഡ് എസ്‌യുവിയുടെ ഏറ്റവും പുതിയ ആവർത്തനത്തിന് ഏകദേശം 2 കോടി രൂപ എക്സ്ഷോറൂം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലേക്കുള്ള വല്യേട്ടന്റെ മാസ് എൻട്രി; എക്സ്പോയിൽ ടൊയോട്ടയുടെ തനി സ്റ്റൈൽ

ഇന്ത്യയെ സംബന്ധിച്ചിടത്തോളം പേൾ വൈറ്റ്, സൂപ്പർ വൈറ്റ്, ഡാർക്ക് റെഡ് മൈക്ക മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക്, ഡാർക്ക് ബ്ലൂ മൈക്ക എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിലാവും ടൊയോട്ട ലാൻഡ് ക്രൂയിസർ എസ്‌യുവിയെ അവതരിപ്പിക്കുക. ഇതിനു പുറമെ മൂന്ന് വ്യത്യസ്‌ത ഇന്റീരിയർ നിറങ്ങളും ആവശ്യാനുസരണം സ്വന്തമാക്കാനാവും. അന്താരാഷ്ട്ര വിപണികളിൽ LC300 രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ലഭ്യമാവുന്നത്. അതിൽ 3.5 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് V6 പെട്രോളും 3.3 ലിറ്റർ V6 ഡീസൽ എഞ്ചിനുമാണ് ഉൾപ്പെടുന്നത്.

ആദ്യത്തെ 3.5 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് V6 യൂണിറ്റ് പരമാവധി 415 bhp പവറിൽ പരമാവധി 650 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ലാൻഡ് ക്രൂയിസർ എസ്‌യുവിയിലെ 3.3 ലിറ്റർ V6 ഡീസൽ 309 bhp കരുത്തിൽ 700 Nm torque ആണ് വികസിപ്പിക്കുക. അതേസമയം ഇന്ത്യയിൽ വാഹനം ഒരൊറ്റ ഡീസൽ എഞ്ചിൻ ഓപ്ഷനോടെയേ ലഭ്യമാവുകയുള്ളൂ. കൂടാതെ പത്ത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാവും ജോടിയാക്കുക. ഫോർ വീൽ ഡ്രൈവ് വാഹനമായ LC 300 ഏത് തരം റോഡുകളിലും അന്യായ പ്രകടനമായിരിക്കും കാഴ്ച്ചവെക്കുക.

ഇന്ത്യയിലേക്കുള്ള വല്യേട്ടന്റെ മാസ് എൻട്രി; എക്സ്പോയിൽ ടൊയോട്ടയുടെ തനി സ്റ്റൈൽ

ഇതിന് മൂന്ന് വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയാണ് ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നത്. എഞ്ചിന്റെ കാര്യത്തിൽ മാത്രമല്ല ഫീച്ചറുകളുടെ കാര്യത്തിലായാലും ലാൻഡ് ക്രൂയിസർ 300 എസ്‌യുവി അതിസമ്പന്നനാണ്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംവിധാനമുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അകത്തളത്തിലെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ്. ഇതിനു പുറമെ ജെബിഎൽ സൗണ്ട് സിസ്റ്റം, എൽഇഡി ഹെഡ്‌ലൈറ്റുകൾ, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ എന്നിവയും വാഹനത്തിലുണ്ട്.

ടൊയോട്ടയുടെ TNGA-F പ്ലാറ്റ്‌ഫോമിലാണ് പുത്തൻ ലാൻഡ് ക്രൂയിസർ 300 പുനർരൂപകൽപ്പന ചെയ്തിരിക്കുന്നത്. ലാഡർ ഫ്രെയിം നിർമണത്തിലൂടെ എസ്‌യുവിയുടെ ഭാരം കുറയ്ക്കാനും റൈഡ് ഗുണനിലവാരം ഉയർത്താനും കമ്പനിക്കായിട്ടുണ്ട്. മുൻതലമുറ ആവർത്തനത്തെ അപേക്ഷിച്ച് ഏകദേശം 200 കിലോഗ്രാം ഭാരമാണ് LC 300 പതിപ്പിൽ കമ്പനി കുറച്ചിരിക്കുന്നത്. കൂടാതെ മെച്ചപ്പെട്ട ഭാര വിതരണവും സസ്പെൻഷൻ കഴിവുകളും ഇതിന് ഉണ്ട് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. മെച്ചപ്പെട്ട വീൽ ആർട്ടിക്കുലേഷൻ മോഡലിന്റെ ഓഫ്-റോഡ് കഴിവുകളെ കൂടുതൽ മെച്ചപ്പെടുത്തുന്നു.

ഇന്ത്യയിലേക്കുള്ള വല്യേട്ടന്റെ മാസ് എൻട്രി; എക്സ്പോയിൽ ടൊയോട്ടയുടെ തനി സ്റ്റൈൽ

ഇലക്ട്രോണിക് കൈനറ്റിക് ഡൈനാമിക് സസ്പെൻഷൻ സിസ്റ്റം ഉപയോഗിക്കുന്നത് ബ്രാൻഡ് അനുസരിച്ച് റോഡ് ഹോൾഡിംഗും മെച്ചപ്പെടുത്തി. പുത്തൻ ലാൻഡ് ക്രൂയിസറിന് 230 mm ഗ്രൗണ്ട് ക്ലിയറൻസും ഡിപ്പാർച്ചർ ആംഗിൾ 26.5 ഡിഗ്രിയുമാണ്. 4X4 എല്ലാ വേരിയന്റിലും സ്റ്റാൻഡേർഡാണ്. അണ്ടർ ബോഡി ക്യാമറയുള്ള ഈ മോഡലിന് മൾട്ടി ടെറൈൻ മോണിറ്റർ സിസ്റ്റവുമുണ്ട്. എക്‌സ്‌റ്റീരിയർ സ്‌റ്റൈലിംഗ് പഴയ മോഡലിന്റേതിന് ഏതാണ്ട് സമാനമാണ്. ബോക്‌സ് രൂപവും ഭാവവും എല്ലാം ടൊയോട്ട അതേപടി നിലനിർത്തിയിട്ടുണ്ട് എന്നു വേണം പറയാൻ.

ഇന്ത്യയിലെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചിരിക്കുന്നതിനാൽ വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ടൊയോട്ട ഷോറൂമുകൾ വഴി 10 ലക്ഷം രൂപ കൊടുത്ത് ലാൻഡ് ക്രൂയിസർ 300 ബുക്ക് ചെയ്യാൻ സാധിക്കും. ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചില സ്വകാര്യ വ്യക്തികൾ സ്വന്തം നിലയിൽ വിദേശത്ത് നിന്ന് ഈ പ്രീമിയം എസ്‌യുവിയെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.

Most Read Articles

Malayalam
English summary
Auto expo 2023 toyota introduced land cruiser 300 prices specs variants and more details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X