'ൻ്റെ' ഭാവി ഇവരിലാണ്, എക്സ്പോ കീഴടക്കിയ ടാറ്റയുടെ കൺസെപ്റ്റ് കാറുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനി ഒന്നുമല്ലെങ്കിലും പ്രശസ്‌തിയുടെ കാര്യത്തിൽ ടാറ്റ മോട്ടോർസിനെ കടത്തിവെട്ടാൻ അങ്ങനെ അധികമാർക്കും ഒന്നുമാവില്ല. രാജ്യത്തെ പാസഞ്ചർ കാർ വിപണിയിൽ ഇന്ന് ഏവരും ഉറ്റുനോക്കുന്നതും ടാറ്റയെ തന്നെയാണ്. വിപണിയിൽ ഏത് കാർ പുറത്തിറക്കിയാലും ഹിറ്റടിക്കുമെന്ന് ഉറപ്പുമാണ്.

'ൻ്റെ' ഭാവി ഇവരിലാണ്, എക്സ്പോ കീഴടക്കിയ ടാറ്റയുടെ കൺസെപ്റ്റ് കാറുകൾ

ജനങ്ങളുടെ പൾസറിഞ്ഞ് കളിക്കാൻ ടാറ്റയ്ക്ക് സാധിക്കുന്നുണ്ടെന്നതും തന്ത്രമാണ്. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് വിൽപ്പനയുടെ കാര്യത്തിൽ ഹ്യുണ്ടായിയെ പിന്തള്ളി ടാറ്റ രണ്ടാം സ്ഥാനത്തേക്ക് എത്തിയിരുന്നു. നിലവിൽ ഇവി വിപണിയിൽ ശ്രദ്ധയൂന്നുന്ന ബ്രാൻഡ് നടന്നുകൊണ്ടിരിക്കുന്ന 2023 ഓട്ടോ എക്സ്പോയിലും നിറസാന്നിധ്യമായിരുന്നു.

'ൻ്റെ' ഭാവി ഇവരിലാണ്, എക്സ്പോ കീഴടക്കിയ ടാറ്റയുടെ കൺസെപ്റ്റ് കാറുകൾ

വരാനിരിക്കുന്ന പുത്തൻ കാറുകളോടൊപ്പം ഭാവിയിലേക്കായി ഒരുക്കുന്ന കൺസെപ്റ്റ് മോഡലുകളെയും ടാറ്റ മേളയിൽ പരിചയപ്പെടുത്തുകയുണ്ടായി. എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച വരാനിരിക്കുന്ന നാല് കിടിലൻ ടാറ്റ കാറുകളെക്കുറിച്ച് ഒന്നറിഞ്ഞിരുന്നാലോ?

'ൻ്റെ' ഭാവി ഇവരിലാണ്, എക്സ്പോ കീഴടക്കിയ ടാറ്റയുടെ കൺസെപ്റ്റ് കാറുകൾ

ടാറ്റ കർവ്

കർവ് കൺസെപ്റ്റ് കഴിഞ്ഞ വർഷം ആദ്യം രാജ്യത്ത് പ്രദർശിപ്പിച്ചിരുന്നു. 2024 അവസാനത്തോടെ വിൽപ്പനയ്‌ക്കെത്താൻ സാധ്യതയുള്ള ഈ മോഡലിന്റെ പേര് ഇപ്പോൾ പലർക്കും പരിചിതമാണെന്ന വസ്‌തുതയും ശ്രദ്ധേയമാണ്. ഓട്ടോ എക്സ്പോയിലും കർവ് എസ്‌യുവി കൂപ്പെ കൺസെപ്റ്റിനെ കമ്പനി പരിചയപ്പെടുത്താൻ തീരുമാനിച്ചത് അത് നിർമാണ ഘട്ടത്തിലേക്ക് കൂടുതൽ അടുത്തുവെന്ന് കാണിക്കാനായിരുന്നു.

'ൻ്റെ' ഭാവി ഇവരിലാണ്, എക്സ്പോ കീഴടക്കിയ ടാറ്റയുടെ കൺസെപ്റ്റ് കാറുകൾ

ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, കിയ സെൽറ്റോസ് തുടങ്ങിയ വമ്പൻമാരുമായി പൊരുതാൻ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്കാവും കർവ് എത്തുക. ഇത് ബ്രാൻഡിന്റെ ഏറ്റവും പുതിയ "ന്യൂ ഡിജിറ്റൽ" ഡിസൈൻ ഭാഷ്യത്തെ ഫീച്ചർ ചെയ്യുന്നതായിരിക്കും എന്നതാണ് ഹൈലൈറ്റായ മറ്റൊരു കാര്യം. ചെരിഞ്ഞ മേൽക്കൂരയും നോച്ച്ബാക്ക് പോലുള്ള ബൂട്ട് സ്റ്റൈലിംഗുമായിരിക്കും വാഹനത്തിനുണ്ടാവുക. ഒന്നിലധികം ബോഡി ശൈലികൾക്കും പവർട്രെയിനുകൾക്കുമായി ഉപയോഗിക്കാവുന്ന ടാറ്റയുടെ പുതിയ ജനറൽ (സിഗ്മ) ആർക്കിടെക്ചറിലാണ് ഇതിന്റെ നിർമാണം.

'ൻ്റെ' ഭാവി ഇവരിലാണ്, എക്സ്പോ കീഴടക്കിയ ടാറ്റയുടെ കൺസെപ്റ്റ് കാറുകൾ

ടാറ്റ ഹാരിയർ ഇവി

ഹാരിയർ ഇവി എസ്‌യുവി കൺസെപ്റ്റ് 2023 ഡൽഹി ഓട്ടോ എക്‌സ്‌പോയിലെ സർപ്രൈസ് ഫാക്‌ടർ ആയിരുന്നുവെന്നു വേണം പറയാൻ. നിലവിൽ ജനപ്രീതിയാർജിച്ച് മുന്നോട്ടുപോവുമ്പോൾ ഇവി പതിപ്പ് എത്തുന്നത് ഹാരിയറിന് കൂടുതൽ കരുത്തേകും.

'ൻ്റെ' ഭാവി ഇവരിലാണ്, എക്സ്പോ കീഴടക്കിയ ടാറ്റയുടെ കൺസെപ്റ്റ് കാറുകൾ

വളരെയധികം പരിഷ്‌ക്കരിച്ച ഒമേഗ പ്ലാറ്റ്‌ഫോമിന്റെ പിൻബലത്തിൽ പുതിയ ഹാരിയർ ഇലക്ട്രിക് എസ്‌യുവി ഡ്യുവൽ മോട്ടോർ AWD സജ്ജീകരണത്തോടെ നൽകാനാണ് സാധ്യത. ഒന്നിലധികം ചാർജിംഗ് കഴിവുകളെ പിന്തുണയ്ക്കാനും ഇതിനാവുമെന്നാണ് വിവരം. പ്രൊഡക്ഷൻ-സ്പെക്ക് പതിപ്പിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇനിയും അറിവായിട്ടില്ല.

'ൻ്റെ' ഭാവി ഇവരിലാണ്, എക്സ്പോ കീഴടക്കിയ ടാറ്റയുടെ കൺസെപ്റ്റ് കാറുകൾ

ടാറ്റ സിയെറ ഇവി

ടാറ്റ സിയെറ ഇവി കൺസെപ്റ്റ് ആദ്യമായെത്തിയത് 2020-ൽ നടന്ന ഓട്ടോ എക്സ്പോയിലായിരുന്നു. 2025-ഓടെ പുറത്തിറക്കാൻ ഒരുങ്ങുന്ന ഈ വാഹനം പ്രൊഡക്ഷൻ പതിപ്പിനോട് അടുത്തെത്തിയതാണ്. ഇത് സഫാരിക്ക് മുകളിലായിട്ടായിരിക്കും സ്ഥാനം പിടിക്കുക.

'ൻ്റെ' ഭാവി ഇവരിലാണ്, എക്സ്പോ കീഴടക്കിയ ടാറ്റയുടെ കൺസെപ്റ്റ് കാറുകൾ

വിപണിയിലെ മഹീന്ദ്ര സ്കോർപിയോ N, മഹീന്ദ്ര XUV700, എംജി ഹെക്ടർ പ്ലസ് തുടങ്ങിയ മോഡലുകളുമായാണ് മാറ്റുരയ്ക്കുന്നത്. ഇലക്‌ട്രിക്, പെട്രോൾ എഞ്ചിൻ ഓപ്‌ഷനുകൾക്കൊപ്പം ടാറ്റ സിയെറ അണിനിരത്താൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

'ൻ്റെ' ഭാവി ഇവരിലാണ്, എക്സ്പോ കീഴടക്കിയ ടാറ്റയുടെ കൺസെപ്റ്റ് കാറുകൾ

ടാറ്റ അവിന്യ

2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുന്ന നാലാമത്തെ എസ്‌യുവി കൺസെപ്‌റ്റാണ് അവിന്യ ഇവി. ടാറ്റയുടെ ആദ്യ ബോൺ ഇലക്ട്രിക് ജെൻ -3 പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം അണിഞ്ഞൊരുങ്ങുക. കുറച്ച് വർഷങ്ങൾക്ക് ശേഷം രാജ്യത്ത് പുറത്തിറങ്ങുന്ന മറ്റ് വലിയ ഇലക്ട്രിക് വാഹനങ്ങൾക്കും ഇതേ പ്ലാറ്റ്ഫോം ഉപയോഗിക്കും. പിന്നീട് വരാനിരിക്കുന്ന എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കും.

'ൻ്റെ' ഭാവി ഇവരിലാണ്, എക്സ്പോ കീഴടക്കിയ ടാറ്റയുടെ കൺസെപ്റ്റ് കാറുകൾ

കൂടാതെ അടുത്ത തലമുറ കണക്റ്റിവിറ്റി സവിശേഷതകളും നൂതന ഡ്രൈവർ സഹായ സംവിധാനവും അവിന്യ വാഗ്ദാനം ചെയ്യും. ടാറ്റയുടെ പുതിയ ലോഗോയുമായി ഇറങ്ങുന്ന ആദ്യ വാഹനമായിരിക്കും ഇത്. 2025ല്‍ അവിന്യ ഇവി റോഡുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അര മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ കാറിൽ യാത്ര ചെയ്യാനാകുമെന്നാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്.

Most Read Articles

Malayalam
English summary
Harrier ev to curvv suv coupe top upcoming tata concept cars that showcased at the auto expo 2023
Story first published: Tuesday, January 17, 2023, 11:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X