ഇത് ടാറ്റയുടെ ലക്ഷ്വറി, പുത്തൻ റേഞ്ച് റോവർ വെലാർ പുറത്തിറക്കി ലാൻഡ് റോവർ

പുതിയ റേഞ്ച് റോവർ വെലാർ പുറത്തിറക്കി ടാറ്റ മോട്ടോർസിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവർ. കിടിലൻ മാറ്റങ്ങളുമായാണ് എസ്‌യുവിയുടെ വരവെന്നതാണ് ശ്രദ്ധേയമാവുന്ന കാര്യം. എന്നാൽ ഡിസൈനിൽ കാര്യമായ പരിഷ്ക്കാരങ്ങളൊന്നും കാണാനാവില്ലെങ്കിലും ചെറിയ രീതിയിൽ കമ്പനി പൊടിതട്ടിയെടുത്തിട്ടുണ്ടെന്നു വേണം പറയാൻ.

ലക്ഷ്വറി എസ്‌യുവിയുടെ സ്റ്റൈലിംഗിൽ വരുത്തിയ ചെറിയ മാറ്റങ്ങൾ അതിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ടെന്ന് പറയാം. കാറിന്റെ സിഗ്നേച്ചർ ഡിസൈൻ ഭാഷയിൽ കൈവെക്കാൻ ലാൻഡ് റോവർ മുതിരാതിരുന്നതിൽ തെറ്റൊന്നുമില്ല. പുതിയ റേഞ്ച് റോവർ വെലാറിൽ വരുത്തിയ പരിഷ്ക്കാരങ്ങളെ കുറിച്ച് പറയുമ്പോൾ ഹെഡ്‌ലാമ്പുകളിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ ഇതിന് ലഭിക്കുന്നു. വിവേകപൂർവം മിനുക്കിയ ഫ്രണ്ട് ഗ്രില്ലിനെ കറുപ്പിൽ ഒരുക്കിയിരിക്കുന്നതും ശ്രദ്ധേയമാണ്.

ഇത് ടാറ്റയുടെ ലക്ഷ്വറി, പുത്തൻ റേഞ്ച് റോവർ വെലാർ പുറത്തിറക്കി ലാൻഡ് റോവർ

പിൻഭാഗത്തേക്ക് നീങ്ങുമ്പോൾ നേരിയ തോതിൽ നവീകരിച്ച ഒരു ബമ്പറിൻ്റെ സാന്നിധ്യമാണ് എടുത്തുപറയാനാവുന്നത്. മറ്റ് മാറ്റങ്ങളോ പുതുമകളോ ഒന്നും തന്നെ ലക്ഷ്വറി എസ്‌യുവിക്ക് സമ്മാനിക്കാൻ ലാൻഡ് റോവർ തയാറായിട്ടില്ല. അതോടൊപ്പം വശക്കാഴ്ച്ചയിലും ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ലെന്ന് കാണാം. മെറ്റാലിക് വാരസിൻ ബ്ലൂ അല്ലെങ്കിൽ പ്രീമിയം മെറ്റാലിക് സദർ ഗ്രേ തുടങ്ങിയ കളർ ഓപ്ഷനുകളിൽ പുതിയ റേഞ്ച് റോവർ വെലാർ സ്വന്തമാക്കാനാവും.

ഡിസൈനിൽ കാര്യമായി കൈവെച്ചില്ലെങ്കിലും എസ്‌യുവിയുടെ ഇൻ്റീരിയറിൽ വലിയ മാറ്റങ്ങളാണ് ബ്രിട്ടീഷ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. പുതിയ റേഞ്ച് റോവർ വെലാറിന് ലാൻഡ് റോവറിന്റെ 11.4 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഫ്ലോട്ടിംഗ് കർവ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയും ഇത്തവണ സമ്മാനിക്കുകയുണ്ടായി. ഇത് അകത്തളത്തെ പ്രീമിയംനെസ് ഉയർത്തിയിട്ടുണ്ടെന്ന് നിസംശയം പറയാനാവും. ഈ ഹാർഡ്‌വെയർ അപ്‌ഡേറ്റ് റേഞ്ച് റോവറിന്റെയും റേഞ്ച് റോവർ സ്‌പോർട്ടിന്റെയും അതേ നിരയിൽ എസ്‌യുവിയെ കൊണ്ടുവരുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇത് ടാറ്റയുടെ ലക്ഷ്വറി, പുത്തൻ റേഞ്ച് റോവർ വെലാർ പുറത്തിറക്കി ലാൻഡ് റോവർ

ഉപയോക്താക്കൾക്ക് ലഭ്യമായ ഫംഗ്‌ഷനുകളുടെ 80 ശതമാനവും ഹോം സ്‌ക്രീനിൽ രണ്ട് ടാപ്പുകൾ ഉപയോഗിച്ച് ആക്‌സസ് ചെയ്യാൻ കഴിയുമെന്നും ടാറ്റ മോട്ടോർസിൻ്റെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവർ അവകാശപ്പെടുന്നു. വാഹനത്തിലെ പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ബ്രാൻഡിന്റെ പിവി പ്രോ സിസ്റ്റമാണ് നൽകുന്നത്. കൂടാതെ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണ എന്നിവയ്‌ക്കൊപ്പം ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റ് പ്രവർത്തനക്ഷമതയും ഇതിനുണ്ടാവും.

മൊബൈൽ ഉപകരണങ്ങളുടെ വയർലെസ് ചാർജിംഗിനായി സെന്റർ കൺസോളിന് ഒരു പുതിയ സ്റ്റോറേജ് ഏരിയ ലഭിച്ചതും അകത്തളത്തെ സമ്പുഷ്ടമാക്കിയിട്ടുണ്ട്. നാവിഗേഷൻ മാപ്പിംഗ്, ഓൺബോർഡ് വെഹിക്കിൾ ഡയഗ്നോസ്റ്റിക്സ് എന്നിവയ്‌ക്കൊപ്പം പവർട്രെയിനിനും ഷാസിക്കുമായി OTA അപ്‌ഡേറ്റുകൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ലാൻഡ് റോവർ അവകാശപ്പെടുന്നു എന്നതാണ് കൂടുതൽ രസകരമായ മറ്റൊരു കാര്യം.

ഇത് ടാറ്റയുടെ ലക്ഷ്വറി, പുത്തൻ റേഞ്ച് റോവർ വെലാർ പുറത്തിറക്കി ലാൻഡ് റോവർ

പുതിയ റേഞ്ചർ റോവർ വെലാറിലെ മറ്റ് ഇൻ്റീരിയർ പരിഷ്ക്കാരം ലെതർ-ഫ്രീ അപ്‌ഹോൾസ്റ്ററിയുടെ രൂപത്തിലാണ് വരുന്നത്. ഇത് വൂളും പോളിയുറീൻ ടെക്‌സ്റ്റൈൽ ഇൻസേർട്ടുകളും സംയോജിപ്പിച്ചാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം പുതിയ വെലാറിന് മൂന്ന് പുതിയ ലെതർ ഇന്റീരിയർ തീമുകൾ ലഭ്യമാണ്. ക്ലൗഡ്, റേവൻ ബ്ലൂ, ഡീപ് ഗാർനെറ്റ് എന്നിവയാണ് ഈ ഓപ്ഷനുകൾ. സ്റ്റിയറിംഗ് വീൽ, എയർ വെന്റുകൾ, സെന്റർ കൺസോൾ ചുറ്റുപാടുകൾ എന്നിവയിൽ ലാൻഡ് റോവർ മൂൺലൈറ്റ് ക്രോം ആക്‌സന്റുകളും സ്ഥാപിച്ചിട്ടുണ്ട്.

എഞ്ചിൻ ഓപ്ഷനുകളിലേക്ക് നോക്കിയാൽ എസ്‌യുവി പഴയതുപോലെ തന്നെ തുടരുന്നു. എന്നിരുന്നാലും, പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പിന് 13.6 kWh-ൽ നിന്ന് 19.2 kWh-ലേക്ക് ഉയർന്ന ബാറ്ററി നവീകരണം ലഭിച്ചു. ഇത് റേഞ്ച് വർധിപ്പിക്കാൻ സഹായിക്കുന്ന കാര്യമാണ്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് റേഞ്ച് റോവർ വെലാർ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. 2.0 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ, 2.0 ലിറ്റർ ഫോർ സിലിണ്ടർ മൈൽഡ്-ഹൈബ്രിഡ്, 2.0 ലിറ്റർ ഫോർ-പോട്ട് ഡീസൽ തുടങ്ങിയ വ്യത്യസ്‌ത ഓപ്ഷനുകളിൽ വാഹനം സ്വന്തമാക്കാനാവും.

പുതുക്കിയ വെലാർ എസ്‌യുവിയുടെ എൻട്രി ലെവൽ D200 S വേരിയൻ്റിന് 54,045 പൗണ്ടാണ് വില വരുന്നത്. അതായത് ഏകദേശം 54.47 ലക്ഷം രൂപ. അതേസമയം ലക്ഷ്വറി സ്പോർട്ട് യൂട്ടിലിറ്റി വാഹനത്തിന്റെ ടോപ്പ് എൻഡ് P400 ഓട്ടോബയോഗ്രഫി പതിപ്പിന് 79,825 പൗണ്ടാണ് ചെലവഴിക്കേണ്ടി വരിക. ഇത് ഏകദേശം 80.50 ലക്ഷം രൂപയോളം വരുമെന്നാണ് കണക്കുകൾ. ഇന്ത്യൻ വിപണിയിലും മോഡൽ ഈ വർഷം അവസാനത്തോടെ കാലുകുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Land rover unveiled the new range rover velar suv with a host of updates
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X