വില 1.30 കോടി രൂപ, AMG E 53 Cabriolet മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് Mercedes

ഈ വർഷത്തെ ആദ്യ മോഡൽ ഇന്ത്യയിൽ പുറത്തിറക്കി ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ്. AMG E 53 4മാറ്റിക് പ്ലസ് കാബ്രിയോലെറ്റ് എന്ന മോഡലിനെയാണ് കമ്പനി ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 1.30 കോടി രൂപയുടെ എക്സ്ഷോറൂം വിലയിലാണ് കാർ വിൽപ്പനയ്ക്ക് എത്തുക.

E 53 സെഡാനെ അപേക്ഷിച്ച് 24 ലക്ഷം രൂപ കൂടുതലാണ് പുതിയ കാബ്രിയോലെറ്റ് പതിപ്പിന്റെ വില. E 53 സെഡാൻ, GLE 53 കൂപ്പെ എസ്‌യുവി, EQS 53 സെഡാൻ എന്നിവയ്ക്ക് ശേഷം ഇന്ത്യയിലെ നാലാമത്തെ 53 ബാഡ്‌ജഡ് ഉൽപ്പന്നമായിരിക്കും കാബ്രിയോലെറ്റ് എന്നതും ശ്രദ്ധേയമാവുന്ന കാര്യമാണ്. E 53 സെഡാന്റെ രണ്ട് ഡോറുകളുള്ള, നാല് സീറ്റർ കൺവേർട്ടബിൾ പതിപ്പാണ് AMG E 53 4മാറ്റിക് പ്ലസ് കാബ്രിയോലെറ്റ് എന്നു വേണം പറയാൻ.

വില 1.30 കോടി രൂപ, AMG E 53 Cabriolet മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് Mercedes

ഇതാദ്യമായല്ല മെർസിഡീസ് E-ക്ലാസിന്റെ ഓപ്പൺ ടോപ്പ് പതിപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. 2010-ൽ മുൻ തലമുറയും പിന്നീട് 2015-ൽ അതിന്റെ ഫെയ്‌സ്‌ലിഫ്റ്റും ജർമൻ ബ്രാൻഡ് പുറത്തിറക്കിയിരുന്നു. E-ക്ലാസ് കൺവെർട്ടിബിളിന്റെ മുൻ ആവർത്തനങ്ങൾ സാധാരണ രൂപത്തിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂവെന്നതും പ്രത്യേകം ഓർമിക്കാം. ഇതിൽ നിന്നും വ്യത്യസ്‌തമായാണ് മെർസിഡീസ് ഇത്തവണ കൂടുതൽ ശക്തമായ AMG മോഡൽ കൊണ്ടുവന്നിരിക്കുന്നത്. കൂടാതെ ഒരു കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് (CBU) യൂണിറ്റായിട്ടാകും വാഹനം ഇന്ത്യയിലെത്തുക.

സെഡാൻ വകഭേദത്തെ പോലെ കൺവേർട്ടബിൾ AMG E 53 കാബ്രിയോലെറ്റിനും 3.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകാൻ എത്തുന്നത്. ഇത് 435 bhp കരുത്തിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മൈല്‍ഡ് ഹൈബ്രിഡ് സ്ട്രെയിറ്റ് സിക്സ് ടര്‍ബോ യൂണിറ്റാണിത്. ആയതിനാൽ തന്നെ എഞ്ചിൻ ഒരു സംയോജിത സ്റ്റാർട്ടർ ജനറേറ്ററുമായി ജോടിയാക്കുകയും ചെയ്‌തിട്ടുണ്ട് കമ്പനി. അങ്ങനെ അധികമായി 21 bhp പവറും 250 Nm torque ഉം ഇത് നൽകും.

വില 1.30 കോടി രൂപ, AMG E 53 Cabriolet മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് Mercedes

കൂടാതെ എഞ്ചിന് ഡൈനാമിക് സെലക്ട് ഡ്രൈവിംഗ് മോഡുകളും എഎംജിയുടെ റൈഡ് കൺട്രോൾ പ്ലസ് എയർ സസ്പെൻഷനും ലഭിക്കുന്നുണ്ടെന്നും മെർസിഡീസ് ബെൻസ് അവകാശപ്പെടുന്നു. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഗിയർബോക്‌സ് ചുമതലകൾ കൈകാര്യം ചെയ്യുമ്പോൾ ഇതൊരു ഫോർവീൽ ഡ്രൈവിംഗാണ് സ്റ്റാൻഡേർഡായി നൽകുന്നത്. കാബ്രിയോലെറ്റിന് 4.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയും കൈവരിക്കാനാവും. അതേസമയം ഉയർന്ന വേഗത മണിക്കൂറിൽ 250 കി.മീ ആയി പരിമിതപ്പെടുത്തിയിട്ടും ഉണ്ട്.

ഇനി ഡിസൈനിലേക്ക് നോക്കിയാൽ E 53 കാബ്രിയോലെറ്റിന് മുന്നിൽ അതിന്റെ സെഡാൻ പതിപ്പിനോട് വളരെയധികം സാമ്യമുണ്ടെന്ന് കാണാം. മറ്റ് മോഡലുകളെ പോലെ ഇതിന് AMG 'പാനാമെറിക്കാന ഗ്രില്ലും' സ്‌പോർട്ടി ഫ്രണ്ട് ബമ്പറുമുണ്ട്. വശക്കാഴ്ച്ചയിൽ E 53 കൺവേർട്ടബിൾ ഒരു സൂക്ഷ്മമായ ഷോൾഡർ ലൈനോടുകൂടിയ താരതമ്യേന പ്ലെയിൻ ഡിസൈനാണ് സ്വീകരിച്ചിരിക്കുന്നത്. ഡോറിന്റെ മുകൾഭാഗത്തുള്ള ക്രോം സ്ട്രിപ്പാണ് മറ്റൊരു ഡിസൈൻ ഹൈലൈറ്റ്. അഞ്ച് കളർ ഓപ്ഷനുകളും സ്റ്റാൻഡേർഡായി 19-സ്പോക്ക് അലോയ് വീലുകളുമാണ് കാറിന് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

വില 1.30 കോടി രൂപ, AMG E 53 Cabriolet മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് Mercedes

മറുവശത്ത് ഫാബ്രിക് റൂഫ് നാല് കളർ ഓപ്ഷനുകളിൽ ലഭിക്കും. പിൻഭാഗത്ത് E 53 കാബ്രിയോലെറ്റിലെ ഫീച്ചർ സ്ലീക്ക് ഹോറിസോണ്ടൽ ടെയിൽ-ലാമ്പുകളും ക്വാഡ് എക്‌സ്‌ഹോസ്റ്റുകളുമാണ് എടുത്തുനിൽക്കുന്നത്. E 53 കാബ്രിയോലെറ്റിന്റെ ഇന്റീരിയർ E 53 സെഡാനോട് സാമ്യമുള്ളതാണെന്ന് പിന്നെ പറയേണ്ടതില്ലല്ലോ... ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിനുമുള്ള ഇരട്ട സ്‌ക്രീൻ സജ്ജീകരണമാണ് ഹൈലൈറ്റ്. ക്ലസ്റ്റർ കസ്റ്റമൈസ് ചെയ്യാനാവുന്നതും ഡ്രൈവർക്ക് വൈവിധ്യമാർന്ന വിവരങ്ങൾ നൽകുന്നതുമായ യൂണിറ്റാണ്. ലെതറിൽ പൊതിഞ്ഞ 5-സ്പോക്ക് AMG പെർഫോമൻസ് സ്റ്റിയറിംഗ് വീലാണ് കാറിൽ ഒരുക്കിയിരിക്കുന്നത്.

മറ്റ് പ്രധാന ഫീച്ചറുകളുടെ കാര്യത്തിൽ E 53 AMG ലക്ഷ്വറി കൺവേർട്ടബിൾ കാറിലെ മുൻ യാത്രക്കാർക്കായി നെക്ക് ഹീറ്ററുകളും ഉയർന്ന വേഗതയിൽ കാറ്റിന്റെ ശബ്‌ദം തടയുന്നതിന് വിൻഡ്‌ഷീൽഡിന്റെ മുകളിൽ നിന്ന് ആക്‌റ്റിവേറ്റ് ചെയ്യുന്ന AIRCAP ഓട്ടോമാറ്റിക് വിൻഡ്-സ്റ്റോപ്പ് സിസ്റ്റവും മെർസിഡീസ് ബെൻസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. 64-കളർ ആംബിയന്റ് ലൈറ്റിംഗ്, ഹീറ്റഡ് സ്റ്റിയറിംഗ് വീൽ, ബർമെസ്റ്റർ പ്രീമിയം സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവയും ഇതിന് ലഭിക്കുന്നു. E 53 കാബ്രിയോലെറ്റിന് ഇന്ത്യൻ വിപണിയിൽ നേരിട്ടുള്ള എതിരാളികൾ ഉണ്ടാകില്ല.

Most Read Articles

Malayalam
English summary
Mercedes launched amg e 53 4matic plus cabriolet convertible car in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X