പച്ചയായ ജീവിതത്തിലേക്ക് ടൊയോട്ട, കൊറോള ആൾട്ടിസ് ഫ്ലെക്‌സ് ഫ്യുവൽ കാറും എക്സ്പോയിൽ

ഓട്ടോ എക്‌സ്‌പോയിൽ ടൊയോട്ട കൊറോള ആൾട്ടിസ് ഫ്ലെക്‌സ് ഫ്യുവൽ മോഡലിനെ പ്രദർശിപ്പിച്ച് കൈയടി നേടി ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. കൊറോള ആൾട്ടിസ് ഫ്ലെക്‌സ് ഫ്യുവലിന് e20 മുതൽ e85 വരെ എഥനോൾ കലർന്ന ഇന്ധനങ്ങളിൽ പ്രവർത്തിക്കാനാകുമെന്നാണ് കമ്പനി പറയുന്നത്. ഉടൻ ഇന്ത്യയിൽ നടപ്പിലാവാൻ പോലുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തിന് ഈ മോഡൽ യോഗ്യമാവും.

ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ടൊയോട്ട കൊറോള ആൾട്ടിസ് ഫ്ലെക്‌സ് ഫ്യുവൽ കാർ നിലവിൽ ബ്രസീലിൽ വിൽപ്പനയ്‌ക്കെത്തുന്ന അതേ ഹൈബ്രിഡ് മോഡലാണ്. വളരെ ലളിതമായി പറഞ്ഞാൽ ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിൻ ഘടിപ്പിച്ച വാഹനത്തിന് ഒന്നിലധികം തരം ഇന്ധനങ്ങളിലും മിശ്രിതത്തിലും പ്രവർത്തിക്കാനാകും. ഫ്യുവൽ കോമ്പോസിഷൻ സെൻസറും അനുയോജ്യമായ ഇസിയു പ്രോഗ്രാമിംഗും പോലുള്ള പരിഷ്ക്കാരങ്ങളിലൂടെയാണ് ഇത് സാധ്യമായിരിക്കുന്നത്. ഇത്തരമൊരു എഞ്ചിന് ഏത് അനുപാതത്തിലും സ്വയമേവ ക്രമീകരിക്കാൻ കഴിയും.

കൊറോള ആൾട്ടിസ് ഫ്ലെക്‌സ് ഫ്യുവൽ കാറും എക്സ്പോയിൽ

ടൊയോട്ടയുടെ ഫുൾ-ഹൈബ്രിഡ് സാങ്കേതികവിദ്യ ഇതിന് ലഭിക്കുന്നുണ്ട്. ഇത് അർബൻ ക്രൂയിസർ ഹൈറൈഡർ പോലുള്ള ഇന്ത്യയിലെ ഏതാനും ടൊയോട്ട മോഡലുകളിൽ കാണപ്പെടുന്ന അതേ സംവിധാനമാണ്. സെൽഫ് ചാർജിംഗ് സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 1.8 ലിറ്റർ ഫ്ലെക്സ് ഫ്യൂവൽ എഞ്ചിനുമായാണ് പുതിയ കൊറോള ആൾട്ടിസ് 2023 ഓട്ടോ എക്സ്പോയിലും അവതരിപ്പിച്ചിരിക്കുന്നത്. ഒരു പെർമെനന്റ് മാഗ്നറ്റ് സിൻക്രണസ് ഇലക്ട്രിക് മോട്ടോറും 1.3 kWh ബാറ്ററി പായ്ക്കും ഉപയോഗിച്ചാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇലക്ട്രിക് മോട്ടോറിന് 72 bhp പവറിൽ 162.8 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

കൂടാതെ ഹൈബ്രിഡ് പവർട്രെയിൻ കൺടിന്യൂവെസ് വേരിയബിൾ ട്രാൻസ്മിഷനുമായാണ് (CVT) ഘടിപ്പിച്ചിരിക്കുന്നത്. മുമ്പ് 2022 ഒക്ടോബറിലും വാഹനത്തെ കമ്പനി ഇന്ത്യയിൽ പ്രദർശിപ്പിച്ചിരുന്നു. ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിൻ ഘടിപ്പിച്ച രാജ്യത്തെ ആദ്യ കാർ എന്ന വിശേഷണത്തോടെയാണ് മോഡലിനെ അന്ന് പരിചയപ്പെടുത്തിയത്. ഫ്ലെക്സ്-ഫ്യുവൽ കൊറോള ആൾട്ടിസ് ഹൈബ്രിഡ് കൊറോളയുടെ ഏറ്റവും പുതിയ തലമുറയെ അടിസ്ഥാനമാക്കിയുള്ളതാണ്.

കൊറോള ആൾട്ടിസ് ഫ്ലെക്‌സ് ഫ്യുവൽ കാറും എക്സ്പോയിൽ

ഡിസൈനിലേക്ക് നോക്കിയാൽ പുതിയ കൊറോള ആൾട്ടിസിന്റെ സ്റ്റൈലിംഗ് ടൊയോട്ടയുടെ ഏറ്റവും പുതിയ ഡിസൈൻ ഭാഷയ്ക്ക് അനുസൃതമാണെന്ന് മനസിലാക്കാം. ട്വിൻ ജെ-ആകൃതിയിലുള്ള ഡിആർഎല്ലുകളോട് കൂടിയ മെലിഞ്ഞ ഹെഡ്‌ലാമ്പുകളാണ് ഗ്രില്ലിന് ചുറ്റുമായി ഇടംപിടിച്ചിരിക്കുന്നത്. അതേസമയം കാറിന്റെ ബമ്പറിന് താഴെയായി ഒരു പ്രമുഖ സെൻട്രൽ എയർ വെന്റും കാണാനാവും. എൽഇഡി ടെയിൽ ലാമ്പുകൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു കട്ടിയുള്ള ക്രോം ബാൻഡാണ് പിൻഭാഗത്തെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്.

ബദൽ ഇന്ധനമെന്ന നിലയിൽ എഥനോളിനെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് കൊറോള ആൾട്ടിസ് എന്ന ഫ്ലെക്സ് ഇന്ധനം രാജ്യത്തേക്ക് ഇറക്കുമതി ചെയ്തതെന്ന് ടൊയോട്ട പറയുന്നു. ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിനുകളാൽ പ്രവർത്തിക്കുന്ന ഒരു വാഹനം അവതരിപ്പിക്കുന്ന ആദ്യത്തെ വാഹന നിർമാതാക്കളല്ല ടൊയോട്ട. നേരത്തെ ടിവിഎസ്, ബജാജ്, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഇരുചക്ര വാഹന നിർമാതാക്കളും എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുമായി എത്തിയിട്ടുണ്ട്. കൂടാതെ ഓട്ടോ എക്സ്പോയുടെ പതിനാറാം പതിപ്പിൽ ധാരാളം ഫ്ലെക്‌സ് ഫ്യുവൽ കാറുകൾ മറ്റ് പല ബ്രാൻഡുകളും പ്രദർശിപ്പിച്ചിട്ടുമുണ്ട്.

കൊറോള ആൾട്ടിസ് ഫ്ലെക്‌സ് ഫ്യുവൽ കാറും എക്സ്പോയിൽ

2020-ൽ ടൊയോട്ട കൊറോള ആൾട്ടിസിന്റെ മുൻ തലമുറ മോഡലിനെ ഇന്ത്യയിൽ നിന്നും നിർത്തലാക്കിയിരുന്നു. ആയതിനാൽ ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്ന കൊറോള ആൾട്ടിസ് ഫ്ലെക്‌സ് ഫ്യുവലിനെ കമ്പനി വിൽപ്പനയ്ക്ക് എത്തിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. 2020-ൽ ആഗോളതലത്തിൽ അനാവരണം ചെയ്യപ്പെട്ട രണ്ടാം തലമുറ ഫ്യുവൽ സെൽ ഇവിയായ മിറായി സെഡാനെയും വാഹന മേളയിൽ കമ്പനി കൊണ്ടുവന്നിരുന്നു.

ഒറ്റ ചാര്‍ജില്‍ 650 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും എന്നതാണ് ഈ കാറിന്റെ പ്രത്യേകതകളിൽ ഒന്ന്. ഹൈഡ്രജന്‍ ഇന്ധനമായി സ്വീകരിച്ചാണ് ഓട്ടം. മിറായി സെഡാന്റെ പിന്നില്‍ സജ്ജീകരിച്ചിട്ടുള്ള രണ്ട് ടാങ്കുകളിലായാണ് ഹൈഡ്രജന്‍ സംഭരിക്കുന്നത്. 182 bhp പവറിൽ 300 lb-ft പീക്ക് ടോർക്കും നൽകുന്നതിന് ഇലക്ട്രിക് മോട്ടോറുകൾക്കൊപ്പം പ്രവർത്തിക്കുന്ന ഒരു റിയർ-വീൽ ഡ്രൈവ് സിസ്റ്റമാണ് ടൊയോട്ട മിറായിയിൽ പ്രവർത്തിക്കുന്നത്.

Most Read Articles

Malayalam
English summary
Toyota corolla altis flex fuel car unveiled at auto expo 2023 specs range and more details
Story first published: Saturday, January 14, 2023, 12:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X