പ്രഭാസിന്റെ ദുരന്ത പടത്തിലെ മനോരോഗവിദഗ്ദ്ധൻ, മഹീന്ദ്രയുടെ ഇലക്‌ട്രിക് എസ്‌യുവി വാങ്ങി ബൊമൻ ഇറാനി

ഇലക്‌ട്രിക് വാഹന വിപണിയിൽ ടാറ്റ മോട്ടോർസിനും എംജി മോട്ടോർസിനും വെല്ലുവിളിയായി ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ബോൺ ഇലക്ട്രിക് എസ്‌യുവികളിലൂടെ ഇവി രംഗത്ത് ക്ലച്ചുപിടിച്ച ബ്രാൻഡ് ഇപ്പോൾ കുതിക്കുകയാണ്. ഇതിനെല്ലാം കാരണക്കാരനായത് BE 6, XEV 9e എന്നീ രണ്ട് മോഡലുകളാണ്. സെലിബ്രിറ്റികൾ വരെ വാങ്ങിക്കൂട്ടാൻ മത്സരിക്കുന്ന മോഡലുകൾ ഇപ്പോൾ ബ്രാൻഡിൻ്റെ ടോപ്പ് സെല്ലിംഗ് വൈദ്യുത വാഹനങ്ങളാണ്. ബോളിവുഡിലെ പ്രമുഖ താരങ്ങൾ പോലും ഇന്ത്യൻ ടെസ്‌ലകളുടെ ഫാനായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ ബൊമൻ ഇറാനിയും മഹീന്ദ്ര XEV 9e ഇവി സ്വന്തമാക്കിയിരിക്കുകയാണ്.

മുന്നാ ഭായ് എംബിബിഎസ്, 3 ഇഡിയറ്റ്‌സ്, ജോളി എൽഎൽബി, ഹൗസ്‌ഫുൾ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ ബോളിവുഡ് നടൻ ബൊമൻ ഇറാനി. ഇതോടൊപ്പം ചില തെന്നിന്ത്യൻ സിനിമകളിലും വേഷമിട്ടിരിക്കുന്ന താരം മലയാളികൾക്കും സുപരിചിതനാണ്. മഹീന്ദ്ര XEV 9S ഇലക്ട്രിക് എസ്‌യുവിയുടെ ഡെസേർട്ട് മിസ്റ്റ് കളർ ഓപ്ഷനാണ് ബൊമൻ്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്.

Bollywood Actor Boman Irani Buys New Mahindra XEV 9S Electric SUV

29.45 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന മഹീന്ദ്ര XEV 9S ഇവിയുടെ ടോപ്പ്-എൻഡ് വേരിയന്റാണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. സുഖകരമായ ദീർഘദൂര യാത്രയ്‌ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ എസ്‌യുവിയിൽ തിരഞ്ഞെടുക്കാവുന്ന നാല് ഡ്രൈവ് മോഡുകളും 5 ലെവൽ റീജനറേറ്റീവ് ബ്രേക്കിംഗും വരെ ഉൾപ്പെടുത്തിയിട്ടുണ്ട്. 59 kWh, 70 kWh, 79 kWh എന്നിങ്ങനെ മൂന്ന് LFP ബാറ്ററി ഓപ്ഷനുകളുമായാണ് ഇത് വരുന്നത്.

ഇവയെല്ലാം 380 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 210 kW മോട്ടോറുമായിട്ടാണ് കമ്പനി ജോടിയാക്കിയിരിക്കുന്നത്. അതത് വകഭേദങ്ങൾക്ക് 400 കിലോമീറ്റർ, 450 കിലോമീറ്റർ, 500 കിലോമീറ്റർ എന്നിങ്ങനെയാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നതും. മഹീന്ദ്ര പറയുന്നത് അനുസരിച്ചാണെങ്കിൽ അതിന്റെ സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ 7 സീറ്റർ എസ്‌യുവിയാണ് XEV 9e. വെറും 7 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാവും ഇവിക്കാവും.

Bollywood Actor Boman Irani Buys New Mahindra XEV 9S Electric SUV

അതേസമയം മണിക്കൂറിൽ 202 കിലോമീറ്റർ പരമാവധി വേഗം കൈവരിക്കാനും മഹീന്ദ്രയുടെ ബോൺ ഇലക്ട്രിക് എസ്‌യുവിക്ക് സാധിക്കുന്നതാണ്. സേഫ്റ്റിയുടെ കാര്യത്തിലും മോഡൽ വേറെ ലെവലാണെന്നതാണ് ആളുകളെ ആകർഷിക്കുന്ന മറ്റൊരു കാര്യം. മഹീന്ദ്ര XEV 9S ഇവിയിൽ സ്റ്റാൻഡേർഡായി 7 എയർബാഗുകളും ലെവൽ 2+ ADAS പ്രവർത്തനവും വരെ ലഭ്യമാണ്. ഡ്രൈവർ അസിസ്റ്റീവ് സംവിധാനത്തിൽ അഞ്ച് റഡാറുകളും ഒരു സിംഗിൾ വിഷൻ ക്യാമറയുമാണ് വാഹനം ഉപയോഗിക്കുന്നത്.

കൂടാതെ ഡ്രൈവർ ഉറക്കത്തിലേക്ക് പോയാൽ വാർണിംഗ് ഫീച്ചറും മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവി വാഗ്ദാനം ചെയ്യുന്നുണ്ട്. INGLO പ്ലാറ്റ്‌ഫോമിന്റെ കർക്കശമായ നിർമാണവും തന്ത്രപരമായി സ്ഥാപിച്ചിരിക്കുന്ന ബാറ്ററി പായ്ക്കും നല്ല യാത്രാസുഖവും നൽകുന്നുണ്ട്. ഇന്റീരിയറിലേക്ക് കയറിയാൽ ഡാഷ്‌ബോർഡിൽ മൂന്ന് വലിയ 12.30 ഇഞ്ച് സ്‌ക്രീനുകൾ പോലുള്ള പ്രീമിയം സവിശേഷതകൾ ഇലക്ട്രിക് എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്.

Bollywood Actor Boman Irani Buys New Mahindra XEV 9S Electric SUV

ഇതിനെ മഹീന്ദ്ര സിനിമാസ്കോപ്പ് കോക്ക്പിറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. കൂടാതെ റിയർസീറ്റ് യാത്രക്കാർക്ക് യാത്രകൾ കൂടുതൽ ആനന്ദകരമാക്കാൻ രണ്ട് അധിക സ്‌ക്രീനുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. വിഷൻഎക്സ് ഓഗ്മെന്റഡ് റിയാലിറ്റി HUD, MAIA, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8295 പ്രോസസർ, 24 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയാണ് ഇതിലെ മറ്റ് സവിശേഷതകൾ. രൂപത്തിലായാലും അടിപൊളിയാണ് ആശാൻ.

ഡിസൈനിലേക്ക് വന്നാൽ XUV 9E ഇവിയുടെ മുൻവശം മസ്ക്കുലാർ ആയതും എന്നാൽ പ്രീമിയം ലുക്കിലുമാണ് കമ്പനി പണികഴിപ്പിച്ചിരിക്കുന്നത്. കൺസെപ്റ്റ് പതിപ്പിൽ കണ്ട മിക്ക ഡിസൈൻ ഘടകങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞു. ഇവികൾക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത മഹീന്ദ്രയുടെ പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് XUV 9E ഇവി പണികഴിപ്പിച്ചിരിക്കുന്നത്. കണക്റ്റിംഗ് എൽഇഡി ബാറുള്ള ഡ്രോപ്പ്-ഡൗൺ എൽഇഡി ഡിആർഎല്ലുകളാണ് ഫ്രണ്ട് ഫാസിയയിലെ മറ്റൊരു ഹൈലൈറ്റ്.

More from DriveSpark

Article Published On: Friday, March 20, 2026, 16:01 [IST]
English summary
Bollywood actor boman irani buys new mahindra xev 9s electric suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X