നമ്മുടെ സ്വന്തം കാർ! ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച കേമൻ മോഡലുകൾ

ദേശീയ, അന്തർദ്ദേശീയ സ്ഥാപനങ്ങളെ ഇന്ത്യയിൽ നിർമാണം നടത്താൻ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ തുടങ്ങിയ ഒരു സംരംഭമാണ് മേക്ക് ഇൻ ഇന്ത്യ. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ 25 മേഖലകളെ ഉൾക്കൊണ്ടാണ് ഈ പദ്ധതിക്ക് 2014-ൽ തുടക്കം കുറിച്ചത്.

നമ്മുടെ സ്വന്തം കാർ! ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച 10 മിടുക്കൻ മോഡലുകൾ

വാഹനമേഖലയും ഈ പദ്ധതിയുടെ ഭാഗമാണ് എന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ വാഹന വിപണിയുടെ വളർച്ചയിൽ ഒരു പ്രധാന പങ്ക് ഈ സംരംഭം വഹിച്ചിട്ടുണ്ട് എന്നുപറയാതിരിക്കാനാവില്ല.

നമ്മുടെ സ്വന്തം കാർ! ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച 10 മിടുക്കൻ മോഡലുകൾ

പ്രാദേശിക കമ്പനികൾ നിർമിക്കുന്ന ഇത്തരം മെയ്‌ഡ് ഇൻ ഇന്ത്യ കാറുകൾ വിദേശ ബ്രാൻഡുകളിൽ നിന്നുള്ള ഓഫറുകൾക്കെതിരെ വരെ മാറ്റുരയ്ക്കാൻ പ്രാപ്തമാണ്. അത്രയും മികവുറ്റതാണ് ഇവയുടെ നിർമാണ നിലവാരം. അത്തരം ചില മോഡലുകളെയാണ് പരിചയപ്പെടുത്താൻ ഒരുങ്ങുന്നത്.

നമ്മുടെ സ്വന്തം കാർ! ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച 10 മിടുക്കൻ മോഡലുകൾ

ടാറ്റ ടിയാഗോ

നെക്സോണിനെ പോലെ തന്നെ ഹാച്ച്ബാക്ക് നിരയിൽ നിർമാണ നിലവാരത്തിന് പേരുകേട്ട മോഡലാണ് ടിയാഗോയും. സുരക്ഷാ റേറ്റിംഗിനു പുറമെ കോം‌പാക്‌ട് ഹാച്ച് അതിന്റെ സെഗ്‌മെന്റിൽ മുടക്കുന്ന വിലയ്ക്കുള്ള മൂല്യമാണ് നൽകുന്നതും.

നമ്മുടെ സ്വന്തം കാർ! ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച 10 മിടുക്കൻ മോഡലുകൾ

എഞ്ചിൻ ഓപ്ഷന്റെ കാര്യത്തിലായാലും കാറിനൊപ്പം ഓഫർ ചെയ്യുന്ന സവിശേഷതകളിലായാലും ടിയാഗോയെ വ്യത്യസ്‌തനാക്കുന്നുണ്ട്. നിലവിൽ 4.99 ലക്ഷം രൂപ മുതൽ 6.95 ലക്ഷം രൂപ വരെയാണ് ടിയാഗോയുടെ ഇന്ത്യയിലെ വില.

നമ്മുടെ സ്വന്തം കാർ! ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച 10 മിടുക്കൻ മോഡലുകൾ

മഹീന്ദ്ര XUV300

ഇന്ത്യൻ വിപണിയിലെ ഏറ്റവും സുരക്ഷിതമായ കാറെന്ന ഖ്യാതിയാണ് മഹീന്ദ്ര XUV300 മോഡലിനെ വ്യത്യസ്‌തമാക്കുന്നത്. സേഫർ കാർ ഫോർ ഇന്ത്യ എന്ന കിരീടമാണ് ഗ്ലോബൽ എൻ‌ക്യാപ് ക്രാഷ് ടെസ്റ്റ് കോംപാക്‌ട് എസ്‌യുവിക്ക് സമ്മാനിച്ചിരിക്കുന്നത്.

നമ്മുടെ സ്വന്തം കാർ! ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച 10 മിടുക്കൻ മോഡലുകൾ

1.2 ലിറ്റർ നാല് സിലിണ്ടർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് XUV300 വാഗ്‌ദാനം ചെയ്യുന്നത്. 7.95 ലക്ഷം മുതൽ 13.09 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ വില.

നമ്മുടെ സ്വന്തം കാർ! ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച 10 മിടുക്കൻ മോഡലുകൾ

ടാറ്റ നെക്‌സോൺ

സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യൻ വാഹനങ്ങൾക്ക് പുതിയ മാനം സമ്മാനിച്ച കാറാണ് ജനപ്രിയരായ ടാറ്റയുടെ നെക്സോൺ കോംപാക്‌ട് എസ്‌യുവി. ഗ്ലോബൽ എൻ‌ക്യാപ് ക്രാഷ് ടെസ്റ്റുകളിൽ കാറിന് ആദ്യം 4-സ്റ്റാർ റേറ്റിംഗ് ലഭിച്ചിരുന്നു.

നമ്മുടെ സ്വന്തം കാർ! ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച 10 മിടുക്കൻ മോഡലുകൾ

പക്ഷേ ടാറ്റ നെക്‌സോണിനെ ഒന്നുകൂടി പരിഷ്ക്കരിച്ച് രണ്ടാം ഘട്ട ടെസ്റ്റുകൾക്കായി അയയ്ക്കുകയും ചെയ്തു. പിന്നീട് വാഹനം തിരിച്ചെത്തുന്നത് 5-സ്റ്റാർ റേറ്റിംഗുമായാണ്. 7.19 മുതൽ 12.95 ലക്ഷം വരെ എക്സ്ഷോറൂം വിലയുള്ള നെക്സോണിന്റെ 2 ലക്ഷം യൂണിറ്റുകളാണ് കമ്പനി ഇതുവരെ നിരത്തിലെത്തിച്ചിരിക്കുന്നതും.

നമ്മുടെ സ്വന്തം കാർ! ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച 10 മിടുക്കൻ മോഡലുകൾ

മഹീന്ദ്ര ബൊലേറോ

2000 മുതൽ വിപണിയിൽ എത്തുന്ന വാഹനമാണ് ബൊലേറോ. മാത്രമല്ല മഹീന്ദ്രക്കായി ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന കാറും ഈ മൾട്ടി പർപ്പസ് മോഡൽ തന്നെയാണ്.

നമ്മുടെ സ്വന്തം കാർ! ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച 10 മിടുക്കൻ മോഡലുകൾ

രാജ്യത്തിന്റെ ഗ്രാമീണ, നഗര പ്രദേശങ്ങളിൽ മികച്ച സ്വീകാര്യതയാണ് ബൊലേറോ നേടിയിരിക്കുന്നത്. വരും വർഷങ്ങളിൽ എം‌യുവിക്ക് പുതിയ തലമുറ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 8.49 ലക്ഷം മുതൽ 9.48 ലക്ഷം രൂപ വരെയാണ് ബൊലേറോയ്ക്കായി മുടക്കേണ്ടത്.

നമ്മുടെ സ്വന്തം കാർ! ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച 10 മിടുക്കൻ മോഡലുകൾ

ടാറ്റ ഹാരിയർ

2019-ൽ അരങ്ങേറ്റം കുറിക്കുമ്പോൾ വിപണിയിൽ അത്രവിജയം ആസ്വദിക്കാൻ സാധിക്കാതെ പോയ മോഡലായിരുന്നു ടാറ്റ ഹാരിയർ. എന്നാൽ പല പല വ്യത്യസ്‌ത പരിഷ്ക്കാരങ്ങളുമായി എസ്‌യുവി പയ്യെ ജനഹൃദയങ്ങളിൽ കുടിയേറി. ലാൻഡ്-റോവർ എസ്‌യുവികളുടെ രൂപഭംഗിയുള്ള ഹാരിയർ പ്രാദേശികമായി നിർമിച്ച മികച്ച വാഹനങ്ങളുടെ മുൻനിരയിൽ തന്നെ സ്ഥാനംപിടിക്കും.

നമ്മുടെ സ്വന്തം കാർ! ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച 10 മിടുക്കൻ മോഡലുകൾ

ലെതർ സീറ്റുകൾ, സ്റ്റിയറിംഗ് വീൽ, ഗിയർ നോബ്, പനോരമിക് സൺറൂഫ്, സെനോൺ എച്ച്ഐഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം ഹാരിയറിന്റെ മാറ്റുകൂട്ടുന്നു. നിലവിൽ 14.29 ലക്ഷം മുതൽ 20.81 ലക്ഷം രൂപ വരെയാണ് ടാറ്റ ഹാരിയറിന്റെ എക്സ്ഷോറൂം വില.

നമ്മുടെ സ്വന്തം കാർ! ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച 10 മിടുക്കൻ മോഡലുകൾ

മഹീന്ദ്ര ഥാർ

ഓഫ്-റോഡ് പ്രേമികളുടെ പ്രിയ വാഹനമായിരുന്നു ഥാർ. എന്നാൽ രണ്ടാംതലമുറയിലേക്ക് ചേക്കേറിയതോടെ എല്ലാത്തരം ഉപഭോക്താക്കളുടെ മനസും കീഴടക്കാൻ ഥാറിനായി. ഇന്ന് ഇന്ത്യയിൽ ഏറ്റവും ഡിമാന്റുള്ള മോഡലുകളിൽ ഒന്നുകൂടിയാണ് മഹീന്ദ്ര ഥാർ.

നമ്മുടെ സ്വന്തം കാർ! ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച 10 മിടുക്കൻ മോഡലുകൾ

2020 ഒക്ടോബറിൽ അവതരിപ്പിച്ച ഥാർ ചുരുങ്ങിയ സമയത്തിനുള്ളിൽ 50,000 ബുക്കിംഗുകളാണ് ഇതിനോടകം വാരിക്കൂട്ടിയത്. ഏറ്റവും പുതിയ അവതാരത്തിൽ ഒരു അടിസ്ഥാന ഓഫ്‌റോഡറിൽ നിന്ന് ലൈഫ്-സ്റ്റൈൽ എസ്‌യുവിയായി മാറിയതാണ് കമ്പനിയുടെ വിജയവും.

നമ്മുടെ സ്വന്തം കാർ! ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച 10 മിടുക്കൻ മോഡലുകൾ

12.11 ലക്ഷം രൂപ മുതൽ 14.16 ലക്ഷം വരെ എക്സ്ഷോറൂം വിലയുള്ള ഥാറിന് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗാണ് സ്വന്തമാക്കാൻ സാധിച്ചത്. കൂടാതെ പെട്രോൾ എഞ്ചിൻ ഓപ്ഷനും ഓട്ടോമാറ്റിക് ഗിയർബോക്‌സും മഹീന്ദ്ര എസ്‌യുവിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

നമ്മുടെ സ്വന്തം കാർ! ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച 10 മിടുക്കൻ മോഡലുകൾ

ടാറ്റ ആൾട്രോസ്

ഹ്യുണ്ടായി എലൈറ്റ് i20, മാരുതി സുസുക്കി ബലേനോ എന്നീ രണ്ട് കാറുകളാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരുന്ന പ്രീമിയം ഹാച്ച്ബാക്ക് മോഡലുകൾ. എന്നാൽ ആൾട്രോസ് എത്തിയതോടെ കാര്യങ്ങൾ മാറി. സുരക്ഷയും നിർമാണ നിലവാരവും തന്നെയാണ് ഈ ടാറ്റ കാറിനെയും വ്യത്യസ്‌തമാക്കുന്നത്.

നമ്മുടെ സ്വന്തം കാർ! ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച 10 മിടുക്കൻ മോഡലുകൾ

ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ 7 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, ക്രൂയിസ് കൺട്രോൾ, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകൾ എന്നിവയെല്ലാമാണ് ടാറ്റ ആൾട്രോസിന്റെ പ്രധാന സവിശേഷതകൾ. 5.79 മുതൽ 9.55 ലക്ഷം രൂപ വരെയാണ് മോഡലിന്റെ വില.

നമ്മുടെ സ്വന്തം കാർ! ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച 10 മിടുക്കൻ മോഡലുകൾ

മഹീന്ദ്ര സ്കോർപിയോ

മഹീന്ദ്ര എന്ന വാഹന നിർമാണ കമ്പനിക്ക് പുതുമുഖം സമ്മാനിച്ച മോഡലാണ് സ്കോർപിയോ. 2002-ൽ വിപണിയിൽ എത്തിയ എസ്‌യുവി രാജ്യത്തെ ഒരു ഐതിഹാസിക വാഹനം തന്നെയാണ്. ടയർ 2, ടയർ 3 നഗരങ്ങളിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിൽ ഒന്നാണ് മഹീന്ദ്ര സ്കോർപിയോ.

നമ്മുടെ സ്വന്തം കാർ! ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച 10 മിടുക്കൻ മോഡലുകൾ

ഈ വില നിലവാരത്തിലെ പരുക്കൻ സ്റ്റൈലിംഗിനും സമാനതകളില്ലാത്ത കഴിവുകളുമാണ് എസ്‌യുവിയെ വ്യത്യ‌സ്തമാക്കുന്നത്. ഉടൻ തന്നെ സ്കോർപിയോയ്ക്ക് ഒരു തലമുറ മാറ്റവും ലഭിക്കും. 12.31 ലക്ഷം രൂപ മുതൽ 17.02 ലക്ഷം വരെയാണ് മോഡലിന്റെ എക്സ്ഷോറൂം വില.

നമ്മുടെ സ്വന്തം കാർ! ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച 10 മിടുക്കൻ മോഡലുകൾ

ടാറ്റ സഫാരി

ഈ വർഷം ആദ്യമാണ് ഹാരിയറിന്റെ മൂന്ന്-വരി പതിപ്പായി സഫാരിയെ ടാറ്റ വീണ്ടും അവതരിപ്പിക്കുന്നത്. 14.99 ലക്ഷം മുതൽ 21.81 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള പുതിയ എസ്‌യുവി ആരംഭിച്ചതിനുശേഷം ആദ്യ മാസങ്ങളിൽ ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത നേടാനും സാധിച്ചിട്ടുണ്ട്.

നമ്മുടെ സ്വന്തം കാർ! ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച 10 മിടുക്കൻ മോഡലുകൾ

മാത്രമല്ല ശക്തമായ ബിൽഡ്, മാകോ അപ്പീലിന് പേരുകേട്ടതാണ് ടാറ്റ സഫാരി. കൂടാതെ അകത്ത് ഒരു വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ജെബിഎൽ ഓഡിയോ, പ്രീമിയം ഉപരിതല ഫിനിഷുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തി സഫാരിയെ വ്യത്യസ്‌തമാക്കാനും കമ്പനി ശ്രമിച്ചിട്ടുണ്ട്.

നമ്മുടെ സ്വന്തം കാർ! ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച 10 മിടുക്കൻ മോഡലുകൾ

മഹീന്ദ്ര XUV500

ചീറ്റപ്പുലിയുടെ ആകാരവുമായി എത്തിയ മഹീന്ദ്ര XUV500 എസ്‌യുവി നിരയിൽ തന്റേതായ വ്യക്തിത്യം സ്വന്തമാക്കിയ കാറാണ്. 10.80 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ 2011-ൽ അവതരിച്ച വാഹനം ഒരു കൂട്ടം ഉപകരണങ്ങൾ, കരുത്തുറ്റ എംഹോക്ക് 2.2 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയിലൂടെയാണ് ശ്രദ്ധപിടിച്ചുപറ്റിയത്.

നമ്മുടെ സ്വന്തം കാർ! ഇന്ത്യയിൽ പ്രാദേശികമായി നിർമിച്ച 10 മിടുക്കൻ മോഡലുകൾ

പുതുതലമുറ XUV700 മോഡലിന് വഴിമാറാൻ ഒരുങ്ങുന്ന XUV500 എസ്‌യുവിയുടെ ആരംഭ വില ഇപ്പോൾ 15.52 ലക്ഷം രൂപയായി ഉയർന്നു. പ്രീമിയം എസ്‌യുവികളുമായി കിടപിടിക്കാൻ വിധമുള്ള ഡിസൈനും കരുത്തും തന്നെയാണ് പ്രാദേശികമായി നിർമിച്ച ഈ മഹീന്ദ്ര കാറിനെ വ്യത്യസ്‌തമാക്കുന്നത്.

Most Read Articles

Malayalam
English summary
Best Indian Made Cars In Our Country Tata Tiago To Mahindra XUV500. Read in Malayalam
Story first published: Monday, June 14, 2021, 17:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X