റോയൽ എൻഫീൽഡ് ഇലക്ട്രയ്ക്ക് പുത്തൻ പേരിലൊരു തിരിച്ചുവരവ്..

Written By:

റോയൽ എൻഫീൽഡിന്റെ കുറഞ്ഞ നിരക്കിൽ ലഭ്യമായികൊണ്ടിരുന്ന ഇലക്ട്രയെ പിൻവലിക്കുന്നതായുള്ള റിപ്പോർട്ടുമായി കമ്പനി രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി കമ്പനി വെബ്സൈറ്റിൽ നിന്നു തന്നെ ഇലക്ട്രയുടെ പേരു എടുത്തുമാറ്റിയെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്.

എന്നാൽ 350 സിസി ബുള്ളറ്റ് റേഞ്ചിലുള്ള ഇലകട്രയെ പിൻവലിക്കുന്നില്ലെന്നും പകരം പുതിയ പേരിലാണിതരിയപ്പെടുകയെന്നുമുള്ള വാർത്തയുമായാണ് കമ്പനി എത്തിയിരിക്കുന്നത്. ബുള്ളറ്റ് 350ഇഎസ് (ഇലക്ട്രിക് സ്റ്റാർട്ട്) എന്ന നാമമാറ്റമാണിപ്പോൾ നടത്തിയിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
റോയൽ എൻഫീൽഡ് ഇലക്ട്രയ്ക്ക് പുത്തൻ പേരിലൊരു തിരിച്ചുവരവ്..

ഇലക്ട്ര എന്നത് ബുള്ളറ്റ് 350 ഇഎസ് എന്ന നാമത്തിൽ പ്രോഡക്ഷൻ തുടരുമെന്ന റിപ്പോർട്ടാണ് കമ്പനി ഏറ്റവും ഒടുവിലായി അറിയിച്ചിരിക്കുന്നത്.

റോയൽ എൻഫീൽഡ് ഇലക്ട്രയ്ക്ക് പുത്തൻ പേരിലൊരു തിരിച്ചുവരവ്..

ബ്ലാക്ക്, സിൽവർ, ഗ്രെ, ബ്ലൂ എന്നീ നിറങ്ങളിൽ രാജ്യത്തൊട്ടാകെയുള്ള റോയൽഎൻഫീൽഡ് ബുള്ളറ്റ് ഷോറുമുകളിൽ ലഭ്യമാകുമെന്നാണ് കമ്പനി അറിയിപ്പ്.

റോയൽ എൻഫീൽഡ് ഇലക്ട്രയ്ക്ക് പുത്തൻ പേരിലൊരു തിരിച്ചുവരവ്..

ഇലക്ട്രയുടെ മറ്റ് ഫീച്ചറുകളിലൊന്നിലും മാറ്റം വരുത്താതെ ഇലക്ട്രിക് സ്റ്റാർട് ഓപ്ഷൻ നൽകികൊണ്ടാണ് ഈ ബുള്ളറ്റിന്റെ അവതരണം.

റോയൽ എൻഫീൽഡ് ഇലക്ട്രയ്ക്ക് പുത്തൻ പേരിലൊരു തിരിച്ചുവരവ്..

എൻജിനിലും മാറ്റം വരുത്താതെ അതെ 346സിസി സിങ്കിൾ സിലിണ്ടർ 4 സ്ട്രോക്ക് ട്വിൻസ്പാർക് എയർ കൂൾഡ് എൻജിനാണ് ബുള്ളറ്റ് 350 ഇഎസിന് കരുത്തേകുന്നത്. 19.8ബിഎച്ച്പിയും 28എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുന്നത്.

റോയൽ എൻഫീൽഡ് ഇലക്ട്രയ്ക്ക് പുത്തൻ പേരിലൊരു തിരിച്ചുവരവ്..

സിയാം പുറത്തിറക്കിയ കണക്കുകൾ പ്രകാരം ഇക്കഴിഞ്ഞ ആഗസ്തിൽ 31.57 ശതമാനം വർധനവോടെ 54,735 യൂണിറ്റുകളാണ് റോയൽഎൻഫീൽഡ് വിറ്റഴിച്ചിരിക്കുന്നത്.

റോയൽ എൻഫീൽഡ് ഇലക്ട്രയ്ക്ക് പുത്തൻ പേരിലൊരു തിരിച്ചുവരവ്..

ആഗസ്തിൽ ഇലക്ട്രയുടെ 4,839 യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. ഒമ്പത് ശതമാനം ഇടിവാണ് വില്പനയിൽ വ്യക്തമാക്കിയിരിക്കുന്നത്.

റോയൽ എൻഫീൽഡ് ഇലക്ട്രയ്ക്ക് പുത്തൻ പേരിലൊരു തിരിച്ചുവരവ്..

കഴിഞ്ഞ വർഷത്തെ ഏപ്രിൽ-ആഗസ്ത് മാസങ്ങളിലുണ്ടായ 26,294 യൂണിറ്റ് വില്പനയെക്കാൾ ബൈക്കിന് ഈ വർഷം 20,645 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിക്കാൻ സാധിച്ചത്.

English summary
Royal Enfield’s Bullet Electra renamed not discontinued, says company
Story first published: Wednesday, September 28, 2016, 14:05 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark