ഹെഡ്‌ലൈറ്റ് പ്രശ്‌നം; മോഡലുകളെ കെടിഎം തിരിച്ച് വിളിക്കുന്നു

Written By:

ഒാസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ കെടിഎം, ഡ്യൂക്കുകളെ തിരിച്ച് വിളിക്കുന്നു. 2017 കെടിഎം ഡ്യൂക്ക് 390, ഡ്യൂക്ക് 125 മോഡലുകളെയാണ് കെടിഎം തിരികെ വിളിക്കുന്നത്.

ഹെഡ്‌ലൈറ്റ് പ്രശ്‌നം; മോഡലുകളെ കെടിഎം തിരിച്ച് വിളിക്കുന്നു

ഹെഡ്‌ലൈറ്റ് പ്രശ്‌നമാണ് മോഡലുകളെ തിരിച്ച് വിളിക്കുന്നതിന് ആധാരം. അപകടകരമായ റൈഡിംഗ് സാഹചര്യം ഒരുക്കുന്നതിലേക്ക് ഹൈഡ്‌ലൈറ്റ് പ്രശ്‌നങ്ങള്‍ വഴിതെളിക്കാം എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കെടിഎമ്മിന്റെ നടപടി.

ഹെഡ്‌ലൈറ്റ് പ്രശ്‌നം; മോഡലുകളെ കെടിഎം തിരിച്ച് വിളിക്കുന്നു

എല്‍ഇഡി ഹെഡ്‌ലൈറ്റുകളിലെ പ്രശ്‌നം ടെസ്റ്റുകളില്‍ വ്യക്തമായതിനെ തുടര്‍ന്ന്, അംഗീകൃത ഡീലര്‍മാരില്‍ നിന്നും സൗജന്യ സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡ് നേടാന്‍ ഉപഭോക്താക്കളോട് കെടിഎം ആവശ്യപ്പെട്ടിരിക്കുകയാണ്.

ഹെഡ്‌ലൈറ്റ് പ്രശ്‌നം; മോഡലുകളെ കെടിഎം തിരിച്ച് വിളിക്കുന്നു

സോഫ്റ്റ്‌വെയര്‍ അപ്ഗ്രഡേഷനിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് കെടിഎം വ്യക്തമാക്കി.

ഹെഡ്‌ലൈറ്റ് പ്രശ്‌നം; മോഡലുകളെ കെടിഎം തിരിച്ച് വിളിക്കുന്നു

ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് മോഡലുകളെ കെടിഎം തിരിച്ച് വിളിക്കുന്നതെന്നും ഉപഭോക്താക്കള്‍ അടിയന്തരമായി സോഫ്റ്റ്‌വെയര്‍ അപ്ഗ്രഡേഷന്‍ നേടണമെന്നും കെടിഎം പ്രസ്താവന പറയുന്നു.

ഹെഡ്‌ലൈറ്റ് പ്രശ്‌നം; മോഡലുകളെ കെടിഎം തിരിച്ച് വിളിക്കുന്നു

അതേസമയം 2017 കെടിഎം ഡ്യൂക്ക് 390, ഡ്യൂക്ക് 125 മോഡലുകളെ കെടിഎം ഇന്ത്യ തിരിച്ച് വിളിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. സര്‍വീസ് വേളയില്‍ തന്നെ ഹെഡ്‌ലൈറ്റ് പ്രശ്‌നം പരിഹരിക്കാനുള്ള രഹസ്യ നടപടികള്‍ കെടിഎം ഇന്ത്യ ആരംഭിച്ചൂവെന്നാണ് സൂചന.

ഹെഡ്‌ലൈറ്റ് പ്രശ്‌നം; മോഡലുകളെ കെടിഎം തിരിച്ച് വിളിക്കുന്നു

ഇനി നിങ്ങളുടെ പക്കലും മേല്‍ പറഞ്ഞ മോഡലുകളുണ്ടെങ്കില്‍, അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ നിന്നും സൗജന്യ സോഫ്റ്റ്‌വെയര്‍ അപ്ഗ്രഡേഷന്‍ നേടാവുന്നതാണ്.

ഹെഡ്‌ലൈറ്റ് പ്രശ്‌നം; മോഡലുകളെ കെടിഎം തിരിച്ച് വിളിക്കുന്നു

യൂറോപ്യന്‍ രാജ്യങ്ങളിലെ കര്‍ശനമായ നിയമങ്ങളടെ പശ്ചാത്തലത്തിലാണ് പ്രശ്‌നങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി മോഡലുകളെ തിരിച്ച് വിളിക്കുന്നത്.

ഹെഡ്‌ലൈറ്റ് പ്രശ്‌നം; മോഡലുകളെ കെടിഎം തിരിച്ച് വിളിക്കുന്നു

നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ഇത് കര്‍ശനമാകുന്നില്ല. അതിനാലാകാം സര്‍വീസ് വേളയില്‍ മാത്രം സോഫ്റ്റ്‌വെയര്‍ അപ്ഗ്രഡേഷന്‍ കെടിഎം ഇന്ത്യ ലഭ്യമാക്കുന്നത്.

കൂടുതല്‍... #കെടിഎം
English summary
KTM Recalls 2017 Duke 390 Over Headlight Issue. Read in Malayalam.
Story first published: Wednesday, June 21, 2017, 12:59 [IST]
Please Wait while comments are loading...

Latest Photos