വരവിന് മുമ്പെ യമഹ ഫേസര്‍ 250 ചിത്രങ്ങള്‍ ചോര്‍ന്നു

Written By:

യമഹയില്‍ നിന്നുള്ള പുതിയ മോട്ടോര്‍സൈക്കിള്‍, ഫേസര്‍ 250 വിപണിയില്‍ എത്താനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ വരവിന് മുമ്പെ പുറത്ത് വന്ന ഫേസര്‍ 250 യുടെ ചിത്രങ്ങളില്‍ ആരാധകര്‍ അതിശയിച്ചിരിക്കുകയാണ്.

To Follow DriveSpark On Facebook, Click The Like Button
വരവിന് മുമ്പെ യമഹ ഫേസര്‍ 250 ചിത്രങ്ങള്‍ ചോര്‍ന്നു

മൂടിക്കെട്ടലുകള്‍ ഇല്ലാതെയെത്തിയ ഫേസര്‍ 250 യില്‍ ഗ്രാഫിക്‌സ് വര്‍ക്കുകളോ, ബ്രാന്‍ഡിംഗോ യമഹ ഒരുക്കിയിട്ടില്ല. പുതിയ ഫേസര്‍ 250 യുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകളും യമഹ ഇതുവരെയും നൽകിയിട്ടില്ല.

വരവിന് മുമ്പെ യമഹ ഫേസര്‍ 250 ചിത്രങ്ങള്‍ ചോര്‍ന്നു

മുന്‍മോഡലില്‍ യമഹ നല്‍കിയ ഡ്യൂവല്‍ ഹെഡ്‌ലാമ്പിന് പകരം, സിംഗിള്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് പുതിയ ഫേസര്‍ 250 യില്‍ ഇടംപിടിച്ചിരിക്കുന്നത്.

വരവിന് മുമ്പെ യമഹ ഫേസര്‍ 250 ചിത്രങ്ങള്‍ ചോര്‍ന്നു

അതിനാല്‍, FZ25 ല്‍ നിന്നുമുള്ള ഡിസൈന്‍ തത്വത്തിലാകും ഫേസര്‍ 250 വിപണിയില്‍ എത്തുകയെന്ന വാദവും ഉയര്‍ന്ന് കഴിഞ്ഞു.

വരവിന് മുമ്പെ യമഹ ഫേസര്‍ 250 ചിത്രങ്ങള്‍ ചോര്‍ന്നു

FZ 25 ന് സമാനമായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലും, ഹാന്‍ഡില്‍ ബാറിലുമാണ് ഫേസര്‍ 250 കാണപ്പെടുന്നത്. റിയര്‍ എന്‍ഡില്‍ എക്‌സ്‌ഹോസ്റ്റ് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ FZ 25 യ്ക്ക് സമാനമായാണ് നിലകൊള്ളുന്നതും.

വരവിന് മുമ്പെ യമഹ ഫേസര്‍ 250 ചിത്രങ്ങള്‍ ചോര്‍ന്നു

നിലവിലുള്ള 249 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനില്‍ തന്നയാകും പുതിയ ഫേസര്‍ 250 യും വന്നെത്തുക. 20.9 bhp കരുത്തും 20 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് യമഹ നല്‍കുക.

വരവിന് മുമ്പെ യമഹ ഫേസര്‍ 250 ചിത്രങ്ങള്‍ ചോര്‍ന്നു

മറ്റ് മോഡലുകളില്‍ നിന്നും വ്യത്യസ്തമായി, മികവാര്‍ന്ന എയറോഡൈനാമിക്‌സ് ഘടനയിലാണ് ഫേസര്‍ 250 ഒരുങ്ങിയിരിക്കുന്നത്.

വരവിന് മുമ്പെ യമഹ ഫേസര്‍ 250 ചിത്രങ്ങള്‍ ചോര്‍ന്നു

എന്നാല്‍ FZ 25 മായി താരതമ്യം ചെയ്യുമ്പോള്‍, പുതിയ എയറോഡൈനാമിക്‌സ് ഘടന ഫേസര്‍ 250 യുടെ ഭാരം വര്‍ധിപ്പിക്കും.

വരവിന് മുമ്പെ യമഹ ഫേസര്‍ 250 ചിത്രങ്ങള്‍ ചോര്‍ന്നു

പുതിയ ഫേസര്‍ 250 യില്‍ എബിഎസിനെ കുറഞ്ഞ പക്ഷം ഓപ്ഷനലായെങ്കിലും യമഹ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന ഉത്സവകാലം പ്രമാണിച്ച് യമഹ ഒരുക്കുന്ന മോഡലാണ് ഫേസര്‍ 250.

വരവിന് മുമ്പെ യമഹ ഫേസര്‍ 250 ചിത്രങ്ങള്‍ ചോര്‍ന്നു

ബജാജ് പള്‍സര്‍ RS 200, ഹോണ്ട CBR 250R, കെടിഎം RC 200 എന്നിവരുമായാണ് ഫേസര്‍ 250 മത്സരിക്കുന്നത്.

കൂടുതല്‍... #യമഹ
English summary
Yamaha Fazer 250 Spotted — Launch Imminent? Read in Malayalam.
Story first published: Wednesday, June 7, 2017, 19:42 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark