വേഗമാകട്ടെ! മോജോ 300-നൊപ്പം ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് മഹീന്ദ്ര

വര്‍ഷാവസാനമായതോടെ മോഡലുകള്‍ക്ക് വിവിധ തരത്തിലുള്ള ഓഫറുകളും ആനുകൂല്യങ്ങളുമായി നിര്‍മ്മാതാക്കള്‍ എല്ലാവരും തന്നെ രംഗത്തെത്തി കഴിഞ്ഞു.

വേഗമാകട്ടെ! മോജോ 300-നൊപ്പം ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് മഹീന്ദ്ര

ഉപഭോക്താക്കളെ ഷോറൂമുകളിലേക്ക് ആകര്‍ഷിക്കുന്നതിനും ഈ കാലയളവില്‍ ഒരു വാങ്ങല്‍ നടത്തുന്നതിനും അവര്‍ ഒന്നിലധികം ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്രയും തങ്ങളുടെ ഇരുചക്രവാഹങ്ങളില്‍ സമാനമായ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്.

വേഗമാകട്ടെ! മോജോ 300-നൊപ്പം ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് മഹീന്ദ്ര

ഡിസംബര്‍ മാസത്തില്‍ മോജോ 300-നൊപ്പം മഹീന്ദ്ര പ്രത്യേക സുരക്ഷാ ഓഫര്‍ വാഗ്ദാനം ചെയ്യുന്നു. ഈ സുരക്ഷ ഓഫറുകള്‍ 2020 ഡിസംബര്‍ മാസത്തില്‍ ഒരു മോജോ വാങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാ ഉപഭോക്താക്കളെയും ഉള്‍ക്കൊള്ളുന്നു. ഓഫര്‍ ഈ മാസം അവസാനം വരെ ലഭ്യമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

MOST READ: സെൽറ്റോസിനും സോനെറ്റിനും ചെലവേറുന്നു; 2021 ജനുവരി മുതൽ വിലവർധനവുമായി കിയ

വേഗമാകട്ടെ! മോജോ 300-നൊപ്പം ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് മഹീന്ദ്ര

ഈ ഓഫര്‍ സ്‌കീമിന് കീഴില്‍ മഹീന്ദ്ര ഓരോ പുതിയ മോജോ ഉടമയ്ക്കും 4,901 രൂപ വിലവരുന്ന ഒരു മോജോ ബ്രാന്‍ഡഡ് ഹെല്‍മെറ്റ് (ഷിരോ) വാഗ്ദാനം ചെയ്യുന്നു.

വേഗമാകട്ടെ! മോജോ 300-നൊപ്പം ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് മഹീന്ദ്ര

കൂടാതെ, മോജോ ട്രൈബ്‌സ്മാന്റെ ഓഫറിന് കീഴില്‍, സുഹൃത്തിനെ അടുത്തുള്ള മഹീന്ദ്ര മോജോ ഡീലര്‍ഷിപ്പിലേക്ക് റഫര്‍ ചെയ്യുന്ന ഒരു മോജോ ഉപഭോക്താവിനും 2,350 രൂപ വിലമതിക്കുന്ന മോജോ ബ്രാന്‍ഡഡ് ലോംഗ് റൈഡിംഗ് ഗ്ലൗസുകളും ലഭിക്കും.

MOST READ: 2020-ല്‍ വിപണിയില്‍ എത്തിയ മികച്ച ഇന്ധനക്ഷമതയുള്ള 5 എസ്‌യുവികള്‍

വേഗമാകട്ടെ! മോജോ 300-നൊപ്പം ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് മഹീന്ദ്ര

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മോജോയുടെ ബിഎസ് VI പതിപ്പിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. വിലയില്‍ കുറവുണ്ടായിട്ടും വില്‍പ്പന മികച്ചതായിരുന്നില്ല.

വേഗമാകട്ടെ! മോജോ 300-നൊപ്പം ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് മഹീന്ദ്ര

ഓഗസ്റ്റില്‍ ആരംഭിച്ചതിനുശേഷം ബിഎസ് VI മോജോ വില്‍പ്പന 146 യൂണിറ്റാണ്. ഈ പുതിയ ഓഫറിലൂടെ 2020 അവസാന മാസത്തില്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കുകയാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്.

MOST READ: ഹ്യുണ്ടായി വെന്യു iMT -ൽ കറങ്ങി സാനിയ മിർസ; വീഡിയോ

വേഗമാകട്ടെ! മോജോ 300-നൊപ്പം ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് മഹീന്ദ്ര

നവീകരിച്ച 295 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് 2020 മഹീന്ദ്ര മോജോയുടെ കരുത്ത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍, ലിക്വിഡ്-കൂള്‍ഡ് മോട്ടോര്‍ 7,500 rpm-ല്‍ 26.29 bhp കരുത്തും 5,500 rpm-ല്‍ 28 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

വേഗമാകട്ടെ! മോജോ 300-നൊപ്പം ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് മഹീന്ദ്ര

ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. ഫ്രണ്ട് യൂണിറ്റിന് 143.5 mm ട്രാവലും പിന്‍ സെറ്റിന് 135 mm ട്രാവലും മഹീന്ദ്ര ഒരുക്കിയിരിക്കുന്നു.

MOST READ: ആദ്യത്തെ സ്മാര്‍ട്ട് ഇ-സൈക്കിളുകള്‍ പുറത്തിറക്കി മോട്ടോവോള്‍ട്ട്

വേഗമാകട്ടെ! മോജോ 300-നൊപ്പം ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് മഹീന്ദ്ര

ബ്രേക്കിംഗിനായി 320 mm ഫ്രണ്ട് ഡിസ്‌ക്, 240 mm റിയര്‍ ഡിസ്‌ക് ബ്രേക്കുകളും വാഗ്ദാനം ചെയ്യുന്നു. മോട്ടോര്‍സൈക്കിളിന്റെ ഉയരം 815 mm ആണ്. മൊത്തത്തിലുള്ള നീളം, വീതി, ഉയരം എന്നിവ യഥാക്രമം 2115 mm, 800 mm, 1150 mm എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.

വേഗമാകട്ടെ! മോജോ 300-നൊപ്പം ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് മഹീന്ദ്ര

ഇരട്ട ഹെഡ്‌ലാമ്പുകള്‍, റേഡിയേറ്റര്‍ ഷ്രോഡ്, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ബോഡി പാനലുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ സവിശേഷതകളാണ്. 21 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.

വേഗമാകട്ടെ! മോജോ 300-നൊപ്പം ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് മഹീന്ദ്ര

പുതുക്കിയ മോഡല്‍ റൂബി റെഡ്, റെഡ് അഗേറ്റ്, ബ്ലാക്ക് പേള്‍, ഗാര്‍നെറ്റ് ബ്ലാക്ക് എന്നീ നാല് കളര്‍ സ്‌കീമുകളില്‍ ലഭ്യമാണ്. 2 ലക്ഷം രൂപ മുതല്‍ 2.11 ലക്ഷം രൂപ വരെയാണ് ബൈക്കിന്റെ വിപണിയിലെ എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Mahindra Announced Free Shiro Helmet With Mojo 300. Read in Malayalam.
Story first published: Monday, December 14, 2020, 11:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X