ടാറ്റ ഹാരിയറിനെക്കാളും കേമനോ എംജി ഹെക്ടര്‍? — റിവ്യു

'ഹലോ എംജി', വാക്കുകളില്‍ ആകാംക്ഷ നിറഞ്ഞ സമയം. 'ഇന്റര്‍നെറ്റ് ഇന്‍സൈഡ്' ബാഡ്ജ് പുറംമോടിയില്‍ കണ്ടെങ്കിലും സംശയമുണ്ടായിരുന്നു ഹെക്ടര്‍ ഉണരുമോ എന്ന കാര്യത്തില്‍. പക്ഷെ നിരാശപ്പെടുത്തിയില്ല. വന്നു മറുപടി ഉടനെ. ആപ്പിളിന്റെ സിരിയെയും ആമസോണിന്റെ അലക്‌സയെയും പോലെ എംജി ഹെക്ടറും കാതോര്‍ക്കും ശബ്ദ നിര്‍ദ്ദേശത്തിനായി.

ടാറ്റ ഹാരിയറിനെക്കാളും കേമനോ എംജി ഹെക്ടര്‍? — റിവ്യു

ശരിയാണ്, പുതിയ എംജി ഹെക്ടറിന് കാതുകളുണ്ട് കേള്‍ക്കാന്‍. ഇന്ത്യന്‍ വാഹന വിപണിയില്‍ മാറ്റങ്ങളുടെ കൊടുങ്കാറ്റ് വീശുകയാണ്. വാഹനങ്ങളിലെ കണക്ടഡ് ടെക്‌നോളജി രംഗത്തു വിപ്ലവങ്ങള്‍ നടക്കുന്നു. 94 വര്‍ഷത്തെ ബ്രിട്ടീഷ് പാരമ്പര്യം മുറുക്കെപ്പിടിച്ച് എംജി (മോറിസ് ഗരാജസ്) ഇന്ത്യന്‍ മണ്ണില്‍ ചുവടുറപ്പിക്കുമ്പോള്‍ വിപണിയില്‍ പുതിയൊരധ്യായത്തിന് തുടക്കമാവുകയാണോ?

ടാറ്റ ഹാരിയറിനെക്കാളും കേമനോ എംജി ഹെക്ടര്‍? — റിവ്യു

മാരുതിയും ഹ്യുണ്ടായിയും അടക്കിവാഴുന്ന ഇന്ത്യയില്‍ ആദ്യ വരവു ഗംഭീരമാക്കിയില്ലെങ്കില്‍ ആളുകള്‍ ശ്രദ്ധിക്കില്ല, എംജി തിരിച്ചറിയുന്നു. പുതിയ അഞ്ചു സീറ്റര്‍ ഹെക്ടറിനെ 'സ്മാര്‍ട്ടാക്കാന്‍' കമ്പനി ഉത്സാഹം കാട്ടിയതിന് കാരണവുമിതുതന്നെ. പക്ഷെ ടെക്‌നോളജി കൊണ്ടുമാത്രം പിടിച്ചുനില്‍ക്കാന്‍ കഴിയുമോ എംജി ഹെക്ടറിന്?

ടാറ്റ ഹാരിയറിനെക്കാളും കേമനോ എംജി ഹെക്ടര്‍? — റിവ്യു

കളത്തില്‍ നേരിടാന്‍ എതിരാളികള്‍ ഒരുപാടുണ്ട്. ടാറ്റ ഹാരിയറും ജീപ്പ് കോമ്പസും മഹീന്ദ്ര XUV500 -യുമെല്ലാം മത്സരത്തില്‍ പയറ്റിത്തെളിഞ്ഞവരാണ്; ശക്തരാണ്. എന്തായാലും വൈകാതെ വിപണി വിധി പറയും. കോയമ്പത്തൂരില്‍ എംജി മോട്ടോര്‍ ഇന്ത്യ സംഘടിപ്പിച്ച ഹെക്ടര്‍ മീഡിയ ഡ്രൈവില്‍ നിന്നും ഡ്രൈവ്‌സ്പാര്‍ക്കിന് ലഭിച്ച ആദ്യാനുഭവം ചുവടെ അറിയാം.

ടാറ്റ ഹാരിയറിനെക്കാളും കേമനോ എംജി ഹെക്ടര്‍? — റിവ്യു

എംജി ഹെക്ടര്‍ റിവ്യു

ഹെക്ടറിനെ കണ്ടതുമുതല്‍ വാഹന പ്രേമികള്‍ രണ്ടു തട്ടാണ്. കൊള്ളാമെന്നും കൊള്ളില്ലെന്നും അഭിപ്രായങ്ങള്‍ കേള്‍ക്കാം. എന്നാല്‍ കാഴ്ച്ചക്കാരുടെ ശ്രദ്ധ പിടിച്ചിരുത്താനുള്ള വിഭവങ്ങള്‍ എംജി ഹെക്ടറിലുണ്ട്. കറുപ്പഴകുള്ള വലിയ ഗ്രില്ലില്‍ എംജി ലോഗോ പ്രൗഢിയോടെ പതിഞ്ഞിരിക്കുന്നു. ഗ്രില്ലിന് ചുറ്റുമുള്ള ക്രോം തിളക്കം ഹെക്ടറിന്റെ മാറ്റുകൂട്ടും. ഗ്രില്ലിന് താഴെയാണ് ഇരട്ട എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍. ഗ്രില്ലിനോടും ബോണറ്റിനോടും താദാത്മ്യം പ്രാപിച്ച് ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍ കാണാം.

ടാറ്റ ഹാരിയറിനെക്കാളും കേമനോ എംജി ഹെക്ടര്‍? — റിവ്യു

മുന്‍ ബമ്പറിന് താഴെ വലിയ എയര്‍ ഇന്‍ടെയ്ക്കിനുള്ള ഇടവും കമ്പനി കണ്ടെത്തിയിട്ടുണ്ട്. എന്തായാലും ഹെക്ടറിന്റെ മുഖഭാവത്തില്‍ ക്ലാസിക് തനിമ കൊണ്ടുവരാന്‍ കമ്പനിക്ക് സാധിച്ചെന്നു പറയാം. പാര്‍ശ്വങ്ങളില്‍ ഡിസൈന്‍ വരകള്‍ ധാരാളമുണ്ട്. മുഴച്ചുനില്‍ക്കുന്ന ഷൗള്‍ഡര്‍ ലൈന്‍ ഹെക്ടറിന്റെ നീളം പറഞ്ഞുവെയ്ക്കും. ചതുരാകൃതിയാണ് വീല്‍ ആര്‍ച്ചുകള്‍ക്ക്. ബോക്‌സി ഘടന പ്രതിഫലിപ്പിക്കുന്നതില്‍ വീല്‍ ആര്‍ച്ചുകള്‍ മുന്നില്‍ നില്‍ക്കും.

ടാറ്റ ഹാരിയറിനെക്കാളും കേമനോ എംജി ഹെക്ടര്‍? — റിവ്യു

ഡോറുകള്‍ക്ക് താഴെ ക്രോം വര നല്‍കാന്‍ എംജി വിട്ടുപോയിട്ടില്ല. മോറിസ് ഗരാജസ് എന്ന പൂര്‍ണ്ണ ബ്രാന്‍ഡ് നാമം ക്രോമില്‍ പതിഞ്ഞുകിടപ്പുണ്ട്. 17 ഇഞ്ചാണ് ഏറ്റവും ഉയര്‍ന്ന ഹെക്ടര്‍ മോഡലുകളുടെ അലോയ് വീല്‍ വലുപ്പം. പക്ഷെ എസ്‌യുവിയുടെ ആകാരം കണക്കിലെടുക്കുമ്പോള്‍ അലോയ് വീലുകള്‍ ചെറുതാണെന്നു ഇവിടെ പ്രത്യേകം പറയണം. പിറകില്‍ എല്‍ഇഡി ടെയില്‍ലാമ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കപ്പെട്ട നിലയിലാണ്.

Most Read: ഗംഭീര പരിഷ്‌കാരങ്ങള്‍ നേടി പുതുതലമുറ മഹീന്ദ്ര ഥാര്‍

ടാറ്റ ഹാരിയറിനെക്കാളും കേമനോ എംജി ഹെക്ടര്‍? — റിവ്യു

ടെയില്‍ലാമ്പുകള്‍ക്ക് ഒത്ത നടുവില്‍ വലിയ എംജി ലോഗോയും നിറഞ്ഞുനില്‍പ്പുണ്ട്. എസ്‌യുവിയുടെ പ്രീമിയം പകിട്ടു വര്‍ധിപ്പിക്കാനായി ഡയനാമിക് ഇന്‍ഡിക്കേറ്ററുകളാണ് എംജി ഉപയോഗിച്ചിരിക്കുന്നത്. താഴെ ബമ്പറിന് കീഴിലുള്ള വലിയ സില്‍വര്‍ ഡിഫ്യൂസര്‍ പിന്നഴകിന് അടിവരയിടും. റിഫ്‌ളക്ടറുകളും പിന്‍ ഫോഗ്‌ലാമ്പുകളും ബമ്പറില്‍തന്നെയാണ്.

ടാറ്റ ഹാരിയറിനെക്കാളും കേമനോ എംജി ഹെക്ടര്‍? — റിവ്യു

അകത്തളം

ക്യാബിന് പൂര്‍ണ്ണ കറുപ്പാണ് നിറം. ബട്ടണുകള്‍ക്ക് കാര്യമായ പ്രാധ്യാനം കമ്പനി കല്‍പ്പിച്ചിട്ടില്ല. ഡാഷ്‌ബോര്‍ഡിന് നടുവില്‍ കുത്തനെ ഘടിപ്പിച്ച 10.4 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ ശ്രേണിയിലെ ഏറ്റവും വലുപ്പമേറിയതാണ്. ഓഡിയോ സംവിധാനം, ക്ലൈമറ്റ് കണ്‍ട്രോള്‍, ഇന്‍ഫോടെയ്ന്‍മെന്റ് കണ്‍ട്രോള്‍, നാവിഗേഷന്‍, ഐ-സ്മാര്‍ട്ട് കണക്ടിവിറ്റി ടെക്‌നോളജി എന്നിവയെല്ലാം 10.4 ഇഞ്ച് സ്‌ക്രീന്‍ മുഖേനയാണ് നിയന്ത്രിക്കാന്‍ സാധിക്കുക.

Most Read: കാത്തിരുന്നു പുറത്തിറക്കിയ ആദ്യ ഇലക്ട്രിക് കാറിൽ നിർമ്മാണപ്പിഴവ്, തുടക്കത്തിലെ പിഴച്ച് ഔഡി

ടാറ്റ ഹാരിയറിനെക്കാളും കേമനോ എംജി ഹെക്ടര്‍? — റിവ്യു

കാറില്‍ അന്‍പതോളം കണക്ടഡ് ഫീച്ചറുകള്‍ സാധ്യമാക്കാന്‍ ഐസ്മാര്‍ട്ട് ടെക്‌നോളജിക്ക് കഴിയും. വോയിസ് റെക്കഗ്നീഷന്‍, ജിയോ ഫെന്‍സിങ്, ലൈവ് ട്രാക്കിങ് തുടങ്ങി എസ്‌യുവിയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ ഐ-സ്മാര്‍ട്ട് ടെക്‌നോളജിയിലൂടെ ഉടമയ്ക്കറിയാം. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ 'ഹലോ എംജി' എന്നു പറയുന്നപക്ഷം ഹെക്ടറിലെ നിര്‍മ്മിത ബുദ്ധി ഉണരും.

ടാറ്റ ഹാരിയറിനെക്കാളും കേമനോ എംജി ഹെക്ടര്‍? — റിവ്യു

നല്‍കുന്ന ശബ്ദ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് കാറിലെ നിര്‍മ്മിത ബുദ്ധി പ്രവര്‍ത്തിക്കുക. ജനാലകള്‍, സണ്‍റൂഫ്, ക്ലൈമറ്റ് കണ്‍ട്രോള്‍, നാവിഗേഷന്‍, ഫോണ്‍ കോള്‍ തുടങ്ങി നിരവധി സംവിധാനങ്ങള്‍ നിയന്ത്രിക്കാന്‍ നിര്‍മ്മിത ബുദ്ധിക്ക് കഴിയും. ഐ-സ്മാര്‍ട്ട് ടെക്‌നോളജിയുടെ ഭാഗമായി ഹെക്ടറില്‍ ഇന്‍ബില്‍ട്ട് സിമ്മും കമ്പനി നല്‍കുന്നുണ്ട്. ഈ സിം മുഖേനയാണ് എസ്‌യുവി പൂര്‍ണ്ണസമയം ഇന്ധര്‍നെറ്റുമായി ബന്ധപ്പെടുക.

Most Read: എംജി ഹെക്ടര്‍ വരും മുന്‍പേ ഹാരിയറിന്റെ വില വര്‍ധിപ്പിച്ച് ടാറ്റ

ടാറ്റ ഹാരിയറിനെക്കാളും കേമനോ എംജി ഹെക്ടര്‍? — റിവ്യു

തുകല്‍ വിരിച്ച സ്റ്റീയറിങ് വീലാണ് ഹെക്ടറിലെ മറ്റൊരാകര്‍ഷണം. ഫ്‌ളാറ്റ് ബോട്ടം ശൈലിയാണ് സ്റ്റീയറിങ് വീലിന്. ഓഡിയോ, ക്രൂയിസ് കണ്‍ട്രോള്‍ ബട്ടണുകള്‍ സ്റ്റീയറിങ് വീലിലുണ്ട്. 3.5 ഇഞ്ചാണ് മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേയുടെ വലുപ്പം. ട്രിപ്പ് മീറ്ററുകള്‍, തത്സമയ ഇന്ധനക്ഷമത, ശരാശരി ഇന്ധനക്ഷമത, പിന്നിടാന്‍ കഴിയുന്ന ദൂരം മുതലായ വിവരങ്ങള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലെ ഡിസ്‌പ്ലേ വെളിപ്പെടുത്തും.

ടാറ്റ ഹാരിയറിനെക്കാളും കേമനോ എംജി ഹെക്ടര്‍? — റിവ്യു

എംജി ഹെക്ടറിലെ മറ്റു ഫീച്ചറുകള്‍

 • എട്ടു നിറങ്ങളുള്ള ആംബിയന്റ് ലൈറ്റങ്
 • തുകല്‍ അപ്‌ഹോള്‍സ്റ്ററി (ഉയര്‍ന്ന വകഭേദങ്ങളില്‍ മാത്രം)
 • ആറു വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്
 • പാനരോമിക് സണ്‍റൂഫ്
 • ടില്‍റ്റ് & ടെലിസ്‌കോപിക് സ്റ്റീയറിങ്
 • ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍
 • പ്രീമിയം ഇന്‍ഫിനിറ്റി ശബ്ദ സംവിധാനം
 • മുന്‍ പിന്‍ പവര്‍ വിന്‍ഡോ
 • ഫാസ്റ്റ് ചാര്‍ജിങ്
 • പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്
 • പവര്‍ മിററുകള്‍
 • ടാറ്റ ഹാരിയറിനെക്കാളും കേമനോ എംജി ഹെക്ടര്‍? — റിവ്യു

  പ്രായോഗികത

  വിശാലമായ ക്യാബിനാണ് ഹെക്ടറില്‍ ഒരുങ്ങുന്നത്. ഉയര്‍ന്ന വകഭേദങ്ങളില്‍ തുകലിന്റെ ആഢംബര ദൃശ്യമാണ്. എസ്‌യുവിയുടെ മുന്‍ സീറ്റുകള്‍ വൈദ്യുത പിന്തുണയോടെ ക്രമീകരിക്കാനാവും. ആറു വിധത്തില്‍ ഡ്രൈവര്‍ സീറ്റും നാലു വിധത്തില്‍ മുന്‍ യാത്രക്കാരന്റെ സീറ്റും ക്രമീകരിക്കാം. നടുവിനും കാലുകള്‍ക്കും ആവശ്യമായ പിന്തുണ സീറ്റുകള്‍ സമര്‍പ്പിക്കും. ഇക്കാരണത്താല്‍ ദീര്‍ഘദൂര യാത്രകളില്‍ ഹെക്ടറിലെ യാത്ര മടുപ്പുളവാക്കില്ല.

  ടാറ്റ ഹാരിയറിനെക്കാളും കേമനോ എംജി ഹെക്ടര്‍? — റിവ്യു

  പിന്‍ സീറ്റുകളുടെ ചിത്രവും വ്യത്യസ്തമല്ല. ആവശ്യത്തിന് ഹെഡ്‌റൂമും ലെഗ്‌റൂമും കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. പരന്ന ഫ്‌ളോര്‍ബോര്‍ഡായതിനാല്‍ പിറകില്‍ മൂന്നു യാത്രക്കാര്‍ക്ക് സുഖമായിരിക്കാം. പിറകില്‍ രണ്ടു കപ്പ് ഹോള്‍ഡറുകളുള്ള ഒരു സെന്‍ട്രല്‍ ആംറെസ്റ്റ് കമ്പനി നല്‍കിയിട്ടുണ്ട്. സാധാനങ്ങള്‍ സൂക്ഷിക്കാനായി ക്യാബിനിലുടനീളം ധാരാളം സ്റ്റോറേജ് ഇടങ്ങള്‍ എംജി ഒരുക്കിയിരിക്കുന്നത് കാണാം. 587 ലിറ്ററാണ് എസ്‌യുവിയുടെ ബൂട്ട് ശേഷി. പിറകിലെ സീറ്റ് നിര 60:40 അനുപാതത്തില്‍ വിഭജിച്ചാല്‍ ബൂട്ട് ശേഷി വീണ്ടും വര്‍ധിക്കും.

  ടാറ്റ ഹാരിയറിനെക്കാളും കേമനോ എംജി ഹെക്ടര്‍? — റിവ്യു

  ആകാരയളവ്

  Length (mm) 4655
  Width (mm) 1835
  Height (mm) 1760
  Wheelbase (mm) 2750
  Boot Space (litres) 587

  എഞ്ചിനും പ്രകടനക്ഷമതയും

  രണ്ടു എഞ്ചിന്‍ ഓപ്ഷനുകളാണ് എംജി ഹെക്ടറിലുള്ളത് — 1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോളും 2.0 ലിറ്റര്‍ ടര്‍ബ്ബോ ഡീസലും. 1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് 143 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കാനുള്ള ശേഷിയുണ്ട്. മറുഭാഗത്ത് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 170 bhp കരുത്തും 350 Nm torque -മാണ് കുറിക്കുക. ജീപ്പ് കോമ്പസിലും ടാറ്റ ഹാരിയറിലും ഇതേ ഡീസല്‍ യൂണിറ്റാണ് തുടിക്കുന്നത്.

  ടാറ്റ ഹാരിയറിനെക്കാളും കേമനോ എംജി ഹെക്ടര്‍? — റിവ്യു

  ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡാണ് സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഇതേസമയം ഓട്ടോമാറ്റിക് ആഗ്രഹിക്കുന്നവര്‍ക്കായി പെട്രോള്‍ പതിപ്പില്‍ ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കമ്പനി നല്‍കുന്നുണ്ട്. ഏറ്റവും ഉയര്‍ന്ന ഹെക്ടര്‍ പെട്രോള്‍ വകഭേദങ്ങള്‍ ഹൈബ്രിഡ് ടെക്‌നോളജിയും അവകാശപ്പെടും.

  ടാറ്റ ഹാരിയറിനെക്കാളും കേമനോ എംജി ഹെക്ടര്‍? — റിവ്യു

  48V ശേഷിയുള്ള വൈദ്യുത മോട്ടോറാണ് ഹൈബ്രിഡ് പതിപ്പില്‍ എംജി ഉപയോഗിക്കുന്നത്. ഹൈബ്രിഡ് പതിപ്പില്‍ ഇന്ധനക്ഷമത 12 ശതമാനം വര്‍ധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. കാര്‍ബണ്‍ പുറന്തള്ളല്‍തോത് 11 ശതമാനവും കുറയും. ഇതേസമയം, ഹൈബ്രിഡ് മോട്ടോറിന്റെ പശ്ചാത്തലത്തില്‍ പെട്രോള്‍ പതിപ്പിന് നേരിയ മൂളല്‍ ശബ്ദമുണ്ട്. താഴ്ന്ന ആര്‍പിഎമ്മുകളില്‍ പെട്രോള്‍ എഞ്ചിന്‍ മികവു പുറത്തെടുക്കും. തിരക്കേറിയ നഗര ഗതാഗതങ്ങളില്‍ ഹെക്ടറോടിക്കാന്‍ വലിയ ബുദ്ധിമുട്ടാവില്ലെന്ന് സാരം.

  ടാറ്റ ഹാരിയറിനെക്കാളും കേമനോ എംജി ഹെക്ടര്‍? — റിവ്യു

  ഹൈവേ യാത്രകളിലും ഹെക്ടര്‍ മോശക്കാരനല്ല. ഏതു വേഗത്തിലും ആവശ്യമായ കരുത്ത് ലഭ്യമാക്കാന്‍ ഹെക്ടര്‍ പെട്രോളിന് കഴിയുന്നുണ്ട്. ഡീസല്‍ പതിപ്പില്‍ ഡ്രൈവിങ് കുറച്ചുകൂടി ചടുലമാണ്. താഴ്ന്ന ആര്‍പിഎമ്മില്‍ത്തന്നെ ധാരാളം ടോര്‍ഖ് എഞ്ചിനില്‍ സൃഷ്ടിക്കപ്പെടുന്നതിനാല്‍, എസ്‌യുവിയില്‍ ഗിയറുകള്‍ അതിവേഗം മാറാന്‍ കഴിയും.

  ടാറ്റ ഹാരിയറിനെക്കാളും കേമനോ എംജി ഹെക്ടര്‍? — റിവ്യു

  ഇതേസമയം, പുറത്തുനിന്നുള്ള ശബ്ദം ക്യാബിനില്‍ കടക്കുന്നത് തടയാന്‍ കമ്പനിക്ക് പൂര്‍ണ്ണമായി കഴിഞ്ഞിട്ടില്ല. വളവുകളില്‍ എസ്‌യുവിയുടെ ബോഡി റോള്‍ യാത്രക്കാര്‍ക്ക് അനുഭവപ്പെടും. എസ്‌യുവിയുടെ വലുപ്പം മാനിച്ചാല്‍ ഇതു സ്വാഭാവികം മാത്രം. പെട്രോള്‍, ഡീസല്‍ മോഡലുകളിലെ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സുഗമമായ ഡ്രൈവിങ് സമ്മാനിക്കും. എന്നാല്‍ അതിവേഗം ഗിയര്‍ മാറുമ്പോള്‍ ചെറിയ അളവില്‍ വിറയല്‍ അനുഭവപ്പെടുന്നുണ്ടെന്ന കാര്യം ഇവിടെ പരാമര്‍ശിക്കണം. സസ്‌പെന്‍ഷന്‍, ബ്രേക്കിങ് മേഖലകളില്‍ എംജി ഹെക്ടര്‍ പ്രശംസ അര്‍ഹിക്കുന്നുണ്ട്. നാലു ടയറുകളിലും ഡിസ്‌ക്ക് യൂണിറ്റുകളാണ് ബ്രേക്കിങ്ങിനായി ഒരുങ്ങുന്നത്.

  ടാറ്റ ഹാരിയറിനെക്കാളും കേമനോ എംജി ഹെക്ടര്‍? — റിവ്യു

  എംജി ഹെക്ടര്‍ വിവരങ്ങള്‍

  Engine Specs Petrol Diesel

  Engine (cc) 1541 1956
  No. Of Cylinders 4 4
  Power (bhp) 143 172
  Torque (Nm) 250 350
  Transmission 6-MT/7-DCT 6-MT
  Weight (Kg)* 1554 - 1644 1633 - 1700

  വകഭേദങ്ങളും നിറങ്ങളും

  നാലു വകഭേദങ്ങളിലാണ് എംജി ഹെക്ടര്‍ വില്‍പ്പനയ്ക്ക് വരിക. സ്റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് വകഭേദങ്ങള്‍ എസ്‌യുവിയില്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. അഞ്ചു നിറങ്ങള്‍ ഹെക്ടറിലുണ്ട്. ക്യാന്‍ഡി വൈറ്റ്, സ്റ്റാറി ബ്ലാക്ക്, അറോറ സില്‍വര്‍, ബര്‍ഗന്‍ഡി റെഡ്, ഗ്ലേസ് റെഡ് നിറങ്ങള്‍ മോഡലില്‍ അണിനിരക്കുന്നു. എസ്‌യുവിയുടെ വില എംജി പ്രഖ്യാപിച്ചിട്ടില്ല. അവതരണ വേളയില്‍ മാത്രമേ ഹെക്ടറിന്റെ വില കമ്പനി അറിയിക്കുകയുള്ളൂ. 14 മുതല്‍ 20 ലക്ഷം രൂപ വരെ എംജി ഹെക്ടറിന് വില കരുതുന്നതില്‍ തെറ്റില്ല.

  ടാറ്റ ഹാരിയറിനെക്കാളും കേമനോ എംജി ഹെക്ടര്‍? — റിവ്യു

  സുരക്ഷാ ഫീച്ചറുകള്‍

  • ആറു എയര്‍ബാഗുകള്‍
  • ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍
  • ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനം
  • ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍
  • ബ്രേക്ക് അസിസ്റ്റ്
  • 360 ഡിഗ്രി ക്യാമറ
  • ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍
  • മുന്‍ പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍
  • പിന്‍ പാര്‍ക്കിങ് ക്യാമറ
  • പിന്‍ ഡീഫോഗര്‍
  • ടയര്‍ പ്രഷര്‍ മോണിട്ടറിങ് സംവിധാനം
  • ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം
  • ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍
  • എംജി ഹെക്ടറും എതിരാളികളും

   Competitiors/Specs MG Hector Tata Harrier Jeep Compass

   Engine 1.5 Petrol/ 2.0 Diesel 2.0-litre Diesel 1.4 Petrol/ 2.0 Diesel
   Power (bhp) 143/170 140 163/173
   Torque (Nm) 250/350 350 250/350
   Transmission DCT/MT 6MT DCT/MT
   Price (ex-showroom) TBA* Rs 13 - 16.5 Lakhs Rs 15.6 - 23.1 lakh
Most Read Articles

Malayalam
English summary
MG Hector First Drive Review. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X