ബജറ്റ് കാറുകളിലെ പ്രീമിയം മുഖം — ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് റിവ്യു

By Staff

നാലുവര്‍ഷം മുമ്പ് ആള്‍ട്ടോയുടെ വിപണി മോഹിച്ചാണ് ഗോയുമായി ഡാറ്റ്‌സന്‍ കടന്നുവന്നത്. ആള്‍ട്ടോയെക്കാള്‍ വലുപ്പം. തരക്കേടില്ലാത്ത രൂപകല്‍പന. ഇന്ത്യയില്‍ കുതിച്ചുകയറാനുള്ള സാധ്യതകളെല്ലാം ഗോയ്ക്ക് മുന്നില്‍ തുറന്നുകിടന്നു. പക്ഷെ തൊട്ടുപിന്നാലെ പുറത്തുവന്ന ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് ഫലം ഡാറ്റ്‌സന്‍ ഗോയുടെ സ്വപ്‌നങ്ങള്‍ മുളയിലെ നുള്ളി.

ബജറ്റ് കാറുകളിലെ പ്രീമിയം മുഖം — ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് റിവ്യു

ക്രാഷ് ടെസ്റ്റില്‍ പൂജ്യം സ്റ്റാര്‍ നേടിയതോടുകൂടി ഡാറ്റ്‌സന്‍ ഹാച്ച്ബാക്ക് സുരക്ഷിതമല്ലെന്ന തോന്നല്‍ വിപണിക്കുണ്ടായി. ശേഷം ഈ ചീത്തപ്പേരു മാറ്റിയെടുക്കുന്നതിലായി കമ്പനിയുടെ ശ്രദ്ധ മുഴുവന്‍. 2015 -ല്‍ ഗോയുടെ പരാജയഭാരം കുറയ്ക്കാന്‍ കുറച്ചുകൂടി വലിയ ഗോ പ്ലസിനെ കൊണ്ടുവന്നെങ്കിലും ഫലമുണ്ടായില്ല. ഡാറ്റ്‌സനോടുള്ള അവഗണന ഉപഭോക്താക്കള്‍ തുടര്‍ന്നു.

ബജറ്റ് കാറുകളിലെ പ്രീമിയം മുഖം — ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് റിവ്യു

പ്രചാരം നേടാന്‍ കഴിയാതെ ഗോ, ഗോ പ്ലസ് മോഡുകള്‍ ഓരോതവണ തലകുനിക്കുമ്പോഴും ഡാറ്റ്‌സന്‍ പ്രതീക്ഷ കൈവെടിയുന്നില്ല. ഗോയ്ക്ക് ഇനിയും പ്രശോഭനമായ ഭാവിയുണ്ടെന്നു കമ്പനി ഉറച്ചുവിശ്വസിക്കുന്നു. അതുകൊണ്ടാകണം, നാലുവര്‍ഷങ്ങള്‍ക്കു ശേഷം ഗോ, ഗോ പ്ലസ് മോഡലുകളെ പുതുക്കാന്‍ ഡാറ്റ്‌സന്‍ തീരുമാനിച്ചത്.

ബജറ്റ് കാറുകളിലെ പ്രീമിയം മുഖം — ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് റിവ്യു

റെഡി-ഗോയുടെ വിജയമന്ത്രവുമായി ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് മോഡലുകള്‍ വിപണിയില്‍ എത്തുമ്പോള്‍ ആളുകളുടെ അഭിപ്രായം മാറുമോ? പരിശോധിക്കാം.

രൂപകല്‍പന

കാറുകള്‍ രണ്ടും ഡിസൈനില്‍ കുറച്ചുകൂടി 'സ്മാര്‍ട്ടായി'. ഹെഡ്‌ലാമ്പുകള്‍ക്ക് നീളം കൂടി. ഗ്രില്ലിന് വലുപ്പം വെച്ചു. തിളക്കമേറിയ ക്രോം ആവരണം മെഷ് ശൈലിയുള്ള കറുത്ത ഗ്രില്ലിന് പതിവില്‍ കൂടുതല്‍ ഗൗരവം പകരുകയാണ്. വിലങ്ങനെ ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് ഇടമൊരുക്കിയാണ് ബമ്പറുകളുടെ പൂര്‍ത്തീകരണം (ഉയര്‍ന്ന വകഭേദത്തില്‍ മാത്രം).

ബജറ്റ് കാറുകളിലെ പ്രീമിയം മുഖം — ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് റിവ്യു

ആകാരത്തില്‍ മാറ്റങ്ങളില്ലാത്തതിനാല്‍ വശങ്ങളില്‍ പഴയ തലമുറയെ തന്നെ ഗോയും ഗോ പ്ലസും ഓര്‍മ്മപ്പെടുത്തും. ഡയമണ്ട് കട്ട് ശൈലിയുള്ള 14 ഇഞ്ച് അലോയ് വീലുകള്‍ ഇരു മോഡലുകളുടെയും പ്രീമിയം പ്രതിച്ഛായ കൂട്ടുകയാണ്. അതേസമയം ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ മാത്രമെ ഈ ആഢംബരം ഒരുങ്ങുകയുള്ളൂ.

ബജറ്റ് കാറുകളിലെ പ്രീമിയം മുഖം — ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് റിവ്യു

ഗോ, ഗോ പ്ലസ് മോഡലുകളുടെ പ്രാരംഭ വകഭേദങ്ങളില്‍ സ്റ്റീല്‍ റിമ്മുകളും പ്ലാസ്റ്റിക് വീല്‍ കവചങ്ങളുമാണ് കമ്പനി നല്‍കുന്നത്. ബോഡി നിറമുള്ള മിററുകള്‍ പുത്തന്‍ ഗോയുടെയും ഗോ പ്ലസിന്റെയും പരിഷ്‌കാരങ്ങളില്‍പ്പെടും. മേല്‍ക്കൂരയില്‍ പ്രത്യേകം സ്ഥാപിച്ച റൂഫ് റെയിലുകള്‍ മോഡലുകളുടെ വലുപ്പവും പരുക്കന്‍ ഭാവവും എടുത്തുകാണിക്കുന്നുണ്ട്.

ബജറ്റ് കാറുകളിലെ പ്രീമിയം മുഖം — ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് റിവ്യു

മോഡലുകളുടെ പിറകില്‍ സങ്കീര്‍ണ്ണമായ അലങ്കാരങ്ങളേതും കമ്പനി നല്‍കിയിട്ടില്ല. മുന്‍തലമുറ ഗോ, ഗോ പ്ലസ് മോഡലുകളിലെ ടെയില്‍ലാമ്പ് പുത്തന്‍ അവതാരങ്ങളിലേക്കും കമ്പനി മാറ്റി പ്രതിഷ്ഠിച്ചു. പിന്‍ ബമ്പറില്‍ ചെറിയ മാറ്റങ്ങള്‍ ഡാറ്റ്‌സന്‍ വരുത്തി. നമ്പര്‍ പ്ലേറ്റിന് മുകളിലുള്ള ക്രോം വര കാറുകള്‍ക്ക് ആഢംബരം സമര്‍പ്പിക്കാനുള്ള ഡാറ്റ്‌സന്റെ ശ്രമങ്ങളില്‍ ഒന്നുമാത്രം.

ബജറ്റ് കാറുകളിലെ പ്രീമിയം മുഖം — ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് റിവ്യു

അകത്തളം

അകത്തളം അടിമുടി മാറിയെന്നാണ് പുതിയ കാറുകളില്‍ ഡാറ്റ്‌സന്‍ ഉയര്‍ത്തുന്ന പ്രധാന അവകാശവാദം. പഴയ മോഡലുകളെ അപേക്ഷിച്ചു പുത്തന്‍ ഗോയും ഗോ പ്ലസും ഉള്ളില്‍ കൂടുതല്‍ സ്‌പോര്‍ടിയായി; അകത്തളം ആധുനികമല്ലെന്ന പരാതി ഇനിയില്ല.

Most Read: കേമനാണോ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍? — റിവ്യു

ബജറ്റ് കാറുകളിലെ പ്രീമിയം മുഖം — ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് റിവ്യു

മൃദു പ്ലാസ്റ്റിക് ഘടകങ്ങള്‍ കൊണ്ടുനിര്‍മ്മിച്ച ഡാഷ്‌ബോര്‍ഡിന് ഇരട്ടനിറമാണ്. ഡാഷ്‌ബോര്‍ഡ് നിറവുമായി ചേര്‍ന്നുനില്‍ക്കുംവിധം സ്റ്റീയറിംഗ് വീലും ഇരട്ടനിറത്തില്‍ ഒരുങ്ങുകയാണ്. കാര്‍ബണ്‍ ഫൈബറെന്നു തോന്നിക്കുന്ന ഘടകങ്ങള്‍ സെന്റര്‍ കണ്‍സോളിലും ഡോര്‍ ഹാന്‍ഡിലുകളിലും നിറഞ്ഞുനില്‍ക്കുന്നു.

ബജറ്റ് കാറുകളിലെ പ്രീമിയം മുഖം — ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് റിവ്യു

ഡാഷ്‌ബോര്‍ഡിന് നടുവിലുള്ള പുതിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകള്‍ അവകാശപ്പെടും. AUX, യുഎസ്ബി പോര്‍ട്ട് ഉപയോഗിച്ചും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഉപയോഗിക്കാം.

ബജറ്റ് കാറുകളിലെ പ്രീമിയം മുഖം — ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് റിവ്യു

ഇവിടെയും ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ മാത്രമെ പുതിയ 7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന്റെ ആഢംബരമുള്ളൂ. എന്തായാലും വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഹാന്‍ഡ്‌ബ്രേക്ക് ലെവറിനെ ഡാഷ്‌ബോര്‍ഡില്‍ നിന്നും താഴെയ്ക്ക് കമ്പനി മാറ്റിസ്ഥാപിച്ചു.

ബജറ്റ് കാറുകളിലെ പ്രീമിയം മുഖം — ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് റിവ്യു

വില മുന്‍നിര്‍ത്തി ഉള്ളില്‍ യാത്രാസുഖം ഉറപ്പുവരുത്താന്‍ കമ്പനി കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. എന്നാല്‍ സീറ്റ് ഉയരം ക്രമീകരിക്കാനുള്ള സൗകര്യം കാറുകളിലില്ല. ഗോയില്‍ അഞ്ചും പേര്‍ക്കും ഗോ പ്ലസില്‍ ഏഴു പേര്‍ക്കും ഇരിക്കാമെന്നു കമ്പനി പറയുന്നു.

ബജറ്റ് കാറുകളിലെ പ്രീമിയം മുഖം — ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് റിവ്യു

ശരിയാണ്, ഗോ പ്ലസ് എംപിവിയില്‍ ഏഴു പേര്‍ക്കിരിക്കാന്‍ വേണ്ടി കമ്പനി സീറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ മൂന്നാംനിര സീറ്റില്‍ മുതിര്‍ന്നവര്‍ക്ക് ഏറെനേരം ഇരിക്കാന്‍ കഴിയില്ല. കാലുകള്‍ വെയ്ക്കാന്‍ ഇടംനന്നെ കുറവാണ്. പരന്ന സീറ്റുകള്‍ ഒരുപിരിധി വരെ പുതിയ ഡാറ്റ്‌സന്‍ കാറുകളുടെ നിരാശയാണ്.

ബജറ്റ് കാറുകളിലെ പ്രീമിയം മുഖം — ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് റിവ്യു

എഞ്ചിനും പ്രകടനക്ഷമതയും

കേവലം ഒരു എഞ്ചിന്‍ ഓപ്ഷന്‍ മാത്രമെ ഗോയിലും ഗോ പ്ലസിലുമുള്ളൂ. മോഡലുകളിലുള്ള 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 68 bhp കരുത്തും 104 Nm torque ഉം പരമാവധി സൃഷ്ടിക്കും. കരുത്തുറ്റ എഞ്ചിനെന്നു പറയാന്‍ കഴിയില്ലെങ്കിലും തരക്കേടില്ലാത്ത പ്രകടനം അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സുള്ള 1.2 ലിറ്റര്‍ എഞ്ചിന്‍ കാഴ്ച്ചവെക്കുന്നുണ്ട്.

Most Read: താരപ്പകിട്ടോടെ പുതിയ ഹ്യുണ്ടായി സാന്‍ട്രോ — വില 3.89 ലക്ഷം രൂപ മുതല്‍

ബജറ്റ് കാറുകളിലെ പ്രീമിയം മുഖം — ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് റിവ്യു

പ്രകടനക്ഷമതയെക്കാളുപരി ഇന്ധനക്ഷമതയ്ക്കാണ് ഗോയും ഗോ പ്ലസും മുന്‍തൂക്കം നല്‍കുന്നത്. ഇക്കാരണത്താല്‍ ആക്‌സിലറേറ്റര്‍ അമര്‍ത്തി ചവിട്ടിയാല്‍പോലും ഇരു മോഡലുകളും കുതിച്ചുച്ചാടി പായില്ല. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സിന് ഒഴുക്കമുണ്ടെങ്കിലും നിമിഷനേരം കൊണ്ടു ഗിയര്‍മാറാനുള്ള ശ്രമം പലപ്പോഴും നടക്കില്ല. ഇടത്തരം ആര്‍പിഎമ്മിലാണ് ഗോയും ഗോ പ്ലസും മികവിലേക്കു എത്തുന്നത്. ക്ലച്ചില്‍ ഭാരം കാര്യമായി അനുഭവപ്പെടില്ല. 180 mm ഗ്രൗണ്ട് ക്ലിയറന്‍സ് തിരക്കേറിയ നഗര ഗതാഗതത്തില്‍ ഡ്രൈവിംഗ് തലവേദന കുറയ്ക്കും.

ബജറ്റ് കാറുകളിലെ പ്രീമിയം മുഖം — ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് റിവ്യു

ഡാറ്റ്‌സന്റെ സുരക്ഷ

ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഫോളോ മീ ഹെഡ്‌ലാമ്പുകള്‍, പിന്‍ പാര്‍ക്കിംഗ് അസിസ്റ്റ് സെന്‍സറുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, പവര്‍ വിന്‍ഡോ എന്നിവ ഇരു മോഡലുകളിലെയും സുരക്ഷാ സജ്ജീകരണങ്ങളില്‍ ഉള്‍പ്പെടും.

ബജറ്റ് കാറുകളിലെ പ്രീമിയം മുഖം — ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് റിവ്യു

ഡാറ്റ്‌സന്‍ ഗോയും ഗോ പ്ലസും വാങ്ങിയാല്‍

വിപണിയില്‍ മാരുതി ആള്‍ട്ടോ K10, സെലറിയോ, റെനോ ക്വിഡ്, ഹ്യുണ്ടായി ഇയോണ്‍ എന്നിവര്‍ക്കിടയിലേക്കാണ് ഡാറ്റ്‌സന്‍ ഗോ കടന്നുചെല്ലുന്നത്. ഗോ പ്ലസാകട്ടെ എര്‍ട്ടിഗയുള്ള എംപിവി നിരയിലേക്കും. 3.29 ലക്ഷം രൂപ മുതലാണ് ഡാറ്റ്‌സന്‍ ഗോയ്ക്ക് വില; ഗോ പ്ലസിന് 3.83 ലക്ഷം രൂപ മുതലും. എന്തായാലും മുന്‍തലമുറെ അപേക്ഷിച്ചു സൗകര്യങ്ങളിലും സംവിധാനങ്ങളിലും പിശുക്കില്ലാതെയാണ് ഇരു മോഡലുകളും വിപണിയില്‍ എത്തുന്നത്.

ബജറ്റ് കാറുകളിലെ പ്രീമിയം മുഖം — ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് റിവ്യു

ബജറ്റു വിലയുള്ള പ്രാരംഭ എംപിവി മോഡലിന്റെ അഭാവം ഗോ പ്ലസ് ഇന്ത്യയില്‍ നികത്തും. കണ്ടുമടുത്ത ഹാച്ച്ബാക്കുകളില്‍ നിന്നും വ്യത്യസ്ത ആഗ്രഹിക്കുന്നവര്‍ പുതിയ ഡാറ്റ്‌സന്‍ ഗോയെക്കുറിച്ചു ചിന്തിക്കുന്നതില്‍ തെറ്റില്ല.

Most Read Articles

Malayalam
English summary
2018 Datsun GO, Go Plus Review — Affordable Gets A New Meaning! Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more