കേമനാണോ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍? — റിവ്യു

By Staff

'ചടുലമായ ഡ്രൈവിംഗിന് ഫോര്‍ഡിന്റെ കാര്‍ തന്നെവേണം', കാര്‍ പ്രേമികള്‍ക്ക് മുഴുവന്‍ ഒരേ അഭിപ്രായമാണ് ഇക്കാര്യത്തില്‍. പഴയ ഫിയെസ്റ്റ 1.6 S മുതല്‍ ഇങ്ങു ഫിഗൊ S, ഇക്കോസ്‌പോര്‍ട് S വരെ നോക്കിയാല്‍ കാണാം കാറുകള്‍ക്ക് ചടുലത നല്‍കാനുള്ള ഫോര്‍ഡിന്റെ പ്രത്യേക താത്പര്യം. മൈലേജും വിലയും കാറുകളുടെ തലവര കുറിക്കുന്ന ഇന്ത്യന്‍ വിപണിയില്‍ സുരക്ഷയ്ക്കും പ്രകടനക്ഷമതയ്ക്കും ഫോര്‍ഡ് പ്രധാന്യം കല്‍പ്പിക്കുന്നു.

കേമനാണോ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍? — റിവ്യു

പുറംമോടിയില്‍ വരുത്തുന്ന പരിഷ്‌കാരങ്ങളെക്കാള്‍, എഞ്ചിന്‍ മികവു കൂട്ടുന്നതിനെ കുറിച്ചാണ് ഫോര്‍ഡിന്റെ ചിന്ത. നിരയില്‍ അവസാനം പ്രത്യക്ഷപ്പെടുന്ന പുത്തന്‍ ആസ്‌പൈറിലും ഈ പതിവു തെറ്റുന്നില്ല. പക്ഷെ, 2018 ഫോര്‍ഡ് ആസ്‌പൈറില്‍ എന്താണ് പുതുമ? — കണ്ടെത്താം.

കേമനാണോ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍? — റിവ്യു

രൂപകൽപന

സെഡാനുകളെ പോലെയല്ല, എത്ര ശ്രമിച്ചാലും കോമ്പാക്ട് സെഡാനുകളുടെ ഭംഗിക്ക് ഒരുപരിധിയുണ്ട്. നീളവും ഉയരവും കൃത്യമായ അനുപാതത്തില്‍ സെഡാനുകളില്‍ സമന്വയിക്കും. എന്നാല്‍ കോമ്പാക്ട് സെഡാനുകള്‍ നാലു മീറ്ററില്‍ താഴെയായി എന്നും ഒതുങ്ങിക്കൂടുന്നു. ഇക്കാരണത്താല്‍ വിപണിയിലുള്ള മിക്ക കോമ്പാക്ട് സെഡാനുകളും പിന്നില്‍ ബൂട്ടുവെച്ചുപിടിപ്പിച്ച ഹാച്ച്ബാക്കുകളാണെന്നു പറയേണ്ടിവരും.

കേമനാണോ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍? — റിവ്യു

ഇന്ത്യന്‍ വിപണിയില്‍ ഇത്തരം കാറുകള്‍ക്കാണ് പ്രചാരവും. എന്തായാലും ഫിഗൊയുടെ ചട്ടക്കൂടില്‍ നിന്നും ആസ്‌പൈറിനെ പുറത്തുകൊണ്ടുവരാന്‍ ഫോര്‍ഡ് ഗൗരവപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. പുത്തന്‍ ആസ്‌പൈറില്‍ ഇതു വ്യക്തമായി തിരിച്ചറിയാം. സെഡാന്‍ ആശയത്തോടു നീതിപുലര്‍ത്തുന്ന രൂപകല്‍പനയാണ് 2018 ആസ്‌പൈറിന്.

കേമനാണോ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍? — റിവ്യു

ക്രോം ആവരണമുള്ള ഹെക്‌സഗണല്‍ ഗ്രില്ലിന് പക്വത ആവോളം. ബമ്പറില്‍ C ആകൃതിയ്ക്കുള്ളിലാണ് ഫോഗ്‌ലാമ്പുകള്‍. ഇരുണ്ട ഹെഡ്‌ലാമ്പുകളും ഉയര്‍ത്തിയ ബോണറ്റും ആസ്‌പൈറില്‍ സ്‌പോര്‍ടി ഭാവം ഉറപ്പുവരുത്തും. വശങ്ങള്‍ക്ക് ഒതുക്കമുണ്ടെങ്കിലും നീളംകുറവാണെന്നു ആരും പരിഭവപ്പെടില്ല.

കേമനാണോ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍? — റിവ്യു

മുന്‍ ഫെന്‍ഡറില്‍ നിന്നാരംഭിക്കുന്ന ക്യാരക്ടര്‍ ലൈന്‍ ഡോര്‍ ഹാന്‍ഡിലുകളിലൂടെ ഒഴുകി ടെയില്‍ലാമ്പുകളില്‍ ചേര്‍ന്നണയുന്നു. 15 ഇഞ്ച് മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകള്‍ ആസ്‌പൈറിന്റെ ഭാവത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 174 mm.

കേമനാണോ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍? — റിവ്യു

പിറകിലേക്കു വരുന്തോറും കാറിന് ആഢ്യത്തം കൂടുന്നതായി അനുഭവപ്പെടും. വളച്ചുകെട്ടിയ ബൂട്ടില്‍ ഫിഗൊ ബാഡ്ജിംഗ് ഇപ്പോഴും നിലകൊള്ളുന്നത് കാണാം (നിലവില്‍ ആസ്‌പൈര്‍ എന്നു മാത്രമാണ് മോഡലിനെ കമ്പനി വിശേഷിപ്പിക്കുന്നത്). ടെയില്‍ലാമ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കട്ടിയേറിയ ക്രോം വരയും ആസ്‌പൈറിന്റെ സവിശേഷതയാണ്.

കേമനാണോ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍? — റിവ്യു

സെന്റര്‍ കണ്‍സോളൊഴികെ, അകത്തളത്തില്‍ വിപ്ലവകരമായ നടപടികളൊന്നും ഫോര്‍ഡ് എടുത്തിട്ടില്ല. പഴയ മോഡലിലേതുപോലെ ഇരട്ട നിറമാണ് ഡാഷ്‌ബോര്‍ഡിന്. തിളക്കമുള്ള കറുപ്പു നിറശൈലിക്കും മാറ്റമില്ല.

Most Read: ഇന്നോവയ്ക്കും എര്‍ട്ടിഗയ്ക്കും ഇടയില്‍ കയറിവന്ന മറാസോ — പ്രതീക്ഷ കാക്കുന്നുണ്ടോ മഹീന്ദ്ര?

കേമനാണോ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍? — റിവ്യു

എന്നാല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം പുതിയ കാറിലെ മുഖ്യാകര്‍ഷണമായി മാറുന്നു. 6.5 ഇഞ്ച് വലുപ്പമുള്ള SYNC 3 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ എന്നീ മുഖ്യാധാര കണക്ടിവിറ്റി ഫീച്ചറുകള്‍ അവകാശപ്പെടും. ഇതിനുപുറമെ നാവിഗേഷനും കാറില്‍ ലഭ്യമാണ്.

കേമനാണോ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍? — റിവ്യു

ഫ്രീസ്റ്റൈലില്‍ കണ്ടതുപോലെ സ്‌ക്രീനിലെ വടക്കുനോക്കിയന്ത്രമാണ് (കോംപസ്) ആസ്‌പൈറിലെ മറ്റൊരു രസകരമായ കാര്യം. യുഎസ്ബി പോര്‍ട്ടുകളും 12 V സോക്കറ്റുകളും കണക്ടിവിറ്റി ഓപ്ഷനുകള്‍ സാധ്യമാക്കും. ആസ്‌പൈറില്‍ ഡ്രൈവര്‍ സീറ്റിന്റെ ഉയരം മാത്രമെ ക്രമീകരിക്കാന്‍ കഴിയുകയുള്ളൂ. പിറകില്‍ മൂന്നുപേര്‍ക്കു സുഖമായി ഇരിക്കാം. തരക്കേടില്ലാത്ത ലെഗ്‌റൂം ആസ്‌പൈറിനുണ്ട്. 359 ലിറ്ററാണ് ബൂട്ട് ശേഷി.

കേമനാണോ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍? — റിവ്യു

എഞ്ചിന്‍ മികവും മൈലേജും

ഫോര്‍ഡ് ഫ്രീസ്റ്റൈലിലുള്ള 1.2 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനാണ് പുത്തന്‍ ആസ്‌പൈറില്‍. എഞ്ചിന്‍ 95 bhp കരുത്തും 120 Nm torque ഉം സൃഷ്ടിക്കും. മൂന്നു സിലിണ്ടര്‍ എഞ്ചിനായതുകൊണ്ടു 2,000 rpm വരെ ആസ്‌പൈര്‍ ഒരല്‍പം ഇഴയുന്നതായി അനുഭവപ്പെടാം.

കേമനാണോ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍? — റിവ്യു

എന്നാല്‍ എഞ്ചിന്‍ വേഗം (rpm) ഉയരുന്നപക്ഷം കാര്‍ കുതിക്കും; അതായത് രണ്ടാം ഗിയറില്‍ തന്നെ നൂറു കിലോമീറ്റര്‍ വേഗം പിന്നിടാന്‍ ആസ്‌പൈറിന് വലിയ പ്രയാസമില്ല. ഫ്രീസ്റ്റൈലിലുള്ള അഞ്ചു സ്പീഡ് ഗെട്രാഗ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ആസ്‌പൈറിലും.

Most Read: കാര്‍ വിപണിയിലെ 'ഷവോമി'യാകാന്‍ എംജി മോട്ടോര്‍; വിലക്കുറവിന്റെ ചൈനീസ് മാജിക് അടുത്തവര്‍ഷം

കേമനാണോ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍? — റിവ്യു

ആസ്‌പൈറിന്റെ ഡീസല്‍ മോഡലില്‍ 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് തുടിക്കുന്നത്. എഞ്ചിന് 99 bhp കരുത്തും 215 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ദീര്‍ഘിച്ച ഗിയര്‍ അനുപാതമുള്ളതുകൊണ്ടു അഞ്ചാം ഗിയറിലേക്കു കടക്കേണ്ട സാഹചര്യം ആസ്‌പൈര്‍ ഡീസലില്‍ അപൂര്‍വമായി മാത്രമെ ഉടലെടുക്കുകയുള്ളൂ. അഞ്ചു സ്പീഡ് ഗെട്രാഗ് മാനുവല്‍ ഗിയര്‍ബോക്‌സ് തന്നെയാണ് ഡീസല്‍ പതിപ്പിലും.

കേമനാണോ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍? — റിവ്യു

പ്രകടനക്ഷമതയ്ക്ക് ഊന്നല്‍ നല്‍കുമ്പോഴും യാത്രാസുഖം പരമാവധി ഉറപ്പുവരുത്താന്‍ ആസ്‌പൈറില്‍ ഫോര്‍ഡ് ശ്രമിക്കുന്നുണ്ട്. നിരപ്പായ റോഡുകളില്‍ സസ്‌പെന്‍ഷന്‍ ദൃഢത കാഴ്ച്ചവെക്കും. എന്നാല്‍ ദുര്‍ഘടമായ പാതകള്‍ സ്പ്രിങ്ങുകളുടെ ചാഞ്ചാട്ടത്തിന് കാരണമായി മാറും.

കേമനാണോ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍? — റിവ്യു

പുതിയ ആന്റി - റോള്‍ ബാറുള്ളതുകൊണ്ടു ആസ്‌പൈറില്‍ ബോഡി റോള്‍ തീരെയില്ലെന്നു പറയാം. പുറമെ നിന്നുള്ള ശബ്ദങ്ങളും അസ്വാരസ്യങ്ങളും ഫലപ്രദമായി പ്രതിരോധിക്കാന്‍ ആസ്‌പൈറിന് ഇപ്പോഴും കഴിയുന്നില്ല. അതേസമയം പെട്രോള്‍ മോഡലില്‍ ഉയര്‍ന്ന ആര്‍പിഎമ്മുകളില്‍ മാത്രമെ ഈ പ്രശ്‌നം ഉദിക്കുന്നുള്ളൂ.

കേമനാണോ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍? — റിവ്യു

ഫോര്‍ഡിന്റെ സുരക്ഷ

അപകടത്തില്‍ എയര്‍ബാഗ് പുറത്തുവരുന്നപക്ഷം അടിയന്തര സേവനങ്ങള്‍ വിളിച്ചു ലഭ്യമാക്കുന്ന ഫോര്‍ഡിന്റെ എമര്‍ജന്‍സി അസിസ്റ്റന്‍സ് സംവിധാനമാണ് ആസ്‌പൈറിന്റെ മുഖ്യാകര്‍ഷണം. ഉടമയുടെ സ്മാര്‍ട്ട്‌ഫോണുമായി ബന്ധപ്പെട്ടാണ് ഈ സേവനം പ്രവര്‍ത്തിക്കുക.

കേമനാണോ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍? — റിവ്യു

റിമോട്ട് ബൂട്ട് റിലീസ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, മഴ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന വൈപ്പറുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, ആറു എയര്‍ബാഗുകള്‍, എഞ്ചിന്‍ ഇമൊബിലൈസര്‍, എബിഎസ്, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ എന്നിങ്ങനെ നീളും പുത്തന്‍ ആസ്‌പൈറിലെ വിശേഷങ്ങള്‍.

കേമനാണോ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍? — റിവ്യു

ആസ്‌പൈര്‍ വകഭേദങ്ങളും വിലയും

11 വകഭേദങ്ങളുണ്ട് പുതിയ ഫോര്‍ഡ് ആസ്‌പൈറില്‍. 5.55 ലക്ഷം രൂപ മുതല്‍ 8.49 ലക്ഷം രൂപ വരെ നീളും ആസ്‌പൈറിന്റെ വില. വൈവിധ്യമാര്‍ന്ന ഏഴു നിറങ്ങളും ആസ്‌പൈറിന്റെ സവിശേഷതയാണ്. വൈറ്റ് ഗോള്‍ഡ്, മൂണ്‍ഡസ്റ്റ് സില്‍വര്‍, സ്‌മോക്ക് ഗ്രെയ്, അബ്‌സൊല്യൂട്ട് ബ്ലാക്, ഡീപ് ഇംപാക്ട് ബ്ലൂ, റൂബി റെഡ്, ഒക്‌സ്ഫഡ് വൈറ്റ് എന്നീ നിറങ്ങളില്‍ ആസ്‌പൈറിനെ തെരഞ്ഞെടുക്കാം.

Variant Petrol Diesel
Ambiente Rs 5.55 Lakh Rs 6.45 Lakh
Trend Rs 5.99 Lakh Rs 6.89 Lakh
Trend+ Rs 6.39 Lakh Rs 7.29 Lakh
Titanium Rs 6.79 Lakh Rs 7.69 Lakh
Titanium+ Rs 7.24 Lakh Rs 8.14 Lakh
Titanium (Automatic) Rs 8.49 Lakh N/A
കേമനാണോ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍? — റിവ്യു

എതിരാളികളും മത്സരചിത്രവും

ഇന്ത്യന്‍ വിപണിയില്‍ മാരുതി ഡിസൈര്‍ തന്നെയാണ് ആസ്‌പൈറിനുള്ള പ്രധാന എതിരാളി. ഭീഷണി മുഴക്കുന്നതില്‍ പുതുതലമുറ ഹോണ്ട അമേസും ചില്ലറക്കാരനല്ല. പുതിയ ടാറ്റ ടിഗോര്‍, ഹ്യുണ്ടായി എക്‌സെന്റ് എന്നിവര്‍ ശ്രേണിയിലെ മത്സരചിത്രം പൂര്‍ത്തിയാക്കും.

Data (Petrol/Diesel) Ford Aspire Maruti Dzire Honda Amaze
Displacement (cc) 1194/1498 1197/1248 1199/1498
No. Of Cylinders 3/4 4/4 4/4
Power (bhp) 95/99 82/74 89/99
Torque (Nm) 120/215 113/190 110/200
Mileage (km/l) 20.4/26.1 22.1/28.4 19.5/27.4
Boot Space (Litres) 359 378 420
Starting Price Rs 5.55 Lakh Rs 5.60 Lakh Rs 5.59 Lakh
കേമനാണോ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍? — റിവ്യു

ഫോര്‍ഡ് ആസ്‌പൈര്‍ വാങ്ങിയാല്‍

ചടുലമായ ഡ്രൈവിംഗ്, ദൃഢതയേറിയ ഷാസി, പിന്നെ ഫോര്‍ഡിന്റെ സുരക്ഷ. കോമ്പാക്ട് സെഡാന്‍ നിരയില്‍ ആസ്‌പൈര്‍ അന്നും ഇന്നും ശക്തമായ സാന്നിധ്യമാണ്. പുതിയ മോഡലും സങ്കല്‍പം തെറ്റിക്കുന്നില്ല. കുറഞ്ഞവിലയ്ക്ക് പ്രകടനക്ഷമത കൂടിയ കാര്‍ ആഗ്രഹിക്കുന്നവര്‍ക്കു തീര്‍ച്ചയായും പുത്തന്‍ ആസ്‌പൈറിലേക്കു കണ്ണെത്തിക്കാം.

Model Petrol Diesel
Engine 1.2-Litre TiVCT (NA) 1.5-Litre TDCi
No. Of Cylinders 3 4
Displacement (cc) 1194 1498
Power (bhp) 95 99
Torque (Nm) 120 215
Transmission 5-Speed Manual 5-Speed Manual
Claimed Mileage (km/l) 20.4 26.1
Kerb Weight (kg) 1043 1080
Tyre Size 195/55 R15 195/55 R15

Malayalam
English summary
New Ford Aspire 2018 Review — The Compact-Sedan For The Driver In You. Read in Malayalam.
Story first published: Tuesday, October 23, 2018, 20:09 [IST]
 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more