എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഇന്ത്യക്കാരുടെ ഏറ്റവും ഇഷ്‌ടപെട്ട വാഹന വിഭാഗമാണ് ഇപ്പോൾ എസ്‌യുവികൾ. കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ, റെനോ ഡസ്റ്റർ, എംജി ഹെക്ടർ, ടാറ്റ ഹാരിയർ എന്നിവരെല്ലാം അടക്കി വാഴുന്ന മിഡ്-സൈസ് എസ്‌യുവികളാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രിയപ്പെട്ടവർ.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

കൊറിയൻ ബ്രാൻഡുകൾ അടക്കി വാഴുന്ന സെഗ്മെന്റിലേക്ക് യൂറോപ്യൻ ആധിപത്യത്തിന് സമയമാകുന്നേയുള്ളൂ. സെഡാനുകൾക്കും പ്രീമിയം എസ്‌യുവി മോഡലുകൾക്കും പേരുകേട്ട സ്കോഡ രംഗത്തേക്ക് ഇറങ്ങുകയാണ്. ക്രെറ്റയെയും സെൽറ്റോസിനെയും വെല്ലുവിളിക്കാൻ പാകമായ ഒരു കിടലൻ മോഡലുമായാണ് ചെക്ക് ബ്രാൻഡിന്റെ കടന്നുവരവ്.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

യൂറോപ്യൻ ശൈലി വിളിച്ചോതുന്ന കിടിലൻ ഒരു മിഡ്-സൈസ് എസ്‌യുവിയുമായാണ് സ്കോഡ കളംനിറയാൻ ഒരുങ്ങുന്നത്. കുഷാഖ് എന്നുവിളിപ്പേരുള്ള ഈ മോഡൽ രാജ്യത്തെ നിരത്തുകളിലേക്ക് കുതിക്കാൻ തയാറായി കഴിഞ്ഞു. കുഷാഖിന്റെ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുന്ന റിവ്യൂ വിശേഷങ്ങളിലേക്കാണ് ഞങ്ങൾ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഡിസൈനും സ്റ്റൈലും

രൂപകൽപ്പനയുടെയും സ്റ്റൈലിംഗിന്റെയും കാര്യത്തിലേക്ക് നോക്കിയാൽ ആദ്യ കാഴിച്ചയിൽ തന്നെ മനസിലാകും ഇതൊരു സ്കോഡ വാഹനമാണെന്ന്. എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള നേർത്ത ഹെഡ്‌ലാമ്പുകൾ കൊണ്ട് ചുറ്റപ്പെട്ട സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രില്ലാണ് എസ്‌യുവിയുടെ മുഖം.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഫോഗ് ‌ലാമ്പ് ഹെഡ്‌ലാമ്പിന് കീഴിൽ ബമ്പറിലാണ് ഇടംപിടിച്ചിരിക്കുന്നത്. ഫ്രണ്ട് ബമ്പർ ശരിക്കും മസ്ക്കുലർ രൂപത്തിലാണ് ഒരുങ്ങിയിരിക്കുന്നത്. അതോടൊപ്പം തന്നെ പ്ലാസ്റ്റിക് ക്ലാഡിംഗിനൊപ്പം ഒരു ഹണികോമ്പ് ഘടകങ്ങളും ഒരു ഫോക്സ് ബാഷ് പ്ലേറ്റും മുൻവശത്തെ ശ്രദ്ധാകേന്ദ്രങ്ങളാണ്.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഇനി വശങ്ങളിലേക്ക് നോക്കിയാൽ ആരെയും ആകർഷിക്കുന്ന ക്ലാസിക് 17 ഇഞ്ച് അലോയ് വീലുകളാണ് കുഷാഖിന് സമ്മാനിച്ചിരിക്കുന്നത്. ഡ്യുവൽ-ടോൺ അലോയ് വീലുകളുടെ പുറംഭാഗത്ത് ഗ്ലോസി ഫിനിഷ് നൽകിയപ്പോൾ അകം ഗൺമെറ്റൽ ഗ്രേ നിറത്തിലും പൂർത്തിയാക്കി.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഡോർ ഹാൻഡിലുകൾക്ക് പോലും ഈ ഡ്യുവൽ-ടോൺ ഫിനിഷ് ലഭിക്കുന്നത് വാഹനത്തിന്റെ ഡിസൈനിലേക്ക് ഇഴുകിചേരുന്നുണ്ട്. ഫ്രണ്ട് ക്വാർട്ടർ പാനലുകൾക്ക് പിയാനോ ബ്ലാക്കിൽ ഒരു സ്കോഡ ബാഡ്ജിംഗിനൊപ്പം പൂർത്തിയായി. പിന്നിൽ കുഷാഖിന് വളരെ ഹ്രസ്വമായ ഓവർഹാംഗ് ലഭിക്കുന്നു. അത് ചില തരത്തിൽ സ്കോഡ യെതിയെ അനുസ്മരിപ്പിച്ചേക്കാം.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

പിൻവശത്ത് സ്കോഡ കുഷാഖ് തികച്ചും ആധുനികമായ രൂപകൽപ്പനയോടെയാണ് വരുന്നത്. സ്പ്ലിറ്റ് ടെയിൽ ലാമ്പുകൾ എസ്‌യുവിയുടെ ആകാരത്തെ മെച്ചപ്പെടുത്തുന്നുണ്ട്. ഇരുവശങ്ങളിലുമുള്ള റിഫ്ലക്ടറുകൾ ടെയിൽഗേറ്റിന്റെ വീതിയിൽ പ്രവർത്തിക്കുന്ന ഒരു ക്രോം സ്ട്രിപ്പ് ഉപയോഗിച്ചാണ് ബന്ധിപ്പിച്ചിരിക്കുന്നതും. ചങ്കി റിയർ ബമ്പർ ഒരു ഫോക്സ് ബാഷ് പ്ലേറ്റ് ഉപയോഗിച്ച് പൂർത്തിയായി.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഫോക്‌സ്‌വാഗനും സ്‌കോഡയും സ്വീകരിച്ച ഇന്ത്യ 2.0 തന്ത്രത്തിൽ നിന്ന് ജനിച്ച ആദ്യത്തെ ഉൽപ്പന്നമാണ് സ്‌കോഡ കുഷാഖ് എന്ന കാര്യവും എടുത്തുപറയേണ്ട ഒന്നാണ്. അത് വഹിക്കുന്ന രൂപകൽപ്പന വളരെ പ്രശംസിനീയമാണ്. കൂടാതെ സ്കോഡയിൽ‌ നിന്നും കൂടുതൽ‌ മോഡലുകൾ‌ സമാനമായ ഡിസൈൻ‌ ഭാഷ്യം മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

കോക്ക്പിറ്റും ഇന്റീരിയറും

ചങ്കി ഡോർ ഹാൻഡിലുകളിൽ വലിക്കുമ്പോൾ തുറന്നുവരുന്ന അകത്തളം വളരെ ശാന്തമാണ്. എന്നാൽ മികച്ച രീതിയിൽ ഇന്റീരിയർ കൈകാര്യം ചെയ്യാൻ സ്കോഡയ്ക്ക് സാധിച്ചിട്ടുമുണ്ട്. എതിരാളികൾ വാഗ്ദാനം ചെയ്യുന്ന വ്യത്യസ്‌തമായ വർണങ്ങളൊന്നും എടുത്തു പറയാൻ കുഷാഖിനില്ല.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

അതിനർഥം മോശമാണെന്ന് അല്ല! ബ്ലാക്ക്, ഗ്രേ ഡ്യുവൽ-ടോൺ ഇന്റീരിയറാണ് എസ്‌യുവിക്ക് നൽകിയിരിക്കുന്നത്. ഗ്രേ ബിറ്റുകളുള്ള സീറ്റുകളാണ് കുഷാഖിനുള്ളത്. മുൻസീറ്റുകൾ വെന്റിലേറ്റഡ് ആണ്. ഡാഷ്‌ബോർഡ് പ്രാഥമികമായി ഗ്രേ നിറത്തിലുള്ള പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നു. ചില പാനലുകളിൽ ബ്രഷ് ചെയ്ത അലുമിനിയം ഫിനിഷുകളും കാണാം.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഇൻഫോടെയ്ൻമെന്റ് സ്ക്രീനിന് ചുറ്റും ഒരു ഹണികോമ്പ് എലമെന്റുള്ള മെറ്റീരിയലും സ്കോഡ കൂട്ടിച്ചേർത്തിട്ടുണ്ട്. സെന്റർ-കൺസോൾ ട്രിം പിയാനോ ബ്ലാക്കിലാണ് ഒരുങ്ങിയിരിക്കുന്നത്. ഇൻ-ബിൽറ്റ് നാവിഗേഷൻ പോലുള്ള സവിശേഷതകളാൽ നിറഞ്ഞിരിക്കുന്ന 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് ഡാഷ്‌ബോർഡിലെ പ്രധാന ആകർഷണം.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

കൂടാതെ സ്കോഡ പ്ലേ ആപ്പ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയിലൂടെ നിങ്ങളുടെ സ്മാർട്ട്‌ഫോണിലേക്ക് കണക്റ്റുചെയ്യാനും വയർലെസ് സ്മാർട്ട് ലിങ്ക് കണക്റ്റിവിറ്റി സംവിധാനം പ്രാപ്തമാക്കാനും ഈ യൂണിറ്റിന് സാധിക്കും. ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ ടച്ച് റെസ്പോസും മികച്ചതാണ്.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

കൂടാതെ സ്റ്റിയറിംഗ് മൗണ്ട് ചെയ്ത കൺട്രോളുകൾ വഴി അതിന്റെ പല പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ കഴിയും. ആറ് 'സ്കോഡ സൗണ്ട്' സ്പീക്കറുകളിലൂടെയും സബ് വൂഫറിലൂടെയും കേൾക്കുന്ന മ്യൂസിക് ക്വാളിറ്റിയും അപാരമാണ്.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഇൻസ്ട്രുമെന്റ് അനലോഗ്-ഡിജിറ്റൽ ക്ലസ്റ്ററാണ് എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നത്. ശ്രേണി, പുറത്തുള്ള താപനില, ട്രിപ്പ് മീറ്റർ, ഓഡോമീറ്റർ മുതലായ നിരവധി വാഹന സംബന്ധിയായ വിവരങ്ങൾ ടിഎഫ്ടി സ്ക്രീൻ പ്രദർശിപ്പിക്കുന്നു. ഇത് ടാക്കോമീറ്ററും എഞ്ചിൻ ടെംപ്രേച്ചർ ഗേജും ഇടതുവശത്തും സ്പീഡോമീറ്ററും ഫ്യുവൽ ഗേജും വലതുവശത്ത് കാണാം.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഇൻ‌ഫോടെയ്ൻ‌മെൻറ് സ്‌ക്രീനിന് ചുവടെ സെന്റർ എസി വെന്റുകളും അതിനു താഴെയായി ക്ലൈമറ്റ് കൺട്രോളും ഉണ്ട്. മിക്ക നിയന്ത്രണങ്ങളും ഹപ്‌റ്റിക്-ടച്ച്-ഓറിയന്റഡ് ആണ്. ഇത് പ്രീമിയം അനുഭവം നൽകുന്നു. വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് ഡോക്ക് ഉപയോഗിച്ച് സ്കോഡ കുഷാഖിനെ സജ്ജമാക്കാനും ശ്രദ്ധകൊടുത്തിട്ടുണ്ട്.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

പിൻ സീറ്റിലേക്ക് നീങ്ങുമ്പോൾ കംഫർട്ട് ഘടകങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നു. മൊബൈൽ ഫോൺ ചാർജിംഗിനായി പിന്നിലെ എസി വെന്റുകളും അതിനു താഴെ രണ്ട് യുഎസ്ബി പോർട്ടുകളുമായാണ് കുഷാഖ് വരുന്നത്. കപ്പ്ഹോൾഡറുള്ള മടക്കാവുന്ന ആംറെസ്റ്റുകളും ഇതിൽ ലഭ്യമാക്കിയിട്ടുണ്ട്.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

കംഫർട്ട്, പ്രായോഗികത, ബൂട്ട് സ്പേസ്

സ്കോഡ കാറുകളുടെ ഏറ്റവും വലിയ പ്ലസ് പോയിന്റാണ് യാത്രക്കാർക്ക് നൽകുന്ന സുഖസൗകര്യങ്ങൾ. അതേ നിലപാടാണ് കുഷാഖിനുമുള്ളത്. മുൻ സീറ്റുകൾ തികച്ചും സ്പോർട്ടി ആയതിനാൽ മികച്ച ലംബർ സപ്പോർട്ട്, ലാറ്ററൽ സപ്പോർട്ട്, തൈ സപ്പോർട്ട് എന്നിവ ഉറപ്പുവരുത്തിയിട്ടുണ്ട്.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

അതിശക്തിയായ കോർണറിംഗിൽ പോലും ഡ്രൈവർ, ഫ്രണ്ട് പാസഞ്ചർ എന്നിവരെ സീറ്റുകൾ മുറകെ പിടിക്കുന്നുണ്ട്. മുൻ സീറ്റുകൾ വായുസഞ്ചാരമുള്ളതും തണുപ്പിക്കാവുന്നതുമാണ്. ഇതിന് വെന്റിലേഷനായി രണ്ട് ക്രമീകരണങ്ങളാണ് ലഭിക്കുന്നതും.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

സുഖസൗകര്യങ്ങൾ പിന്നിലും മോശമല്ല. മികച്ച ഹെഡ് റൂം, ലെഗ് റൂം എന്നിവ സ്കോഡ കുഷാഖിനുണ്ട്. പിൻ സീറ്റുകളും സ്പോർട്ടിയാണ്. യാത്രക്കാർക്ക് സുഖമായി ഇരിക്കാം. കംഫർട്ട് ഘടകങ്ങൾ തീർച്ചയായും ഈ സെഗ്മെന്റിൽ കുഷാഖിന് മുൻതൂക്കം നൽകും. എസ്‌യുവുടെ പ്രീമിയം നിലപാട് ഉയർത്താൻ ഇലക്ട്രിക് സൺറൂഫും ഉണ്ട്. ഇത് തീർച്ചയായും മികച്ച അനുഭവം നൽകാൻ സഹായിക്കും.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

എഞ്ചിൻ പെർഫോമൻസും ഡ്രൈവിംഗ് മികവും

ഇന്ത്യൻ വിപണിയിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായാണ് സ്കോഡ കുഷാഖ് എത്തുന്നത്. രണ്ടും ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റുകളാണ്. താഴ്ന്ന വേരിയന്റുകളിൽ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

അതേസമയം ടോപ്പ്-എൻഡ് മോഡലുകൾക്ക് 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കും. ഉയർന്ന ശേഷി എഞ്ചിൻ 6,000 rpm-ൽ 147.5 bhp കരുത്തും 3,500 rpm-ൽ 250 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡി‌എസ്‌ജി ഓട്ടോമാറ്റിക് ഗിയർബോക്‌സ് യൂണിറ്റുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

1.0 ലിറ്റർ എഞ്ചിന് 5,500 rpm-ൽ പരമാവധി 114 bhp പവറും 1,750 rpm-ൽ 175 Nm torque ഉം വികസിപ്പിക്കാൻ സാധിക്കും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് ഈ വേരിയന്റ് തെരഞ്ഞെടുക്കാം. തുടക്കത്തിൽ പവർ ഡെലിവറി സുഗമമാണെങ്കിലും ബൂസ്റ്റ് 2,200 rpm-ലാണ് ആരംഭിക്കുന്നത്.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഇവിടെയാണ് സ്കോഡ കുഷാഖ് ഒരു രസകരമായ ഡ്രൈവ് എസ്‌യുവിയായി മാറുന്നത്. കാറിന് 2,200 rpm-നും 4,800 rpm-നും ഇടയിൽ ശക്തമായ മിഡ്‌റേഞ്ച് ഉണ്ട്. ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ ഒക്‌ടാവിയയിൽ നിന്ന് നേരിട്ട് എടുത്തതാണ് എന്നതും ശ്രദ്ധേയമാണ്.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

സ്റ്റിയറിംഗ് പ്രതികരണം മികച്ചതും എല്ലാ ഇൻപുട്ടിനോടും വേഗത്തിൽ പ്രതികരിക്കുന്നതുമാണ്. എന്നാൽ സ്റ്റിയറിംഗിന് കുറഞ്ഞ വേഗതയിൽ ലൈറ്റായി അനുഭവപ്പെടുമ്പോൾ ഉയർന്ന വേഗതയിൽ അൽപ്പം ഭാരം തോന്നിയേക്കാം.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

സസ്പെൻഷൻ മൃദുവായ ഭാഗത്താണ്. ഇത് മികച്ച ഹാൻഡിലിംഗിലേക്കാണ് നയിക്കുന്നത്. കോർണറിംഗിലെ എസ്‌യുവിയുടെ സ്ഥിരതയും എടുത്തുപറയേണ്ട ഒന്നാണ്. എന്നാൽ വളരെ ഉയർന്ന വേഗതയിൽ ബോഡി റോൾ കാരണം ഗ്രിപ്പ് നഷ്ടപ്പെടാൻ തുടങ്ങും.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ബ്രേക്കിംഗിനായി സ്കോഡ കുഷാഖ് മുന്നിൽ ഡിസ്ക് ബ്രേക്കുകളും പിന്നിൽ ഡ്രം ബ്രേക്കുകളുമാണ് വാഗ്‌ദാനം ചെയ്യുന്നത്. ബ്രേക്കിംഗ് ശക്തമാണെങ്കിലും പിന്നിലും ഡിസ്ക് ബ്രേക്കുകളുടെ അഭാവം ഒരു പോരായ്‌മയാണ്.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഇന്ധനക്ഷമത കണക്കിലെടുക്കുമ്പോൾ സ്കോഡ കുഷാഖ് സിറ്റിയിൽ 8.5 മുതൽ 11.6 കിലോമീറ്റർ വരെ മൈലേജ് നൽകുന്നുണ്ട്. ഹൈവേയിൽ ശരിക്കും പരീക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും ഏകദേശം 14-16 കിലോമീറ്റർ മൈലേജ് നൽകിയേക്കുമെന്നാണ് പ്രതീക്ഷ.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

സുരക്ഷയും പ്രധാന സവിശേഷതകളും

മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിലെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നാണ് കുഷാഖ്. മറ്റെല്ലാ ആധുനിക സ്കോഡ കാറുകളെയും പോലെ ചെക്ക് കമ്പനിയും മികച്ച സുരക്ഷാ സവിശേഷതകളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. സൗകര്യം വർധിപ്പിക്കുന്ന പ്രധാന സവിശേഷതകളുടെ ഒരു നീണ്ട പട്ടികയും ഇതിന് ലഭിക്കുന്നുണ്ട്.

എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

കുഷാഖിന്റെ സുരക്ഷാ സവിശേഷതകൾ

  • ഇബിഡിയുള്ള എബിഎസ്
  • ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കൺട്രോൾ
  • 6 എയർബാഗുകൾ
  • പിൻ പാർക്കിംഗ് ക്യാമറ
  • മൾട്ടി-കൂളിഷൻ ബ്രേക്ക്
  • എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

    സ്കോഡ കുഷാഖിന്റെ പ്രധാന സവിശേഷതകൾ:

    • ഇലക്ട്രിക് സൺറൂഫ്
    • 6-സ്പീക്കർ സ്കോഡ സൗണ്ടാഡിയോ സിസ്റ്റം
    • ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ
    • എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

      വേരിയന്റുകൾ, നിറങ്ങൾ, വില

      ആക്‌ടീവ്, ആംബിഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് എസ്‌യുവി വിൽപ്പനയ്ക്ക് എത്തുക. ടൊർനാഡോ റെഡ് മെറ്റാലിക്, കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ മെറ്റാലിക്, ഹണി ഓറഞ്ച് മെറ്റാലിക് എന്നീ നാല് നിറങ്ങളിലാണ് കുഷാഖ് വാഗ്‌ദാനം ചെയ്യുന്നത്.

      എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

      സ്കോഡ കുഷാഖിനായുള്ള വിലകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സ്‌കോഡ കുഷാക്ക് 2021 ജൂൺ 28 ന് ഇന്ത്യയിൽ വിപണിയിലെത്തുമ്പോഴായിരിക്കും ഇതിനെ കുറിച്ച് സ്കോഡ തീരുമാനമെടുക്കുക. 10 മുതൽ 14 ലക്ഷം രൂപ വരെയാണ് പുതിയ മോഡലിനായി പ്രതീക്ഷിക്കുന്ന എക്‌സ്‌ഷോറൂം വില.

      എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

      എതിരാളികളും വസ്‌തുതാ പരിശോധനയും

      മേൽപ്പറഞ്ഞതുപോലെ കുഷാഖിന്റെ ഇന്ത്യൻ വിപണിയിലെ ഏറ്റവും മത്സരാത്മകമായ ഒരു വിഭാഗത്തിലേക്കാണ് പ്രവേശിക്കുന്നത്. ഫോക്സ്‍വാഗൺ ടൈഗൂൺ ഇന്ത്യയിൽ സമാരംഭിക്കുന്നതുവരെ സ്കോഡ എസ്‌യുവിയുടെ പ്രാഥമിക എതിരാളി ഹ്യുണ്ടായി ക്രെറ്റയും, കിയ സെൽറ്റോസുമാണ്.

      എസ്‌യുവി നിരയിലെ പുതിയ യൂറോപ്യൻ താരം; കുഷാഖിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

      വിധി

      സ്കോഡ ഇന്ത്യയിൽ ഇതുവരെ വിറ്റതിൽ വച്ച് ഏറ്റവും വിലകുറഞ്ഞ എസ്‌യുവിയാണ് കുഷാഖ്. ഇന്ത്യൻ ഉപഭോക്താക്കൾക്ക് ആവശ്യമുള്ളത് നൽകാൻ കഴിയുന്ന ഒരു ബ്രാൻഡാണ് സ്കോഡ. പുതിയ എസ്‌യുവിക്കൊപ്പം ഇത് തുടരും. എല്ലാത്തരം ഉപഭോക്താക്കൾക്കും എത്തിപ്പിടിക്കാനാവുന്ന തരത്തിൽ വില നിർണയിച്ചാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മികച്ച 10 കാറുകളിൽ ഇടം നേടാൻ കുഷാഖിന് തീർച്ചയായും കഴിയും.

Most Read Articles

Malayalam
English summary
New Skoda Kushaq First Drive Review Engine Performance, Design Details. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X