ഹോണ്ട മൊബിലിയോ, വെസല്‍, ജാസ് ലോഞ്ച് പ്രഖ്യാപിച്ചു

ഹോണ്ട അങ്ങേയറ്റം ആക്രാമകമായ സമീപനത്തിലാണ് ഇപ്പോഴുള്ളത്. സിറ്റി സെഡാനിന്റെ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചതടക്കമുള്ള പുതിയ പതിപ്പുകള്‍ നവംബര്‍ 26 ഇന്ത്യയില്‍ ലോഞ്ച് ചെയ്യാനിരിക്കുകയാണ്. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ പറയുന്നത്, ഹോണ്ട ജാസ്സ്, മൊബിലിയോ, വെസെല്‍ എന്നീ വാഹനങ്ങളുടെ ഇന്ത്യന്‍ വരവ് ഹോണ്ട സ്ഥിരീകരിച്ചതിനെക്കുറിച്ചാണ്.

സിറ്റി സെഡാനിന്റെ വരവിനു ശേഷം 2013ല്‍ മിക്കവാറും നിശ്ശബ്ദമായിരിക്കും ഹോണ്ട. 2014 തുടക്കത്തില്‍, ഫെബ്രുവരിയിലെ ദില്ലി എക്‌സ്‌പോയിലായിരിക്കും വാഹനങ്ങളുടെ ലോഞ്ചുകള്‍ നടക്കുക. ഒരു എംപിവി, ഒരു എസ്‌യുവി, ഒരു ഹാച്ച്ബാക്ക് എന്നിങ്ങനെ മൂന്ന് വാഹനങ്ങള്‍, രാജ്യത്തെ വിപണിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പാങ്ങുള്ളവ, ദില്ലിയില്‍ വെച്ച് അവതരിക്കും.

ഹോണ്ട വെസെൽ അവതരിച്ചു

ഇന്തോനീഷ്യയില്‍ വെച്ചാണ് ഹോണ്ട മൊബിലിയോ അവതരിപ്പിക്കപ്പെട്ടത്. ഹോണ്ട ബ്രിയോയെ ആധാരമാക്കി നിര്‍മിച്ചതാണ് ഈ എംപിവി. മാരുതി എര്‍റ്റിഗ തുടങ്ങിയ എംപിവി വിപണിയിലെ താരങ്ങളെ നേര്‍ക്കുനേര്‍ നിന്ന് വെല്ലുവിളിക്കാന്‍ ഇവന് സാധിക്കും.

ഹോണ്ട മൊബിലിയോ അവതരിച്ചു

ഹോണ്ട വെസെല്‍ എസ്‌യുവി എന്ന പേരില്‍ ടോക്കിയോ മോട്ടോര്‍ഷോയില്‍ ലോഞ്ച് ചെയ്യപ്പെട്ട വാഹനമാണ് മറ്റൊന്ന്. അര്‍ബന്‍ എസ്‌യുവി എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട ഒരു കണ്‍സെപ്റ്റാണ് ഈ വാഹനത്തിന് ആധാരം. ഏത് പേരിലായിരിക്കും ഇന്ത്യയില്‍ ഈ വാഹനം അവതരിപ്പിക്കപ്പെടുക എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. 4 മീറ്ററിന് മുകളില്‍ നീളം വരുന്ന ഈ വാഹനം ഡസ്റ്റര്‍, ഇക്കോസ്‌പോര്‍ട്, ടെറാനോ തുടങ്ങിയ വാഹനങ്ങളോട് ഏറ്റുമുട്ടും.

ഹോണ്ട ജാസ്സ് വീണ്ടാമതും വരുന്നതാണ് മറ്റൊരു ശ്രദ്ധേയ നീക്കം. ഇന്ത്യയില്‍ ശരിയായ വില്‍പന കണ്ടെത്താനാവാതെ പിന്‍വാങ്ങിയ ഈ വാഹനം പുതുക്കിയ ശൈലിയില്‍, തികച്ചും പുതിയ പ്ലാറ്റ്‌ഫോമിലാണ് എത്തിച്ചേരുന്നത്. വിപണിസാഹചര്യങ്ങള്‍ മാറിയ സാഹചര്യത്തില്‍ രണ്ടാംവരവ് പരാജയമാകില്ല എന്നാണ് ഹോണ്ടയുടെ പ്രതീക്ഷ.

Most Read Articles

Malayalam
English summary
2014 will be time Honda will try and enter the game in the big way with the launch of Honda Mobilio, Honda Jazz and Honda Vezel.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X