വിപണിയിലെത്തിയ പുതിയ താരങ്ങള്‍

Posted By:

രാജ്യത്തിന്റെ സാമ്പത്തിക നില വെല്ലുവിളി നേരിടുകയാണെന്ന് ചിദംബരം കഴിഞ്ഞ ദിവസം സമ്മതിക്കുകയുണ്ടായി. ഇപ്പറയുടെ സാമ്പത്തിക അസ്ഥിരത എല്ലാ വ്യവസായ മേഖലകളെയും ബാധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ വലിയ തോതില്‍ ആശ്രയിച്ച് കഴിഞ്ഞുകൂടുന്ന ഓട്ടോമൊബൈല്‍ വിപണി വില്‍പനയുടെ കാര്യത്തില്‍ മരവിച്ച് നില്‍ക്കുകയാണിപ്പോള്‍. എന്നാല്‍, ഈ അസ്ഥിരത അധികകാലം തുടരില്ല എന്ന വിശ്വാസം എല്ലാവര്‍ക്കുമുണ്ട്. ഇക്കാരണത്താല്‍ തന്നെ വില്‍പനക്കുറവിനെ പരിഗണിക്കാതെ വിപണിയില്‍ സജിവത നിലവനിര്‍ത്താന്‍ ശ്രമിക്കുകയാണ് കമ്പനികള്‍.

വന്‍ തോതിലുള്ള നിക്ഷേപമാണ് മാന്ദ്യകാലത്തും ഇന്ത്യയുടെ ഓട്ടോവിപണിയില്‍ എത്തിച്ചേരുന്നത്. ഇക്കഴിഞ്ഞ ആഴ്ചയില്‍ തന്നെ അര ഡസനിലധികം വാഹനങ്ങള്‍ വിപണി പിടിച്ചു. ഹാച്ച്ബാക്കുകളും എസ്‌യുവികളും സെഡാനുകളും അടങ്ങുന്ന ആ വാഹന നിരയെ ഒരുമിച്ച് ഇവിടെ കാണാം.

To Follow DriveSpark On Facebook, Click The Like Button
ക്രോസ്സ് പോളോ

ക്രോസ്സ് പോളോ

ഫോക്‌സ്‌വാഗണിന്റെ ഏറെ ആരാധകരുള്ള പോളോ ഹാച്ച്ബാക്കിന് കുറെക്കൂടി സ്‌പോര്‍ടിയായ ഒരു പതിപ്പ് കിട്ടിയതാണ് ഒരു കഴിഞ്ഞയാഴ്ചയിലെ പ്രധാന ലോഞ്ചുകളിലൊന്ന്. ക്രോസ് പോളോ എന്ന് പേരിട്ടു വിളിക്കുന്ന ഈ വാഹനത്തിന്റെ വില തുടങ്ങുന്നത് 7.77 ലക്ഷത്തിലാണ്. (കൂടുതല്‍ ഇവിടെ വായിക്കാം)

മാരുതി സുസൂക്കി സ്റ്റിംഗ്രേ

മാരുതി സുസൂക്കി സ്റ്റിംഗ്രേ

മാരുതി വാഗണ്‍ ആറിന്റെ ഡിസൈന്‍ സവിശേഷതകള്‍ കൂടി പേറുന്ന കുറെക്കൂടി സ്‌പോര്‍ടിയായ സ്റ്റിംഗ്രേ കാര്‍ വിപണിയില്‍ ലോഞ്ച് ചെയ്തതും ദിവസങ്ങള്‍ക്കു മുമ്പാണ്. വാഗണ്‍ ആറിനെക്കാള്‍ 60,000 രൂപയോളം കൂടിയ നിരക്കിലാണ് സ്റ്റിംഗ്രേ വിപമിയിലിടം കമ്‌ടെത്തുന്നത്. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം വില 4.10 ലക്ഷത്തില്‍ തുടങ്ങുന്നു. അവസാനിക്കുന്നത് 4.67 ലക്ഷത്തിലും. (...കൂടുതല്‍)

ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2

ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2

ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ ബിസിനസ് എഡിഷനാണ് മറ്റൊരു വാഹനം. ഫ്രീലാന്‍ഡര്‍ 2 വരുന്നത് ചില എക്‌സ്റ്റീരിയര്‍-ഇന്റീരിയര്‍ മാറ്റങ്ങളോടെയാണ്. ഈ മാറ്റങ്ങളെ വിട്ടുവീഴ്ച എന്നു വിളിക്കാം. ഇത് വിലയില്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. പുതിയ പതിപ്പ് കൂടി വന്നതോടെ മൂന്ന് ട്രിമ്മുകളില്‍ ഫ്രീലാന്‍ഡര്‍ ലഭിക്കും. പുതിയ വേരിയന്റ് 'എസ്' എന്ന പേരിലാണ് അറിയപ്പെടുക. എസ്ഇ, എച്ച്എസ്ഇ എന്നീ വേരിയന്റുകളാണ് മറ്റുള്ളവ. എസ്ഇ പതിപ്പ് 39.19 ലക്ഷത്തിന് ലഭിക്കുമ്പോള്‍ എച്ച്എസ്ഇ പതിപ്പ് ലഭിക്കുന്നത് 44.42 ലക്ഷത്തിനാണ്. പുതിയ ബിസിനസ് എഡിഷന്‍ അഥവാ എസ് വേരിയന്റ് 37.11 ലക്ഷത്തിനാണ് വില്‍ക്കുന്നത്. വിലകുറയ്ക്കുവാന്‍ ഫ്രീലാന്‍ഡറില്‍ നിന്ന് എടുത്തുമാറ്റിയ ഘടകങ്ങള്‍ ഇവയെല്ലാമാണ്.

ബിസിനസ് എഡിഷനില്‍ ഇല്ലാത്തവ

പനോരമിക് സണ്‍റൂഫ്

റിവേഴ്‌സ് കാമറ

മെരിഡിയന്‍ മ്യൂസിക് സിസ്റ്റം

ഇലക്ട്രികമായി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റ്

പ്രീമിയം നിലവാരത്തിലുള്ള എക്സ്റ്റീരിയര്‍ പെയിന്റ്

സഫാരി സ്‌റ്റോം എക്‌സ്‌പ്ലോറര്‍ എഡിഷന്‍

സഫാരി സ്‌റ്റോം എക്‌സ്‌പ്ലോറര്‍ എഡിഷന്‍

കഴിഞ്ഞ ദിവസമാണ് ഈ വാഹനം ലോഞ്ച് ചെയ്തത്. എക്‌സ്‌പ്ലോറര്‍ എഡിഷന്‍ എന്ന പേരില്‍ നേരത്തെ അവതരിപ്പിക്കപ്പെട്ടിരുന്ന കിറ്റ് വാഹനത്തില്‍ ഘടിപ്പിക്കുകയാണ് ടാറ്റ ചെയ്തിരിക്കുന്നത്. 10.86 ലക്ഷം രൂപയാണ് വില. (...കൂടുതല്‍)

നിസ്സാന്‍ ടെറാനോ

നിസ്സാന്‍ ടെറാനോ

റിനോ ഡസ്റ്ററിന്റെ റീബാഡ്ജ് ചെയ്ത പതിപ്പാണിത്. വാഹനം അവതരിപ്പിച്ചുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. വില 10 ലക്ഷത്തിന് താഴെയായിരിക്കും എന്ന പ്രഖ്യാപനം മാത്രമാണ് വന്നിട്ടുള്ളത്. നിസ്സാന്‍ പാട്രോള്‍ തുടങ്ങിയ വാഹനങ്ങളുടെ ഡിസൈന്‍ സവിശേഷതകള്‍ പേറുന്ന ഈ വാഹനം തീര്‍ച്ചയായും ഇന്ത്യന്‍ ഉപഭോക്താവിനെ ആകര്‍ഷിക്കാതിരിക്കില്ല.

ഓഡി ക്യൂ3 എസ്

ഓഡി ക്യൂ3 എസ്

ഓഡി ക്യൂ3യുടെ വിട്ടുവീഴ്ച ചെയ്ത പതിപ്പ് എന്നുവേണമെഹ്കില്‍ ഈ വാഹനത്തെ വിളിക്കാം. 20-25 ലക്ഷം രൂപയിലൊതുങ്ങുന്ന കോംപാക്ട് ആഡംബര കാറുകള്‍ വിപണിയില്‍ ഇടം പിടിക്കുന്നത് ഒരു പ്രവണതയായി വളര്‍ന്നിട്ടുണ്ട്. ഈ നിരയിലേക്കാണ് ക്യൂ3 എസ് കയറിയിരിക്കുന്നത്. വാഹനത്തിന് വില 24.99 ലക്ഷത്തില്‍ തുടങ്ങുന്നു.

റോള്‍സ് റോയ്‌സ് റെയ്ത്

റോള്‍സ് റോയ്‌സ് റെയ്ത്

റോള്‍സ് റോയ്‌സിന്റെ ചരിത്രത്തില്‍ ഏറ്റവും കരുത്തേറിയ വാഹനം ഏതെന്ന ചോദ്യത്തിനുത്തരമാണ് റെയ്ത്. 6.6 ലിറ്റര്‍ ശേഷിയുള്ള ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് റൈതില്‍ ഘടിപ്പിച്ചിരിക്കുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിനോട് ചേര്‍ത്തിരിക്കുന്നു. 624 കുതിരകളെ പൂട്ടിയ ഈ എന്‍ജിന്‍ 800 എന്‍എം എന്ന അന്തംവിട്ട ചക്രവീര്യം പകരുന്നു.

English summary
Despite the economic recession prevailing in the country, carmakers seems to give no cease to their investments. Here are some of the new launches in India. You can read it in Malayalam.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark