റെയ്ഞ്ച് റോവര്‍ സ്‌പോര്‍ടിന്റെ സ്‌പോര്‍ടി പതിപ്പ്

Written By:

റെയ്ഞ്ച് റോവര്‍ സ്‌പോര്‍ടിന്റെ സ്‌പോര്‍ടി പതിപ്പ് വികസിപ്പിച്ചെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. റെയ്ഞ്ച് റോവര്‍ സ്‌പോര്‍ട് എസ്എസ് എന്നോ ആര്‍എസ് എന്നോ ഈ പതിപ്പിനെ വിളിച്ചേക്കും. ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല.

റെയ്ഞ്ച് റോവര്‍ സ്‌പോര്‍ടിന്റെ ഉയര്‍ന്ന വേരിയന്റുകളിലും ജാഗ്വര്‍ എക്‌സ്‌കെആര്‍-എസ്സിലും ഉപയോഗിച്ചുവരുന്ന 5 ലിറ്റര്‍ എന്‍ജിനായിരിക്കും പുതിയ സ്‌പോര്‍ടി വേരിയന്റില്‍ ഉപയോഗിക്കുക എന്നാണറിയുന്നത്. ഈ എന്‍ജിന്‍ ചില ട്യൂണിംഗ് വ്യതിയാനങ്ങള്‍ക്ക് വിധേയമാകും.

ജെസിബിയിലെ പൺകുട്ടികൾ

To Follow DriveSpark On Facebook, Click The Like Button
Land Rover Range Rover Sport RS

റീട്യൂണ്‍ ചെയ്ത എന്‍ജിന്‍ 542 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നതായാണ് അറിയുന്നത്. നിലവില്‍ ഈ എന്‍ജിനുല്‍പാദിപ്പിക്കുന്നത് 510 കുതിരകളുടെ കരുത്താണ്.

മിസ് ട്യൂണിംഗ് ഫ്രിസിയെ മിസ് ചെയ്യുന്നുണ്ടോ?

വാഹനത്തിന്റെ പ്രകടനം വര്‍ധിപ്പിക്കുന്നതിനുള്ള നിരവധി സാങ്കേതികമാറ്റങ്ങള്‍ വേറെയും വരും. കുറെക്കൂടി വലിയ ബ്രേക്കുകള്‍ ഘടിപ്പിക്കുകയും സസ്‌പെന്‍ഷല്‍ കുറെക്കൂടി കടുത്തതാക്കുകയും ചെയ്യും.

ബോഡി സ്‌റ്റൈലില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. എയ്‌റോഡൈനമിക് സ്വഭാവം വര്‍ധിപ്പിക്കുന്ന തരത്തില്‍ വാഹനത്തിന്റെ ഡിസൈന്‍ മാറും.

ഡാനിക പാട്രിക്: ട്രാക്കിലിറങ്ങുന്ന മോഡൽ

മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ റെയ്ഞ്ച് റോവര്‍ സ്‌പോര്‍ട് നിലവിലെടുക്കുന്നത് 5 സെക്കന്‍ഡാണ്. പുതിയ സ്‌പോര്‍ടി റെയ്ഞ്ച് റോവര്‍ 4.5 സെക്കന്‍ഡുകൊണ്ട് ഈ ജോലി ചെയ്‌തേക്കും.

English summary
Land Rover is developing a sportier version of the Range Rover Sport that is undergoing testing at present.
Story first published: Thursday, March 27, 2014, 16:28 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark