മാരുതി സിയാസ് പ്രമോഷണല്‍ വീഡിയോ

Written By:

മാരുതി സുസൂക്കി സിയാസ് സെഡാന്റെ ലോഞ്ച് അടുത്തുകൊണ്ടിരിക്കുകയാണ്. ഒക്ടോബറില്‍ 10നാണ് വാഹനത്തിന്റെ ലോഞ്ച്. സിയാസിനെ ചുറ്റിപ്പറ്റി ഇതിനകം തന്നെ വലിയ പ്രതീക്ഷകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട് വിപണിയില്‍. ഹോണ്ടയുടെ സിറ്റി സെഡാനാണ് എതിര്‍സ്ഥാനത്തു നില്‍ക്കുന്നത് എന്നതിനാല്‍ത്തന്നെ എല്ലാവരിലും ആകാംക്ഷ ഉയര്‍ന്നിരിക്കുന്നു.

7.5 ലക്ഷത്തിന്റെ പരിസരത്തില്‍ സിയാസിന്റെ വിലതുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യൂണ്ടായ് വെര്‍ണ, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോഡ റാപിഡ്, ഫിയറ്റി ലിനിയ, നിസ്സാന്‍ സണ്ണി എന്നിവരാണ് വിപണിയിലെ സിയാസ് എതിരാളികള്‍. സിയാസിന്റെ വരവ് മുന്നില്‍ക്കണ്ട് എല്ലാ കാര്‍നിര്‍മാതാക്കളും പ്രസ്തുതച സെഗ്മെന്റിലെ തങ്ങളുടെ മോഡലുകളെ പുതുക്കിക്കൊണ്ടിരിക്കുകയാണ്. താഴെ മാരുതി പുറത്തിറക്കിയ സിയാസ് പ്രമോഷണല്‍ വീഡിയോ കാണാം.

<iframe width="600" height="450" src="//www.youtube.com/embed/nHeXZ0mL26c?rel=0" frameborder="0" allowfullscreen></iframe>
English summary
The first promotional trailer of the Maruti Ciaz has been uploaded on Youtube.
Story first published: Wednesday, September 24, 2014, 16:26 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark