റിവേഴ്‌സ് പാര്‍ക്കിംഗ് കാമറകള്‍ നിര്‍ബന്ധമാക്കുന്നു

By Santheep

നിരത്തിലിറങ്ങുന്ന എല്ലാ കാറുകളിലും റിവേഴ്‌സ് പാര്‍ക്കിംഗ് കാമറ നിര്‍ബന്ധമാക്കാന്‍ അമേരിക്കയുടെ നാഷണല്‍ ഹൈവേ ട്രാന്‍സ്‌പോര്‍ടേഷന്‍ ഏജന്‍സി ഒരുങ്ങുന്നു. ഡ്രൈവിംഗ് കൂടുതല്‍ സുരക്ഷിതമായ ഏര്‍പ്പാടാക്കുക എന്നതാണ് ഈ നീക്കത്തിനു പിന്നിലെ ഉദ്ദേശ്യം.

ചിരിയിലേക്കുള്ള വാതായനങ്ങൾ....

2018 മെയ് ഒന്നാം തിയ്യതിയോടുകൂടി എല്ലാ കാറുകളിലും റിവേഴ്‌സ് പാര്‍ക്കിംഗ് കാമറ ഘടിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ചട്ടമാണ് കൊണ്ടുവരിക. അതെസമയം 16,000 ഡോളറില്‍ താഴെ വിലവരുന്ന കാറുകളെ ഈ ചട്ടത്തില്‍ നിന്നൊഴിവാക്കും.

Reverse Parking Camera Compulsory By 2018 In USA

പാര്‍ക്ക് ചെയ്യുമ്പോള്‍ പിന്‍വശത്തെ കാഴ്ചകള്‍ മുന്‍കാബിനിലെ ഡിസ്‌പ്ലേയില്‍ കാണിക്കുന്ന റിവേഴ്‌സ് പാര്‍ക്കിംഗ് കാമറ സംവിധാനം ഇപ്പോള്‍ മിക്ക ഇന്ത്യന്‍ പ്രീമിയം കാറുകളിലും ലഭ്യമാണ്. കുറഞ്ഞ വിലയുള്ള കാറുകളില്‍ പല കമ്പനികളും ഓപ്ഷണലായും മറ്റും ഈ സന്നാഹം നല്‍കുന്നുണ്ട്.

ബിഎംഡബ്ല്യു ഡിസൈൻ ചെയ്ത മെട്രോ ട്രെയിൻ

ചില റിവേഴ്‌സ പാര്‍ക്കിം കാമറകള്‍ പിന്നിലുള്ളവയുടെ കൃത്യമായ വീഡിയോ ചിത്രം തരുമ്പോള്‍ മറ്റു ചിലവ കാറിനു പിന്നിലെ വസ്തുവിലേക്കുള്ള ദൂരമാണ് കാണിക്കുക. പാരലല്‍ പാര്‍ക്കിംഗ് നടത്തുമ്പോഴും മറ്റും കൃത്യമായ അളവുകള്‍ നല്‍കി സഹായിക്കുന്ന തരം സംവിധാനങ്ങളും നിലവിലുണ്ട്.

കാറിനു പിന്നിലെ പത്തടി വീതിയിലും ഇരുപതടി നീളത്തിലുമുള്ള ഇടം കാഴ്ചയില്‍ വരുന്ന തരത്തിലുള്ള വീഡിയോ നല്‍കണമെന്നാണ് യിഎസ്എ നിയമം അനുശാസിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ 180 ഡിഗ്രി കാമറകള്‍ ഘടിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം വന്നിരുന്നത്. ഇത് 130 ഡിഗ്രിയായി ഭേദഗതി ചെയ്തിട്ടുണ്ട്.

Most Read Articles

Malayalam
English summary
In an attempt to make driving experience safer for both people in the car as well as people walking on the road. The National Highway Safety Transportation Agency (NHTSA) will be introducing a new compulsion.
Story first published: Thursday, April 3, 2014, 14:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X