ഫിയറ്റ് പൂന്തോ സ്പോർടിവോ ലിമിറ്റഡ് എഡിഷൻ വിപണിയിൽ

By Santheep

ഫിയറ്റ് പൂന്തോയുടെ പരിമിത പതിപ്പുകൾ സ്പോർടിവോ എന്ന പേരിൽ പുറത്തിറങ്ങി.ഉത്സവസീസൺ വിപണിയിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന വിശ്വാസത്തോടെയാണ് ഈ പ്രത്യേക പതിപ്പിന്റെ വരവ്.

കൂടുതൽ വിവരങ്ങളും ചിത്രങ്ങളും താഴെ

പൂന്തോ സ്പോർടിവോ ലിമിറ്റഡ് എഡിഷൻ വിപണിയിൽ

ഫിയറ്റ് പൂന്തോ സ്പോർടിവോയുടെ പരിമിത പതിപ്പിന്റെ വില ദില്ലി ഷോറൂം നിരക്ക് പ്രകാരം 7.10 ലക്ഷമാണ്. വളരെക്കുറച്ച് പതിപ്പുകളേ കമ്പനി പുറത്തിറക്കുന്നുള്ളൂ എന്നറിയുക.

പൂന്തോ സ്പോർടിവോ ലിമിറ്റഡ് എഡിഷൻ വിപണിയിൽ

ഫിയറ്റിന്റെ 1.3 മൾടിജെറ്റ് ഡീസൽ എൻജിനാണ് ഈ പരിമിത പതിപ്പിലുള്ളത്. 5 സ്പീഡ് മാന്വൽ ഗിയർബോക്സ് ഘടിപ്പിച്ചിരിക്കുന്നു എൻജിനോടൊപ്പം. 75 കുതിരശക്തിയാണ് എൻജിൻ കരുത്ത്. 197 എൻഎം ടോർക്ക് പകരുന്നു ഈ എൻജിൻ.

പൂന്തോ സ്പോർടിവോ ലിമിറ്റഡ് എഡിഷൻ വിപണിയിൽ

ലിറ്ററിന് 21.2 കിലോമീറ്റർ മൈലേജാണ് പൂന്തോ സ്പോർടിവോ എൻജിൻ പകരുന്നത്.

പൂന്തോ സ്പോർടിവോ ലിമിറ്റഡ് എഡിഷൻ വിപണിയിൽ

ലിമിറ്റഡ് എഡിഷൻ സ്പോർടിവോയുടെ ബോഡിയിൽ സ്പോർടി ഡികാലുകളുടെ സാന്നിധ്യം കാണാവുന്നതാണ്. ചുവപ്പുനിറത്തിലാണ് ഈ പതിപ്പുകൾ ലഭിക്കുക. ഇതിൽ കറുപ്പും വെള്ളയും നിറത്തിലുള്ള സ്പോർടി ഗ്രാഫിക്സ് ചേർത്തിരിക്കുന്നു. മിററുകളിൽ ടേൺ ഇൻഡിക്കേറ്ററുകൾ കാണാം.

പൂന്തോ സ്പോർടിവോ ലിമിറ്റഡ് എഡിഷൻ വിപണിയിൽ

പിൻവശത്ത് ഒരു സ്പോയ്‌ലർ ചേർത്തിട്ടുണ്ട്. റിവേഴ്സ് പാർക്കിങ് സെൻസറുകൾ ഘടിപ്പിച്ചിരിക്കുന്നു. പുതിയൊരു 15 ഇഞ്ച് അലോയ് വീലും ചേർത്തിട്ടുണ്ട്. മറ്റൊരു പ്രധാന കൂട്ടിച്ചേർക്കൽ 6.5 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ്. പുതിയ സീറ്റ് കവറുകൾ, പ്രത്യേക കാർപെറ്റ്, ഡോർ സിൽ തുടങ്ങി‌യ കാര്യങ്ങളും എടുത്തു പറയാം.

കൂടുതൽ

കൂടുതൽ

2020ഓടെ കാറുകളിലെത്തുന്ന 10 അത്യാധുനിക ടെക്നോളജികൾ

അപകടം കണ്ട് ചിരിക്കുന്നതല്ലോ ഭയങ്കരം!

ലേസർ ആയുധങ്ങളേന്തിയ യുദ്ധവിമാനങ്ങൾ നിർമിക്കാൻ അമേരിക്ക

Most Read Articles

Malayalam
English summary
Limited Edition Fiat Punto Launched In India Price, Specs and More.
Story first published: Friday, October 30, 2015, 17:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X