ഏറ്റവും മൈലേജ് നൽകുന്ന 5 കാറുകൾ

By Santheep

മൈലേജില്ലാത്ത കാറിനെ ഒരു കാറായി കണക്കാക്കാൻ കഴിയാത്തവരുണ്ട്. എന്നല്ല, ഇത്തരക്കാരാണ് നമ്മുടെ സമൂഹത്തിൽ കൂടുതലും. ലിറ്ററിന് ഒരിരുപത്തഞ്ചെങ്കിലും കിട്ടിയില്ലെങ്കിൽ 'അത്ര പോര!' എന്നേ പറയൂ. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പെട്രോൾ കമ്പനികളുടെ അച്ഛാ ദിനങ്ങളിലൂടെയാണ് നമ്മൾ ജീവിക്കുന്നത്.

മൈലേജിന് പ്രത്യേകം ശ്രദ്ധ നൽകി നിർമിച്ച് നിരവധി കാറുകൾ മാസന്തോറും വിപണിയിലെത്തുന്ന സ്ഥിതിയാണുള്ളത്. ഇവിടെ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും ഇന്ധനക്ഷമതയുള്ള അഞ്ച് കാറുകളെക്കുറിച്ചാണ് ചർച്ച. വായിക്കുക.

05. ഹോണ്ട സിറ്റി

05. ഹോണ്ട സിറ്റി

സിറ്റിയുടെ 1.5 ലിറ്റർ ശേഷിയുള്ള ഡീസൽ എൻജിൻ പതിപ്പാണ് ഇന്ധനക്ഷമതയുടെ കാര്യത്തിൽ അഞ്ചാം സ്ഥാനത്തു വരുന്നത്. ഈ ഫോർ സിലിണ്ടർ എൻജിൻ 99 കുതിരശക്തി ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഹോണ്ട സിറ്റി മൈലേജ്

ഹോണ്ട സിറ്റി മൈലേജ്

ലിറ്ററിന് 26 കിലോമീറ്റർ മൈലേജ് നൽകാൻ സിറ്റിയുടെ ഡീസൽ എൻജിന് സാധിക്കുന്നു. നേരത്തെ ഹോണ്ടയുടെ പക്കൽ ഡീസൽ എൻജിനുകൾ ഉണ്ടായിരുന്നില്ല. വിപണിയിൽ ഡീസൽ എൻജിൻ കാറുകൾക്ക് പ്രിയമേറിയതോടെയാണ് ഹോണ്ടയും ഈ വഴിക്ക് തിരിഞ്ഞത്.

04. മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈർ

04. മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈർ

ഇന്ധനക്ഷമതയുടെ കാര്യത്തിൽ നാലാം സ്ഥാനത്ത് വരുന്നത് മാരുതി സ്വിഫ്റ്റ് ഡിസൈർ മോഡലാണ്. ഫിയറ്റിൽ സോഴ്സ് ചെയ്യുന്ന ഒരു 1.3 ലിറ്റർ ഡീസൽ എൻജിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. പ്രകടനശേഷിയുടെയും ഇന്ധനക്ഷമതയുടെയും കാര്യത്തിൽ ഒട്ടും കോമ്പ്രമൈസ് ചെയ്യാൻ തയ്യാറല്ല ഈ എൻജിൻ. 74 കുതിരശക്തി ഉൽപാദിപ്പിക്കാൻ കഴിവുണ്ട് ഫിയറ്റ് ഡീസൽ എൻജിന്.

മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈർ മൈലേജ്

മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈർ മൈലേജ്

മാരുതി സ്വിഫ്റ്റ് ഡിസൈർ ഉൽപാദിപ്പിക്കുന്ന മൈലേജ് ലിറ്ററിന് 26.59 കിലോമീറ്ററാണ്. ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിൽക്കുന്ന കാറുകളിൽ ആദ്യസ്ഥാനങ്ങളിൽ നിൽക്കുന്ന മോഡലുകളിലൊന്നാണ് ഡിസൈർ.

03. ഹോണ്ട ജാസ്സ്

03. ഹോണ്ട ജാസ്സ്

ഇന്ത്യയിൽ വീണ്ടാമതും വന്നെത്തിയിട്ടുള്ള മോഡലാണ് ജാസ്സ്. നേരത്തെ പ്രീമിയം ഹാച്ച്ബാക്ക് വിപണിയിൽ വിൽപനാദാരിദ്ര്യം നിലനിന്നിരുന്നു. അക്കാലത്ത് സീൻ വിട്ട ജാസ്സ് പിന്നീട് കുറച്ചാഴ്ചകൾക്കു മുമ്പാണ് തിരിച്ചെത്തിയത്. ജാസ്സിന്റെ 1.5 ലിറ്റർ ശേഷിയുള്ള ഡീസൽ എൻജിനെക്കുറിച്ചാണ് നമ്മൾ ഇവിടെ സംസാരിക്കുന്നത്.

ഹോണ്ട ജാസ്സ് മൈലേജ്

ഹോണ്ട ജാസ്സ് മൈലേജ്

ലിറ്ററിന് 27.3 കിലോമീറ്റർ മൈലേജ് നൽകാൻ ഈ ഹാച്ച്ബാക്ക് മോഡലിന് സാധിക്കുന്നുണ്ട്. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ഏറ്റവും ഉയർന്ന മൈലേജ് നിരക്കാണിത്.

02. മാരുതി സുസൂക്കി സെലെരിയോ

02. മാരുതി സുസൂക്കി സെലെരിയോ

ഏ സ്റ്റാർ എന്ന പരാജിതന്റെ പിൻവാങ്ങളിനു പിന്നാലെ കടന്നുവന്ന മാരുതി സെലെരിയോ മോഡൽ ഒരു വൻ വിജയമായി മാറുകയായിരുന്നു. 800 സിസി ശേഷിയുള്ള സെലെരിയോയുടെ ഡീസൽ എൻജിൻ ആണ് ഇവിടുത്തെ ചർച്ചാവിഷയം.

മാരുതി സുസൂക്കി സെലെരിയോ

മാരുതി സുസൂക്കി സെലെരിയോ

മൈലേജിന്റെ കാര്യത്തിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനത്താണ് മാരുതി സെലെരിയോ ഡീസൽ എൻജിൻ മോഡൽ. ലിറ്ററിന് 27.62 കിലോമീറ്റർ മൈലേജ് നൽകാൻ ഈ വാഹനത്തിന് സാധിക്കുന്നു.

01. മാരുതി സുസൂക്കി സിയാസ് എസ്എച്ച്‌വിഎസ്

01. മാരുതി സുസൂക്കി സിയാസ് എസ്എച്ച്‌വിഎസ്

മാരുതി സുസൂക്കി സിയാസ് എസ്എച്ച്‌വിഎസ് മോഡൽ ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ഇന്ത്യൻ തീരം പിടിച്ചത്. മൈക്രോ ഹൈബ്രിഡ് സാങ്കേതികത ചേർത്താണ് ഈ വാഹനം വരുന്നത്. മൈലേജിന്റെ കാര്യത്തിൽ ഇന്ത്യൻ വിപണിയിൽ ഈ മോഡലാണ് ഒന്നാമത്.

മാരുതി സുസൂക്കി സിയാസ് എസ്എച്ച്‌വിഎസ് മൈലേജ്

മാരുതി സുസൂക്കി സിയാസ് എസ്എച്ച്‌വിഎസ് മൈലേജ്

ലിറ്ററിന് 28.09 കിലോമീറ്റർ മൈലേജ് നൽകാൻ ഈ മാരുതി സുസൂക്കി സിയാസ് എസ്എച്ച്‌വിഎസ് മോഡലിന് സാധിക്കുന്നു. മൈക്രോ ഹൈബ്രിഡ് സാങ്കേതികതയുടെ സഹായത്തോടെയാണ് ഇത് സാധിക്കുന്നത്.

കൂടുതൽ

കൂടുതൽ

ഇന്ത്യയിലെ 11 മികച്ച ഹാൻഡ്‌ലിങ് കാറുകൾ

ഇന്ത്യയിലെ ഏറ്റവുമധികം മൈലേജുള്ള 5 എംപിവികള്‍

5 ലക്ഷത്തില്‍ താഴെ വിലയുള്ള അഞ്ച് ഹാച്ച്ബാക്കുകള്‍

ഇന്ത്യയിലെ ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകള്‍

Most Read Articles

Malayalam
English summary
Top 5 Most Fuel-Efficient Cars in India.
Story first published: Friday, September 4, 2015, 11:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X