മാരുതി ഇഗ്നിസിന്റെ പരീക്ഷണ ഓട്ടം ചോര്‍ത്തപ്പെട്ടു

Written By:

2016 ഓട്ടോഎക്സ്പോയിൽ പ്രദർശ്പ്പിച്ച മാരുതി സുസുക്കിയുടെ കോംപാക്ട് ക്രോസോവർ ഇഗ്നിസ് പരീക്ഷണ ഓട്ടം നടത്തുന്നതായി കാണപ്പെട്ടു. മൊത്തമായും മറച്ച നിലയിലാണ് പരീക്ഷണ ഓട്ടം നടത്തിയെങ്കിലും വാഹനം ഏതെന്ന് വളരെ പെട്ടെന്നാണ് ആളുകൾ തിരിച്ചറിഞ്ഞത്. സെപ്തംബർ മാസം ഫെസ്റ്റിവൽ സീസണിലായിരിക്കും വിപണിയിലെത്തുകയെന്ന് കമ്പനി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. മാരുതിയുടെ നെക്സാഷോറൂം വഴി ഇറങ്ങുന്ന മൂന്നാമത്തെ മോഡലാണ് ഇഗ്നിസ്. ബി-സെഗ്മെന്റ് ഹാച്ച്ബാക്കിന് പകരക്കാരനായ ഈ ക്രോസോവർ വിറ്റാര ബ്രെസയ്‌ക്കും താഴെയാണ് ഇടം നേടിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് താളുകളിലേക്ക് നീങ്ങൂ.

മാരുതി ഇഗ്നിസിന്റെ പരീക്ഷണ ഓട്ടം ചോര്‍ത്തപ്പെട്ടു

ഫോർഡ് എക്കോസ്പോർട്, മഹീന്ദ്ര കെയുവി100 എന്നിവയുമായി ഏറ്റുമുട്ടാനെത്തുന്ന ഇഗ്നിസിന് 3700എംഎം നീളവും, 1660എംഎം വീതിയും,1595എംഎം ഉയരവുമുണ്ട്.

മാരുതി ഇഗ്നിസിന്റെ പരീക്ഷണ ഓട്ടം ചോര്‍ത്തപ്പെട്ടു

വെറും 880കിലോഗ്രാം ഭാരം മാത്രമേയുള്ളൂ ഈ ന്യൂജെൻ കാറിന്. 180എംഎം ഗ്രൗണ്ട് ക്ലിയറൻസുള്ള ഇഗ്നിസിന് 2435എംഎം വീൽബേസാണ് നൽകിയിട്ടുള്ളത്.

മാരുതി ഇഗ്നിസിന്റെ പരീക്ഷണ ഓട്ടം ചോര്‍ത്തപ്പെട്ടു

കൂടാതെ വിശാലമായ സ്ഥലസൗകര്യവും ഒരുക്കിയിട്ടുണ്ട്. പിന്നിലുള്ള സീറ്റ് മടക്കി വയ്ക്കുകയാണെങ്കിൽ അനുവദിച്ചിട്ടുള്ള113ലിറ്റർ ബൂട്ട് സ്പേസിനെ 415ലിറ്ററാക്കി ഉയർത്താവുന്നതാണ്.

മാരുതി ഇഗ്നിസിന്റെ പരീക്ഷണ ഓട്ടം ചോര്‍ത്തപ്പെട്ടു

1.2ലിറ്റർ ഡ്യുവൽജെറ്റ് എൻജിനൊപ്പം എസ്എച്ച്‌വിഎസ് (Smart Hybrid Vehicle by Suzuki) ഹൈബ്രിഡ് സിസ്റ്റം കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.

മാരുതി ഇഗ്നിസിന്റെ പരീക്ഷണ ഓട്ടം ചോര്‍ത്തപ്പെട്ടു

25.2km/l മൈലേജ് വാഗ്‌ദാനം ചെയ്യുന്ന 1.3ലിറ്റർ ഡീസൽ എൻജിനും ലഭ്യമാണ്.

മാരുതി ഇഗ്നിസിന്റെ പരീക്ഷണ ഓട്ടം ചോര്‍ത്തപ്പെട്ടു

ഫോർ വീൽ ഡ്രൈവ്, ഹിൽ ഡിസന്റ് കൺട്രോൾ, ഗ്രിപ്പ് കൺട്രോൾ എന്നീ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

മാരുതി ഇഗ്നിസിന്റെ പരീക്ഷണ ഓട്ടം ചോര്‍ത്തപ്പെട്ടു

കൂടാതെ ഇഗ്നിസിന്റെ സ്റ്റാൻഡേഡ് വേരിയന്റിൽ എയർബാഗുകൾ, എബിഎസ്,ഇബിഡി സവിശേഷതകൾ ലഭ്യമാണ്.

മാരുതി ഇഗ്നിസിന്റെ പരീക്ഷണ ഓട്ടം ചോര്‍ത്തപ്പെട്ടു

സെപ്തംബറിൽ പുറത്തിറങ്ങുന്ന ഈ ക്രോസോവറിന് 4 മുതൽ 6ലക്ഷം വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

English summary
Maruti Ignis Spied, Seen Testing On Roads
Story first published: Saturday, February 20, 2016, 15:58 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark