റെഡി-ഗോയുടെ എഎംടി പതിപ്പുമായി ഡാറ്റ്‌സന്‍ വരുന്നു

Written By:

റെഡി-ഗോയുടെ എഎംടി പതിപ്പുമായി ഡാറ്റ്‌സന്‍ ഇന്ത്യയിലേക്ക്. 2018 ജനുവരി മാസം റെഡി-ഗോ എഎംടി പതിപ്പിനെ ഡാറ്റസന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും.

റെഡി-ഗോയുടെ എഎംടി പതിപ്പുമായി ഡാറ്റ്‌സന്‍ വരുന്നു

2016 ല്‍ 800 സിസി എഞ്ചിന്‍ ശേഷിയുള്ള റെഡി-ഗോ ഹാച്ച്ബാക്കുമായാണ് ഡാറ്റ്‌സന്‍ ഇന്ത്യയില്‍ കടന്നെത്തിയത്. പിന്നാലെ 2017 ല്‍ 1.0 ലിറ്റര്‍ പതിപ്പിനെയും റെഡി-ഗോയില്‍ ഡാറ്റ്‌സന്‍ നല്‍കി.

റെഡി-ഗോയുടെ എഎംടി പതിപ്പുമായി ഡാറ്റ്‌സന്‍ വരുന്നു

എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്ക് ശ്രേണിയില്‍ മത്സരം കനത്ത സാഹചര്യത്തിലാണ് റെഡി-ഗോ എഎംടി പതിപ്പുമായുള്ള ഡാറ്റ്‌സന്റെ വരവ്. റെനോ ക്വിഡിന് സമാനമായി 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സിനെയാകും റെഡി-ഗോയുടെ 1.0 ലിറ്റര്‍ പതിപ്പില്‍ ഡാറ്റ്‌സന്‍ നല്‍കുക.

റെഡി-ഗോയുടെ എഎംടി പതിപ്പുമായി ഡാറ്റ്‌സന്‍ വരുന്നു

അതേസമയം 0.8 ലിറ്റര്‍ റെഡി-ഗോ പതിപ്പില്‍ നിലവിലുള്ള 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് തന്നെയാകും തുടരുക. 67 bhp കരുത്തും 91 Nm torque ഉം ഉത്പാദിപ്പിക്കുന്ന 999 സിസി iSAT എഞ്ചിനിലാണ് റെഡി-ഗോ 1.0 ലിറ്റര്‍ പതിപ്പ് ഒരുങ്ങുന്നത്.

റെഡി-ഗോയുടെ എഎംടി പതിപ്പുമായി ഡാറ്റ്‌സന്‍ വരുന്നു

റെനോ ക്വിഡില്‍ റോട്ടറി ഡയല്‍ സംവിധാനത്തിലാണ് എഎംടി ഗിയര്‍ബോകക്‌സ് സാന്നിധ്യമറിയിക്കുന്നത്. അതേസമയം റെഡി-ഗോയുടെ എഎംടി പതിപ്പിന് റോട്ടറി ഡയല്‍ സംവിധാനം ലഭിക്കുമോ എന്നത് കണ്ടറിയണം.

റെഡി-ഗോയുടെ എഎംടി പതിപ്പുമായി ഡാറ്റ്‌സന്‍ വരുന്നു

കാറില്‍ മറ്റ് കാര്യമായ മാറ്റങ്ങള്‍ ഡാറ്റ്‌സന്‍ നല്‍കില്ലെന്നാണ് സൂചന.

Trending On DriveSpark Malayalam:

നൈട്രജന്‍ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

എന്താ മൈലേജ് കുറയുന്നുണ്ടോ? ഇന്ധനക്ഷമത കുറയുന്നതിനുള്ള 8 കാരണങ്ങള്‍ ഇതൊക്കെ

റെഡി-ഗോയുടെ എഎംടി പതിപ്പുമായി ഡാറ്റ്‌സന്‍ വരുന്നു

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഓള്‍-ബ്ലാക് ക്യാബിന്‍, സ്‌പോര്‍ടി റെഡ് സീറ്റ് ആക്‌സന്റ്, സില്‍വല്‍ ഫിനിഷ് നേടിയ എസി വെന്റുകള്‍ എന്നിവയാകും പുതിയ എഎംടി പതിപ്പിന്റെയും വിശേഷങ്ങള്‍.

റെഡി-ഗോയുടെ എഎംടി പതിപ്പുമായി ഡാറ്റ്‌സന്‍ വരുന്നു

ടോപ് വേരിയന്റില്‍ ഓപ്ഷനലായാകും ഡ്രൈവര്‍ സൈഡ് എയര്‍ബാഗിനെ കമ്പനി നല്‍കുക. നിലവില്‍ T(O), S വേരിയന്റുകളിലാണ് 1.0 ലിറ്റര്‍ റെഡി-ഗോ പതിപ്പിനെ ഡാറ്റ്‌സന്‍ അണിനിരത്തുന്നത്.

Recommended Video - Watch Now!
[Malayalam] Datsun redi-GO 1-Litre Review - DriveSpark
റെഡി-ഗോയുടെ എഎംടി പതിപ്പുമായി ഡാറ്റ്‌സന്‍ വരുന്നു

അതിനാല്‍ എഎംടി പതിപ്പും ഇതേ വേരിയന്റുകളില്‍ തന്നെയാകും ഒരുങ്ങുക. 3.5 ലക്ഷം രൂപ മുതല്‍ 3.7 ലക്ഷം രൂപ വിലനിലവാരത്തിലാകും പുതിയ റെഡി-ഗോ എഎംടി പതിപ്പിനെ ഡാറ്റ്‌സന്‍ കാഴ്ചവെക്കുകയെന്നാണ് സൂചന.

റെഡി-ഗോയുടെ എഎംടി പതിപ്പുമായി ഡാറ്റ്‌സന്‍ വരുന്നു

മാരുതി ആള്‍ട്ടോ K10 എഎംടി, റെനോ ക്വിഡ് എന്നിവരാണ് ഇന്ത്യയില്‍ ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടിയുടെ പ്രധാന എതിരാളികള്‍.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #datsun #hatchback #ഡാറ്റ്സൻ
English summary
Datsun Redi-GO AMT India Launch Details Revealed. Read in Malayalam.
Story first published: Monday, December 4, 2017, 19:41 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark