കസ്റ്റം ബോഡി കിറ്റിൽ ഒരുങ്ങിയ ചില ഗംഭീരന്‍ ഫോക്‌സ്‌വാഗണ്‍ പോളോകള്‍

Written By:

ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ഫോക്‌സ്‌വാഗണ്‍ കാറാണ് പോളോ. ജര്‍മ്മന്‍ ടെക്‌നോളജിയുടെയും, ക്ലാസ് ലുക്കിന്റെയും പശ്ചാത്തലത്തില്‍ വിപണിയില്‍ പോളോ താരത്തിളക്കം നേടി.

കസ്റ്റം ബോഡി കിറ്റിൽ ഒരുങ്ങിയ ചില ഗംഭീരന്‍ ഫോക്‌സ്‌വാഗണ്‍ പോളോകള്‍

കണ്ട് മടുത്ത മാരുതി സ്വിഫ്റ്റുകള്‍ക്ക് പകരം ഫോക്‌സ്‌വാഗണ്‍ പോളാ തെരഞ്ഞെടുക്കാമെന്ന ചിന്താഗതി ഉപഭോക്താക്കള്‍ക്ക് ഇടയില്‍ ശക്തവുമാണ്.

കസ്റ്റം ബോഡി കിറ്റിൽ ഒരുങ്ങിയ ചില ഗംഭീരന്‍ ഫോക്‌സ്‌വാഗണ്‍ പോളോകള്‍

പ്രചാരം വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പോളോയ്ക്ക് മേലുള്ള മോഡിഫിക്കേഷന്‍ വര്‍ക്കുകളും ഇന്ന് സജീവമായി കൊണ്ടിരിക്കുകയാണ്. ചില ശ്രദ്ധേയമായ കസ്റ്റം പോളോ ബോഡി കിറ്റുകളെ പരിശോധിക്കാം —

കസ്റ്റം ബോഡി കിറ്റിൽ ഒരുങ്ങിയ ചില ഗംഭീരന്‍ ഫോക്‌സ്‌വാഗണ്‍ പോളോകള്‍

മോട്ടോര്‍മൈന്‍ഡ് കിറ്റ്

കാര്‍ മോഡിഫിക്കേഷന്‍ രംഗത്ത് ബംഗളൂരു ആസ്ഥാനമായ മോട്ടോര്‍മൈന്‍ഡിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. അതിനാല്‍ തന്നെ മോട്ടോര്‍മൈന്‍ഡില്‍ നിന്നുമുള്ള പോളോ ബോഡി കിറ്റ് ഏറെ പ്രശസ്തവുമാണ്.

കസ്റ്റം ബോഡി കിറ്റിൽ ഒരുങ്ങിയ ചില ഗംഭീരന്‍ ഫോക്‌സ്‌വാഗണ്‍ പോളോകള്‍

അഗ്രസീവ് ഫ്രണ്ട് ബമ്പര്‍, സൈഡ് സ്‌കേര്‍ട്ടുകള്‍, എയര്‍ വെന്റുകള്‍ക്കും ഡിഫ്യൂസറിനൊപ്പമുള്ള പുത്തന്‍ റിയര്‍ ബമ്പര്‍ എന്നിവയാണ് മോട്ടോര്‍മൈന്‍ഡ് ഒരുക്കിയ പോളോ കിറ്റിന്റെ പ്രധാന വിശേഷങ്ങള്‍.

കസ്റ്റം ബോഡി കിറ്റിൽ ഒരുങ്ങിയ ചില ഗംഭീരന്‍ ഫോക്‌സ്‌വാഗണ്‍ പോളോകള്‍

ഓട്ടോവര്‍ക്‌സ് കിറ്റ്

പോളോ മോഡിഫിക്കേഷനുകള്‍ക്ക് പ്രചാരം നേടിയ മറ്റൊരു കസ്റ്റം സ്ഥാപനമാണ് ഓട്ടോവര്‍ക്‌സ്. ഷാര്‍പ് ആന്‍ഡ് അഗ്രസീവ് തീമാണ് കസ്റ്റം കിറ്റില്‍ ഓട്ടോവര്‍ക്‌സ് നല്‍കിയിട്ടുള്ളത്.

കസ്റ്റം ബോഡി കിറ്റിൽ ഒരുങ്ങിയ ചില ഗംഭീരന്‍ ഫോക്‌സ്‌വാഗണ്‍ പോളോകള്‍

പുതിയ ഫ്രണ്ട് ലിപും, സ്പ്ലിറ്ററും കിറ്റിന്റെ പ്രധാന ഹൈലൈറ്റാണ്. എയര്‍വെന്റുകള്‍ക്ക് അരികിലുള്ള ബമ്പര്‍ എക്സ്റ്റന്‍ഷനും കസ്റ്റം ബോഡി കിറ്റിന്റെ നിര്‍ണായക ഭാഗമാണ്.

കസ്റ്റം ബോഡി കിറ്റിൽ ഒരുങ്ങിയ ചില ഗംഭീരന്‍ ഫോക്‌സ്‌വാഗണ്‍ പോളോകള്‍

പോളോയ്ക്ക് കൂടുതല്‍ അഗ്രസീവ് മുഖമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഓട്ടോവര്‍ക്‌സ് കിറ്റ് മികച്ചൊരു ഓപ്ഷനായി മാറും.

Trending On DriveSpark Malayalam:

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

Recommended Video - Watch Now!
[Malayalam] 2017 Hyundai Verna Launched In India - DriveSpark
കസ്റ്റം ബോഡി കിറ്റിൽ ഒരുങ്ങിയ ചില ഗംഭീരന്‍ ഫോക്‌സ്‌വാഗണ്‍ പോളോകള്‍

ജെഇ ഡിസൈന്‍

ജര്‍മ്മന്‍ ട്യൂണര്‍മാരായ ജെഇ ഡിസൈനും പോളോയ്ക്ക് കസ്റ്റം ബോഡി കിറ്റുമായി രംഗത്തുണ്ട്. 'എയറോ കിറ്റ്' എന്നാണ് പോളോ ബോഡി കിറ്റിനെ ജെഇ ഡിസൈന്‍ വിശേഷിപ്പിക്കുന്നത്.

കസ്റ്റം ബോഡി കിറ്റിൽ ഒരുങ്ങിയ ചില ഗംഭീരന്‍ ഫോക്‌സ്‌വാഗണ്‍ പോളോകള്‍

പുതുക്കിയ ഹെഡ്‌ലാമ്പും, പുതിയ ഫ്രണ്ട് സ്‌പോയിലറും, സൈഡ് സ്‌കേര്‍ട്ടുകളും, സെന്‍ട്രല്‍ ഡ്യൂവല്‍ എക്‌സ്‌ഹോസ്റ്റ് പൈപുകളോടെയുള്ള റിയര്‍ ബമ്പര്‍ എകസ്റ്റന്‍ഷനും അടങ്ങുന്നതാണ് ജെഇ ഡിസൈനിന്റെ പോളോ കിറ്റ്.

കസ്റ്റം ബോഡി കിറ്റിൽ ഒരുങ്ങിയ ചില ഗംഭീരന്‍ ഫോക്‌സ്‌വാഗണ്‍ പോളോകള്‍

മാഗ്ന ട്യൂണിംഗ്

ഫോക്‌സ്‌വാഗണ്‍ പോളോകള്‍ക്ക് ഒരുപിടി ബോഡി കിറ്റുകളെ നല്‍കിയ കസ്റ്റം സ്ഥാപനമാണ് മാഗ്ന ട്യൂണിംഗ്. മാഗ്ന ട്യൂണിംഗില്‍ നിന്നും ഏറെ ശ്രദ്ധിക്കപ്പെട്ട പോളോ ബോഡി കിറ്റാണ് 'ഇന്റന്‍സോ'.

കസ്റ്റം ബോഡി കിറ്റിൽ ഒരുങ്ങിയ ചില ഗംഭീരന്‍ ഫോക്‌സ്‌വാഗണ്‍ പോളോകള്‍

2009-2014 വരെയുള്ള വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ പോളോകള്‍ക്കാണ് ഇന്റന്‍സോ കിറ്റ് അനുയോജ്യമാവുക. ഫ്രണ്ട് ബമ്പര്‍ എക്സ്റ്റന്‍ഷനുകള്‍, റിയര്‍ ബമ്പര്‍ എക്സ്റ്റന്‍ഷനുകള്‍, സൈഡ് സ്‌കേര്‍ട്ടുകള്‍ എന്നിവയാണ് ഇന്റന്‍സോ കിറ്റിന്റെ പ്രധാന വിശേഷം. റിയര്‍ എക്സ്റ്റന്‍ഷനില്‍ ഡിഫ്യൂസറും ഡ്യൂവല്‍ എക്‌സ്‌ഹോസ്റ്റ് പൈപുകളും കിറ്റിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്.

കസ്റ്റം ബോഡി കിറ്റിൽ ഒരുങ്ങിയ ചില ഗംഭീരന്‍ ഫോക്‌സ്‌വാഗണ്‍ പോളോകള്‍

മോട്ടോര്‍സ്‌പോര്‍ട് സെയില്‍സ് കിറ്റ്

മോട്ടോര്‍സ്‌പോര്‍ട് വിഭാഗങ്ങളിലും പോളോ സജീവ സാന്നിധ്യമാണ്. സാധാരണ പോളോയ്ക്കും ഇതേ മോട്ടോര്‍സ്‌പോര്‍ട് പരിവേഷം നല്‍കുകയാണ് മോട്ടോര്‍സ്‌പോര്‍ട് സെയില്‍സ് കിറ്റിന്റെ ലക്ഷ്യം.

കസ്റ്റം ബോഡി കിറ്റിൽ ഒരുങ്ങിയ ചില ഗംഭീരന്‍ ഫോക്‌സ്‌വാഗണ്‍ പോളോകള്‍

ഫൈബര്‍ ഗ്ലാസ് ബോഡിയാണ് കിറ്റില്‍ ഉള്‍പ്പെടുന്നത്. ഫ്രണ്ട് ബോണറ്റ്, ഫ്രണ്ട് ബമ്പര്‍, റിയര്‍ ബമ്പര്‍, ഫ്രണ്ട് ഫെന്‍ഡറുകള്‍ എന്നിങ്ങനെ നീളുന്നതാണ് മോട്ടോര്‍സ്‌പോര്‍ട് സെയില്‍സ് കിറ്റിന്റെ വിശേഷങ്ങള്‍.

Trending On DriveSpark Malayalam:

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

തുടങ്ങിയത് ഔഡി, തകര്‍ത്താടിയത് ബിഎംഡബ്ല്യു, അവസാനിപ്പിച്ചത് ബെന്റ്‌ലി; വിപണി കണ്ട തുറന്ന പോര്

English summary
Gorgeous Volkswagen Polos With Body Kits. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark