പുതിയ ഇക്കോസ്‌പോര്‍ടുമായി ഫോര്‍ഡ് എത്തി; വില 7.3 ലക്ഷം രൂപ — അറിയേണ്ടതെല്ലാം
2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഇന്ത്യയില്‍ പുറത്തിറങ്ങി. 7.31 ലക്ഷം രൂപ പ്രാരംഭവിലയിലാണ് പുത്തന്‍ ഇക്കോസ്‌പോര്‍ടിനെ ഫോര്‍ഡ് അണിനിരത്തിയിരിക്കുന്നത്.
പുതിയ എഞ്ചിന്‍-ഗിയര്‍ ഓപ്ഷനുകള്‍, പുത്തന്‍ മുഖരൂപം, പുതിയ വീലുകള്‍, ഇന്റീരിയറില്‍ ഒരുങ്ങിയ പുതിയ സാങ്കേതികത എന്നിവയാണ് പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെ പ്രധാന വിശേഷങ്ങള്‍.

അഞ്ച് വ്യത്യസ് വേരിയന്റുകളിലായാണ് പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് അണിനിരക്കുക. ആംബിയന്റെ, ട്രെന്‍ഡ്, ട്രെന്‍ഡ് പ്ലസ്, ടൈറ്റാനിയം, ടാറ്റാനിയം പ്ലസ് വേരിയന്റുകളാണ് ഇക്കോസ്‌പോര്‍ടില്‍ ഒരുങ്ങുന്നത്.

ട്രെന്‍ഡ് പ്ലസ്, ടൈറ്റാനിയം പ്ലസ് വേരിയന്റുകളുടെ പെട്രോള്‍ പതിപ്പില്‍ പുത്തന്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മാത്രമാണ് ലഭ്യമാവുക. ഒപ്പം ടോപ് വേരിയന്റ് ടൈറ്റാനിയം പ്ലസില്‍ സ്റ്റീയറിംഗ് മൗണ്ടഡ് പാഡില്‍ ഷിഫ്റ്ററുകളും ഒരുങ്ങും.

ഏഴ് നിറഭേദങ്ങളിലാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ലഭ്യമാവുക. 7.31 ലക്ഷം രൂപ ആരംഭവിലയിലാണ് 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് പെട്രോള്‍ പതിപ്പ് വിപണിയില്‍ എത്തുന്നത്.
2017 Ford EcoSport Petrol Price List
| Variant | Price Ex-Showroom |
| Ambiente | Rs 731,200 |
| Trend | Rs 804,500 |
| Trend+ AT | Rs 934,100 |
| Titanium | Rs 917,700 |
| Titanium+ AT | Rs 1,099,100 |

8.01 ലക്ഷം രൂപയിലാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഡീസല്‍ വില ആരംഭിക്കുന്നതും. 9.34 ലക്ഷം രൂപ ആരംഭവിലയിലാണ് ഇക്കോസ്‌പോര്‍ട് പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പ് ലഭ്യമാവുക.
2017 Ford EcoSport Diesel Price List
| Variant | Price Ex-Showroom |
| Ambiente | Rs 801,700 |
| Trend | Rs 871,000 |
| Trend+ | Rs 910,600 |
| Titanium | Rs 985,900 |
| Titanium+ | Rs 1,067,300 |

പുത്തന്‍ മുഖരൂപമാണ് 2017 ഇക്കോസ്പോര്‍ടിന്റെ ഡിസൈന്‍ ഹൈലൈറ്റ്. മുന്‍കാലങ്ങളില്‍ പിന്തുടര്‍ന്നിരുന്ന സ്പ്ലിറ്റ് യൂണിറ്റുകള്‍ക്ക് പകരം ക്രോം ഗ്രില്ലുകളാണ് പുതിയ മോഡലില്‍ ഒരുങ്ങുന്നത്.

ഗ്രില്ലിന് ഇരുവശത്തുമായുള്ള ട്വിന്‍ ബാരല്‍ ഹെഡ്ലാമ്പുകള്‍ ഇക്കോസ്പോര്‍ടിന്റെ മുഖരൂപത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഹെഡ്ലാമ്പുകള്‍ക്ക് കീഴെ നിലയുറപ്പിച്ച പുതിയ ഫോഗ് ലാമ്പുകളില്‍ തന്നെയാണ് ടേണ്‍ സിഗ്‌നലുകളും തിങ്ങി ഒരുങ്ങിയിട്ടുള്ളത്.

ഇത്തവണ ഫ്രണ്ട് ബമ്പറില്‍ തന്നെയാണ് ഗ്രെയ് സ്‌കിഡ് പ്ലേറ്റ് ഇടംപിടിച്ചിരിക്കുന്നതും. പുതിയ ഇക്കോസ്പോര്‍ടിന്റെ സൈഡ് പ്രൊഫൈലില്‍ കാര്യമായ മാറ്റങ്ങളില്ല.

അതേസമയം, ടോപ് ടൈറ്റാനിയം പ്ലസ് പതിപ്പില്‍ 17 ഇഞ്ച് അലോയ് വീലുകളാണ് വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴെ സാന്നിധ്യമറിയിക്കുന്നത്. പുതിയ 1.5 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനാണ് 2017 ഫോര്‍ഡ് ഇക്കോസ്പോര്‍ടിന്റെ ഹൈലൈറ്റ്.
Recommended Video


6500 rpm ല്‍ 121 bhp കരുത്തും 4500 rpm ല്‍ 150 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.5 ലിറ്റര്‍ എഞ്ചിന്‍. 5 സ്പീഡ് മാനുവല്‍, പുതിയ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളെ ഇക്കോസ്പോര്‍ടില്‍ ഫോര്‍ഡ് ലഭ്യമാക്കുന്നുണ്ട്.

14.8 കിലോമീറ്ററാണ് പുതിയ പെട്രോള്‍ ഓട്ടോമാറ്റിക് ഇക്കോസ്പോര്‍ടില്‍ ഫോര്‍ഡ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. അതേസമയം 17 കിലോമീറ്ററാണ് ഇക്കോസ്‌പോര്‍ട് പെട്രോള്‍ മാനുവല്‍ പതിപ്പ് കാഴ്ചവെക്കുന്ന ഇന്ധനക്ഷമത.

ഇക്കോസ്പോര്‍ടിന്റെ ഡീസല്‍ എഞ്ചിനില്‍ മാറ്റമില്ല. 3750 rpm ല്‍ 97 bhp കരുത്തും 1750-3250 rpm ല്‍ 200 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനില്‍, 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമാണ് ഇടംപിടിക്കുന്നത്.

23 കിലോമീറ്ററാണ് ഇക്കോസ്‌പോര്‍ട് ഡീസല്‍ പതിപ്പില്‍ ഫോര്‍ഡ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.
Trending On DriveSpark Malayalam:
ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!
കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകളും, എബിഎസും വേരിയന്റുകളില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇക്കോസ്‌പോര്‍ടില്‍ ഫോര്‍ഡ് ലഭ്യമാക്കുന്നുണ്ട്. അതേസമയം ഇക്കോസ്‌പോര്‍ടിന്റെ ടോപ് വേരിയന്റുകളില്‍ ആറ് എയര്‍ബാഗുകളെയാണ് ഫോര്‍ഡ് നല്‍കുന്നത്.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








