ഇന്ത്യയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായി

Written By:

ഇന്ത്യയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായി. കഴിഞ്ഞ ദിവസം ഉത്പാദിപ്പിച്ച പുതുതലമുറ വേര്‍ണ സെഡാനിലൂടെ ഇന്ത്യയില്‍ 50 ലക്ഷം കാര്‍ എന്ന നാഴികക്കല്ല് ഹ്യുണ്ടായി പിന്നിട്ടു.

ഇന്ത്യയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായി

1998 ല്‍ ഇന്ത്യയില്‍ കടന്നെത്തിയ ഹ്യുണ്ടായി, എട്ട് വര്‍ഷങ്ങള്‍ക്കും ഏഴ് മാസത്തിനും ശേഷം 2007 ലാണ് പത്ത് ലക്ഷം കാറുകളെ അണിനിരത്തി വിപണിയില്‍ ആദ്യ നേട്ടം കൈവരിച്ചത്.

ഇന്ത്യയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായി

ഇന്ത്യയില്‍ ഏറെ പ്രചാരം നേടിയ സാന്‍ട്രോ ഹാച്ച്ബാക്കാണ് ഈ നേട്ടത്തില്‍ ഹ്യുണ്ടായിയെ പിന്തുണച്ചതും. പിന്നീട് 2013 ജൂലായ് മാസം 30 ലക്ഷം കാറുകളെ വിപണിയില്‍ അണിനിരത്തി ഹ്യുണ്ടായി വീണ്ടും ശ്രദ്ധ നേടി.

ഇന്ത്യയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായി

ഇതിന്റെ പിന്തുടര്‍ച്ച എന്നവണ്ണം രണ്ട് വര്‍ഷവും നാല് മാസവും കൊണ്ട്, കൃത്യമായി സൂചിപ്പിച്ചാല്‍ 2015 നവംബര്‍ മാസം 40 ലക്ഷം കാറുകള്‍ എന്ന നാഴികക്കല്ലും ഇന്ത്യയില്‍ ഹ്യുണ്ടായി കൈവരിച്ചു.

Recommended Video - Watch Now!
[Malayalam] 2017 Hyundai Verna Launched In India - DriveSpark
ഇന്ത്യയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായി

സാന്‍ട്രോ, ഇയോണ്‍, വേര്‍ണ, ക്രെറ്റ, i10 ഗ്രാന്‍ഡ്, i20, എക്‌സെന്റ്, ട്യൂസോണ്‍, എലാന്‍ട്ര എന്നീ മോഡലുകളാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഹ്യുണ്ടായിയുടെ ഇന്ത്യന്‍ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചത്.

ഇന്ത്യയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായി

നിലവില്‍ 422 പ്രാദേശിക ഔട്ട്‌ലെറ്റുകള്‍ ഉള്‍പ്പെടെ 2,200 ലേറെ നീളുന്ന സര്‍വീസ്-വില്‍പന ശൃഖല ഇന്ത്യയില്‍ ഹ്യുണ്ടായിക്കുണ്ട്.

Trending On DriveSpark Malayalam:

മാരുതി കാര്‍ 'അബദ്ധവും ഉപയോഗശൂന്യവും' എന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്

അഞ്ച് അടി വെള്ളത്തിലും അടി പതറാതെ ടാറ്റ ടിഗോര്‍; ഇത് അതിശയിപ്പിക്കും!

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #hyundai #ഹ്യുണ്ടായി
English summary
Hyundai India Achieves Another Significant Milestone. Read in Malayalam.
Story first published: Wednesday, November 29, 2017, 10:38 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark