ആളും ആരവങ്ങളുമില്ലാതെ ആദ്യ ടെസ്‌ല കാര്‍ ഇന്ത്യയില്‍!

Written By:

ആളും ആരവങ്ങളുമില്ലാതെ ആദ്യ ടെസ്‌ല ഇന്ത്യയില്‍ എത്തി. മുംബൈ തുറമുഖത്താണ് ടെസ്‌ല മോഡല്‍ എക്‌സ് എസ്‌യുവി തീരമണഞ്ഞിരിക്കുന്നത്. പേര് വെളിപ്പെടുത്താത്ത മുംബൈ ഉപഭോക്താവാണ് ഇന്ത്യയുടെ ആദ്യ ടെസ്‌ലയെ സ്വന്തമാക്കിയിരിക്കുന്നതും.

ആളും ആരവങ്ങളുമില്ലാതെ ആദ്യ ടെസ്‌ല കാര്‍ ഇന്ത്യയില്‍!

കസ്റ്റംസ് നടപടികള്‍ക്ക് ശേഷം ഡീപ് ബ്ലൂ മെറ്റാലിക് നിറഭേദത്തിലുള്ള ടെസ്‌ല മോഡല്‍ എക്‌സ് ഉപഭോക്താവിലേക്ക് എത്തും. ടെസ്‌ല നിരയിലെ ഏറ്റവും വേഗതയേറിയ കാറുകളില്‍ ഒന്നാണ് മോഡല്‍ എക്‌സ്.

ആളും ആരവങ്ങളുമില്ലാതെ ആദ്യ ടെസ്‌ല കാര്‍ ഇന്ത്യയില്‍!

അമേരിക്കയിലെ ഫ്രമോണ്ട് ഫാക്ടറിയില്‍ നിന്നുമാണ് ടെസ്‌ല മോഡല്‍ എക്‌സ് അണിനിരക്കുന്നത്. മോഡല്‍ എസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ഡിസൈന്‍ ഭാഷയാണ് മോഡല്‍ എക്‌സ് എസ്‌യുവിയില്‍ ടെസ്‌ല പിന്തുടരുന്നതും.

ആളും ആരവങ്ങളുമില്ലാതെ ആദ്യ ടെസ്‌ല കാര്‍ ഇന്ത്യയില്‍!

സെഡാന്‍ പരിവേഷത്തിലാണ് മോഡല്‍ എക്‌സ് എസ്‌യുവിയുടെ ഇന്റീരിയർ. വിശാലമായ അകത്തളം ഒരുങ്ങിയ 7 സീറ്റര്‍ എസ്‌യുവിയാണ് മോഡല്‍ എക്‌സ്.

ആളും ആരവങ്ങളുമില്ലാതെ ആദ്യ ടെസ്‌ല കാര്‍ ഇന്ത്യയില്‍!

ഫ്രണ്ട്, റിയര്‍ ആക്‌സിലുകളിലായി രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് മോഡല്‍ എക്‌സിലുള്ളത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളുടെ പശ്ചാത്തലത്തില്‍ എസ്‌യുവിയുടെ മുന്‍ചക്രങ്ങള്‍ക്ക് 255 bhp കരുത്ത് ലഭിക്കുമ്പോള്‍, 496 bhp കരുത്താണ് പിന്‍ചക്രങ്ങൾക്ക് പരമാവധി ലഭിക്കുക.

Recommended Video - Watch Now!
[Malayalam] 2018 Harley-Davidson Softail Range Launched In India - DriveSpark
ആളും ആരവങ്ങളുമില്ലാതെ ആദ്യ ടെസ്‌ല കാര്‍ ഇന്ത്യയില്‍!

രണ്ട് ഇലക്ട്രിക് മോട്ടോറുകളുടെ ആകെത്തുകയായി 967 Nm torque ഉം മോഡല്‍ എക്‌സിന് ലഭിക്കും.

Trending On DriveSpark Malayalam:

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

ആളും ആരവങ്ങളുമില്ലാതെ ആദ്യ ടെസ്‌ല കാര്‍ ഇന്ത്യയില്‍!

നിശ്ചലാവസ്ഥയില്‍ നിന്നും 96 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ എസ് യുവിയുടെ ബേസ് 90D വേരിയന്റിന് വേണ്ടത് കേവലം 4.8 സെക്കന്‍ഡുകളാണ്. ഉയര്‍ന്ന P90D വേരിയന്റ് 3.8 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ ഈ വേഗത കൈവരിക്കും.

ആളും ആരവങ്ങളുമില്ലാതെ ആദ്യ ടെസ്‌ല കാര്‍ ഇന്ത്യയില്‍!

ഇതും പോരായെന്നുണ്ടെങ്കില്‍ ടോപ് വേരിയന്റ് P90D 3.2 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ നിശ്ചലാവസ്ഥയില്‍ നിന്നും 96 കിലോമീറ്റര്‍ വേഗത പിന്നിടും! 250 കിലോമീറ്ററാണ് ടെസ്‌ല മോഡല്‍ എക്‌സിന്റെ പരമാവധി വേഗത.

ആളും ആരവങ്ങളുമില്ലാതെ ആദ്യ ടെസ്‌ല കാര്‍ ഇന്ത്യയില്‍!

സെമി ഓട്ടോണമസ് ഡ്രൈവിംഗ് സംവിധാനമായ ഓട്ടോ പൈലറ്റ് ഫീച്ചറിലാണ് ടെസ്‌ല മോഡല്‍ എക്‌സിന്റെ വരവ്. ഇപ്പോള്‍ ഇന്ത്യയിലേക്ക് വന്നിരിക്കുന്ന മോഡല്‍ എക്‌സ് സ്വകാര്യ ഇറക്കുമതി മാത്രമാണ്.

ആളും ആരവങ്ങളുമില്ലാതെ ആദ്യ ടെസ്‌ല കാര്‍ ഇന്ത്യയില്‍!

സമീപ ഭാവിയില്‍ തന്നെ ടെസ്‌ല കാറുകളെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്.

Trending On DriveSpark Malayalam:

തുടങ്ങിയത് ഔഡി, തകര്‍ത്താടിയത് ബിഎംഡബ്ല്യു, അവസാനിപ്പിച്ചത് ബെന്റ്‌ലി; വിപണി കണ്ട തുറന്ന പോര്

ഇത് അപാര മേക്ക്ഓവര്‍; ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം

ആളും ആരവങ്ങളുമില്ലാതെ ആദ്യ ടെസ്‌ല കാര്‍ ഇന്ത്യയില്‍!

73,800 ഡോളര്‍ മുതല്‍ 12,300 ഡോളര്‍ വരെയാണ് ടെസ്‌ല മോഡല്‍ എക്‌സ് വേരിയന്റുകളുടെ അമേരിക്കന്‍ വിപണി വില. ഇറക്കുമതി നികുതിയും, വിനിമയനിരക്കും കണക്കിലെടുത്ത് ഒന്ന് മുതല്‍ രണ്ട് കോടിയോളം രൂപയാകും ടെസ്‌ല മോഡല്‍ എക്‌സിന്റെ ഇന്ത്യന്‍ വരവിന് വേണ്ടി ഉപഭോക്താവ് ചെലവിട്ടിരിക്കുക.

Image Source:AutomobiliArdent

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #tesla #ടെസ്‌ല #flashback 2017
English summary
India Gets Its First Tesla Car. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark