എട്ട് സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത; പെര്‍ഫോര്‍മന്‍സ് ഇലക്ട്രിക് കാറുമായി മഹീന്ദ്ര വരുന്നു

By Dijo Jackson

ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍യുഗം ആരംഭിച്ചുവെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. എന്നാല്‍ പെര്‍ഫോര്‍മന്‍സ് ഇലക്ട്രിക് വാഹനങ്ങളിലേക്ക് കടക്കാനുള്ള വളര്‍ച്ച രാജ്യം നേടിയോ? വൈദ്യുത വാഹനങ്ങളുടെ പെര്‍ഫോര്‍മന്‍സ് പരിവേഷങ്ങള്‍ക്ക് രാജ്യം സജ്ജമാണെന്നാണ് മഹീന്ദ്രയുടെ വാദം.

എട്ട് സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത; പെര്‍ഫോര്‍മന്‍സ് ഇലക്ട്രിക് കാറുകളുമായി മഹീന്ദ്ര വരുന്നു

2019 ഓടെ മൂന്ന് പുതിയ പെര്‍ഫോര്‍മന്‍സ് ഇലക്ട്രിക് വാഹനങ്ങളെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര വ്യക്തമാക്കി.

എട്ട് സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത; പെര്‍ഫോര്‍മന്‍സ് ഇലക്ട്രിക് കാറുകളുമായി മഹീന്ദ്ര വരുന്നു

ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി തലവന്‍ മഹേഷ് ബാബുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പെര്‍ഫോര്‍മന്‍സ് അധിഷ്ടിതമായ മൂന്ന് പുതിയ വാഹനങ്ങളെ ഇലക്ട്രിക് നിരയിലേക്ക് നല്‍കുമെന്ന് മഹേഷ് ബാബു പറഞ്ഞു.

എട്ട് സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത; പെര്‍ഫോര്‍മന്‍സ് ഇലക്ട്രിക് കാറുകളുമായി മഹീന്ദ്ര വരുന്നു

ഇവിടെ ശ്രദ്ധേയമായ കാര്യം മറ്റൊന്നാണ്. മണിക്കൂറില്‍ 186, 150, 190 കിലോമീറ്ററാകും യഥാക്രമം മൂന്ന് വാഹനങ്ങളുടെയും പരമാവധി വേഗത.

എട്ട് സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത; പെര്‍ഫോര്‍മന്‍സ് ഇലക്ട്രിക് കാറുകളുമായി മഹീന്ദ്ര വരുന്നു

ഒപ്പം നിശ്ചലാവസ്ഥയില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ മൂന്ന് പെര്‍ഫോമന്‍സ് ഇലക്ട്രിക് കാറുകള്‍ക്കും ആവശ്യമായത് യഥാക്രമം ഒമ്പത്, പതിനൊന്ന്, എട്ട് സെക്കന്‍ഡുകളാണെന്നും മഹേഷ് ബാബു സൂചന നല്‍കി.

എട്ട് സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത; പെര്‍ഫോര്‍മന്‍സ് ഇലക്ട്രിക് കാറുകളുമായി മഹീന്ദ്ര വരുന്നു

350, 250, 300 എന്നിങ്ങനെയാകും മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് കാറുകളുടെ ദൂരപരിധി.

Trending On DriveSpark Malayalam:

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

എട്ട് സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത; പെര്‍ഫോര്‍മന്‍സ് ഇലക്ട്രിക് കാറുകളുമായി മഹീന്ദ്ര വരുന്നു

2014 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് തന്നെ ഇലക്ട്രിക് കാറുകളുടെ പെര്‍ഫോര്‍മന്‍സ് പതിപ്പിലേക്ക് തങ്ങള്‍ ശ്രദ്ധ തിരിച്ചതായി മഹീന്ദ്ര വെളിപ്പെടുത്തിയിരുന്നു.

Recommended Video

[Malayalam] 2017 Hyundai Verna Launched In India - DriveSpark
എട്ട് സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത; പെര്‍ഫോര്‍മന്‍സ് ഇലക്ട്രിക് കാറുകളുമായി മഹീന്ദ്ര വരുന്നു

അന്ന് കമ്പനി പ്രദര്‍ശിപ്പിച്ച 'ഹാലോ' കോണ്‍സെപ്റ്റ് കാറിനെ അടിസ്ഥാനപ്പെടുത്തിയാകും മഹീന്ദ്രയുടെ പുതിയ പെര്‍ഫോര്‍മന്‍സ് ഇലക്ട്രിക് വാഹനങ്ങൾ വരാനിരിക്കുന്നത്.

എട്ട് സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത; പെര്‍ഫോര്‍മന്‍സ് ഇലക്ട്രിക് കാറുകളുമായി മഹീന്ദ്ര വരുന്നു

2030 ഓടെ രാജ്യം പൂര്‍ണമായും വൈദ്യുത വാഹനങ്ങളിലേക്ക് കടക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ കൂടുതല്‍ നിര്‍മ്മാതാക്കള്‍ ഇലക്ട്രിക് കാറുകളിലേക്ക് കടന്നിരിക്കുകയാണ്.

എട്ട് സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത; പെര്‍ഫോര്‍മന്‍സ് ഇലക്ട്രിക് കാറുകളുമായി മഹീന്ദ്ര വരുന്നു

ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ, ടിഗോറിനെ ഇലക്ട്രിക് പതിപ്പുകളുടെ ഉത്പാദനം ആരംഭിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന നാളുകളില്‍ ഇലക്ട്രിക് നിരയില്‍ മത്സരം വര്‍ധിക്കുമെന്ന പൂര്‍ണ ബോധ്യം മഹീന്ദ്രയ്ക്കുമുണ്ട്.

എട്ട് സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത; പെര്‍ഫോര്‍മന്‍സ് ഇലക്ട്രിക് കാറുകളുമായി മഹീന്ദ്ര വരുന്നു

നിലവില്‍ e2o, ഇവെരിറ്റോ, ഇസുപ്രോ, ഇആല്‍ഫ മിനി എന്നീ ഇലക്ട്രിക് വാഹനങ്ങളാണ് മഹീന്ദ്രയ്ക്കുള്ളത്. പുതിയ മൂന്ന് ഇലക്ട്രിക് പെര്‍ഫോര്‍മന്‍സ് വാഹനങ്ങള്‍ക്ക് പുറമെ KUV100 യുടെ ഇലക്ട്രിക് പതിപ്പിനെയും അണിയറയില്‍ മഹീന്ദ്ര ഒരുക്കുന്നുണ്ട്.

Trending On DriveSpark Malayalam:

തുടങ്ങിയത് ഔഡി, തകര്‍ത്താടിയത് ബിഎംഡബ്ല്യു, അവസാനിപ്പിച്ചത് ബെന്റ്‌ലി; വിപണി കണ്ട തുറന്ന പോര്

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
English summary
Mahindra High-Performance Electric Cars Coming Soon. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X