ഇതാണ് ഇന്നോവയ്ക്ക് എതിരെ മഹീന്ദ്ര ഒരുക്കുന്ന പുതിയ എംപിവി

By Dijo Jackson

എംപിവി ശ്രേണിയിലേക്കുള്ള മഹീന്ദ്രയുടെ കടന്നുവരവാണ് ഇപ്പോള്‍ വിപണിയിലെ പ്രധാന ചര്‍ച്ചാവിഷയം. U321 എന്ന കോഡ്‌നാമത്തിലുള്ള മഹീന്ദ്രയുടെ പുതിയ എംപിവി തുടരെ ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തി വരികയാണ്.

ഇതാണ് ഇന്നോവയ്ക്ക് എതിരെ മഹീന്ദ്ര ഒരുക്കുന്ന പുതിയ എംപിവി

ഇപ്പോള്‍ ചെന്നൈയില്‍ നിന്നും വീണ്ടും U321 എംപിവിയെ ക്യാമറ പകര്‍ത്തിയിരിക്കുകയാണ്. ടൊയോട്ട ഇന്നോവയ്ക്ക് എതിരെ മഹീന്ദ്ര ഒരുക്കുന്ന എംപിവിയുടെ കൂടുതല്‍ വിവരങ്ങളാണ് പുതിയ ചിത്രങ്ങള്‍ നല്‍കുന്നത്.

ഇതാണ് ഇന്നോവയ്ക്ക് എതിരെ മഹീന്ദ്ര ഒരുക്കുന്ന പുതിയ എംപിവി

XUV500 ന് സമാനമായ 8 സ്ലാറ്റ് ഗ്രില്ലോടാണ് മഹീന്ദ്ര എംപിവിയുടെ വരവ്. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ക്ക് കീഴെയായി ഇടംപിടിച്ചുള്ള ടേൺ ഇന്‍ഡിക്കേറ്ററുകളും എംപിവിയുടെ ഫ്രണ്ട് പ്രൊഫൈല്‍ വിശേഷമാണ്.

ഇതാണ് ഇന്നോവയ്ക്ക് എതിരെ മഹീന്ദ്ര ഒരുക്കുന്ന പുതിയ എംപിവി

ഫോഗ് ലാമ്പുകള്‍ക്കും 'ബൂമറാംങ്' എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്കും ഒപ്പമാണ് മുന്‍ ബമ്പര്‍ ഒരുങ്ങിയിരിക്കുന്നത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയെ അനുസ്മരിപ്പിക്കുന്നതാണ് എംപിവിയുടെ സൈഡ് പ്രൊഫൈല്‍.

ഇതാണ് ഇന്നോവയ്ക്ക് എതിരെ മഹീന്ദ്ര ഒരുക്കുന്ന പുതിയ എംപിവി

5 സ്‌പോക്ക് അലോയ് വീലുകളിലാണ് പുതിയ മഹീന്ദ്ര എംപിവി കാണപ്പെട്ടത്. കുത്തനെയുള്ള ടെയില്‍ ലൈറ്റുകളും ബമ്പറിലേക്ക് ഒഴുകിയിറങ്ങുന്ന പിന്‍ഭാഗവുമാണ് റിയര്‍ എന്‍ഡിലെ ശ്രദ്ധാകേന്ദ്രം.

ഇതാണ് ഇന്നോവയ്ക്ക് എതിരെ മഹീന്ദ്ര ഒരുക്കുന്ന പുതിയ എംപിവി

തുടക്കത്തില്‍ സൈലോയ്ക്ക് പകരക്കാരനായാണ് U321 നെ മഹീന്ദ്ര വികസിപ്പിച്ചതെങ്കിലും ഇപ്പോള്‍ പ്രീമിയം എംപിവി പരിവേഷത്തിലാണ് വാഹനം ഒരുക്കപ്പെട്ടിരിക്കുന്നത്. കമ്പനിയുടെ വടക്കെ അമേരിക്കന്‍ ഡിസൈന്‍ സംഘമാണ് U321 എംപിവിയുടെ രൂപകല്‍പന നടത്തിയിരിക്കുന്നതും.

ഇതാണ് ഇന്നോവയ്ക്ക് എതിരെ മഹീന്ദ്ര ഒരുക്കുന്ന പുതിയ എംപിവി

പുത്തന്‍ അടിത്തറയില്‍ ഒരുങ്ങുന്ന പുതിയ എംപിവിയില്‍ മോണോകോഖ് ചാസിയാണ് ഉള്‍പ്പെടുന്നതെന്നും സൂചനയുണ്ട്. നിലവില്‍ മഹീന്ദ്ര U321 നെ കുറിച്ചുള്ള വിവരങ്ങള്‍ ഏറെ ലഭ്യമല്ല.

Recommended Video

[Malayalam] Mahindra KUV100 NXT Launched In India - DriveSpark
ഇതാണ് ഇന്നോവയ്ക്ക് എതിരെ മഹീന്ദ്ര ഒരുക്കുന്ന പുതിയ എംപിവി

2.0 ലിറ്റര്‍ എംഹൊക്ക് ടര്‍ബ്ബോ-ഡീല്‍ എഞ്ചിനാകും മോഡലില്‍ ഇടംപിടിക്കുകയെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ മഹീന്ദ്രയുടെ കൊറിയന്‍ പങ്കാളി സാങ്യോങുമായുള്ള സഹകരണത്തില്‍ പുതിയ 1.6 പെട്രോള്‍ എഞ്ചിനെയും കമ്പനി നല്‍കിയേക്കാം.

ഇതാണ് ഇന്നോവയ്ക്ക് എതിരെ മഹീന്ദ്ര ഒരുക്കുന്ന പുതിയ എംപിവി

2018 ഓട്ടോ എക്സോപോയില്‍ വെച്ചാകും പുതിയ എംപിവിയെ മഹീന്ദ്ര കാഴ്ചവെക്കുക. 10 മുതല്‍ 15 ലക്ഷം രൂപ വരെയാകും പുതിയ മഹീന്ദ്ര എംപിവിയുടെ വില വരിക.

Trending On DriveSpark Malayalam:

ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തെയും അതിജീവിച്ച് ഹെക്‌സ

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #Spy Pics #mahindra #മഹീന്ദ്ര
English summary
Mahindra U321 MPV Spotted Testing In Chennai. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X