ആദ്യ ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി മാരുതി; സെലറിയോഎക്‌സ് വിപണിയില്‍, വില 4.57 ലക്ഷം രൂപ മുതൽ
മാരുതി സെലറിയോഎക്‌സ് ഇന്ത്യയില്‍ പുറത്തിറങ്ങി. സെലറിയോ ഹാച്ച്ബാക്കിന്റെ ക്രോസ്ഓവര്‍ പതിപ്പാണ് പുതിയ സെറിയോഎക്‌സ്. 4.57 ലക്ഷം രൂപ പ്രാരംഭവിലയിലാണ് സെലറിയോഎക്‌സിനെ മാരുതി അണിനിരത്തുന്നത്. 5.42 ലക്ഷം രൂപയാണ് സെലറിയോഎക്‌സിന്റെ ടോപ് വേരിയന്റ് വില.

പുതിയ എയറോഡൈനാമിക് ഡിസൈനിലാണ് സെലറിയോഎക്‌സ് ഒരുങ്ങിയിരിക്കുന്നത്. പുതുക്കിയ മുഖരൂപത്തിലാണ് സെലറിയോഎക്‌സിന്റെ കടന്നുവരവ്.

പുതിയ ഡ്യൂവൽടോൺ ബമ്പര്‍, ഫോഗ് ലാമ്പുകള്‍ക്ക് ഇടയിലായി ഒരുങ്ങിയ ഹണികോമ്പ് ഗ്രില്‍ എന്നിവ സെലറിയോഎക്‌സിന്റെ പ്രധാന ഡിസൈന്‍ വിശേഷങ്ങളാണ്.

ബ്ലാക് തീമില്‍ ഒരുങ്ങിയ ORVM കള്‍, മള്‍ട്ടി-സ്‌പോക്ക് അലോയ് വീലുകള്‍, റൂഫ് മൗണ്ടഡ് റിയര്‍ സ്‌പോയിലര്‍, ബ്ലാക് ക്ലാഡിംഗ്, സ്‌കിഡ് പ്ലേറ്റുകള്‍ എന്നിങ്ങനെ നീളുന്നതാണ് പുത്തന്‍ മോഡലിന്റെ എക്‌സ്റ്റീരിയര്‍ ഫീച്ചറുകള്‍.

180 mm ആണ് സെലറിയോഎക്‌സിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. ഒപ്പം 270 ലിറ്റര്‍ ബൂട്ട് സ്‌പെയ്‌സും കാറില്‍ ഒരുങ്ങിയിട്ടുണ്ട്. സാധാരണ സെലറിയോയെക്കാളും 115 mm നീളവും, 35 mm വീതിയും, 5 mm ഉയരവും സെലറിയോഎക്‌സിന് കൂടുതലുണ്ട്.
Recommended Video


ഓറഞ്ച്, ബ്രൗണ്‍, ബ്ലൂ, വൈറ്റ്, ഗ്രെയ് എന്നീ നിറങ്ങളിലാണ് പുതിയ മാരുതി സെലറിയോഎക്‌സ് ലഭ്യമാവുക. എക്‌സ്റ്റീരിയര്‍ നിറത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്റീരിയര്‍ അപ്‌ഹോള്‍സ്റ്ററി എന്നതും ശ്രദ്ധേയം.

ബ്ലാക് തീം നേടിയ ഡാഷ്‌ബോര്‍ഡും, റെഡ് ആക്‌സന്റ് നേടിയ സീറ്റുകളും സ്റ്റീയറിംഗ് വീലുമാണ് അകത്തളത്തെ പ്രധാന ആകര്‍ഷണം. പുത്തന്‍ 'പാപ്രിക ഓറഞ്ചാണ്' സെലറിയോഎക്‌സിന്റെ സിഗ്നേച്ചര്‍ കളര്‍.

അതേസമയം പുതിയ സെലറിയോഎക്‌സിന്റെ എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളില്ല. 1.0 ലിറ്റര്‍, ത്രീ-സിലിണ്ടര്‍, പെട്രോള്‍ എഞ്ചിനില്‍ തന്നെയാണ് സെലറിയോ ക്രോസ് എത്തുന്നത്.

66 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാണ്.
Trending On DriveSpark Malayalam:
കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍
പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

Maruti CelerioX Prices (Ex-showroom Delhi)
| Variants | Gearbox | Price |
| Vxi | MT | ₹ 457,226 |
| Vxi | AMT | ₹500,226 |
| Vxi (O) | MT | ₹472,279 |
| Vxi (O) | AMT | ₹515,279 |
| Zxi | MT | ₹482,234 |
| Zxi | AMT | ₹525,234 |
| Zxi (O) | MT | ₹530,645 |
| Zxi (O) | AMT | ₹542,645 |
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








